ലോകത്തു നടക്കുന്ന കാര്യങ്ങളെപ്പറ്റി ശ്രദ്ധിക്കണമെന്ന് കരുതുന്നവര്‍ക്ക് ഒഴിവാക്കാ പറ്റാത്ത സംഭവമാണ്  ലോകകപ്പ് ഫുട്ബോള്‍. എന്നാല്‍, ഇതേക്കുറിച്ച് തിരിച്ചും മറിച്ചും ചിന്തിക്കാതെ കളി ആസ്വദിക്കാനും കഴിയില്ല, ഒരല്‍പം സാമൂഹ്യബോധം കൈക്കൊണ്ടാ ലോകകപ്പ് ഏതു ലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നു  തന്നെയാണ് ഞാനാദ്യം ചിന്തിച്ചത്. നൂറ്റിത്തൊന്നൂറ്റിച്ചില്വാനം രാജ്യങ്ങ ഉണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്ന ലോകത്ത് വെറും മുപ്പത്തിരണ്ടു രാജ്യങ്ങ മാത്രം പങ്കെടുത്ത് ലോകത്തു മികച്ച കളിക്കാര്‍ക്കുള്ള സ്ഥാനം നേടുക എന്നത് സാമാന്യവല്‍ക്കരണ(generalization) ന്‍റെ എല്ലാ പരിമിതികള്‍ക്കുള്ളിലും നില്‍ക്കുന്ന ഒന്നാണ്.  ലോകകപ്പിന് കളിയ്ക്കാന്‍ അര്‍ഹത കിട്ടിയതി കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളാണ്. അര്‍ഹത കിട്ടാതെ പോയവരി കൂടുതലും ആഫ്രിക്കന്‍ രാജ്യങ്ങളും. ഇവിടെ തുടങ്ങിത്തന്നെ അസമത്വത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങ മനസ്സിനെ അലട്ടുന്നതാണ്. എന്നിരുന്നാലും കളിച്ചവരുടെ കളി കാണാതെയും ആസ്വദിക്കാതെയുമിരിക്കുന്നത് ഓചിത്യമല്ലല്ലോ എന്ന് കരുതിക്കൊണ്ടാണ്   ലോകകപ്പ് ഫുട്ബോളിനു വേണ്ടി ഞാനുറക്കമൊഴിയാ കുറെയൊക്കെ തീരുമാനിച്ചത്.

