പ്രാരംഭം

സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി ഞെരുക്കമുള്ളതും, വാതില്‍ ഇടുങ്ങിയതുമാണെന്ന് ഞങ്ങളെ അറിയിച്ച കര്‍ത്താവേ, ജീവിതത്തിന്റെ ഓരോ ദിവസവും ഞങ്ങള്‍ക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചുകൊണ്ട് ആ ഇടുങ്ങിയ വഴിയില്‍ക്കൂടി സഞ്ചരിയ്ക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.

കൊല്ലവര്‍ഷം 2012 ഏപ്രില്‍ മാസത്തിലെ കടുത്ത ചൂടുള്ള ഒരു പകലില്‍ ആയിരുന്നു പൊടുന്നനെ ജയിംസിന്റെ ജീവിതത്തില്‍ ഒരു ഇടിവെട്ട് പോലെ അത് സംഭവിച്ചത്! ഉദയം പേരൂരുള്ള തറവാട്ട് വീട്ടില്‍ നിന്നും എറണാകുളത്തെ സരോവരം ഹോട്ടലിലേക്ക് ബിസിനസ്സ് മീ‍റ്റിങിനായി നാട്ടുകാരനും കൂട്ടുകാരനുമായ ടോംജോസിനോടൊപ്പം അവന്റെ പുത്തന്‍ ഷെവര്‍ലെ ബീറ്റലില്‍ യാത്ര ചെയ്യുമ്പോള്‍ സ്വന്തമായി ഒരു പള്‍സർ ബൈക്ക് എങ്കിലും വാങ്ങേണ്ടുന്നതിന്റെ ആവശ്യകത ഓര്‍ത്ത് വ്യാകുലപ്പെട്ട മനസ്സുമായായിരുന്നു ജയിംസ് ഇരുന്നിരുന്നത്. കടുത്ത ട്രാഫിക് ബ്ലോക്കില്‍ ഡ്രൈവ് ചെയ്യേണ്ടി വരുന്നതിന്റെ ആകുലതകളും കാലഹരണപ്പെട്ട റോഡുകള്‍എന്തിനേറെ റോഡ് നിയമങ്ങള്‍ വരെ പൊളിച്ചു പണിയേണ്ടുന്നതിന്റെ ആവശ്യകതയെയും കുറിച്ച് രോഷത്തോടെ പുലമ്പിക്കൊണ്ടും ടോം ജോസഫ് ആക്സിലേറ്ററില്‍ കാല്‍അമര്‍ത്തി.

ജയിംസും ടോമും കമ്പ്യൂട്ടര്‍ തലച്ചോറുകളാണ്. പുത്തന്‍ കാലത്തിന്റെ പ്രതിനിധികൾ. ജയിംസ് അപ്പന്റെ മരണശേഷം അമ്മച്ചിയോടും മൂന്ന് സഹോദരങ്ങളോടുമൊപ്പം ഉദയംപേരൂരുള്ള തറവാട്ട് വീട്ടില്‍ താമസിക്കുന്നു. പറഞ്ഞുവന്നത് ഇടിവെട്ട് പോലെ ജയിംസിന്റെ ജീവിതത്തില്‍ സംഭവിച്ച ആ കാര്യത്തെക്കുറിച്ചാണ്. അതുകൊണ്ട് നമുക്ക്അതിലേക്ക് വരാം.

വണ്ടി വൈറ്റിലഭാഗത്ത് ഒരു ഹമ്പ് ചാടിയത് ജയിംസിന് ഓര്‍മ്മയുണ്ട്. മുന്നിലെ ബൈക്കില്‍ പോയിക്കൊണ്ടിരുന്ന ചെത്ത് പിള്ളാരെ പച്ചത്തെറി വിളിച്ച് അതിന്റെ ഒരു ത്രില്ലില്‍ ജയിംസിന്റെ നേരെ തിരിഞ്ഞതായിരുന്നു ടോം. കാര്യം പുറത്ത് നല്ല ചൂടുണ്ടെങ്കിലും തന്റെ പുത്തന്‍ വണ്ടിയിലെ .സിയുടെ തണുപ്പില്‍ ടോമിന് അതിയായ വിശ്വാസമുണ്ടായിരുന്നു. എന്നിട്ടും ദേ, ജയിംസ് ഇരുന്ന് വല്ലാണ്ട് വിയര്‍ക്കുന്നു! എന്തോ ഒരു പന്തികേട് പോലെ.. രണ്ട് വട്ടം മര്യാദക്കും ഒരു വട്ടം തെറിയോടെയും വിളിച്ചിട്ടും ജയിംസ് മിണ്ടുന്നില്ല. മാത്രമല്ല, അവനെ ചെറുതായി കോച്ചി വലിക്കുന്നത് പോലെയും ഒരു വശത്തേക്ക് അവന്‍ ചരിയുന്നത് പോലെയും ടോമിന് അനുഭവപ്പെട്ടു. കാര്യം പന്തിയല്ലെന്ന്കണ്ട ടോം വണ്ടി പെട്ടന്ന് അടുത്ത ജങ്ഷനില്‍ നിന്നും യൂ ടേൺ എടുത്ത് ലേക് ഷോര്‍ ഹോസ്പിറ്റലിലേക്ക് ഓടിച്ചു കയറ്റി.

