ആമുഖം

          ആഗോളവല്‍ക്കരണത്തിന്റെ കാല്‍നൂറ്റാണ്ട്‌ (19892014) മലയാളഭാവനയ്‌ക്ക്‌ ആധുനികാനന്തരതയുടെയും കാല്‍നൂറ്റാണ്ടാണ്‌. ഇതര പരമ്പരാഗത, ആധുനിക സാഹിത്യരൂപങ്ങളൊന്നടങ്കം വിപണിയിലും വായനയിലും പ്രതിസന്ധി നേരിടുമ്പോഴും ഏക അവശിഷ്ട സാഹിത്യരൂപമെന്ന നിലയില്‍ നോവ ജനപ്രിയതയുടെ പുതിയ മാനങ്ങ കൈവരിക്കുന്നുവെന്നതാണ്‌ ഈ കാലത്തിന്റെ സാംസ്‌കാരിക സ്വഭാവങ്ങളിലൊന്ന്‌. എഴുത്തിന്റെ ഭാവനാപരതയ്‌ക്കും കൃതിയുടെ ലാവണ്യപരതയ്‌ക്കുമൊപ്പം പ്രസാധനത്തിന്റെ വിപണിപരതയും വായനയുടെ സാമൂഹികതയും മുന്‍നിര്‍ത്തി സമകാല മലയാളനോവലിന്റെ സൗന്ദര്യശാസ്‌ത്രങ്ങളെക്കുറിച്ചു നടത്തുന്ന ഒരന്വേഷണം. അഞ്ചുഭാഗങ്ങളുളള ദീര്‍ഘപഠനത്തിന്റെ ഒന്നാംഭാഗം ഈ ലക്കത്തില്‍ വായിക്കുക.

