മറികടക്കുന്നത്‌  ആഖ്യാനകലയി അവ പുലര്‍ത്തുന്ന  വ്യതിയാനം കൊണ്ടു കൂടിയാണ്‌. 2011 ഈ വിഷയത്തെക്കുറിച്ച്‌ ഈ ലേഖകന്‍ എഴുതി ഭാഷാപോഷിണി പ്രസിദ്ധീകരിച്ച പഠനത്തില്‍ നിന്ന്‌ ഒരു ഭാഗം ശ്രദ്ധിക്കുക:

          ആധുനികതയും ആധുനികതാവാദവും അതിന്റെ സമസ്‌തവിതാനങ്ങളിലും മലയാളനോവലെഴുത്തുകാരെ സ്വാധീനിച്ചത്‌ പാശ്ചാത്യേനാവലുകളിലൂടെയായിരുന്നു. ആധുനിക മലയാളനോവലിന്റെ ആഖ്യാനകല രൂപെപ്പട്ടത്‌ പാശ്ചാത്യ ആധുനികേനാവലിന്റെ ആഖ്യാനകലയില്‍ നിന്നു നേരിട്ടാണ്‌. എന്നാല്‍ ആധുനികാനന്തര മലയാള നോവലിന്റെ ആഖ്യാനകല തത്തുല്യമായ പാശ്ചാത്യേനാവലിന്റെ ആഖ്യാനകലയില്‍നിന്നല്ല രൂപം കൊള്ളുന്നത്‌. മറിച്ച്‌, ഇതര ജ്ഞാനമേഖലകളുടെയും ആഖ്യാനപാഠങ്ങളുടെയും കുറെക്കൂടി മൂര്‍ത്തമായ സാമൂഹ്യപരിസരങ്ങളുടെയും നേരിട്ടുള്ള സ്വാധീനത്തിലാണ്‌. അതുകൊണ്ടുകൂടിയാകാം, നാളതുവരെ സാഹിത്യമേറ്റെടുക്കാതിരുന്ന നിരവധി സാമൂഹ്യവ്യവഹാരങ്ങളും ആഖ്യാനരാഷ്‌ട്രീയങ്ങളും ഈ ഘട്ടത്തില്‍ മലയാളേനാവലിന്‌ ഏറ്റെടുക്കേണ്ടിവന്നത്‌.

