ലോകകപ്പ് നേടുന്നത് ഒരു രാഷ്ട്രത്തിന്റെയും ആ തലമുറയിലെ കളിക്കാരുടെയും അഭിമാനമാണ്. അത്തന്നെയാണ് പിൻതലമുറ കളിക്കാരുടെ ശാപവും. 1998 –നു ശേഷമുള്ള ഫ്രെഞ്ച് ഫുട്ബോൾ ടീം നമുക്ക് കാട്ടിത്തരുന്നത് ആ ചിത്രമാണ്. പ്രോത്സാഹനത്തിന്റെയും, വിമർശനത്തിന്റേയും, താരതമ്യത്തിന്റെയും ഭീകരമായ സമ്മർദ്ദത്തിന്റെ ഇടയിൽ – ദീർഘവീക്ഷണം ഇല്ലാത്ത തന്ത്രങ്ങളുടെ ഇരകളായി. 2002 –ൽ ആദ്യ റൌണ്ടിൽ തന്നെ മൂക്ക് കുത്തി വീണ് 2006 –ൽ സിഡാൻ എന്ന രക്ഷകനിലൂടെ ഒന്ന് ഉയർന്ന്, 2010 –ൽ പൊരുത്തക്കേടുകളോട് സമരം ചെയ്യുന്ന ദയനീയമായ ചിത്രം (സ്പെയിനും ആ വഴിക്കാണോ?)
ആധുനിക ഫുട്ബോൾ മറ്റു വിഷയങ്ങളെ പോലെ പഠിച്ചിരിക്കേണ്ട ഒന്നാണ് എന്നും കളിക്കാരുടെ പ്രതിഭയിൽ മാത്രം ഊന്നിക്കൊണ്ട് ഫുട്ബാളിന് നിലനിൽക്കാൻ ആവില്ലെന്നും മനസ്സിലാക്കി കൊണ്ട് യൂറോപ്പിൽ (ലോകത്ത്)ആദ്യമായി ഫുട്ബോൾസ്കൂൾ തുടങ്ങിയത് ഫ്രാൻസിൽ ആണ് . അതിൽ നിന്നും പ്രചോദനം കൊണ്ടാണ് സ്പെയിനും, ജർമ്മനിയുംഫുട്ബോൾ അക്കാദമികൾക്ക് തുടക്കമിട്ടത് (ഫലംനമുക്കറിയാമല്ലോ). പക്ഷെ ഫ്രെഞ്ച് ഫുട്ബോൾ അക്കാദമിക് ‘ഫോർമുലകളിൽ’ കുടുങ്ങി പോയപ്പോൾ വിജയം പോരാട്ടത്തിലൂടെ മാത്രം എന്ന സാധാരണ ഫ്രെഞ്ചുകാരന്റെ മനശാസ്ത്രം കൈമുതലുള്ള എമിഷാകേ എന്ന കോച്ചിന്റെ ശിക്ഷണത്തിൽ 1998-ൽ കപ്പ് നേടിയ ക്യാപ്റ്റൻ, ആധുനിക ഫുട്ബോൾ ആക്രമണത്തിൽ ഊന്നിക്കൊണ്ടാണ് എന്ന് മനസ്സിലാക്കിയ ദിദിയെ ദിഷൊം 2013 –ൽ ടീമിന്റെ ചുമതല ഏറ്റെടുത്തത് മുതൽ ഫ്രെഞ്ച് ടീമിന്ഒരു മെറ്റമോർഫോസിസ് വന്നതാണ് 2014 –ലെ ലോക കപ്പ്നമുക്ക് കാട്ടി തരുന്നത്
ഇന്നലെ
യൂറോപ്പ്യൻ ഫുട്ബോൾ ചരിത്രം മികച്ച കുറെ ഫ്രെഞ്ച് കളിക്കാരുടെ പേരിൽകൂടി എഴുതി ചേർക്കപ്പെട്ടതാണ്. 70 –കളിൽ റെയ്മണ്ട് കോപ്പ, ഡോമിനിക് റിഷതൊ, ഷൊങ്ങ്പിയർ പാപ്പ തുടങ്ങിയവരും പിന്നെ വന്ന എറിക്കന്തോണ, മിഷേൽ പ്ലാറ്റീനി, പിന്നെ 1998 ജനറേഷൻ. അതിന് ശേഷംസിഡാൻ, ഹാരി, ത്രെസ്സെഗെ, അനൽക ത്രിയംഫ് -ന്റെ അവസാനത്തോട് കൂടി 2010 –കളിൽ ഫ്രെഞ്ച് ഫുട്ബോൾലോക നിലവാരത്തിൽ പിൻനിരയിലേക്ക് പോകുന്നത് കാണാം. 1998 ജനറേഷൻ ആണെങ്കിലും കോച്ച് ലോറോ ബ്ലോവിന്റെ കാലത്ത് മാത്യു വാൽബുവെന, ഫ്രാങ്ക് റിബെറി തുടങ്ങിയതാരങ്ങളുടെ തിളക്കം ഉണ്ടായിരുന്നെങ്കിലും ഫ്രെഞ്ച് ടീം ലോക നിലവാരത്തിൽ വലുതായൊന്നും കാണിച്ചില്ല .
ഇന്ന്
മാഡ്രിഡ് താരം കാരിം ബെൻസെമ പാരീസ് താരങ്ങൾ ബ്ലൈസ് മാത്വിഡിയും യുവാൻ കബായിയും, പുതിയ ആഴ്സണൽ താരം മാത്യു ദിബുഷി എന്നീ കളിക്കാർ ടോട്ടൽ ഫുട്ബോളിന്റെ ശക്തി മനസ്സിലാക്കിയ കളിക്കാരാണ്. ഏതു സമയത്തും ആക്രമിക്കാനും, വ്യക്തിപരമായും ടീമിനു വേണ്ടിയും ഒരേ സമയം കളിക്കാൻ കഴിയുന്ന (പോളിവളന്റ്) കളിക്കാർ. 2014 ലോകകപ്പിൽ ഫ്രാൻസ് – സ്വിസ്സ് മത്സരം ഉദാഹരണം.
നാളെ
ഈ വർഷത്തെ ലോകകപ്പിന് ശേഷം FIFA ഏറ്റവും നല്ല കളിക്കാരനായി തിരഞ്ഞെടുത്ത യുവാന്റസിന്റെ കളിക്കാരൻ പോൾ പ്രോഗ്ബ, റിയൽ സോഷ്യാഡിന്റെ അന്ത്വാൻ ഗ്രിയെസ് മാൻ, റിയൽ മാഡ്രിഡിന്റെ റഫായേൽ വാറെണ്‍ എന്നിവരെക്കൂടാതെ ഫ്രെഞ്ച് ലീഗിൽ കളിക്കുന്ന അന്റോണി മാർഷൽ, റേമി കബേല തുടങ്ങി ഒരു വലിയ ചെറുപ്പക്കാരുടെ (ശരാശരി 20 വയസ്സ്) നിര തന്നെ വളർന്ന് വരുന്നുണ്ട്. ഈ കളിക്കാരിൽ ആണ് ഫ്രഞ്ച് ഫുട്ബോളിന്റെ ഭാവി എന്ന് പറയാം.
Be the first to write a comment.