രംഗം 10

ധ്യാനമണ്ഡപം എന്ന് ഉച്ചരിച്ച നിമിഷം താൻ ഭൂമിയുടെ ഒരു ഭാഗമായി മാറിപ്പോയപോലെ  ആത്മാവിന്  തോന്നി. അന്നം  ഇരുന്ന  പെട്ടിയില്‍ പിങ്ക് വന്ന്  നിറയുന്നത് ആത്മാവ്  കണ്ടു. ആകാശം എന്ന് മനുഷ്യ വിളിക്കപ്പെടുന്ന,  തനിക്ക്  പെട്ടികള്‍ മാത്രമായി അനുഭവസ്ഥമായ ഒരു മേഖല. പെട്ടിയി നിന്ന്  കാ അന്നം, അരയന്നമായും മുക്കാല്‍ അന്നമായും മുഴുവന്നമായും  വന്നിറങ്ങിയത് ആത്മാവ്  ർത്തു. അതെ. തന്നെ ഓർമ്മയും പിടികൂടിത്തുടങ്ങി. ഇന്ന്  ദ്രവരൂപമായിരിക്കുന്ന  ർമ്മ, ജന്മാനന്തരം ഒരു കട്ടിക്കണ്ണാടിയായി, ജീവിതത്തിന്റെ തിടമ്പ് പോലെ ആയിത്തീരുമെന്ന്  ആത്മാവ് അറിയുകയാണ്. ആത്മജ്ഞാനം  എന്ന്  മനുഷ്യന്‍ പറയുന്ന കല്പകളിലെ അസംബന്ധങ്ങളെപ്പറ്റിപ്പറഞ്ഞ്  സ്നിഗ്ദ്ധപദ്മ  പൊട്ടിപ്പൊട്ടിച്ചിരിക്കുന്നത്  ആത്മാവിന്റെ  സ്മൃതിദ്രാവകത്തില്‍ തെളിഞ്ഞു. മനുഷ്യനെ സംബന്ധിച്ചിടത്തോളം  സ്നിഗ്ദ്ധപദ്മ പറയുന്നതെല്ലാം ഒരു  പെണ്ണിന്റെ അസംബന്ധ കവിതക മാത്രം. അവള്‍ അവർക്ക്   രണ്ട്  മുലകള്‍ മാത്രം.  ജ്ഞാനത്തെ  മുലകള്‍ കൊണ്ട്  മറക്കുന്ന മനുഷ്യകുലത്തിലേക്ക്  യുക്തി വാദിയുടെ സഹായത്തോടെ കടന്നുചെല്ലുന്നതിന്റെ ആവശ്യകതയെപ്പറ്റിയൊന്നും ആത്മാവ്  ർത്തില്ല. എന്നാല്‍  സ്നിഗ്ദ്ധ പദ്മയുടെ സത്യം ഒരു നേവര പോലെ നിലനിൽക്കുന്നത്  ആത്മാവ്  മനസ്സിലാക്കുന്നു.  അപ്പോള്‍ അടുത്ത ശ്ലോകം  ഉണ്ടാകുന്നു.

സത്യം തീപോലെ  കത്തുന്ന 
തല്ലാ, പൊള്ളുന്നതല്ല,തിന്‍
മുത്തുമാലയണിഞ്ഞല്ലോ
സ്നിഗ്ദ്ധപദ്മയിരിപ്പത്
അവളെക്കണ്ടിടാമേതു
പുല്ലുനാമ്പിന്റെ ചോട്ടിലും
കരിമൂർഖന്റെ പത്തിക്കു-
മോളിലും നഗ്നയാമവള്‍.

രംഗം 11

ജാക്സൺ പൊള്ളോക്ക്  പാലത്തിലൂടെ വാഗധീശ്വരി കടന്നുപോകുന്ന കാഴ്ച്ച ഏഴുവർഷത്തിലൊരിക്കൽ സംഭവിക്കുന്നതാണ്. രാത്രി ഏതാണ്ട്  രണ്ടുമണിയോടെ വാഗധീശ്വരി നടന്നുപോകുന്നു. വഴിയോരത്ത് കോടിക്കണക്കിന്  ൾക്കൂട്ടം ഒത്തുകൂടുന്നു. ലോകത്ത്  എങ്ങുനിന്നുമുള്ള ജനങ്ങൾ…… കവികൾ, ചിത്രകാരന്മാർ, രാഷ്ട്രീയക്കാർ, കച്ചവടക്കാർ, വിപ്ലവ കാരികൾ, അധ്യാപകർ, തത്വചിന്തകന്മാർ, കള്ളന്മാർ, തട്ടിപ്പറിക്കാർ, പിമ്പുകൾ, വേശ്യകൾ, പ്രസംഗകർ, ർഗ്ഗീയവാദികൾ, കൈത്തൊഴിലുകാർ, പുരോഹിതർ, ദളിതർ, ആദിവാസികൾ, അംബാസഡർമാർ, ഭരണാധികാരികൾ, ക്യാമറാമാന്മാർ, സംവിധായകർ, ഊഹക്കച്ചവടക്കാർ, മദ്യപാനികൾ, മയക്കുമരുന്നിനടിമയായവർ, രോഗികൾ ………… എല്ലാവരും തിക്കിത്തിരക്കി നില്ക്കുന്നതിനിടയിലേക്ക്  ജാക്സപൊള്ളോക്ക്  ചായങ്ങൾ ചീറ്റിക്കുന്നു. മേല്ക്കൂരയിൽ നില്ക്കുന്ന  ചിലന്തിയുടെ പോസ്ചർ ആണിപ്പോള് ജാക്സൺ പൊള്ളോക്കിന്.

