തിന്റെ പേരെന്താണ് ?
കുട്ടിത്തേവാങ്ക് ??
അങ്ങനെയൊന്നിനെ മുൻപ്
കണ്ടിട്ടേയില്ല

ഫിഫ്ത് ഗിയറിലെ
പാച്ചിലിനു കുറുകെ
അതെടുത്തുചാടി.
ഹെഡ് ലൈറ്റിൽ
അതിന്റെ കണ്ണുകൾ
കൂർത്തുമൂർത്ത്.

ബ്രേക്കൊച്ചയിൽ
മുൻപിന്നിടംവലം-
മറന്നൊരരനിമിഷം;
തിരിഞ്ഞൊരൊറ്റയോട്ടം.
പൊന്തയില്ലൊരു
കൂറ്റൻ മതിൽ.
തത്തിപ്പൊത്തി
പൊത്തൊന്നു തെരഞ്ഞ്…

ഡിവോഴ്സ് എന്നൊരു വാക്ക്
ഞങ്ങൾക്കിടയിൽ
ആദ്യമായി അവതരിച്ച
ദിവസം ആയിരുന്നു അത്.

ഞങ്ങടെ മോന്‍റെ
പ്രിയപ്പെട്ട കൂട്ടുകാരനാ
കിറ്റ്കാറ്റു

അവന്റെ ഉറക്കത്തിൽ
വിമാനത്തിലാ കിറ്റ്കാറ്റു വരിക.

അവന്‍ അർജ്ജുൻ കിറ്റ്കാറ്റു
അവന്‍റെ അച്ഛൻ രാമ കിറ്റ്കാറ്റു
അമ്മ നീമ കിറ്റ്കാറ്റു
അനിയത്തി നീതു കിറ്റ്കാറ്റു

കിറ്റ്കാറ്റു,
മോനൊരു ഉത്സവം.

കുട്ടിത്തേവാങ്കിനെ
കാണാനില്ല.
ദൈവമേ എന്ന്
തേട്ടിയത് കുടിച്ചിറക്കി.

ഫസ്റ്റ് സെക്കന്റ്‌ തേർഡ്
എന്ന് വീണ്ടും
വണ്ടി വേഗമേറ്റി
ഹെഡ് ലൈറ്റ്കളുടെ പ്രളയം
ഇരുകരകളും കവിഞ്ഞ്…….

Comments

comments