ആധുനികതയുടെ അപനിര്‍മ്മാണം

          ഇവാഞ്ചലിക്കല്‍/ പ്രൊട്ടസ്റ്റന്റ് മാനവികത സാധ്യമാക്കിയ ജാതി, ലിംഗേഭദങ്ങള്‍ മറികടന്ന സാക്ഷരത, കീഴാള സ്‌ത്രീസമത്വവാദങ്ങ, അച്ചടി, വായന, ഇംഗ്ലീഷ്‌ വിദ്യാഭ്യാസം, ഗദ്യവികാസം, ദേശീയത, ജനാധിപത്യേബാധം എന്നിങ്ങനെയുളള കൊളോണിയല്‍ ആധുനികതയുടെ സാംസ്‌കാരിക വ്യവഹാരങ്ങ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യം മുത സൃഷ്‌ടിച്ച രാഷ്‌ട്രീയ, സാഹിത്യ പൊതുമണ്ഡലങ്ങളുടെ സംയുക്ത നിര്‍മ്മിതിയാണു മലയാളനോവല്‍. പാശ്ചാത്യേനാവലിന്റെ ആഖ്യാനയുക്തികള്‍ പലതും കടംകൊണ്ട്‌, ജാതി മത ലിംഗ സാമൂഹ്യ വ്യവസ്ഥകള്‍, വ്യക്തി കുടുംബ സംഘര്‍ഷങ്ങ, ചരിത്രം, രാഷ്‌ട്രീയ പരിണാമങ്ങ തുടങ്ങിയവ പ്രമേയങ്ങളും പശ്ചാത്തലങ്ങളുമായി ഭാവന ചെയ്‌തെഴുതെപ്പട്ട നോവലുകളുടെ  തുടര്‍ച്ച ഇരുപതാം നൂറ്റാണ്ടിലേക്കു നീണ്ടു. “പാവങ്ങളുടെ വിവര്‍ത്തനവും യൂറോപ്യ നോവ സൃഷ്‌ടിച്ച മാനവിക സങ്കല്‌പങ്ങളും ഇടതുപക്ഷ രാഷ്‌ട്രീയവും നവോത്ഥാന സാമൂഹിക പ്രസ്ഥാനങ്ങളും മറ്റും ചേര്‍ന്ന്‌ സൃഷ്‌ടിച്ച നോവ ഭാവുകത്വത്തിലെ “ജനകീയ ഉണര്‍വ്‌ അപ്‌ഫന്റെ മക തൊട്ടാരംഭിക്കുകയും 1950 കളി പുതിയൊരു പ്രവണതയ്‌ക്കു വഴിമാറുകയും ചെയ്‌തു. ദേശീയ സ്വാതന്ത്ര്യം, സംസ്ഥാനരൂപീകരണം എന്നിവയ്‌ക്കിടയി സംഭവിക്കുന്ന നിരവധി രാഷ്‌ട്രീയാനുഭവങ്ങളുടെ ആസന്നഫലമായി കാണാവുന്ന ആധുനികതാവാദത്തിന്റെ നാലുപതിറ്റാണ്ടു നീണ്ട ജീവിതം ഉടനീളം ആന്തര പരിവര്‍ത്തനങ്ങ നിറഞ്ഞതായിരുന്നുവെങ്കിലും പലനിലകളിലും ഒരു തുടര്‍ പ്രക്രിയയുമായിരുന്നു. സാക്ഷരതാമുന്നേറ്റം, വായനാ നിരക്കിലെ വളര്‍ച്ച, ജനാധിപത്യ ഭരണത്തിന്റെ വ്യവസ്ഥപ്പെടല്‍, പ്രസാധന വായനശാലാ സംഘങ്ങളുടെ വ്യാപനം. പത്രം, സിനിമ, റേഡിയോ തുടങ്ങിയവയ്‌ക്കൊപ്പം  ഗദ്യസാഹിത്യരൂപങ്ങള്‍ക്കും കൈവന്ന ജനപ്രിയ സംസ്‌കാര സ്വഭാവം, സമാന്തരമായി കരുത്താര്‍ജ്ജിച്ച സാംസ്‌കാരികവേരണ്യതാ വാദം എന്നിവേപാലെ തന്നെ പ്രധാനമായിരുന്നു ഇക്കാലത്തുടനീളം സംഭവിച്ച രാഷ്‌ട്രീയ പ്രത്യയശാസ്‌ത്ര മാധ്യമ സംഘര്‍ഷങ്ങളും. സ്വാതന്ത്ര്യം മുതല്‍ ആഗോളവല്‍ക്കരണം വരെ; ഗാന്ധിവധം മുതല്‍ ബാബറി മസ്‌ജിദ്‌ വരെ; കല്‍ക്കത്താ തീസിസ്‌ മുതല്‍ സോവിയറ്റ്‌ യൂണിയന്റെ ശൈഥില്യം വരെ; വിമോചന സമരം മുതല്‍ അടിയന്തിരാവസ്ഥ വരെ; മുട്ടത്തുവര്‍ക്കി മുതല്‍ ദൂരദര്‍ശ പരമ്പരകള്‍ വരെ.

          രിത്രപരമായ കാരണങ്ങളാല്‍ ഏതാണ്ട്‌ ഏകപക്ഷീയമായിത്തന്നെ സാംസ്‌കാരിക വരേണ്യത നിലനിന്ന  ഘട്ടമായിരുന്നു മേപറഞ്ഞവയില്‍ കൊളോണിയ, ദേശീയ ആധുനികതകളുടെ കാല (1850 1950) മെങ്കില്‍, രാഷ്‌ട്രീയമായ കാരണങ്ങളാ സാംസ്‌കാരികവേരണ്യത ബലപ്പെട്ടേപ്പാള്‍ത്തന്നെ സാംസ്‌കാരിക ജനപ്രിയത്വവും ഉടെലടുത്ത കാലമായിരുന്നു ആധുനികതാവാദത്തിന്റേത്‌ (1950 1990).