വാഗധീശ്വരി അടുത്തടുത്തുവരുന്നു .  എല്ലാ കഴുത്തുകളും  ഇഞ്ചിഞ്ചായി നീളുന്നു. വാഗധീശ്വരിയുടെ രൂപം  എന്തെന്നറിയാനുള്ള  ആകാംക്ഷ തിടം വെക്കുന്നതിനൊപ്പം പൊള്ളോക്കിന്റെ ചായങ്ങൾക്ക്
വേഗത കൂടുന്നു. ഒരു യന്ത്രത്തിന്റെ പൽചക്രം പോലെ പൊള്ളോക്ക്  നിന്നുതിരിയുന്നതു നോക്കി
നില്ക്കുന്നത്  ആത്മാവ്  മാത്രം. ഡ്രിപ്പ് പെയിന്റിംഗിന്റെ  ലൌകികമായ അർത്ഥങ്ങൾ മനസ്സിലാക്കുകയല്ല, ആ ആക്ഷനിലൂടെ  അയാൾ വാഗധീശ്വരിക്ക്  ഒരു പര്യായം
നിർമ്മിച്ചെടുക്കുന്നതിന്റെ ചാരുതയാണ് ആത്മാവിന് രസകരമായി തോന്നിയത്. പൊള്ളോക്കിന്റെ ചായങ്ങൾ വാഗധീശ്വരിയിലോ , വാഗധീശ്വരിക്ക്  മുൻപും പിൻപും നടക്കുന്ന വെളുത്ത,  കറുത്ത കുള്ളന്മാരിലോ  പതിക്കാത്തതും അത് കൌതുകപൂർവ്വം ശ്രദ്ധിച്ചു. വാഗധീശ്വരിയുടെ വിയർപ്പിൽ നിന്ന്  ഉടലെടുത്ത  ഒരു  ഉപദേ വതയാണോ  പൊള്ളോക്ക് എന്നും ആത്മാവ്  ഒരു നിമിഷം ചിന്തിക്കാതിരുന്നില്ല. മനുഷ്യലോകം കേവലം ഒരു ഗണിത സമവാക്യത്തിമാത്രം ഒതുങ്ങുന്നതല്ലെന്നും, അത്  ആത്മലോകത്തേക്കാൾ സങ്കീർണ്ണത നിറഞ്ഞ ഒരു  പ്രതിവാദമാണെന്നും  അത്  ഞെട്ടലോടെ  ർത്തു. യുക്തിവാദിയൊക്കെ  അവിടത്തെ  നിഷ്ക്കളങ്കമായ  ഒരു  തുള്ളി മാത്രം എന്ന്  അത്  ചിന്തിച്ചു. സ്നിഗ്ദ്ധ പദ്മയെപ്പോലുള്ള   ഏകാകികളുടെ പോരാട്ടത്തിന്റെ  ർജ്ജത്തെ അത് സ്നേഹത്തോടെ ഓർത്തു. അതിനിടയിൽ      അടുത്ത ശ്ലോകം ഉണ്ടായി..

മന്ദം മന്ദം നടക്കുന്ന  

വാക്കേ, മൌന  സരസ്വതീ
നിന്റെ കൂടെ നടക്കുന്ന
കുള്ളന്മാരാര് ചൊല്ലുക

ർത്ഥവും ധ്വനിയും നല്കി

ചുറ്റും നില്ക്കുന്ന കൂട്ടരിൽ 

സമ്പത്താ,പത്ത്  ചേർക്കുന്ന
നാനാലങ്കാര ധൂർത്തരോ ?

അതേ
 മാത്രയിൽ, തന്റെ ശ്ലോകം  കേട്ടിട്ടോ എന്തോ , ഒന്നു  പൊട്ടിച്ചിരിച്ചുകൊണ്ട്   വാഗധീശ്വരി പോയ് മറയുന്നത് ആത്മാവ്   നോക്കി നിന്നു.  ലോക ജനം ഒന്നൊന്നായി പിരിഞ്ഞു. ഒടുവി ജാക്സൺ പൊള്ളോക്കും. ജാക്സൺ പൊള്ളോക്ക്  പാലം വീണ്ടും പതിവുപോലെ കവലയിലേക്ക്  പലായനം ചെയ്തു.

Comments

comments