1990 കള്‍ തൊട്ടുള്ള മലയാള നോവലിന്റെ എഴുത്തും വായനയും രൂപം കൊണ്ടതെങ്ങനെ എന്ന അന്വേഷണമാണ്‌ ഇവിടെ കൈക്കൊള്ളുന്ന രീതിശാസ്‌ത്രം. ആധുനികതയുടെ ബൃഹദാഖ്യാനങ്ങളായി നിലനിന്ന പ്രത്യയശാസ്‌ത്ര  പദ്ധതികളില്‍ മിക്കവയും (മതം, ജാതി, ലിംഗം, വംശം, വര്‍ഗ്ഗം, രാഷ്‌ട്രം, മുതലാളിത്തം, ജനാധിപത്യം, സാമ്രാജ്യത്തം, ശാസ്‌ത്രം, യുക്തി….) ചരിത്രം, ദേശീയത എന്ന രണ്ടു സംവര്‍ഗങ്ങളിലേയ്‌ക്കു സമന്വയിപ്പിച്ചുകൊണ്ട്‌ സമകാല മലയാള  നോവല്‍ ഇവയെ എങ്ങനെ അപനിര്‍മ്മിച്ചു എന്ന്‌ അന്വേഷിക്കുകയാണ്‌ ഇവിടെ. ആഖ്യാനകലയില്‍ സംഭവിച്ച ആധുനികതാപദ്ധതികളുടെ അപനിര്‍മ്മിതി പോലെയോ  അതിലധികമോ പ്രധാനെപ്പട്ടതാണ്‌ നോവെലഴുത്തിന്റെയെന്നപോലെ നോവല്‍ വായനയുടെയും രാഷ്‌ട്രീയത്തിസംഭവിച്ച ചരിത്രത്തിന്റെ ഈ അപനിര്‍മ്മാണം.

          ചരിത്രവും നോവലും തമ്മിലുള്ള ബന്ധം മുന്‍നിര്‍ത്തി, ആധുനികാനന്തര നോവലിന്റെ കാവ്യശാസ്‌ത്രങ്ങളവതരിപ്പിക്കുന്ന ഹെയ്‌ഡ വൈറ്റ്‌ (Metahistory-1978), മിലാന്‍ കുന്ദേര (The art of the Novel- 1986), ഇര്‍വിംഗ്‌ ഹോ (Novel and History- 1990), ലിന്‍ഡ ഹച്ചിയ¬ (The Poetics of  Post Modernism-1988, ജെ.പോൾ ഹണ്ട(The novel  and social /cultural history-2000) തുടങ്ങിയവരുടെ പഠനങ്ങള്‍ പിന്‍പറ്റി മലയാള നോവലിന്റെ സമകാല  ഭാവുകത്വങ്ങള്‍ വിശകലനം ചെയ്‌താ എത്തിച്ചേരാവുന്ന ചില പൊതു നിരീക്ഷണങ്ങള്‍ ഇവയാണ്‌.

1. ആധുനികാനന്തരേനാവലില്‍ ചരിത്രം അപമിത്തീകരിക്ക (demythologize) പ്പെടുന്നു. ചരിത്രത്തക്കുറിച്ച്‌ നിര്‍മ്മിച്ച്‌ വച്ച ആധുനികതയുടെ  പ്രമാണങ്ങള്‍ പലതും തകരുകയും മിത്തും ചരിത്രവും വിരുദ്ധാര്‍ഥ സൂചകമായിരുന്ന കാലം മാറി വരികയും ചെയ്‌തു. രിത്രത്തിന്‌ നിരവധി ഒഴുക്കുകളുണ്ട്‌ (History has many currents) എന്ന് റെയ്‌മണ്ട്‌ വില്യംസ്‌.