        ഈ വിധം മലയാളസാഹിത്യ ഭാവനയില്‍ ഒരുനൂറ്റാണ്ടുനീണ്ട ഒന്നാംഘട്ടവും, നാലുപതിറ്റാണ്ടു നീണ്ട രണ്ടാംഘട്ടവും പിന്നിട്ട്‌ ആധുനികതയുടെ സാംസ്‌കാരികസമവാക്യങ്ങെളാന്നടങ്കം അപനിര്‍മ്മിക്കെപ്പടുന്നതിന്റെ ചരിത്രസന്ദർഭമെന്ന നിലയിലാണ്‌ 1990 കളുടെ തുടക്കത്തി കേരളീയ സമൂഹത്തിെലന്നേപാലെ മലയാള നോവലിലും ആധുനികാനന്തരത സവിശേഷമായ ഭാവുകത്വത്തിന്‌ മൂര്‍ത്തരൂപം നല്‍കി നിലവി വരുന്നത്‌. ഇവിടെ ശ്രദ്ധേയമാകുന്ന അടിസ്ഥാന പ്രവണതകളി പ്രമുഖം, വരേണ്യ ജനപ്രിയ വിഭജനത്തിന്റെ സാമാന്യെമങ്കിലുമായ തിരോഭാവമാണ്‌. അഥവാ ആധുനികതാവാദ ഘട്ടത്തില്‍ വരേണ്യ സാഹിത്യത്തിന്‌ (മേറ്റതു സാംസ്‌കാരിക  രൂപെത്തയും പോലെ) നിലനിന്നിരുന്ന സാംസ്‌കാരിക മേല്‍ക്കോയ്‌മ നിരാകരിക്കെപ്പടുകയും ജനപ്രിയമാകാതെ നിലനില്‍ക്കാനാവാത്ത അന്തരീക്ഷം സാഹിത്യമുള്‍പ്പെടയുള്ള മുഴുവ സാംസ്‌കാരിക രൂപങ്ങള്‍ക്കും സംജാതമാകുകയും ചെയ്‌തു. സാഹിത്യമണ്ഡലം അപൂര്‍വമാം വിധം വാണിജ്യവല്‍ക്കരിക്കെപ്പട്ടതിന്റെ മാത്രം ഫലമല്ല, ഇത്‌. മറിച്ച്‌ ജനപ്രിയ സാംസ്‌കാരിക മണ്ഡലങ്ങള്‍ക്ക്‌ കൈവന്ന വന്ന സ്വീകാര്യത, സാഹിത്യത്തെ ഈ നിലയിലേയ്‌ക്ക്‌ പരിവര്‍ത്തിപ്പിച്ചതിന്റെ കൂടി ഫലമാണ്‌. യഥാര്‍ത്ഥത്തി മലയാളത്തി സാഹിത്യം ഏറ്റവും ജനപ്രിയമായ കാലം ആധുനികതാവാദത്തിന്റേതാണ്‌. മുപ്പതുലക്ഷം കോപ്പി വരെയുണ്ടായിരുന്ന ജനപ്രിയ വാരികകളുടെ പ്രചാരം ഓര്‍ക്കുക. ടെലിവിഷന്‍ചാനലുകളുടെ വരേവാടെ ഈ സാഹിത്യ വായനാ സംസ്‌കാരം ദൃശ്യസംസ്‌കാരത്തിനു വഴിമാറി. അഥവാ അന്നു സാഹിത്യത്തില്‍ നിലവിലിരുന്ന  കടുത്ത ഭാവുകത്വ വിഭജനം പുതിയൊരു തലത്തിലേയ്‌ക്ക്‌ റദ്ദായിപ്പോകുകയായിരുന്നു.  90 കളുടെ തുടക്കം മുത സിനിമയും ചലച്ചിത്ര സംഗീതവും പത്രങ്ങളുള്‍പ്പെെടയുള്ളവയും സമാന്തരമായി ഈ ഭാവുകത്വ പരിണാമത്തി  പങ്കു ചേര്‍ന്നു.