          ആധുനികതയില്‍ നിന്നു മുന്നോട്ടുപോയ ലോകനോവല്‍ ആഖ്യാനകലയി കൈവരിച്ച മാനങ്ങള്‍ വിസ്‌മയകരമാംവിധം വൈവിധ്യമുള്ളതാണ്‌. കഥ പറച്ചിലിന്റെ കേവലതയി നിന്നും ആശയങ്ങള്‍ക്കു മുന്‍തൂക്കമുള്ള പരീക്ഷണപരതയി നിന്നും കുതറിമാറി ആഖ്യാനത്തിന്റെ ബഹുസ്വരതയെ നോവല്‍ അതിന്റെ പ്രത്യക്ഷ രാഷ്ട്രീയമായി ഏറ്റെടുക്കുന്നതിന്റെ കലയാണ്‌ ഈ സാഹിത്യഗണത്തിന്റെ ആധുനികാനന്തരഭാവുകത്വമായി കഴിഞ്ഞ ചില ദശകങ്ങളില്‍ തിരിച്ചറിയെപ്പട്ടിട്ടുള്ളത്‌. ഉംബര്‍ട്ടോ എക്കോ, ഇറ്റാലോ കാല്‍വിനോ, മിലാന്‍കുന്ദേ, മരിയോവര്‍ഗാസ്‌യോ, ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍ക്കേസ്‌,  ഹോസേ സരമാഗു, സല്‍മാറുഷ്‌ദി, ഇ.എല്‍. ഡോക്‌ടേറാവ്‌, മൈക്കിള്‍ കുറ്റ്‌സെ, തോമസ്‌ പിന്‍ച, ഇയാന്‍വാട്‌സ, മാര്‍ഗരറ്റ്‌ അറ്റ്‌വുഡ്‌, ഇസെബല്‍അലന്‍ഡെ എന്നിങ്ങനെ ആഗോളതലത്തി തന്നെ പ്രശസ്‌തരും ആധുനികതയി നിന്ന്‌ ആധുനികാനന്തരതയിലേക്കു വളര്‍ന്നവരുമായ നോവലിസ്റ്റുകളുടെ ആഖ്യാനകല ഇത്തരെമാരു ഭാവുകത്വത്തിന്റെ മാതൃകയായി നമുക്കുമുന്നിലുണ്ട്‌. ഒപ്പം കഴിഞ്ഞദശകത്തില്‍ വിവര്‍ത്തനത്തിലൂടെ ഏറെ മലയാളിവായനക്കാരിലെത്തിച്ചേര്‍ന്ന പൗലോകൊയ്‌ലോയും ഓര്‍ഹന്‍പാമുക്കും. നിശ്ചയമായും ലോകഭാഷകളിലെല്ലാം തന്നെ ഈ ഭാവുകത്വത്തില്‍ പങ്കുപറ്റുന്ന നിരവധിയായ  എഴുത്തുകാര്‍ സമകാലിക  നോവല്‍ സാഹിത്യത്തിന്റെ വക്താക്കളായി സാംസ്‌കാരിക ചരിത്രത്തില്‍ ഇടം പിടിക്കുകയും ചെയ്യുന്നു. എഴുത്തിന്റെയും വായനയുടെയും തലങ്ങളില്‍ ആധുനികതയുടെ ഏകതാന പ്രവണതകളും സങ്കീര്‍ണ്ണ്രപസ്ഥാനങ്ങളും തകര്‍ന്നു പോവുകയും ചരിത്രനോവല്‍, ഡിറ്റക്‌ടീവ്‌ നോവ, പ്രണയേനാവല്‍, സൈബ നോവ എന്നിവയൊക്കെ ആഖ്യാനത്തിന്റെ പുതിയ കലാരൂപങ്ങളായവതരിക്കുകയും ചെയ്യുന്നു. റുഷ്‌ദിയുടെ രാഷ്ട്രീയവും മാര്‍ക്കേസിന്റെ ചരിത്രവും അലന്‍ഡെയുടെ പ്രണയവും എക്കോവിന്റെ കുറ്റാന്വേഷണവും ഗിപ്‌സണ്‍ന്റെ സൈബറും ഡാന്‍ബ്രൗണിന്റെ ത്രില്ലറും ആധുനികതയുടെ മൂല്യവിവേചനങ്ങള്‍ മറികടന്ന ആധുനികാനന്തരതയുടെ നോവല്‍ കലയായി നമുക്കു മുന്നിലുണ്ട്‌. ആഫ്രിക്ക, ലാറ്റിനേമരിക്ക, ഏഷ്യന്‍, യൂറോപ്യ, അമേരിക്ക സാഹിത്യങ്ങള്‍ക്കോരോന്നിനും  തനതും മൗലികവുമായ ചരിത്ര രാഷ്ടീയ സന്ദര്‍ഭങ്ങളി, വംശ, വര്‍ഗ, ലിംഗ, പ്രാദേശിക പശ്ചാത്തലങ്ങളില്‍ കൈവരുന്ന സാംസ്‌കാരികതയുടെയും ആഖ്യാനകലകളുടെയും വൈവിധ്യങ്ങള്‍ക്കുള്ളി തന്നെയാണ്‌ നോവലിന്റെ ഈ ആധുനികാനന്തരഭാവുകത്വം നില നില്‍ക്കുന്നത്‌. മാത്രവുമല്ല, ആധുനികാനന്തര മാധ്യമരൂപങ്ങളുടെയും സാംസ്‌കാരിക മാതൃകകളുടെയും തള്ളിക്കയറ്റത്തിനിടയില്‍ തിരോഭവിച്ചുകൊണ്ടിരിക്കുന്ന ആധുനികതയുടെ സാംസ്‌കാരിക മേഖലകളിലൊന്നാണ്‌ പരമ്പരാഗത സാഹിത്യഗണങ്ങ. നോവല്‍ മാത്രമാണ്‌ ചരിത്രപരമായ ഈ ഇടര്‍ച്ചയെ അതിജീവിക്കുന്നതും മാറിയ മാധ്യമ, സാങ്കേതിക, സാംസ്‌കാരിക പരിതോവസ്ഥയില്‍ സ്വന്തം ആഖ്യാനകലകൊണ്ട്‌ പുതിയ കാലത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയത്തി പങ്കു പറ്റുന്നതും.