2. ചരിത്രത്തോട്‌ പ്രത്യയശാസ്‌ത്രപരമായ ബന്ധം രൂപെപ്പടുന്നു. ചരിത്രമെന്നത്‌ ഭൂതകാല യാഥാര്‍ത്ഥ്യങ്ങളുടെ ആവിഷ്‌ക്കാരമല്ല, വര്‍ത്തമാനകാലത്തിന്റെ പ്രത്യയശാസ്‌ത്ര ധാരണകള്‍കൊണ്ടു നിര്‍മ്മിക്കെപ്പടുന്ന ഭൂതകാലമോ ഭൂതകാലെത്തക്കുറിച്ചുള്ള ഒരു വായനയോ മാത്രമാണ്‌ എന്ന്‌ സ്ഥിരീകരിക്കെപ്പടുന്നു. വാള്‍ട്ട ബന്‍യമി മുത മിഷെല്‍ ഫൂക്കോ വരെയുള്ള വരെ പിന്‍പറ്റി ഴാക്‌ റാന്‍സിയ എഴുതി : ചരിത്രകാരന്റെ ദൗത്യം അധികാരമുള്ളവര്‍ മുക്കിക്കളഞ്ഞ അജ്ഞാതര്‍ക്കുവേണ്ടി സംസാരിക്കുകയാണ്‌’’

3. രിത്രവും നോവലും തമ്മിലുള്ള വ്യത്യാസങ്ങള്‍ ചോദ്യം ചെയ്യെപ്പടുന്നു. നോവല്‍ ചരിത്രം പോലെയോ ചരിത്രം തന്നെയോ ആണ്‌ എന്നിങ്ങെനയുള്ള  ധാരണകള്‍ ഒരുവശത്ത്‌  രൂപം കൊള്ളുേമ്പാള്‍, ചരിത്രം  നോവല്‍ പോലെയാണ്‌, അഥവാ നോവല്‍ തന്നെയാണ്‌ എന്ന ധാരണ മറുവശത്ത്‌ രൂപം കൊള്ളുന്നു. “”ചരിത്രം യഥാര്‍ത്ഥ  നോവല്‍ തന്നെയാണ്‌   (History is true novel) – ഹെയ്‌ഡ വൈറ്റ്‌ പറയുന്നു.

4. സമാനതകേളക്കാ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്‌ ചരിത്രമെന്ന ധാരണ ബലെപ്പടുന്നു. ആധുനിക ചരിത്ര വിജ്ഞാനീയത്തിന്റെ ഏകേരഖീയ യുക്തി നിരാകരിക്കെപ്പടുകയും ചരിത്രത്തിന്റെ പലമകളും പാഠാത്മകതയും മറ്റും ചര്‍ച്ചകളി മേല്‍ക്കൈ നേടുകയും ചെയ്‌തു. രിത്രമെന്നത്‌ ആഖ്യാനമല്ലാതെ മറ്റൊന്നുമല്ലഎന്ന്‌ ഫ്രെഡറിക് ജയിംസണ്‍.

5. നപ്രിയ ചരിത്രങ്ങള്‍ രചിക്കെപ്പടുന്നു. മറ്റേതു വ്യവഹാരവും പോലെ ചരിത്രവും ജനകീയ, നപ്രിയ സ്വഭാവങ്ങളും സാധ്യതകളും മുന്‍നിര്‍ത്തി വിശകലനം ചെയ്യെപ്പട്ടു തുടങ്ങുന്നു. ചരിത്രത്തിന്‌ ആധുനികത കല്‌പിച്ചു നല്‍കിയ അക്കാദമിക ജ്ഞാനവ്യവസ്ഥയുടെ ഭദ്രതയാണ്‌ ഇവിടെ ചോദ്യം ചെയ്യെപ്പടുന്നത്‌.