          വിപുലമായ അര്‍ത്ഥത്തി,നപ്രിയമാകുക അല്ലെങ്കില്‍ തിരോഭവിക്കുക എന്നൊരു സമവാക്യം തന്നെ സാംസ്‌കാരിക ആധുനികാനന്തരതയെക്കുറിച്ച്‌ രൂപെപ്പടുത്താ കഴിയും. ആധുനികതയില്‍ വരേണ്യമായിരുന്ന സാഹിത്യം, സംഗീതം, ദൃശ്യാഖ്യാനങ്ങള്‍ തുടങ്ങിയ കലകളും പത്രം മുതല്‍ ഇന്റര്‍നെറ്റ്‌ വരെയുള്ള മാധ്യമങ്ങളും മാത്രമല്ല മതം, രാഷ്‌ട്രീയം തുടങ്ങിയ  ആധുനികതയുടെ ബൃഹദാഖ്യാനങ്ങള്‍വരെയുള്ളവ ജനപ്രിയവല്‍ക്കരണത്തിന്റെ വഴികളുപയോഗെപ്പടുത്തിയാണ്‌ ആധുനികാനന്തരതയി സ്വന്തം നിലനില്പ് സാധ്യമാക്കുന്നത്‌.  നിശ്ചയമായും നോവലിനും ഇത്‌ ബാധകമാകാതെ വരില്ലല്ലോ. സ്വയം ഒരു ബൃഹദാഖ്യാനെമന്ന നിലയിലേയ്‌ക്ക്‌ പരിണമിച്ച ആധുനികതയുടെ തന്നെ പല നിലകളിലുള്ള അപനിര്‍മ്മാണമായി ആധുനികാനന്തരതെയയും ആധുനികാനന്തര നോവല്‍ ഭാവുകത്വെത്തയും തിരിച്ചറിയാന്‍ ഇവിടെ സ്വീകരിച്ചിരിക്കുന്ന സമീപനവും ഇതാണ്‌.

          ഒരു സാംസ്‌കാരിക വ്യവഹാരെമന്ന നിലയില്‍ സമീപിക്കുമ്പോള്‍ നാലു പ്രവണതകളാണ്‌ 1990 കളുടെ തുടക്കം മുതല്‍ മലയാള നോവലിന്റെ പൊതുമണ്‌ഡലത്തി ഏറ്റവും പ്രകടവും പ്രത്യക്ഷവുമായി രൂപം കൊണ്ടത്‌ എന്ന്‌ കാണാം.

ഒന്ന്‌ :

          ആധുനികതാവാദ കാലത്ത്‌ നോവലിനു നിലനിന്ന വരേണ്യ ജനപ്രിയവിഭജനം സാമാന്യമാെയങ്കിലും റദ്ദായിേപ്പാകുന്നുെവന്നതാണ്‌ ഒന്നാമത്തെ പ്രവണത. കഥ, കവിത തുടങ്ങിയ സാഹിത്യ രൂപങ്ങള്‍ക്ക്‌ ആനുകാലികങ്ങളിലാകട്ടെ, പുസ്‌തകരൂപത്തിലാകട്ടെ പ്രചാരം കുറഞ്ഞു വരുകയും നോവല്‍ മാത്രം പ്രചാരം നിലനിര്‍ത്തുകയും ചെയ്യുന്നത്‌ ഇതിന്റെ ഒരു ഘടകമാണ്‌.

          1950 കള്‍തൊട്ടുതന്നെയാണ്‌ മലയാള പുസ്‌തകപ്രസാധനരംഗത്ത്‌ നോവല്‍ ഇതര സാഹിത്യരൂപങ്ങളെ മറികടന്നു മുന്നേറുന്നത്‌. 1850 1950 കാലത്ത്‌ ആകെ പ്രസിദ്ധീകരിച്ച നോവലുകളുടെ എണ്ണം 725 ആണെങ്കില്‍ 1951 60 ദശകത്തില്‍ മാത്രം 974 നോവലുകള്‍ പ്രസിദ്ധീകൃതമായി കെ.എം. ഗോവിയോടു കടപ്പാട്‌). തുടര്‍ന്നുളള കാലത്തെ കണക്കുകള്‍ ഈ സാഹിത്യരൂപത്തിന്റെ വന്‍കുതിപ്പാണ്‌ തെളിയിക്കുന്നത്‌.
                                        

