ഏറിയും കുറഞ്ഞും, കലാമേഖലയില്‍ സംവാദങ്ങളെ റദ്ദ്‌ ചെയ്‌തുകൊണ്ട്‌ കലയുടെ നിര്‍വ്വഹണങ്ങളെ കല എന്ന സവിശേഷകുലത്തിലേക്ക്‌ മാത്രമായി പരിമിതപ്പെടുത്തുകയും കലാസൃഷ്ടിയെ കാഴ്‌ചയുടെ പൊതു വിശകലന പദ്ദതികളി നിന്നും മാറ്റി നിര്‍ത്തുകയും ചെയ്യുമ്പോള്‍ പുഷ്‌പമാലയുടെ സൃഷ്ടിക ബഹുശാഖകളുള്ള തദ്ദേശീയ കലാചരിത്രത്തെ മുന്നി നിര്‍ത്തി ഭാവുകത്വത്തെപ്രതി വാചാലമാവുകയാണ്‌.

                 ചിത്രം 3
ചിത്രം 3

 

ലക്ഷ്‌മിയില്‍ പൂര്‍വ്വകലാകാരന്റെ സങ്കല്‍പത്തെ രക്തവും മജ്ജയും മാംസവുമുള്ള ശരീര ത്തിലേക്ക്‌ സംക്രമിപ്പിക്കുന്നതോടൊപ്പം അതേ ചരിത്രനിര്‍മ്മിതിയോടുള്ള വിമതത്വവും പ്രഖ്യാപിക്കുക യാണ്‌. സ്ഥാപിക്കപ്പെട്ട ആശയത്തിന്റെ ചരിത്രപരതയുടെ ആനുകൂല്യത്തില്‍ ഓരോ മിത്തും പുതുക്ക പ്പെടുന്നു.  പുതുക്കപ്പെടുന്ന മിത്ത്‌ വാസ്‌തവത്തി മൂലചരിത്രത്തിന്റെ പരിധികളെ തന്നെയാണ്‌ ഉപജീവിക്കുന്നതെങ്കിലും അത്‌ വീണ്ടും വീണ്ടും കലയെ കുറിച്ചുള്ള പൊതു ധാരണകളെ പുന:സംഘാടനം ചെയ്യുകയാണ്‌. “നേറ്റീവ്‌ വുമ സീരീസില്‍ (ചിത്രം3) രാഷ്ട്രീയ ഫലിതങ്ങള്‍, സിനിമാ പോസ്റ്ററുകള്‍, കലണ്ട ഇമേജുക തുടങ്ങി പൊതു ഇടങ്ങളിലെ ദേശീയതയെ അതിന്റെ ചരിത്രസഥലത്തുനിന്നും കണ്ടുകെട്ടി പുനരവതരിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. അവിടെ ആര്‍ക്കി ടൈപ്പുകള്‍, ഹീറോക, മറ്റ്‌ പ്രതീകങ്ങതുടങ്ങിയവ കേവലമാതൃകകള്‍ എന്നതിലുപരി നിരവധി ചോദ്യങ്ങളെ നിഗൂഹനം ചെയ്യുന്ന വാക്വം പമ്പുകളായി പ്രവര്‍ത്തിക്കുകയാണ്‌. ഇന്ത്യന്‍ ദേശീയ സ്വത്വത്തെ, പ്രത്യേകിച്ചും സ്‌ത്രീ സ്വത്വത്തെ അതിന്റെ പൂര്‍വ്വനിര്‍മ്മിതികളി നിന്ന്‌ കണ്ടെടുക്കുന്ന രചനകളാണ്‌ നേറ്റീവ്‌ വുമ സീരീസിലുള്ളത് അവയിലെല്ലാം തന്നെ ആദര്‍ശാത്മക സ്‌ത്രീ കര്‍തൃത്വത്തെ ആത്മഛായ കൊണ്ട്‌ നാടകീയമായി പൂരിപ്പിക്കുകയാണ്‌ പുഷ്‌പമാല ചെയ്യുന്നത്‌. അംഗീകൃത ചരിത്രാഖ്യാനത്തിനുമേല്‍ വംശസ്വത്വത്തെ പകരം വെക്കുന്ന കലാകര്‍തൃത്വം പുഷ്‌പമാലയിലുണ്ട്. ചരിത്രത്തെ പ്രച്ഛന്നവേഷം ചെയ്യ കൂടിയാണ്‌ എന്നും മറ്റൊരു തരത്തി പറയാം. പുതിയ ദൃശ്യഭാഷയില്‍ തന്റെ സ്വത്വപ്രകാശനം നടത്തുക എന്നതി കവിഞ്ഞ്‌, പഴയ ഭാഷയില്‍ തന്റേതായി എന്തുണ്ട്‌ എന്നുകൂടി ആരായുമ്പോഴാണ്‌ കലാകാരി പ്രതിനിധീകരിക്കുന്ന ദേശസ്‌ത്രീകള്‍ക്ക്‌ കലയിലെ കലഹാഭിമുഖ്യമുള്ള കരുത്ത്‌ ലഭിക്കുന്നത്‌.

കൊളോണിയല്‍ ഭൂതകാലത്തിന്റെ മൂല്യങ്ങളെ അതേപടി അനുകരിക്കുമ്പോഴും കറുത്ത ഹാസ്യം അതിലുള്ളടങ്ങിയതായി കാണാം. ഇന്ത്യന്‍ ദേശീയതയുടെ ഏകശിലാത്മകമായ ദുര്‍ബല വികാരത്തിനുമേല്‍ ബഹുദേശ,വര്‍ഗ പ്രാതിനിധ്യം കൊണ്ട്‌ ബദന്വേഷണം നടത്തുകയാണത്‌. ഫോട്ടോഗ്രാഫിയേയും പെര്‍ഫോമന്‍സിനെയും സാങ്കേതികമായി സംയോജിപ്പിച്ചുകൊണ്ട്‌ ഇത്‌ സാധ്യമാക്കുമ്പോള്‍ അതി മാധ്യമപരമായ മിശ്രഭാഷയുടെ നവീനതയും ചരിത്രനിര്‍മ്മിതിയുടെ മൂലകങ്ങളെ കണ്ടെത്തലുമുണ്ട്‌. കലാകാര കര്‍തൃത്വത്തിന്റെ പ്രതിച്ഛായ തന്റെ തന്നെ ശരീരസാന്നിധ്യത്തെ ചിത്രപ്പെടുത്തുന്നതിലൂടെ  ഇവിടെ പൊതു ഓര്‍മ്മയുടേയും ദേശഭാവനയുടേയും തുടര്‍ച്ചകളായി പരിവര്‍ത്തിക്കപ്പെടുന്നു. 

പുഷ്‌പമാലയുടെ പാഠഭേദങ്ങളി നിന്ന്‌ കലാചരിത്രത്തിലേക്ക്‌ തുറക്കുന്ന ഒരു വഴിയുണ്ട്‌.  അതിലേ പോകുമ്പോള്‍ ഗാലറിയി അന്യവല്‍ക്കരിക്കപ്പെടുന്ന പുതിയ കാഴ്‌ചക്കാര തന്റെ ഭാവനയുടെ

Comments

comments