ഒന്നാം സ്ഥലം 

എന്റെ ദൈവമായ കര്‍ത്താവേ, എന്നെ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമ്പോഴും, നിര്‍ദ്ദയമായി വിമര്‍ശിക്കുമ്പോഴും കുറ്റക്കാരനായി വിധിക്കുമ്പോഴും അതെല്ലാം അങ്ങയെപ്പോലെ സമചിത്തനായി സഹിക്കുവാന്‍ എന്നെയനുഗ്രഹിക്കണമേ. അവരുടെ ഉദ്ദേശത്തെപ്പറ്റി ചിന്തിക്കാതെ അവര്‍ക്കു വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ എന്നെ സഹായിക്കണമേ.

ലേക്ഷോര്‍ ഹോസ്പിറ്റൽ, റൂം നമ്പര്‍979

ജയിംസിന്റെ ശരീരത്തില്‍ കാനുലകളും സൂചികളും പലവിധത്തിലുള്ള  ടെസ്റ്റുകള്‍ കഴിഞ്ഞതിന്റെ സ്റ്റിക്കറുകളും പതിച്ചിട്ടുണ്ടായിരുന്നു. ബെഡ് ഷീറ്റിലും വസ്ത്രത്തിന്റെ അഗ്രഭാഗത്തും ടെസ്റ്റുകളുടെ ബാക്കിപത്രം പോലെ രക്തം! തലയില്‍  സിഗ്നല്‍  വേവുകള്‍ അറിയുവാനായി കുറേയേറെ ചെറുവയറുകള്‍ ഘടിപ്പിച്ചിരിക്കുന്നു!!

എക്സ്റേ, .സി.ജി, വിവിധതരം ബ്ലഡ്യൂറിന്‍ ടെസ്റ്റുകൾ/ കള്‍ച്ചറുകൾ, സിടി സ്കാന്‍, എം.ആര്‍.ഐ സ്കാന്‍, .എം.ജി, ..ജി, അങ്ങിനെ ടെസ്റ്റുകളുടെ ഒരു പ്രളയമായിരുന്നു രണ്ട് ദിവസം കൊണ്ട് ഹോസ്പിറ്റലിലെ 979-ആം നമ്പര്‍ മുറിയില്‍ നടന്നത്. മിക്കവാറും ടെസ്റ്റുകള്‍ ഒക്കെ തന്നെ റൂമിനകത്ത് വെച്ച് നടത്തപ്പെടുന്നു എന്നത് കൊണ്ട് വലിയ മെനക്കേടൊന്നും സഹായികളായി നിന്നിരുന്ന വല്ല്യേട്ടന്മാര്‍ക്ക് ഇല്ലായിരുന്നു. ഭയന്നു പോയിരുന്ന ടോം ആദ്യ ദിവസം മുഴുവന്‍  ഹോസ്പിറ്റലില്‍ കൂട്ടിരുന്നുവെങ്കിലും രണ്ടാം ദിവസം  മുതല്‍ ജയിംസിന്റെ കൂടി അസാന്നിദ്ധ്യത്തില്‍ ഒരു ശരാശരി ഐ.ടി തലച്ചോറിന്റെ ഗതികേട് പോലെ കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് ഊളിയിടേണ്ടിവന്നു. അതുകൊണ്ട് തന്നെ ഉദയം പേരൂരില്‍ നിന്നും ജയിംസിന്റെ മൂത്ത സഹോദരന്‍ ഫിലിപ്പോസ് ഹോസ്പിറ്റലിലേക്ക് എത്തപ്പെട്ടിരുന്നു. നാട്ടിലെ പാടശേഖരം നോക്കിനടത്താതെ കമ്പ്യൂട്ടറെന്നും ഇന്റര്‍‌നെറ്റെന്നും പറഞ്ഞ് നടന്നപ്പോഴേ ഇതൊക്കെയാവും ഗതിയെന്ന് എനിക്കൊറപ്പായിരുന്നൂട്ടാന്ന് പറഞ്ഞ് ഫിലിപ്പോസേട്ടായി ഏഷ്യാനെറ്റ് പ്ലസില്‍ അപ്പോള്‍ കാട്ടിക്കൊണ്ടിരുന്ന വാത്സല്യം സിനിമയിലേക്കും കാന്റിനില്‍ നിന്നും കൊണ്ട് വന്ന ഉച്ചയൂണിനൊപ്പമുള്ള വറുത്ത വറ്റമീനിന്റെ മുള്ള് കളയുന്നതിലും വ്യാപൃതനാകുന്നത് തളര്‍ച്ചക്കിടയിലും ജയിംസ് അറിഞ്ഞു. രണ്ടാമത്തെ ഏട്ടന്‍ സേവ്യര്‍ ആകട്ടെ ഇടക്കിടെ പാര്‍ട്ടി ജില്ലാസമ്മേളനത്തിന്റെ കാര്യങ്ങളും അതിന്റെ തിരക്കിനിടയില്‍ ഇങ്ങിനെയൊരു എടാകൂടം വന്നുപെട്ടതിനെപ്പറ്റിയും ആരോടോ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും ഒരു ഗോള്‍ഡ് ഫ്ലേക്ക് സിഗററ്റിനു തീകൊളുത്തികൊണ്ട് മുറിയില്‍ നിന്നും പുറത്തേക്ക് പോകുകയും ചെയ്യുന്നതും സിഗററ്റിന്റെ പുകയില്‍ നിന്നും വന്ന ചുമയോടൊപ്പം ജയിംസ് അറിയുന്നുണ്ടായിരുന്നു.