        സാഹിത്യപ്രസാധനം മലയാളത്തില്‍: നോവലിന്റെ മുന്നേറ്റം   


1990 കളോടെ മലയാളത്തി സാഹിത്യവായനാസംസ്‌കാരം വലിയ മാറ്റങ്ങള്‍ക്കു തുടക്കമിടുന്നു. പ്രസാധകരും പൊതുവില്‍ പുസ്‌തകവിപണിയും ഇതര സാഹിത്യരൂപങ്ങളുപേക്ഷിച്ച്‌ നോവലിലേക്കു കൂടുമാറിത്തുടങ്ങി. ലൈംഗികതയ്‌ക്കു വിപണിമൂല്യം സൃഷ്ടിച്ച്‌ ചില ആത്മകഥകളും ആത്മീയതക്കു സാഹിത്യമൂല്യം കല്‌പിച്ച്‌ ചില യാത്രാവിവരണങ്ങളും നാറാണത്തുഭ്രാന്ത എന്ന കവിതാസമാഹാരവും രമേശന്‍നായരുടെ ഒരു നാടകവും മറ്റുമാണ്‌ ഇക്കാലയളവി പുസ്‌തക വായനാമേഖലയില്‍ പരക്കെ സജീവമായി നിലനിന്നത്‌. ജീവിതവിജയം മുതല്‍ പാചകംവരെയുളള സാഹിത്യേതര രൂപങ്ങളിലാകട്ടെ, മുന്‍പൊരിക്കലുമില്ലാത്തവിധം പുസ്‌തകവില്‌പനയി കുതിപ്പുണ്ടായി. ജനപ്രിയവാരികക, സിനിമകള്‍ക്കും സിനിമാതീയറ്ററുകള്‍ക്കും റേഡിയോയ്‌ക്കുമൊപ്പം ടെലിവിഷനു മുന്നില്‍ മുട്ടുകുത്തി പിന്‍വാങ്ങിത്തുടങ്ങി. ആധുനികതാവാദകാലത്തെ വരേണ്യസാഹിത്യ ഭാവുകത്വത്തെ പോഷിപ്പിച്ചിരുന്ന സാഹിത്യ മാസികകള്‍ക്കും വായനശാലകള്‍ക്കും ജനപ്രീതി കുറഞ്ഞുവരുന്ന കാലം കൂടിയാണിത്‌. അവേശഷിച്ച വായനശാലാ സമൂഹമാകട്ടെ നോവല്‍ എന്ന ഒറ്റ ഗണത്തിലേയ്‌ക്ക്‌ സാഹിത്യവായന ഒതുക്കി. (വായനശാലാ വരിക്കാരുടെ മുക്കാല്‍പങ്കും  നോവല്‍ മാത്രമാണ്‌ വായിക്കാനെടുക്കുന്നത്‌ എന്ന്‌  പഠനങ്ങള്‍ തെളിയിക്കുന്നു). സാഹിത്യമാസികകളാകെട്ട, സാഹിത്യേതര ഉള്ളടക്കത്തിനു വഴിമാറുകയും ചെയ്‌തു. ഭാഷാപോഷിണി ഉള്‍പ്പെടെയുള്ള മാസികകളുടെയും വിവിധതരം വായനശാലകളിലെ വായനാശീലങ്ങളുടെയും വിശകലനത്തിലൂടെ ഈ വസ്‌തുതയും പഠിക്കപ്പെട്ടിട്ടുള്ളതാണ്‌ (കാണുക : ഷാജി ജേക്കബ്‌, 2014, പൊതുമണ്ഡലവും മലയാളഭാവനയും, കൈരളിബുക്‌സ്‌, കണ്ണൂര്‍).

