Common evening brown (കരിയില ശലഭം) ശാസ്ത്രനാമം: Melanitis brown
സാധാരണയായ ഒരു ശലഭമാണ് കരിയില ശലഭം. താഴ്ന്നു പറക്കുന്നസ്വഭാവക്കാരനാണ്. ഇവയ്ക്ക് വെയിൽ ഇഷ്ടമല്ലാത്തതിനാൽ പ്രഭാതത്തിലും വൈകുന്നേരങ്ങളിലും മാത്രമാണ് സാധാരണ പ്രത്യക്ഷപ്പെടാറുള്ളത്. കരിയിലയുടെ നിറമായതിനാൽ ചമ്മലയിൽ വന്നിരിക്കുമ്പോൾ കണ്ടു പിടിക്കാൻ പ്രയാസമാണ്. ഇതിന്റെ ചിറകുകളുടെ അടിഭാഗത്തെ ഡിസൈൻ പല ശലഭങ്ങളിലും വ്യതാസപ്പെട്ടു കണ്ടിട്ടുണ്ട്.ചിറകരികുകളുടെ ആകൃതി പ്രത്യേകതയുള്ളതാണ്. രാത്രി കാലങ്ങളിൽ നിശാശലഭങ്ങളോടൊപ്പം വീടുകളിലെ ബൾബിനു ചുറ്റും പാറി നടക്കുന്നത് സാധാരണ കാണാവുന്നതാണ്.

Comments

comments