Grey Pansy (വയൽക്കോത) ശാസ്ത്രനാമം: Junonia Atlitis
വയലുകളിൽ പാറി നടക്കുന്ന ഒരു പൂമ്പാറ്റയാണ് വയൽക്കോത. പാടങ്ങളോട് മമതയുള്ളത് കൊണ്ടാണ് ഇവയെ വയൽക്കോത എന്ന് വിളിയ്ക്കുന്നത്. മഴകിട്ടുന്ന ഇടങ്ങളാണ് ഇവയുടെ ഇഷ്ടതാവളങ്ങൾ. തൊടികളിലും നാട്ടിൻപുറങ്ങളിലും ഇവയെ കാണാറുണ്ട്. വരണ്ട പ്രദേശങ്ങൾ ഇവയ്ക്ക് തീരെ ഇഷ്ടമല്ല. താഴ്ന്ന് പറക്കുന്ന ശലഭങ്ങളാണ്.

Comments

comments