ദൃശ്യമാരംഭിക്കുമ്പോള്‍
മക്കൊണ്ടയില്‍ നിന്നു
മരണത്തിലേക്കൊരു
തുരങ്കം പണിയുകയാണൊരാ
പൂര്‍ത്തിയാവാത്ത
തുരങ്കത്തിന്‍റെ മറുവശത്തുനിന്നും
ആത്മാക്കളുടെയൊരു പട
ഇപ്പുറത്തേക്ക് പുറപ്പെടുന്നു

പെട്ടെന്ന്
ഇടിമുഴക്കമുണ്ടാവുകയും
കാര്‍മേഘങ്ങ
തടവറകളില്‍ നിന്നു
സ്വതന്ത്രമാക്കപ്പെടുകയും
ആകാശത്തിലെങ്ങും നിറയുകയും
മഴ ശക്തിപ്രാപിക്കുകയും
ചെയ്യുന്നു…
അപ്പോ

പ്രഭാതം

ആത്മാവിന്‍റെ നഗ്നത മറയ്ക്കാ
ഇന്ദ്രിയങ്ങളെ ബന്ധിച്ച്
വെള്ളവസ്ത്രങ്ങളുമണിഞ്ഞ് കുതിരപ്പുറത്തിരിക്കു-
കയാണ് നീ
ഒന്നിനുപുറകെയൊന്നായി
അഞ്ചു സൂര്യനുദിക്കുന്നു
പുഞ്ചിരി വിടരുന്നു..
(
പശ്ചാത്തലം
ശുഭസൂചകമായ
നനുത്ത സംഗീതത്താല്‍
മുഖരിതമാവുന്നു.)

പെട്ടെന്ന്

(അന്തരീക്ഷം മാറിമറിയുന്നു)
ശുഭപ്രതീക്ഷകളെയട്ടിമറിച്ച്
മഴമേഘങ്ങള്‍ യുദ്ധമാരംഭിക്കുന്നു..
ചോരവാര്‍ന്നൊഴുകുന്നു,
നിന്‍റെമേ പതിക്കുന്നു
വസ്ത്രാഞ്ചലം നനയുന്നു..

മധ്യാഹ്നം

തുറസ്സായ സ്ഥലത്ത്
വസ്ത്രങ്ങളുണക്കാനെന്നോണം
മലര്‍ന്നു കിടക്കുന്ന നീ…

സന്ധ്യ

കട്ടികൂടിയ കരിമ്പടങ്ങള്‍
ഒന്നിനുപുറകെയൊന്നായി
പറന്നുപോകുന്ന ആകാശം
നിന്‍റെ കണ്ണിലുടക്കുന്നു..
ഇതേസമയം
ഒരുകൂട്ടം ദിഗംബരന്മാര്‍
നിന്‍റെ സ്വപ്നങ്ങളി
കടന്നുവരികയും വിചാരങ്ങളെ
പരിഹസിക്കുകയും ചെയ്യുന്നു..

രാത്രി

മരണത്തിലേയ്ക്കുള്ള
തുരങ്കത്തിലൂടെ
ജീവിതത്തിലേക്കു
പുറപ്പെട്ട ആത്മാക്കള്‍
ലക്ഷ്യത്തിലെത്തുകയും
തുരങ്കംപണിക്കാരന്‍
വസ്ത്രങ്ങളുരിഞ്ഞെറിഞ്ഞ്
ഭ്രൂണത്തിനും മുന്‍പുള്ള
അവസ്ഥയിലേക്ക്
മടങ്ങുകയും ചെയ്യുന്നതോടെ
തുരങ്കമടയുന്നു.

വസ്ത്രങ്ങളില്ലാതെ
ജീവിതത്തിലേക്കെത്തിയ
ആത്മാക്ക
പരാജിതരായി
അലറിവിളിച്ചോടുന്നു..

ശേഷം

നീയുണരുമ്പോള്‍
മുകളില്‍ ഫാ കറങ്ങുന്നു..
കിടക്കവിരി സ്ഥാനം
തെറ്റിക്കിടക്കുന്നു..
ജാലകത്തിനപ്പുറം
നിലാവ് കടലിനെ
മുത്തംവയ്ക്കുന്നു..
കിടക്കയില്‍
നിന്‍റെ നഗ്നദേഹം
വിയര്‍പ്പില്‍
കുളിച്ചുകിടക്കുന്നു

Comments

comments