റോയല്‍റ്റിപോലും നല്‍കാതെ, ഒരു ചെറിയ തുക മാത്രം നല്‍കി രണ്ടാഴ്‌ചയോ ഒരു മാസമോ സമയം നിശ്ചയിച്ച്‌ എങ്ങനെയെങ്കിലും ഭാഷാന്തരം പൂര്‍ത്തിയാക്കിയെടുക്കുകയാണ്‌ മലയാളത്തിലെ പതിവുരീതി.

          രിത്രപരമായി നോക്കിയാല്‍ മലയാളിയുടെ നോവല്‍വായനയിചലനങ്ങളുണ്ടാക്കിയ ഒട്ടേറെ വിവര്‍ത്തനങ്ങ കണ്ടുമുട്ടാം. നാലപ്പാടന്റെ “പാവങ്ങള്‍ വിവര്‍ത്തനത്തിനുമുന്‍പും പിന്‍പും ശ്രദ്ധേയങ്ങളായ നിരവധി സംഭവങ്ങള്‍ ഈ രംഗത്തുണ്ടായി. സി.എസ്‌.  സുബ്രഹ്മണ്യന്‍പോറ്റിയുടെ ദുര്‍ഗ്ഗേശനന്ദിനി ഉള്‍പ്പെടെ. എങ്കിലും “പാവങ്ങള്‍ മലയാളേനാവ ഭാവുകത്വത്തില്‍ സൃഷ്‌ടിച്ച പ്രഭാവംപോലൊന്ന്‌ അതിനു മുന്‍പോ പിന്‍പോ ഉണ്ടായിട്ടില്ല. എത്ര പരിമിതികളും ഭാഷാശൈലിയുടെ ക്ലിഷ്‌ടതകളുമുണ്ടെങ്കിലും നാലപ്പാടന്റെ വിവര്‍ത്തനം ഇപ്പോ വായിച്ചാലും  മൂലകൃതിയുടെ മനുഷ്യമഹത്വവും ധര്‍മ്മവിചാരവും അതി കിനിഞ്ഞുനില്‍ക്കുന്നതായി അനുഭവെപ്പടുകതന്നെ ചെയ്യും.

          നിലീനാ എബ്രഹാം, രവിവര്‍മ്മ, എം.എന്‍.സത്യാര്‍ത്ഥി, ലീലാസര്‍ക്കാ എന്നിവരുടെ ബംഗാളിനോവല്‍ വിവര്‍ത്തനങ്ങ, പി. മാധവന്‍പിള്ള, ഇ.കെ.ദിവാകരന്‍പോറ്റി തുടങ്ങിയവരുടെ ഹിന്ദിനോവല്‍ വിവര്‍ത്തനങ്ങ, ആറ്റൂരിന്റെയും മറ്റും തമിഴ്‌നോവല്‍വിവര്‍ത്തനങ്ങ, സി.രാഘവന്റെ കന്നട നോവല്‍ വിവര്‍ത്തനങ്ങ എന്നിങ്ങനെ ഇന്ത്യന്‍ഭാഷാനോവലുകളുടെ വിവര്‍ത്തനങ്ങ ഏതാണ്ടൊന്നടങ്കം “സാഹിത്യകൃതിയായിത്തന്നെ വായിച്ചുപോകാവുന്നവയാണ്‌.

          റഷ്യന്‍നോവ വിവര്‍ത്തനരംഗത്ത്‌ ഇടപ്പള്ളി കരുണാകരേമേനാ, മാത്യുലൂക്ക്‌, എം.ആര്‍.ച്രന്ദേശഖരന്‍, എന്‍.കെ.ദാമോദരന്‍ തുടങ്ങിയവരുടെ ശ്രമങ്ങ മലയാളത്തിന്റെ ശൈലിക്കും സംസ്‌കാരത്തിനും കൂടുത ഇണങ്ങുന്നവയാണ്‌. എന്നു മാത്രവുമല്ല, റഷ്യന്‍സാഹിത്യത്തിന്റെ മഹത്വത്തെക്കുറിച്ച്‌ മലയാളിക്കു തിരിച്ചറിവുണ്ടാക്കിയതും ഇവരുടെ തര്‍ജ്ജമകളാണ്‌. വിശേഷിച്ചും ദാമോദരെനേപ്പാലുള്ളവര്‍ പുലര്‍ത്തിപ്പോന്ന പ്രൊഫഷണലിസം അന്യാദൃശമാണ്‌. കെ.പി.അപ്പന്‍ പറഞ്ഞതുപോലെ, “എന്‍.കെ.ദാമോദരന്‍ നോവ പരിഭാഷപ്പെത്തുകയല്ല, ദസ്‌തോവ്‌സ്‌കിയുടെ ഇരുണ്ട രാജപദവിയുള്ള ശ്രേഷ്‌ഠമായ മനസ്സില്‍നിന്ന്‌ മലയാളവചനം എടുത്തുതരികയാണു ചെയ്യുന്നത്‌.ദാമോദരെനയും മറ്റുംപോലെ, സര്‍ഗ്ഗാത്മകസൃഷ്‌ടികള്‍ക്കു സമാനമാണ്‌ വിവര്‍ത്തനവും എന്നു തിരിച്ചറിഞ്ഞവതീര്‍ത്തും വിരളമാണു മലയാളത്തില്‍. ഗോപാലകൃഷ്‌ണ, ഓമന എന്നിവ  മ്മ്യൂണിസ്റ്റുസാഹിത്യം മാത്രമാണ്‌ റഷ്യന്‍സാഹിത്യം എന്ന്‌ മലയാളിയെ തെറ്റിദ്ധരിപ്പിച്ചുവെങ്കിലും വായനയെ വലിയ തോതില്‍ വിഷമിപ്പിച്ചവരല്ല.