രണ്ടാം സ്ഥലം

വലയുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കുന്ന കര്‍ത്താവേ എന്റെ ക്ലേശങ്ങളെല്ലാം പരാതികൂടാതെ സഹിക്കുവാന്‍ എന്നെ സഹായിക്കണമേ.

ഒട്ടേറെടെസ്റ്റ് റിസല്‍ട്ടുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും  നടുവില്‍  കിടക്കുമ്പോള്‍ ജയിംസ് വല്ലാണ്ട് സങ്കടപ്പെട്ടു. വളം ഡിപ്പോയില്‍ നിന്നും ജൈവവളം ഇന്ന് കൂടെയെ കിട്ടൂവെന്ന്പറഞ്ഞ് അതിരാവിലെ സേവ്യറേട്ടനെ ഹോസ്പിറ്റല്‍ ഡ്യൂട്ടി ഏല്‍പ്പിച്ച് ഉദയംപേരൂര്‍ക്ക് പോയതാണു ഫിലിപ്പോസച്ചായന്‍. ഏതാണ്ട് ഒന്‍പത് മണി കഴിഞ്ഞ് കാണും, വെള്ളേപ്പവും മുട്ടറോസ്റ്റും കഴിച്ചുകൊണ്ടിരുന്ന സേവ്യറേട്ടനു ഒരു ഫോണ്‍ വന്നതും  ഞാന്‍ ഉച്ചയോടെ ഇങ്ങെത്തിയേക്കാട്ടാടാ ഉവ്വേന്ന് ജയിംസിനോടും എവന്റെ കാര്യം ഒന്ന് വേണ്ടപോലെ നോക്കണേട്ടാ കൊച്ചേ നിങ്ങള്‍ട സമരത്തിന് ഞങ്ങള്‍ട പാര്‍ട്ടിട സപ്പോര്‍ട്ടൊക്കെ ഓര്‍മ്മീണ്ടല്ലോന്ന് ഡ്യൂട്ടി സിസ്റ്ററോടും പറഞ്ഞ് വെളുക്കനെ ഒരു ചിരിയും ചിരിച്ച് പുള്ളിക്കാരനും പോയതിന്റെ പിന്നാലെയാണ് ഡോക്ടര്‍മാരുടെ ഒരു പറ്റം ജയിംസ് കിടന്നിരുന്ന 979-ആം നമ്പര്‍ റൂമിലേക്ക് ധൃതിയില്‍കടന്നുവന്നത്.

മൂന്നാം സ്ഥലം 

കര്‍ത്താവേ, ഞാന്‍ വഹിക്കുന്ന കുരിശിനും ഭാരമുണ്ട്. പലപ്പോഴും കുരിശോടുകൂടെ ഞാനും നിലത്തു വീണു പോകുന്നു. മറ്റുള്ളവര്‍ അതു കണ്ടു പരിഹസിക്കുകയും, എന്റെ വേദന വര്‍ദ്ദിപ്പിക്കുകയും ചെയ്യാറുണ്ട്. കര്‍ത്താവേ എനിക്കു വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ എന്നെത്തന്നെ നീയന്ത്രിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ. കുരിശു വഹിക്കുവാന്‍ ശക്തിയില്ലാതെ ഞാന്‍ തളരുമ്പോള്‍ എന്നെ സഹായിക്കണമേ.

ഗഹനമായ വിശകലനങ്ങള്‍ക്കും തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും ശേഷം സീനിയര്‍  ഡോക്ടര്‍ നഴ്സിങ് സൂപ്രണ്ടിനോട് പേഷ്യന്റിന്റെ ബൈസ്റ്റാന്ററെ പറ്റി ചോദിക്കുന്നത് കേട്ട് ജയിംസ് പാരവശ്യത്തോടെ കിടന്നു. നഴ്സുമാര്‍ തമ്മിലുള്ള സംസാരവും ഡോക്ടര്‍ വഴക്ക് പറയുന്നതും എല്ലാം കേട്ട് കനപ്പെട്ട മനസ്സുമായി ജയിംസ് കിടക്കുകയാണ്. ആരും സഹായിക്കാനില്ലാത്ത സ്വന്തം അവസ്ഥയോര്‍ത്ത് ഒരു വേള

Comments

comments