കുറച്ചുകാലം ജര്‍മ്മനിയി ജീവിതം ചിലവഴിച്ച്ചതിനാ ജര്‍മ്മ ടീമിനെത്തന്നെയാണ് ഞാനേറ്റവുമധികം ശ്രദ്ധിച്ചത്. ജര്‍മ്മനിയുടെ പശ്ചാത്തലത്തില്‍ ഫുട്ബോളിനു വളരെ പ്രാധാന്യമുണ്ട് എന്നും അതിന്റെ പേരില്‍ ജനങ്ങ  വളരെ സന്തോഷിക്കുകയും ഉന്മാദപ്പെടുകയും തന്നെ ചെയ്യുന്നുണ്ട് എന്നും എനിക്ക് അനുഭവമുണ്ട്. ഞാന്‍ താമസിച്ചിരുന്ന ഫ്രൈബുര്‍ഗ് എന്ന ചെറു പട്ടണത്തില്‍ത്തന്നെ പലപ്പോഴും ഗംഭീര ഫുട്ബോമാച്ചുകള്‍ ഉണ്ടകാറുണ്ട്. സാധാരണ ഒഴിഞ്ഞുകിടക്കുന്ന ട്രാമുകളും ബസുകളും വഴികളും അത്തരം ദിവസങ്ങളിനിറഞ്ഞു കവിയാറുണ്ട്; ചിരികളും പാട്ടുകളും ബഹളങ്ങളുമായി ശബ്ദായമാനമാകാറുണ്ട്. പതാകയുടെ കളറിലുള്ള തൊപ്പിയും ഷാളുമെല്ലാമണിഞ്ഞ്‌ ഷാംപെയിനോ ബിയറോ നുകര്‍ന്ന് ടീമുകളെ പുകഴ്ത്തി പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും നടക്കുന്ന പ്രായഭേദമന്യേയുള്ള ജനങ്ങള്‍ അവരുടെ ഫുട്ബോ പ്രേമം പ്രകടമാക്കിയിരുന്നു. മടുപ്പിക്കുന്ന ഗൗരവവും നിസ്സംഗതയുമൊക്കെ പ്രതിഫലിപ്പിക്കുന്ന  മുഖങ്ങള്‍ക്ക്  പകരം കിട്ടുന്ന ദിവസങ്ങ എന്നെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു. ചരിത്രപരവും രാഷ്ട്രീയവുമായ ഫാസിസവും മറ്റു പ്രശ്നങ്ങളും ഫാസിസവുമായി ബന്ധപ്പെട്ടും ജര്‍മ്മനിയിലുണ്ടായിരുന്നു എങ്കിലും ഇരുപത്തിനാല് കൊല്ലത്തിനു ശേഷമുള്ള ഈ വിജയം ഏറെ പ്രധാനപ്പെട്ടതാണ്. ഏകാധിപത്യത്തിന്‍റെയും രാഷ്ട്രീയക്കെടുത്തികളുടെയും അന്ത്യം കുറിച്ചുകൊണ്ട് ഒരുമിച്ച ഐക്യ ജര്‍മനിക്ക് കിഴക്കുപടിഞ്ഞാറ വേര്‍തിരിവുകളും വര്‍ണ്ണവെറിയുമൊന്നുമില്ലാതെ ഐക്യത്തോടെയുള്ള പ്രകടനം കാഴ്ചവച്ച് ജയിക്കാ കഴിഞ്ഞു എന്നതാണ് കാര്യം. മെഹുട്ട് ഔസില്‍(Mehut Ozil) സാമി ഖെദിര (Sami Khedire) എന്നീ മുസ്ലിം മതസ്ഥരായ കളിക്കാരുടെ സാന്നിധ്യം ജര്‍മ്മ ടീമിനെ കളിയിലും സംസ്കാരത്തിലും മികവുറ്റതാക്കി. ഖേദിരെ ടുണീഷ്യന്‍ പശ്ചാത്തലത്തി നിന്നും ഔസി ടര്‍ക്കിഷ് കുടുംബ പശാത്തലത്ത്തില്‍ നിന്നുമുള്ളവരാണ് എന്ന നിലയ്ക്ക്, പൊതുവെ മുസ്ലിം വിരോധമുള്ള ജര്‍മനിയി അവര്‍ തിളങ്ങുന്നത് വലിയ പുരോഗമന സംസ്കാരത്തിന്‍റെ തെളിവാണ്. ഏതു കളിക്കാരനാണ് ഏറ്റവും മികച്ചത് എന്ന് ചിന്തിക്കാന്‍ തോന്നാത്തവിധം ഐക്യമുള്ള പ്രകടനമാണ് ഓരോ ടീമംഗങ്ങളും കാഴ്ചവെച്ചത് എന്നത് ജര്‍മ്മനിയുടെ വിജയത്തിനു മാറ്റ് കൂട്ടുന്നു. ഏറ്റവും കൂടുത ഗോളുക നേടിയ ടീം എന്ന നിലയ്ക്ക് ജര്‍മ ടീമിനെ നോക്കുമ്പോ, പല ഗോളുകളും അല്പം ആക്രമണോല്‍സുകത കൂടിയതുകൊണ്ട് കിട്ടിയതല്ലേ എന്ന് തോന്നും. സാമാന്യവല്‍ക്കരണത്തിന്‍റെ പരിമിതികളി നിന്നുകൊണ്ട് പറയട്ടെ, ഇത്തരം ആക്രമണോല്‍സുകത(aggressiveness) ജര്‍മ്മ സംസ്കാരത്തിന്‍റെ ഒരു മൂലഘടകമാണ്; കളിയിലും കാര്യത്തിലും.

