സാധ്യതകളും കൂടി കാണാ കഴിയും. നവമാധ്യമകലയുടെ രീതിശാസ്‌ത്രങ്ങഇന്ത്യന്‍ കലയിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയ തൊണ്ണൂറുകളിലാണ്‌ പുഷ്‌പമാലയുടെ  കലാപ്രവേശം. രണ്ടായിരം മുതല്‍ തുടര്‍ന്ന്‌ ചെയ്‌ത “ഫോട്ടോ പെര്‍ഫോമന്‍സ്‌എന്ന്‌ അവ തന്നെ വിശേഷിപ്പിക്കുന്ന രചനാരീതിയിലൂടെയാണ്‌ പുഷ്‌പമാല തന്റെ കലയെ ആവിഷ്‌ക്കരിക്കുന്നത്‌. കലാവസ്‌തുവിനും സങ്കല്‍പത്തിനുമിടയില്‍ ഭാവുകത്വത്തിന്റെ പഴയ മാനകങ്ങള്‍ പോരാതെ വരികയും കലയെ കുറിച്ചുതന്നെയുള്ള സംവാദമാക്കി മാറ്റാന്‍ കലാസൃഷ്ടി നിമിത്തമാവുകയും ചെയ്യുകയാണു പുഷ്‌പമാലയില്‍. കലാവസ്‌തുവിനുമേ ചാര്‍ത്തിക്കിട്ടിയ സവിശേഷഗുണത്തെ വിമര്‍ശാത്മകമായി സമീപിക്കാ കലാചരിത്രത്തെ പ്രതിചേര്‍ത്തുകൊണ്ടേ സാധ്യമാവൂ എന്ന്‌ തിരിച്ചറിയുന്നിടത്താണ്‌ പുഷ്‌പമാലയുടെ രചനക പ്രസക്തമാകുന്നത്‌. മൂല്യാതീതമായ ഉല്‍പ്പന്നപദവിയി നിന്ന്‌ അത്‌ കലയുടെ സാമൂഹികശരീരത്തെ ഉല്‍ഘാടനം ചെയ്യുന്നു.

സൂക്ഷ്‌മമായ തലത്തില്‍ പുഷ്‌പമാലയുടെ സൃഷ്ടികള്‍ ചെയ്യുന്നതെന്ത്‌

എന്ന്‌ ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്‌

ചിത്രസ്ഥലം

ആശയരൂപീകരണം

അനുകരണത്തിന്റെ അനുകരണം

പൂര്‍വ്വമാതൃകയെ പ്രശ്‌നവല്‍ക്കരിക്ക

ആത്മച്ഛായാ ചിത്രം ഉപയോഗിക്കല്‍

ആത്മത്തെ ചരിത്രത്തില്‍ മാറ്റിസ്ഥാപിക്കല്‍

ആര്‍ക്കൈവല്‍ ഇമേജ്‌ ഉപയോഗിക്ക

പൊതു ഓര്‍മ്മയെ സമീപസ്ഥമാക്കല്‍

മിത്തിനെ സാമാന്യവല്‍ക്കരിക്ക

ദൈവികതയില്‍ നിന്ന്‌ സാമാന്യത്തിലേക്ക്‌

പ്രകടനഭാഷയും ചിത്രഭാഷയും

മാധ്യമപരമായ പ്രാമാണ്യങ്ങളെ ധിക്കരിക്കല്‍

കലാചരിത്രവുമായുള്ള സംവാദസാധ്യതകളെ പരിശോധിക്കുന്നതിലൂടെയാണ്‌ പുഷ്‌പമാല യുടെ സൃഷ്ടികള്‍ അതിന്റെ കാഴ്‌ചവട്ടം നിര്‍മ്മിക്കുന്നത്‌. ഉറച്ചുപോയ ചരിത്രത്തെ മൃദുവും വഴക്കമുള്ള തുമാക്കി മാറ്റുന്ന രസതന്ത്രമാണ്‌ ആത്യന്തികമായി അത്‌ നിര്‍വ്വഹിക്കുന്നത്‌. പുഷ്‌പമാലയുടെ ലക്ഷ്‌മി എന്ന രചനയി (ചിത്രം 2) അത്തരമൊരു അനേ്വഷണം ഉണ്ട്‌. രവിവര്‍മ്മയുടെ ലക്ഷ്‌മിയെ (ചിത്രം 1) തന്റേതാക്കി മാറ്റുകയും ലക്ഷ്‌മിക്ക്‌ ലഭിച്ച ചരിത്രപരമായ സ്വീകാര്യതക്കും സൗന്ദര്യത്തിനും മറുപാഠമൊരുക്കു കയും ചെയ്യുകയാണിതില്‍. ദൈവങ്ങളെ മാനുഷീകരിച്ചു എന്ന്‌ രവിവര്‍മ്മയെ മനസ്സിലാക്കുമ്പോ പുഷ്‌പമാല ദൈവത്തെ കുറേക്കൂടി രാഷ്ട്രീയമായി പുനക്രമീകരിക്കുകയാണ്‌. അതില്‍ രവിവര്‍മയുടെ വെളുത്ത, നാലുകൈയ്യുള്ള, പ്രഭ ചൊരിയുന്ന ലക്ഷ്‌മിയല്ല; കറുത്ത, വീട്ടുസ്‌ത്രീയായ തന്നെത്തന്നെ അവതരിപ്പിക്കുകയാണ്‌ അതേ പശ്ചാത്തലത്തില്‍. പുഷ്‌പമാലയുടെ ലക്ഷ്‌മി എത്രമാത്രം രവിവര്‍മ യുടെ ലക്ഷ്‌മിയായിരിക്കുന്നു എന്നതിലല്ല, എത്രമാത്രം അതല്ലാതായിരി ക്കുന്നുìഎന്നതാണ്‌ ഈ അനുകരണത്തെ പുതുതായി നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്നത്‌.

ചിത്രം 2
ചിത്രം 2

 പുതിയ കാഴ്‌ചയെ ഉല്‍പാദിപ്പിക്കലല്ല, കണ്ട കാഴ്‌ചയെത്തന്നെ പുന:സ്സന്ദര്‍ശിക്കലാണ്‌ പുഷ്‌പമാലയുടെ കല. വല്‍മീകിരാമായണത്തിന്‌ മാപ്പിളരാമായണം ഉണ്ടാകുന്നതുപോലെ, ഷേക്‌സ്‌പി യറുടെ മക്‌ബത്തിന്‌ പ്രാദേശികഭേദങ്ങ ഉണ്ടാകുന്നതുപോലെ, രവിവര്‍മ്മയുടെ ഭാവുകത്വത്തിന്‌ വിമര്‍ശാത്മകവും സര്‍ഗാത്മകവുമായ പ്രതികരണങ്ങ ഉണ്ടാക്കിക്കൊണ്ട്‌ ആത്യന്തികമായി അവ കലാചരിത്രത്തോടുള്ള സംവാദമായി മാറുകയാണ്‌. വര്‍ത്തമാനകാലം

Comments

comments