          മറ്റൊരുതരത്തിലും ഈ പ്രക്രിയ വിശദീകരിക്കാം. ചരിത്രമെന്ന ബൃഹദാഖ്യാനത്തിന്‌ ആധുനികതയില്‍ നിലനിന്ന നാല്‌ അടിസ്ഥാന സ്വഭാവങ്ങളും (ദേശീയം – National, വരേണ്യം – Elite, പുരുഷാധീശപരം – Patriarchal, ശാസ്‌ത്രീയം – Scientific ) റദ്ദാവുകയും പകരം പുതിയ നിരവധി ചരിത്രാബോധങ്ങളും സമീപനങ്ങളും രചനാപദ്ധതികളും നിലവില്‍ വരുകയും ചെയ്‌തു. പ്രാദേശിക (Local), ജനകീയ (Folk), നപ്രിയ(Popular), പ്രാന്തവല്‍കൃത (Marginalized), കീഴാള (Subaltern), സ്‌ത്രീപക്ഷ (Feminist), ന്യൂനപക്ഷ (Minority), വാക്‌ (Oral), കുടുംബ (Family), വംശീയ (Ethnic), ജാതി (Caste), ആത്മനിഷ്‌ഠ (Subjective), സ്വകാര്യ (Private), സൂക്ഷ്‌മ (Micro), ബദല്‍ (Alternative), പിശാച (Evil), അധോ (Underground), ഉപ (Sub) രിത്രങ്ങളുടെ ഭാവിത ലോകങ്ങള്‍.

          റെയ്‌മണ്ട്‌ വില്യംസും ഇ.പി. തോംസണും ഫ്രാങ്കോ ലിയോത്താറും മിഷേല്‍ ഫൂക്കോയും ഫ്രെഡറിക്‌ ജെയിംസണും ഉള്‍പ്പെടെയുള്ളവര്‍ ചരിത്രത്തെക്കുറിച്ച്‌ മുന്നോട്ടു വച്ച ആധുനികാനന്തര നിലപാടുകളുടെ അടിത്തറയിലാണ്‌ ചരിത്രമെന്ന ആധുനികതാപദ്ധതി മേപറഞ്ഞവിധം ചിതറിപ്പരക്കുന്നതുംമറ്റു മിക്ക വൈജ്ഞാനിക വ്യവഹാരങ്ങള്‍ക്കുമെന്ന പോലെ ചരിത്രത്തിനും സംഭവിച്ച സംസ്‌കാര വ്യതിയാനത്തിന്റെ ഭാഗമായി നോവലിന്‌  സാംസ്‌കാരിക ചരിത്രം എന്ന വിശേഷണം രൂപെപ്പടുന്നതും.

          സാംസ്‌കാരിക ചരിത്രമെന്ന ഈ സംജ്ഞ മുന്‍നിര്‍ത്തി ആധുനികാനന്തര മലയാള നോവലിനെ സമീപിച്ചാല്‍, കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലത്ത്‌ ഈ വ്യവഹാരെത്തക്കുറിച്ച്‌ മലയാളത്തിലുണ്ടായ വായനകളും പുനര്‍വായനകളും മുഖ്യമായും രണ്ടു നിലപാടുകളിലാണ്‌ ചുവടുറപ്പിക്കുന്നെതന്നു കാണാം. ഹേബര്‍മാസി തുടങ്ങി ബനഡിക്‌ട്‌ ആൻഡേഴ്‌സണിലെത്തുന്ന ദേശീയത, ജനാധിപത്യം, ആധുനികത, പൊതുമണ്ഡലം തുടങ്ങിയ സങ്കല്പനങ്ങളെ മുന്‍നിര്‍ത്തുന്നവയോ പ്രശ്നവല്‍ക്കരിക്കുന്നവയോ ആയ പഠനങ്ങളുടേതാണ്‌ ഒരു സമീപനം. കോളനിയനന്തര വാദത്തിന്റെ അടിസ്ഥാനധാരണകള്‍ മുന്‍നിര്‍ത്തി, കൊളോണിയലിസം, ആധുനികത, ദേശീയത, മത ജാതി ലിംഗ  സ്വത്വങ്ങള്‍, മിത്ത്‌, ഓര്‍മ്മ, ഭാഷ, ആഗോളവല്‍ക്കരണം തുടങ്ങിയവയെ പ്രശ്‌നവല്‍ക്കരിക്കുന്നവയാണ്‌ മറ്റൊരു സമീപനം. ഈ സമീപനങ്ങള്‍ രണ്ടും മൗലികമായി സന്ധിക്കുന്ന ജ്ഞാന സന്ദര്‍ഭം ചരിത്രം, ദേശീയത എന്നിവയുടേതാണ്‌. മുഖ്യമായും ഈ രണ്ടു വ്യവഹാരങ്ങള്‍ക്കുള്ളി വച്ചാണ്‌ ഇതര സാംസ്‌കാരിക പ്രത്യയശാസ്‌ത്രങ്ങ ഓരോന്നിനെയും ഈ പഠനങ്ങള്‍ പ്രശ്‌നവല്‍ക്കരിക്കുന്നത്‌.