          ഭിന്നവ്യവഹാരങ്ങളുടെ സമന്വയെമന്ന നിലയിലും ജ്ഞാനമണ്ഡലങ്ങളുടെ സംലയനമെന്ന നിലയിലും ചരിത്രവല്‍ക്കരണത്തിന്റെ പാഠരൂപങ്ങെളന്ന നിലയിലുമൊക്കെ കാണാവുന്ന ആധുനികാനന്തര സാഹിത്യ്രപവണതകള്‍ വര്‍ത്തമാനകാലേനാവ പ്രകടിപ്പിക്കുന്നു. എഴുത്ത്‌ എന്ന പ്രാഥമിക വ്യവഹാരം തന്നെ പ്രശ്‌നവക്കരിക്കെപ്പടുന്ന ഈ രചനകളുടെ ആഖ്യാനകല, ആഖ്യാനെത്തക്കുറിച്ചു തന്നെയുള്ള ആഖ്യാനമായി മാറുകയും ചെയ്യുന്നു. ചരിത്രയാഥാര്‍ത്ഥ്യങ്ങളി നിലയുറപ്പിക്കുന്നതും കഥ എന്ന നിലയിലോ ഭാഷാപ്രയോഗം എന്ന നിലയിലോ ആഖ്യാനം എന്ന നിലയിലോ യഥേഷ്‌ടം പരിഗണിക്കാവുന്നതുമായ ഒന്നായി ഇവരുടെ നോവ  ഭാവന സഞ്ചരിക്കുന്നു. ഭിന്നങ്ങളായ പ്രത്യയശാസ്‌ത്രങ്ങളും (മുതലാളിത്തം, ത്രാധിപത്യം, സാമ്രാജ്യത്തം, മാനവികത എന്നിങ്ങനെ) രീതിശാസ്‌ത്രങ്ങളും (മാര്‍ക്‌സിസ്റ്റ്‌, ഫെമിനിസ്റ്റ്‌, പോസ്റ്റ്‌ കൊളോണിയല്‍ എന്നിങ്ങനെ) സമന്വയിപ്പിക്കുന്ന ഭാഷണവിശേഷങ്ങളായി നോവലിന്റെ ആഖ്യാനം മുന്നോട്ടുപോകുന്നു. ആധുനികത ചിട്ടെപ്പടുത്തിയ ഗണവിഭജനങ്ങളെയും വിവേചനങ്ങെളയും മറികടന്നുകൊണ്ട്‌ സംസ്‌കാരത്തിന്റെ മുഴുവ വൈരുധ്യങ്ങെളയും അത്‌ സ്വായത്തമാക്കുന്നു. താത്വികവും പ്രായോഗികവുമായ ജ്ഞാന സംവര്‍ഗങ്ങളുടെ അതിര്‍വരമ്പുക തട്ടി നിരപ്പാക്കി അത്‌ പുതിയൊരു വ്യവഹാര പരിസരം നിര്‍മ്മിക്കുന്നു. ചരിത്രം, പ്രതിനിധാനം, കര്‍തൃത്വം, പ്രത്യയശാസ്‌ത്രം തുടങ്ങിയ സങ്കല്‌പനങ്ങളെ അത്‌ നിരന്തരം പ്രശ്‌നവല്‍ക്കരിക്കുന്നു. വ്യത്യസ്‌തങ്ങളും (ഏകതാനതയ്‌ക്കെതിരെ) പ്രാദേശികങ്ങളും (ദേശീയതയ്‌ക്കെതിരെ) സവിശേഷങ്ങളും (സാര്‍വലൗകികതയ്‌ക്കെതിരെ) ആയ പലതിനെയും അതു പുനഃസൃഷ്‌ടിക്കുന്നു. അങ്ങനെ, നോവെലന്നത്‌ പ്രശ്‌നവല്‍ക്കരിക്കെപ്പടുന്ന ആഖ്യാനം തന്നെയായി മാറുന്നു. അഥവാ, ആഖ്യാനത്തിന്റെ ഓരോ തലവും നിരന്തരം പ്രശ്‌നവല്‍ക്കരിക്കെപ്പട്ടുകൊണ്ടിരിക്കുന്ന ആധുനികാനന്തരതയുടെ കാവ്യശാസ്‌ത്രമെന്ന നിലയില്‍ നോവെലഴുത്തിന്റെ വര്‍ത്തമാനം നമ്മുടെ വായനയില്‍ കടന്നുവരുന്നു.