          പില്‍ക്കാലത്ത്‌ വിലാസിനിയുടെ ജാപ്പനീസ്‌, പേര്‍ഷ്യ, ലാറ്റിനേമരിക്ക നോവല്‍ വിവര്‍ത്തനങ്ങശ്രദ്ധേയവും മൗലികവുമായ സാംസ്‌കാരികവിവര്‍ത്തനങ്ങളായി മാറി. എസ്‌.വേലായുധന്റെ  “ഏകാന്തതയുടെ നൂറുവര്‍ഷങ്ങ മലയാളി ഏറെ ആഘോഷിച്ച ഒരു വിവര്‍ത്തനമായിരുന്നു. എന്നാല്‍ 1990 കളുടെ രണ്ടാംപകുതിമുത മലയാളത്തിൽ അവതരിപ്പിക്കപ്പെട്ട വിവര്‍ത്തനപ്രവാഹത്തില്‍ കുത്തിയൊലിച്ചുപോയത്‌ മലയാളേനാവ മാത്രമല്ല, വിവര്‍ത്തനസംസ്‌കാരം കൂടിയാണ്‌. കുറ്റകരമായ അജ്ഞതകള്‍, തമസ്‌കരണങ്ങ, വിട്ടുകളയലുകള്‍, തെറ്റുക, ഭാഷാവൈകല്യങ്ങള്‍ എന്നിവ പതിവായി. സാരമാഗുവിന്റെ ഒരു നോവ വിവര്‍ത്തനം ചെയ്‌ത വ്യക്തി പരസ്യമായി സമ്മതിച്ചു, തനിക്കു മനസ്സിലാകാത്ത പല ഭാഗങ്ങളും തര്‍ജ്ജമ ചെയ്യാതെ വിട്ടുകളഞ്ഞുവെന്ന്‌. “ഗോസ്‌പെ അക്കോര്‍ഡിംഗ്‌ ടു ജീസസ്‌ ക്രൈസ്റ്റ്‌എന്ന സരമാഗുവിന്റെതന്നെ നോവല്‍ രണ്ടധ്യായം പൂര്‍ണ്ണമായും ഒഴിവാക്കിയാണ്‌ തര്‍ജ്ജമ ചെയ്യെപ്പട്ടത്‌. ഭേദെപ്പട്ട എഴുത്തുകാരും പ്രൊഫഷണല്‍ വിവര്‍ത്തകരുമായവ ചെയ്യുന്ന വിവര്‍ത്തനങ്ങള്‍ക്ക്‌ കുറഞ്ഞപക്ഷം വായനാക്ഷമതെയങ്കിലും കാണേണ്ടതാണ്‌. പക്ഷേ മലയാളത്തില്‍ ഭേദെപ്പട്ട ഒരെഴുത്തുകാരനും/കാരിയും വിവര്‍ത്തനരംഗത്തു പ്രവര്‍ത്തിക്കുന്നില്ല. കവിതാരംഗത്ത്‌ എഴുത്തച്ഛന്‍മുത ബാലച്രന്ദന്‍ചുള്ളിക്കാടുവെരയുള്ള ഒന്നാംനിരകവിക ഒന്നാംതരം തര്‍ജ്ജമകത്രയെങ്കിലും നടത്തിയിട്ടുണ്ട്‌. നോവല്‍രംഗത്ത്‌ ആകെ ഒരുദാഹരണമുള്ളത്‌ ആനന്ദാണ്‌. മഹാശ്വേതാദേവിയുടെ “കവിബന്ദ്യ ഘടിഗായിയുടെ ജീവിതവും മരണവുംഎന്ന കൃതി ആനന്ദ്‌ വിവര്‍ത്തനം ചെയ്‌തു. കെ.പി.ഉണ്ണി, ടി.ഡി. രാമകൃഷ്‌ണ, സെബാസ്റ്റ്യന്‍ പള്ളിത്തോട്‌  തുടങ്ങിയവരും ഓരോ നോവ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. ഒന്നും അത്ര മോശമായിട്ടില്ല. ഒരൊറ്റ കൃതി വിവര്‍ത്തനം ചെയ്‌തുകൊണ്ട്‌ അതിനോടൊപ്പം സാംസ്‌കാരികമായി ആത്മഹത്യ ചെയ്യുന്ന വിവര്‍ത്തകഗുമസ്‌തർ മാത്രമേ മലയാളത്തിലുള്ളു. “കന്യാചര്‍മ്മം ഭേദിക്കുന്നതുപോലെയാണ്‌ വിവര്‍ത്തനംഎന്ന്‌ ദറിദ പറയുന്നുണ്ട്‌. സമീപകാലത്തെ മലയാളേനാവല്‍ വിവര്‍ത്തനങ്ങ വായിച്ചാല്ല് അദ്ദേഹം തന്റെ രൂപകം ബലാല്‍സംഗെമന്നോ കൊലപാതകെമന്നോ മാറ്റും. അത്രമേ കൃത്രിമവും പൈശാചികവും ആക്രമണകാരിയുമാണ്‌ നമ്മുടെ നോവ വിവര്‍ത്തനങ്ങളി ബഹുഭൂരിഭാഗവും.

