കേരളീയ ചിത്രകലാരംഗത്തെ ക്ഷണപ്രഭയായിരുന്ന ടി കെ പത്മിനി  1940 മേയ് പന്ത്രണ്ടിനാണ് ജനിച്ചത്. 1969 മേയ് പന്ത്രണ്ടിനു പ്രസവത്തോട് ബന്ധപ്പെട്ട അവശത മരണത്തില്‍ കലാശിച്ചു. ഇരുപത്തൊന്‍പത് വര്‍ഷത്തെ ജീവിതം. 1961ല്‍ ഇരുപത്തൊന്നാം വയസ്സിലാണ് മദ്രാസ്‌ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ്‌ ക്രാഫ്റ്സില്‍ കലാവിദ്യാര്‍ത്ഥിയായി ചേരുന്നത്. നാലുവര്‍ഷം കൊണ്ട് കോഴ്സ് പൂര്‍ത്തിയാക്കി. പെയിന്റിങ്ങില്‍ ഒന്നാം ക്ലാസ് ഡിപ്ലോമ. പഠനം കഴിഞ്ഞ് മദ്രാസിലെ വിവിധ സ്കൂളുകളില്‍ ചിത്രകലാധ്യാപികയായി പ്രവര്‍ത്തിച്ചു. ചിത്രം വരപ്പ് തുടര്‍ന്നു. പത്മിനി മിക്ക ചിത്രങ്ങള്‍ക്കും പേരിട്ടിട്ടില്ല. പേപ്പറുകളിലെ ഡ്രോയിങ്ങ്കളും ഹാര്‍ഡ്ബോഡില്‍ വരച്ച എണ്ണച്ചായത്തിലുള്ള പെയിന്റിങ്ങ്കളും ആണ് പത്മിനി അവശേഷിപ്പിച്ചത്.

ടി കെ പത്മിനിയുടെ കലാലോകത്തെ കവിത ബാലകൃഷ്ണൻ നിരീക്ഷിക്കുന്നത് ഇവിടെ വായിക്കാം. സ്ത്രീഭാവനയിലുള്ള പൌരമണ്ഡലം: ടി.കെ.പത്മിനിയുടെ ചിത്രങ്ങളിലെ മാതൃക്രമങ്ങളുടെ കൽവിളക്കുകളും പ്രകാശവും

Comments

comments