          സ്ഥലം, കാലം, പ്രകൃതി എന്നിവക്കൊപ്പം ചരിത്രം, ഭാഷ, ശാസ്‌ത്രം, തത്വചിന്ത, കല, രാഷ്ട്രീയം, മതം, സാങ്കേതികത എന്നിങ്ങനെ സംസ്‌കാരത്തിന്റെ ആര്‍ജ്ജിതമണ്ഡലങ്ങള്‍ മനുഷ്യന്റെ ബുദ്ധിയിലും ഭാവനയിലും ഏല്‌പിക്കുന്ന ആഘാതങ്ങളുടെ പ്രശ്‌നവല്‍ക്കരണമെന്ന നിലയിലാണ്‌ ആധുനികാനന്തര നോവല്‍ അതിന്റെ രാഷ്ട്രീയം രൂപെപ്പടുത്തുന്നത്‌. അതി (meta)  അതീത (Post) പ്രതീതിപര (virtual) പാഠാന്തര (intertextual) തലങ്ങളിലേക്കു വ്യാപിക്കുന്ന സംസ്‌കാരത്തിന്റെ വീണ്ടെടുപ്പുകളും പുനര്‍വായനകളും ഓര്‍മ്മെപ്പടുത്തലുകളുമൊക്കെയായി ഈ ആഖ്യാനകല സംഭവിക്കുന്നു.

          ആധുനികാനന്തരേനാവലിന്റെ ആഖ്യാനസ്വഭാവങ്ങളായി പൊതുവില്‍ ചൂണ്ടിക്കാണിക്കെപ്പടുന്ന ഭാഷാലീല, രൂപഘടനയിലെ പരീക്ഷണം, പരമ്പരാഗത ആഖ്യാനഘടനകളുടെ പൊളിച്ചെഴുത്ത്‌, കര്‍തൃത്വങ്ങളുടെ പ്രശ്‌നവല്‍ക്കരണം, കീഴാളതകളുടെയും പാര്‍ശ്വധാരകളുടെയും ചെറുതുകളുടെയും പാഠവല്‍ക്കരണവും ചരിത്രവല്‍ക്കരണവും, കഥാപാത്രസങ്കല്‌പങ്ങളിലെ ഉടച്ചുവാര്‍ക്കലുക, വീക്ഷണേകാണിലെ പരീക്ഷണാത്മകത, സ്ഥലകാലങ്ങളുടെ കുഴമറിച്ചില്‍, കഥയി നിന്നഭിന്നമായ ചരിത്രത്തിന്റെ നിര്‍മ്മിതി, ശരീരത്തിന്റെ സൂക്ഷ്‌മരാഷ്‌ട്രീയം, യാഥാര്‍ത്ഥ്യത്തെ റദ്ദാക്കുന്ന വ്യാജചിഹ്നങ്ങളുടെ (simulations) ന്നിവേശം, വരേണ്യ  നപ്രിയസംസ്‌കാരങ്ങളുടെ കലര്‍പ്പ്‌, ഇതര ആഖ്യാനപാഠങ്ങളുടെയും ഗണങ്ങളുടെയും കൂടിക്കലരല്‍ എന്നിവെയാക്കെ മലയാളത്തിലും ഇക്കാലയളവിപ്രകടമായി.