          ഇതേ സമയം തന്നെയാണ്‌, മുന്‍പ്‌ വരേണ്യം എന്നു കരുതെപ്പട്ടിരുന്ന  പല നോവലുകള്‍ക്കും അത്തരം നോവലുകളുടെ കര്‍ത്താക്കള്‍ക്കും താരതേമ്യന  കൂടുതല്‍ വായനക്കാരെ ലഭിക്കുന്നതും ആധുനികതയിലെ വരേണ്യം ജനപ്രിയം എന്ന വിഭജനം സാമാന്യമായെങ്കിലും റദ്ദായിപ്പോകുന്നതും. ബഷീര്‍, എം.ടി, മാധവിക്കുട്ടി എന്നിവര്‍ ഈ രണ്ടു ഘട്ടങ്ങളിലും ഏറെ ജനപ്രീതിയുള്ള എഴുത്തുകാരായി  തുടര്‍ന്നേപ്പാ വിജയന്‍, മുകുന്ദന്‍, ആനന്ദ്‌  എന്നിവര്‍ ആധുനിക ഘട്ടത്തിലേക്കാള്‍ ജനപ്രീതി നേടി നിലനില്‍ക്കുന്നു, പിന്നീട്‌. “ഖസാക്കും‘ “മയ്യഴിയും “മരുഭൂമികളും അവയ്‌ക്ക്‌ ഈ രണ്ടുഘട്ടത്തിലുമുണ്ടായ പതിപ്പുകളുടെ എണ്ണം മുന്‍നിര്‍ത്തി പരിശോധിച്ചാല്‍, ഈയവസ്ഥയ്‌ക്കു തെളിവായി മാറും. 1969 ആദ്യപതിപ്പിറങ്ങിയ ഖസാക്കിന്റെ രണ്ടാംപതിപ്പ്‌ നാലുവര്‍ഷം കഴിഞ്ഞാണുണ്ടായത്. പിന്നീട്‌ ശരാശരി രണ്ടുവര്‍ഷത്തി ഒരു പതിപ്പെന്ന ക്രമത്തില്‍ 70 കളിലും 80 കളിലും. തൊണ്ണൂറുകളില്‍ മാത്രം ഖസാക്കിന്‌ പതിനഞ്ചു പതിപ്പിറങ്ങി. പുതിയ നൂറ്റാണ്ടിലും തുടരുക തന്നെയാണ്‌ ഈ പ്രവണത. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍,  ആള്‍ക്കൂട്ടം തുടങ്ങിയവയുടെ ചരിത്രവും ഭിന്നമല്ല. 1970 പുറത്തിറങ്ങിയ ആള്‍ക്കൂട്ടം എട്ടുവര്‍ഷം കഴിഞ്ഞാണ്‌ രണ്ടാം പതിപ്പ്‌ അച്ചടിച്ചത്‌. തൊണ്ണൂറുകളില്‍ സ്ഥിതി മാറി. സമാന്തരമായി, ഒരു സങ്കീര്‍ത്തനംപോലെ മുതല്‍  ആരാച്ചാര്‍ വരെയുള്ള പല നോവലുകളും വിസ്‌മയകരമായ വിറ്റുവരവും ജന്രപീതിയും നേടുന്ന കാലവും രൂപം കൊണ്ടു. ചുരുക്കമിതാണ്‌, നപ്രിയ നോവല്‍ സംസ്‌കാരത്തിന്‌ രൂപം നല്‍കിയ ജനപ്രിയ വാരികകളുടെ വായനക്കാര്‍  ടെലിവിഷന്‍ പരമ്പരകളിലേയ്‌ക്ക്‌ കൂടുമാറിയേപ്പാള്‍തന്നെ വരേണ്യ  നപ്രിയ വിഭജനം റദ്ദു ചെയ്‌തു കൊണ്ട്‌ നോവല്‍ സ്വയം ജനപ്രിയമായി മാറിത്തുടങ്ങിയതാണ്‌  മലയാളത്തില്‍ ആധുനികാനന്തരതയുടെ പ്രമുഖ പ്രവണതകളിലൊന്ന്‌.

രണ്ട്‌ :

          നോവലെഴുത്തിന്റെ രാഷ്‌ട്രീയം ചരിത്രാത്മകവും അക്കാദമികവുമാകുന്നുവെന്നതാണ്‌ ഇനിയുമൊരു പ്രവണത. ചരിത്രം, ദേശീയത എന്നിവെയക്കുറിച്ച്‌ ആധുനികാനന്തര  ചിന്തകള്‍ മുന്നോട്ടുവയ്‌ക്കുന്ന രാഷ്‌ട്രീയ പദ്ധതികളുടെ പ്രയോഗം എന്ന  നിലയില്‍

Comments

comments