          വിവര്‍ത്തനം യാത്രാവിവരണംപോലെയാണെന്നും വിവര്‍ത്തകയാത്രാവിവരണരചയിതാക്കളെപ്പോലെയാണെന്നും സൂചിപ്പിച്ചുകൊണ്ട്‌ വായനക്കാരെ അവര്‍ക്കു പരിചയമില്ലാത്ത ഭാഷാ സാംസ്‌കാരികഭൂമിശാസ്‌ത്രങ്ങളിലേക്കു നയിക്കുന്ന സാംസ്‌കാരികപ്രക്രിയായി വിവര്‍ത്തനത്തെ  വിശദീകരിക്കുന്നു മൈക്കൾക്രോണിന്‍. വിവര്‍ത്തക വ്യാഖ്യാതാവുകൂടിയാണ്‌ ഇവിടെ. അജ്ഞാതേദശങ്ങളില്‍നിന്നുള്ള വാര്‍ത്തകളുമായി വരുന്ന നാടോടിയാണയാള്‍,ക്രോണിൻ പറയുന്നു. മലയാളത്തിലെ നോവ വിവര്‍ത്തക ഇങ്ങനെയാണോ? നിശ്ചയമായും അല്ല. തങ്ങള്‍ക്കു പരിചയമില്ലാത്ത നാട്ടിലെത്തി വഴിതെറ്റി തെണ്ടിത്തിരിയുന്ന ഭിക്ഷാടകരാണവര്‍.

          രണ്ടു സാഹിത്യപാഠങ്ങളെ അവയുടെ ഭാഷയിലും സാംസ്‌കാരികതയിലും സ്ഥലകാലബദ്ധമായി താരതമ്യം ചെയ്യുന്ന വിവര്‍ത്തനപഠിതാക്കള്‍ക്കും വെറുമൊരു സാഹിത്യരചന എന്ന നിലയില്‍ വിവര്‍ത്തിതകൃതി വായിക്കുന്ന സാധാരണവായനക്കാര്‍ക്കും ഒരുപോലെ നിരാശയുളവാക്കുന്നതാണ്‌ ഇന്നു മലയാളത്തില്‍ പുറത്തിറങ്ങുന്ന നോവ വിവര്‍ത്തനങ്ങ ബഹുഭൂരിപക്ഷവും. വിവര്‍ത്തനത്തെ അതിന്റെ ചരിത്രം, സാമൂഹികത, അധികാരവ്യവസ്ഥ, സാംസ്‌കാരികത തുടങ്ങിയ പശ്ചാത്തലങ്ങളി മനസ്സിലാക്കാതെ പ്രസാധകരുടെ തന്ത്രങ്ങളില്‍ കുടുങ്ങി ചില ഈ പണിക്കിറങ്ങുമ്പോഴാണ്‌ യാന്ത്രികവും കൃത്രിമവും ജുഗുസ്സാവഹവുമായ പരാവര്‍ത്തനങ്ങ ജനിക്കുന്നത്‌. വിപണിലാഭം മാത്രം മുന്‍നിര്‍ത്തി നോവ വിവര്‍ത്തനം ഏറ്റെടുക്കുന്ന പ്രസാധകരും അതിനായി അവ കണ്ടെത്തുന്ന പ്രതിഭാശൂന്യരായ വിവര്‍ത്തനത്തൊഴിലാളികളും ചേര്‍ന്നുനടത്തുന്ന ഒരു സാംസ്‌കാരിക കുറ്റകൃത്യമായി മലയാളത്തില്‍ നോവ വിവര്‍ത്തനം മാറുന്നതങ്ങനെയാണ്‌.

          മേല്‌പറഞ്ഞ നാലു തലങ്ങ (നോവലിന്റെ ഏകലോകം, ചരിത്രത്തിന്റെ പാഠരൂപങ്ങ, ആഖ്യാനത്തിന്റെ രാഷ്ട്രീയകല, വിവര്‍ത്തനത്തിന്റെ വിപണിതന്ത്രങ്ങ എന്നിവ) മുന്‍നിര്‍ത്തി ആധുനികാനന്തര മലയാളനോവല്‍ ഭാവുകത്വത്തിന്റെ പ്രത്യയശാസ്‌ത്രവും സൗന്ദര്യ ശാസ്‌ത്രവും വിശകലനം ചെയ്യുകയാണ്‌ തുടര്‍ന്നുളള ഭാഗത്ത്‌.

Comments

comments