          ഇന്റര്‍ടെക്‌സ്‌റ്റ്വാലിറ്റി (ഭിന്ന പാഠങ്ങളുടെ സാന്നിധ്യം) പാസ്റ്റിഷ്‌ (വിവിധഗണങ്ങളുടെ കൂടിക്കലരല്‍) ഫാബുലേഷന്‍ (യാഥാതഥ്യത്തിന്റെ നിരാകരണം) മെറ്റഫിക്ഷന്‍ ( കഥയുടെ കഥാത്മകത ഉറപ്പിച്ചെടുക്കല്‍ ) ഹിസ്റ്റോറിയോഗ്രഫിക്‌ മെറ്റഫിക്ഷ (ചരിത്രത്തിന്റെ കഥാത്മക ത സ്ഥാപിച്ചെടുക്കല്‍) പാരേനായിയ (കലാതന്ത്രമായി മാറുന്ന സംശയാത്മകത) ഹൈപ്പര്‍റിയാലിറ്റി (അതിയാഥാര്‍ഥ്യം) സിമുലേഷന്‍ (വ്യാജചിഹ്നങ്ങളുടെ  സാന്നിധ്യം) എന്നിങ്ങനെ പാശ്ചാത്യ ആധുനികാനന്തരതയുടെ ആഖ്യാനസങ്കേതങ്ങള്‍ പലതും മലയാളേനാവലിസ്റ്റുകള്‍ ഏറ്റെടുത്തു.

          ഗ്രാഫിക്‌നോവ, സര്‍ഫിക്ഷ, സൈബര്‍നോവ, ഡോക്യുമെന്ററി നോവ എന്നിവ മുതല്‍ വെബ്‌ഫിക്ഷനും ഫാന്‍ഫിക്ഷനും വരെയുള്ള മാധ്യമപരീക്ഷണങ്ങളിലേക്കു മലയാളേനാവ കടന്നതാകട്ടെ പുതിയ നൂറ്റാണ്ടിലാണ്‌. ഒപ്പം 2010 ജൂലൈ മാസത്തോടെ അച്ചടിച്ച പുസ്‌തകത്തെ വില്‌പനയി മറികടന്ന (ആമേസാണ്‍ കിന്‍ഡില്‍ 100 പുസ്‌തകത്തിന്‌ 140ബുക്കുകള്‍) ഇ  ബുക്കിന്റെ പ്രസാധനവും ഇ വായനയും ഇ ബുക്‌റീഡറുകളുടെ വിപണനവും മലയാളത്തി ആരംഭിക്കുകയും ചെയ്‌തു. മുഖ്യമായും നോവലിന്റെ രംഗത്താണ്‌ എഴുത്തിന്റെയും പ്രസാധനത്തിന്റെയും വിപണനത്തിന്റെയും വായനയുടെയും തലങ്ങളിലെ ഈ മാറ്റങ്ങള്‍ ദൃശ്യമായിട്ടുള്ളത്‌.            

നാല്‌ :

