അവിയൽ, ഓലൻ, പപ്പടംഒന്നിനും ഒരു വാസനയുമില്ല. മുരിങ്ങക്കാ സാമ്പാർ ചോറിലേക്ക്ഒഴിച്ചപ്പോൾ ഓക്കാനം വന്നു.
എന്നു മുതൽക്കാണു മുത്തശ്ശിക്ക് കൈപ്പുണ്യം നശിച്ചത്? ഇനി ഇതൊന്നും മുത്തശ്ശിയല്ലേ ഉണ്ടാക്കിയത് എന്നുണ്ടോ? മുംബൈയിൽ നിന്നും അല്പം മുമ്പു മാത്രം അവതരിച്ച പത്മച്ചിറ്റ ശമയലിൽ ഒരിടപെടൽനടത്താൻ വഴിയില്ല. കഷ്ണങ്ങളുടെ നറുക്കൽരീതി കണ്ടാൽ മുത്തശ്ശിയുടെ കയ്യാണെന്ന് അവരെ അറിയുന്ന ആർക്കും മനസ്സിലാവും.
ഒരു ഗ്ലാസ്സ് വെള്ളം മാത്രം  കുടിച്ച് എഴുന്നേൽക്കാൻ ഒരുങ്ങുമ്പോൾ കയ്യിൽ പ്രസാദവുമായി ദേ, മുത്തശ്ശി.
നീയെന്താ ഉണ്ണീ ഒന്നും കഴിക്കാത്തത്?
വല്ലാത്തൊരു ആധിയിൽ മുത്തശ്ശി അരികിലെത്തി. പുതിയൊരു ഇലയെടുത്തു വെച്ചു. അതിൽ വെള്ളംതളിച്ചു. ക്രമത്തിൽ ഓരോന്നായി വിളമ്പി. സമ്പടം തുറന്ന് നാലഞ്ചുപപ്പടമെടുത്ത് ഒരു തട്ടിൽ വെച്ചു, ഒരെണ്ണമെടുത്ത് പൊട്ടിച്ച് ഉണ്ണിയുടെനാവിൽ വെച്ചു.
നിനക്കിഷ്ടല്ലേച്ചിട്ട് ഇന്നലെ കണ്ടരീച്ചതാ…”
പെട്ടെന്ന് പപ്പടവാസന മൂക്കിലേക്ക് ഇരച്ചു കയറി. വിഭവങ്ങൾക്ക് അതിന്റെ ഗന്ധം തിരിച്ചു കിട്ടി.
മുത്തശ്ശി ഉണ്ണിയുടെ ചുമലിൽ ഒന്നു തൊട്ടു. അപ്പോഴേക്കും ഉണ്ണിക്ക് ഏമ്പക്കം വന്നു.

പ്രയാഗ,
പ്രശാന്ത് നഗർ,
അംബികാപുരം, പാലക്കാട് 678 011
Cell : 9495250534
E-mail : [email protected]

Comments

comments