    ജര്‍മ്മ ബന്ധം വിട്ടുനിന്നുകൊണ്ട് ചിന്തിക്കുമ്പോ, വ്യക്തിപരമായി തോന്നിയ അഭിപ്രായം ലോകകപ്പ് ഒരു ആഫ്രിക്ക രാജ്യത്തിനോ ലാറ്റിനമേരിക്ക രാജ്യത്തിനോ ലഭിക്കണമായിരുന്നു എന്നാണ്. അവരില്‍ അര്‍ഹരായവ തീര്‍ച്ചയായും അർജന്റീനയോ, ബ്രസീലോ ഒരുപക്ഷെ  കൊളംബിയയോ ഉറുഗ്വായോ ആണ്. കളിയില്‍ പങ്കെടുത്തവരി കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളായിരുന്നു എന്ന യാഥാര്‍ത്ഥ്യം ആഗോളതെക്കിനെ (Global South) കളിയുടെ കാര്യത്തിലും മൂന്നാം ലോകമാക്കുകയാണ്. കാര്യത്തില്‍ മുന്നേറി നില്‍ക്കുന്നവ തന്നെയാണ് കളിയിലും മുന്നേറുന്നത് എന്ന യാഥാര്‍ത്ഥ്യം തിരുത്തിക്കുറിക്കാനാകാത്തതെന്തുകൊണ്ട് എന്ന് ചിന്തിക്കേണ്ടതുണ്ട്. ഇങ്ങനെ പറയുമ്പോള്‍ കളിയും കാര്യവും രണ്ട് വൈരുധ്യ(dichotomy)ങ്ങളാണ് എന്ന് ഉദ്ദ്യെശിക്കുന്നില്ല. കളിയില്‍ കാര്യവും, കാര്യത്തില്‍ കളിയും ഉണ്ടാകാം. അത് താത്വികമായി വേറെത്തന്നെ ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണ്.

    കളിയുടെ നിലനിൽക്കുന നിര്‍വചനത്തിന്റെ അടിസ്ഥാനത്തികളി കാര്യമായി എന്നു  സാധാരണ വര്‍ത്തമാനത്തിന്‍റെ  ഇടയിപലരും പലപ്പോഴും പറയാറുണ്ട്. അതുപോലെത്തന്നെ ഒരു കളി കാര്യമാവല്‍ ലോകകപ്പ് ഫുട്ബോ പോലുള്ള കളികളിലും ഉണ്ട്. അതുകൊണ്ടാണ് പലരും തോറ്റാ വാവിട്ടു കരയുകയും ആത്മഹത്യ ചെയ്യുകയും പ്രതിയോഗിയെ വെറുക്കുകയുമൊക്കെ ചെയ്യുന്നത്. ബ്രസീലില്‍ നിന്നുള്ള ദൃശ്യങ്ങളും തേങ്ങലുകളും അലറിക്കരച്ചിലുകളും ആഹ്ലാദാരവങ്ങളും ധാരാളം കാണിച്ചു. ഒരു കളിയില്‍ തോറ്റു എന്ന അപ്പോഴത്തെ വിഷമത്തി കവിഞ്ഞ്, പല രാജ്യത്തെയും  കളിക്കാര്‍ക്കും കാണികള്‍ക്കും  പലപ്പോഴും അതികഠിനമായ ആത്മാഭിമാന പ്രശ്നങ്ങളും ആത്മ വേദനകളും മത്സര ത്വരയും അനുഭവപ്പെടുന്നുണ്ട് എന്നതിന് ഇത്തരം ദൃശ്യങ്ങള്‍ക്കപ്പുറം ചരിത്രപരമായ തെളിവുകളുമുണ്ട്. അങ്ങനെ നോക്കുമ്പോ,  ഫുട്ബോ പോലുള്ള കളികള്‍, കളി മാത്രമല്ല കാര്യമാത്രപ്രസക്തമായ സംഭവങ്ങളാണ് എന്ന് പറയേണ്ടിവരും.

Comments

comments