          നോവല്‍ വിവര്‍ത്തന രംഗത്തുണ്ടായ അപൂര്‍വമായ മുന്നേറ്റമാണ്‌ മറ്റൊരു പ്രവണത. മലയാള നോവലുകേളക്കാള്‍ വായനക്കാരും വിറ്റുവരവുമുണ്ടായി പല വിവര്‍ത്തിത നോവലുകള്‍ക്കും.      യൂറോപ്യന്‍ ക്ലാസിക്കുകള്‍ക്കോ റഷ്യ രാഷ്‌ട്രീയ നോവലുകള്‍ക്കോ ലാറ്റിനേമരിക്ക കൃതികള്‍ക്കോ (1930-80 കാലം) ലഭിച്ചതില്‍ നിന്നും ഏറെ ഭിന്നമാണ്‌ 1990 തൊട്ടുള്ള കാലത്ത്‌ വിവര്‍ത്തിത നോവലുകള്‍ക്ക്‌ മലയാളത്തിലുണ്ടായ ജനപ്രീതി. ഉദാഹരണത്തിന്‌ , പൗലോ കൊയ്‌ലോയുടെ നോവലുകളുടെ വിവര്‍ത്തനം ഇക്കഴിഞ്ഞ ഒരു ദശകം കൊണ്ട്‌തന്നെ ഒരുലക്ഷം കോപ്പിയിലെത്തിയതായി 2012 നവംബറി ഡി സി  ബുക്‌സ്‌ അവകാശെപ്പടുകയുണ്ടായി. 2011 ഇതേ സ്ഥാപനം അരുന്ധതിറോയിയുടെ ദ ഗോഡ്‌ ഓഫ്‌ സ്‌മോള്‍ തിങ്ങ്‌സ്‌ മലയാളത്തിലേയ്‌ക്ക്‌ വിവര്‍ത്തനം ചെയ്‌ത്‌ ഒന്നാംപതിപ്പി തന്നെ അച്ചടിച്ചത്‌ 25,000 കോപ്പികളായിരുന്നു. മാര്‍ക്കേസ്‌ മുതല്‍ പാമുക്ക്‌ വരെയുള്ള പല എഴുത്തുകാരുടെയും കൃതികള്‍ക്കുമുണ്ട്‌ മിക്ക മലയാള  നോവലുകളെയും മറികടക്കുന്ന വിപണിയും ജനപ്രീതിയും.

          ഒരുകാലത്ത്‌ സോവിയറ്റ്‌ കൃതികള്‍ക്കുണ്ടായ വിവര്‍ത്തനം പോലെയല്ലെങ്കിലും സാമാന്യമായി രാഷ്‌ട്രീയകാരണങ്ങളും അന്തരീക്ഷവും സൃഷ്‌ടിച്ച ഭാവുകത്വത്തിന്റെ പേരിലാണ്‌ 1980-90 കാലഘട്ടത്തി ലാറ്റിനേമരിക്കനോവലിന്‌ മലയാളത്തി വിവര്‍ത്തനങ്ങളുണ്ടായത്‌. എന്നാല്‍ 90കളുടെ ഒടുവാകുമ്പോഴേക്കും മലയാളേനാവല്‍ വിവര്‍ത്തനത്തെ മതാത്മകവും രാഷ്ട്രീയവുമായ പുതിയ പ്രത്യയശാസ്‌ത്രങ്ങ സ്വാധീനിച്ചുതുടങ്ങുന്നു. അങ്ങനെയാണ്‌ പശ്ചിമേഷ്യന്‍, ഇസ്ലാമിക സംസ്‌കാരപാഠങ്ങളായി കാണാവുന്ന നോവലുകളിലേക്ക്‌ മലയാളമാധ്യമങ്ങളും പ്രസാധകരും വിവര്‍ത്തകരും തിരിയുന്നത്‌. സാഹിത്യപരമായ ആവശ്യത്തിനപ്പുറം രാഷ്ട്രീയതാല്പര്യങ്ങളും വായനക്കാരുടെ ആവശ്യത്തിനപ്പുറം പ്രസാധകരുടെ താല്‌പര്യങ്ങളുമാണ്‌ ഇക്കാലമത്രയും ഈ വിവര്‍ത്തപ്രകിയയെ നിയ്രന്തിച്ചുപോന്നിട്ടുള്ളത്‌ എന്നു കാണാം.

