നീയപ്പോള്‍
പത്രത്തിന്റെ നാലാം പേജ്
എത്തിയിരുന്നു
മരിച്ചവരുടെ താളില്‍ എന്റെ പേര് വായിക്കാ
അല്പം കൂടി സമയമെടുക്കും.

അടുപ്പിൽ പാല് തിളച്ചു തൂവിയില്ലെങ്കില്‍
3 നിമിഷം.
ചായ താഎന്നാരെങ്കിലും കല്പിച്ചില്ലെങ്കില്‍
5 നിമിഷം.
മോട്ടോര്‍ വെള്ളമെടുത്തില്ലെങ്കി
1 മണിക്കൂര്‍.

അല്ലെങ്കില്‍
രാത്രിയാകും.

അവരുടെ വസ്ത്രങ്ങള്‍ മുഷിഞ്ഞില്ലെങ്കി
7 മണി.
അവർക്ക് വിശക്കുന്നില്ലെങ്കി
8 മണി.
ഗ്യാസ് തീർന്ന ദിവസമെങ്കി
10 മണി.
ശമ്പളം വറ്റിയ ദിവസമെങ്കില്‍
11 മണി.
പിറുപിറുപ്പുകള്‍ പൊട്ടിത്തെറിച്ച ദിവസമെങ്കി
12 മണി.
മൈഗ്രേയ്നില്‍ തല ചായ്ച്ച ദിവസമെങ്കി
വായിക്കുകയേ ഇല്ല.

നീ വായിച്ച നാലു താളുകളിലെ വില്ല
നായകനായി.
മുകേഷ് അംബാനിയുടെ അറ്റാദായം
നാലിരട്ടിയായി.
പിഴുത വനം വീണ്ടും പിഴുതെടുത്ത്
കോര്‍പ്പറേറ്റുക
ബോക്സൈറ്റ് കയറ്റി അയച്ചു
ഒരു ഭാഷ വെട്ടിമുറിച്ച് അവര്‍
രണ്ടു ഭാഷകളുണ്ടാക്കി.
സൂര്യനെ വിട്ട്
ഉരുളുന്ന ഒരു നാണയത്തിനു പുറകേ
ഭൂമി ഉരുളാന്‍ തുടങ്ങി.

നന്ദി.
അന്ന് നീയെന്റെ ചരമവാര്‍ത്ത
വായിക്കാതെ പോയതിനാല്‍
അത്രമേല്‍ പ്രണയിക്കാ
ഞാന്‍ ജീവനോടിരിയ്ക്കുന്നു.

അതെ.
ആരും തിരിഞ്ഞുനോക്കാത്ത
ഒരു അര്‍ദ്ധഗോളത്തിലാണ്
ഇന്ന് ലോകം
പ്രസന്നമായ് ഉരുണ്ടിരിക്കുന്നത്.

ഞാന്‍ നിന്നിലെന്ന പോലെ

നന്ദി. അന്ന് നീയെന്റെ
ചരമവാര്‍ത്ത വായിക്കാതെ പോയതിനാ
അത്രമേല്‍ പ്രണയിക്കാ
ഞാന്‍ ജീവനോടിരിയ്ക്കുന്നു.

അതെ. ആരും തിരിഞ്ഞുനോക്കാത്ത
ഒരു അര്‍ദ്ധഗോളത്തിലാണ്
ഇന്ന് ലോകം പ്രസന്നമായ് ഉരുണ്ടിരിക്കുന്നത്.

ഞാന്‍ നിന്നിലെന്ന പോലെ

     – പി.എൻ. ഗോപീകൃഷ്ണ

Comments

comments