          മേൽപറഞ്ഞ സമവാക്യത്തിലേയ്‌ക്ക്‌ ആധുനികാനന്തര മലയാള നോവലിന്റെ രാഷ്‌ട്രീയ സ്വരൂപങ്ങളെ വിവര്‍ത്തനം ചെയ്‌താ മുഖ്യമായും പത്തു മാര്‍ഗ്ഗങ്ങളി അത്‌ ചരിത്രത്തെ പ്രശ്‌നവല്‍ക്കരിക്കുന്നു എന്ന്‌ കാണാം.

1. രാഷ്ട്രം, ദേശീയത 2. ദേശം, പ്രദേശം 3. ജാതി, സ്വത്വവാദം 4. ജാതിചരിത്രം5. സ്‌ത്രീ, മതം 6. രാഷ്‌ട്രീയ പ്രത്യയശാസ്‌ത്ര വിമര്‍ശനം 7. നപ്രിയ ചരിത്രം 8. ആഖ്യാനം, വ്യവഹാരം 9. ഓര്‍മ്മയുടെ ചരിത്രപരത 10. കഥയും ചരിത്രവും അഭിന്നമാകുന്ന രീതി.

          കഴിഞ്ഞ കാല്‍നൂറ്റാണ്ടിലെഴുതെപ്പട്ട മിക്കവാറും മലയാള നോവലുകള്‍ പൊതുവെ  ഈ ചരിത്രണ്ഡലങ്ങളിലാണ്‌ ചുവടുറപ്പിക്കുന്നത്‌. ഇവെയാന്നും തമ്മില്‍ തമ്മി വേര്‍തിരിഞ്ഞു നില്‍ക്കുന്ന ഭാവനാഭൂപടങ്ങളല്ല, മിക്കേപ്പാഴും  അതിര്‍വരമ്പുക തന്നെ മാഞ്ഞുപോകുന്ന ചരിത്രാഖ്യാനത്തിന്റെ സൂക്ഷ്‌മ പാഠങ്ങളാണ്‌.അധികാരം, ലൈംഗികത, ശരീരം തുടങ്ങി, നോവലുകള്‍ മൂര്‍ത്തവല്‍ക്കരിക്കുന്ന മനുഷ്യാവസ്ഥകളും പ്രശ്‌നവല്‍ക്കരിക്കുന്ന സ്വത്വാനുഭൂതികളുമൊക്കെ ഈ ചരിത്ര മണ്ഡലങ്ങളിലുള്‍പ്പെടും. അഥവാ ജെയിംസണ്‍ പറഞ്ഞതുപോലെ രാഷ്‌ട്രീയാബോമെന്ന നിലയില്‍ ഇവ ചരിത്രത്തിന്റെ രൂപത്തില്‍ നോവ പാഠങ്ങളില്‍ ഘനീഭവിച്ചു നില്‍ക്കുക തന്നെ ചെയ്യും.

മൂന്ന്‌ :

നോവലിന്റെ ആഖ്യാന കലയിലുണ്ടായ വഴിമാറ്റങ്ങളാണ്‌ ഈ ഘട്ടത്തിലെ പ്രമുഖമായ മറ്റൊരു പ്രവണത. മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യെപ്പടുന്ന  നോവലുകേളാരോന്നും ആധുനികതയുടെ ഭാവുകത്വത്തെ

Comments

comments