          പത്തൊമ്പതാംനൂറ്റാണ്ടിന്റെ ഏഴാംശതകം മുതല്‍ ഇന്നുവരെയുള്ള മലയാളേനാവ വിവര്‍ത്തപ്രകിയയുടെ ചില ഘട്ടങ്ങള്‍ ശ്രദ്ധിച്ചാ ഒരു വസ്‌തുത വ്യക്തമാകും. ആദ്യഘട്ടത്തില്‍ മിക്കവാറും വിവര്‍ത്തനങ്ങ ആ പ്രക്രിയേയാടുള്ള ആവേശവും ഭാഷാസാംസ്‌കാരികമണ്ഡലങ്ങളുടെ പരിമിതമായ സാധ്യതകളുംമൂലം വികലമായിപ്പോയിട്ടുണ്ട്‌. ഈയടുത്ത കാലത്താകട്ടെ അക്ഷന്തവ്യമായ അജ്ഞതയും അലസതയും ഉദാസീനതയും അ്രശദ്ധയും അനാസ്ഥയും വെളിപ്പെടുന്ന സാഹിത്യപാതകങ്ങളാണ്‌  നോവല്‍ വിവര്‍ത്തനമെന്ന പേരില്‍ പുറത്തുവന്നുെകാണ്ടിരിക്കുന്നത്‌. പ്രസാധകരുടെയും വിവര്‍ത്തകരുടെയും തികഞ്ഞ അലംഭാവവും പണമുണ്ടാക്കാനുള്ള തത്രപ്പാടും മാത്രമാണു ഇതിനുപിന്നില്‍.

          നാലുകാരണങ്ങളാണ്‌ മലയാളേനാവ വിവര്‍ത്തനത്തിന്റെ വര്‍ത്തമാനകാല ദുരന്തങ്ങള്‍ക്ക്‌ ചൂണ്ടിക്കാണിക്കാ കഴിയുന്നത്‌.

1. വിവര്‍ത്തിതനോവലിനുള്ള വിപണി തിരിച്ചറിഞ്ഞ പ്രസാധകരുടെ കച്ചവടതാല്‌പര്യം.

2. സാഹിത്യവിവര്‍ത്തനെത്തക്കുറിച്ച്‌ യാതൊരു തിരിച്ചറിവുമില്ലാത്തവ വിവര്‍ത്തകരാകുന്നത്‌.

3. വിവര്‍ത്തകകൃതിക യാതൊരു തലത്തിലും മൂല്യനിര്‍ണ്ണയം ചെയ്യപ്പെടാത്തത്‌.

4. മത രാഷ്‌ട്രീയതാല്‌പര്യങ്ങ സാഹിത്യെത്തക്കുറിച്ചു സൃഷ്‌ടിക്കുന്ന വ്യാജപ്രതീതികള്‍.

          മുന്‍പെന്നത്തെക്കാളും നോവല്‍വിവര്‍ത്തനങ്ങള്‍ക്കു വിപണിയുള്ള കാലമാണിത്‌. ഡി.സി, കറന്റ്‌, ഗ്രീന്‍, മാതൃഭൂമി എന്നിങ്ങനെ മലയാളത്തിലെ മിക്ക പുസ്‌തകപ്രസാധകരും ഇന്ത്യന്‍,വിദേശഭാഷകളില്‍നിന്നുള്ള നോവലുക മത്സരിച്ചു വിവര്‍ത്തനം ചെയ്യുന്നു. ലോകക്ലാസിക്കുകള്‍ മിക്കവയും ഇംഗ്ലീഷില്‍നിന്നുമാണ്‌ പൊതുവെ വിവര്‍ത്തനം ചെയ്യുന്നത്‌. പൂര്‍ണ്ണരൂപത്തിലും തോന്നുംപടി ചുരുക്കിയും ഈ പണി നടക്കുന്നു. ലോകക്ലാസിക്കുകള്‍ എന്ന പേരി നോവലുള്‍പ്പെടെ നൂറുവിശ്വോത്തരകൃതികള്‍ നൂറുപുറം വീതമുള്ള പുസ്‌തകങ്ങളാക്കി വിവര്‍ത്തനം ചെയ്യുന്ന മഹാപാതകംവരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. (ഡി.സി.ബുക്‌സ്‌)

          വിവര്‍ത്തനേനാവലുകള്‍ക്ക്‌ ഇന്നു വിപണിയിലുള്ള പ്രിയം മനസ്സിലാക്കാ ഡി.സി.ബുക്‌സിന്റെ 2005 -2010 കാലത്തെ കണക്കുക സഹായിക്കും. പുതിയ മലയാളേനാവലുകള്‍ 2005  മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങളില്‍ ഡി.സി പ്രസിദ്ധീകരിച്ചത്‌ ശരാശരി 20 എണ്ണം വീതമാണ്‌. പുനഃപ്രസിദ്ധീകരിച്ചവ ശരാശരി 100 എണ്ണം വീതവും. പുതുതായി വിവര്‍ത്തനം ചെയ്‌തു പ്രസിദ്ധീകരിച്ച നോവലുകളുടെ എണ്ണം മലയാളനോവലുകളുടെ എണ്ണത്തിനൊപ്പമാണ്‌. പുനഃപ്രസിദ്ധീകരിച്ച വിവര്‍ത്തിതകൃതികളാകട്ടെ ശരാശരി 50 എണ്ണം വീതവും.

          അച്ചടിക്കുന്ന കോപ്പികളുടെ എണ്ണത്തിലും സ്വാഭാവികമായിത്തന്നെ വില്‌പനയിലും പുതിയ പതിപ്പുകളുടെ എണ്ണത്തിലും വിവര്‍ത്തിതേനാവലുക സ്വത്ന്ത്രനോവവലുകളെക്കാള്‍ ഏറെ മുന്നിലാണ്‌. ഉദാഹരണത്തിന്‌ മലയാളേനാവലുക ഒന്നോ രണ്ടോ എഴുത്തുകാരുടേതൊഴിച്ചാല്‍ ആയിരംകോപ്പി മാത്രം ആദ്യപതിപ്പില്‍ അച്ചടിക്കുന്ന ഡി.സി, വിവര്‍ത്തിതേനാവലുക ഏതും കുറഞ്ഞത്‌ 3000 കോപ്പി അച്ചടിക്കും. തുടര്‍പതിപ്പുകളിലും കോപ്പികളുടെ എണ്ണം കൂടുകയല്ലാതെ കുറയാറില്ല. എന്നുമാത്രവുമല്ല മാര്‍ക്കേസ്‌, പൗലോകൊയ്‌ലോ തുടങ്ങിയവരുടെ കൃതികളുടെ വില്‌പന ഖസാക്കും മയ്യഴിയും പോലെ ഏറ്റവും വില്‌പനയുള്ള മലയാള നോവലുകളുടേതിനെക്കാൾ അധികമാണ്‌. വിജയി ഏകനാണ്‌ (കൊയ്‌ലോ) ഡാവിഞ്ചികോഡ്‌ തുടങ്ങിയവ ആദ്യപതിപ്പു തന്നെ അയ്യായിരം കോപ്പിയാണ്‌ അച്ചടിച്ചത്‌.

          വില്‌പനയുടെ കണക്കുകളിലുള്ള ഈ വിജയം പക്ഷെ വിവര്‍ത്തനനിലവാരത്തിന്റെ കാര്യത്തില്‍ സൂക്ഷിക്കാനോ പാലിക്കാനോ ഡി.സി ബുക്‌സ്‌ ഉള്‍പ്പെടെയുള്ള ഒരു പ്രസാധകനും കഴിയുന്നില്ല. വിരലിലെണ്ണാവുന്നവരൊഴികെ ആരും നോവല്‍വിവര്‍ത്തനത്തിന്റെ അടിസ്ഥാനസങ്കല്‌പങ്ങള്‍പോലും മനസ്സിലാക്കിയവരല്ല. വില്‌പനയുടെ ലഹരിയി മതിമറക്കുന്ന പ്രസാധകര്‍ ഇക്കാര്യം ഗൗരവമാെയടുക്കുന്നില്ല എന്നതാണ്‌ ഏറ്റവും അപലപനീയമായ വസ്തുത. വിവര്‍ത്തകര്‍ക്ക്‌

Comments

comments