ആദിവാസിഗോത്ര മഹാസഭയുടെ നില്‍പ്പ് സമരത്തിന് രാഷ്ട്രീയോര്‍ജ്ജം ലഭിയ്ക്കുകയുംനാനാവിഭാഗങ്ങളില്‍ നിന്ന് അതിനു പിന്തുണ ലഭിക്കാൻ തുടങ്ങുകയും ചെയ്തതോടെആദിവാസി ഭൂസമരത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് നിരവധി തെറ്റിദ്ധാരണാജനകമായകാര്യങ്ങള്‍ പഴയ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലുംപ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ സി പി ഐ എം, നാഷണല്‍ കോൺഗ്രസ്തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണക്കാർ എന്ന് അറിയപ്പെടുന്നമാധ്യങ്ങളുടെയും സൈബര്‍ പോരാളികളുടെയും മറ്റും വിമര്‍ശനങ്ങളെയുംപരിഹാസത്തേയും കുപ്രചരണങ്ങളെയും അവഗണിച്ചുകൊണ്ടും ഈ ഭരണവര്‍ഗ്ഗപാര്‍ട്ടികളുടെ സഹയാത്രികരും അനുയായികളും അംഗങ്ങളും വരെ സമരത്തിന്‌ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു മുന്നിൽ വരുന്നത് ശ്രദ്ധേയമായ കാര്യമാണ്.
എന്നാല്‍ഈ പുതിയ രാഷ്ട്രീയ ചലനാത്മകതയെ ഭയക്കുന്നവരും വെറുക്കുന്നവരും തങ്ങളുടെഅജ്ഞതയും ആവേശവുംരാഷ്ട്രീയകൌശലവുംപച്ചയായ കാപട്യവും ഉപയോഗിച്ച് ഈസമരത്തെ ഇകഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നവരും അവരുടെ ജോലി തുടരുകയാണ്. ഈആദിവാസികള്‍ക്കെല്ലാം കോടതിയിൽ പോയ്കൂടെ എന്നെല്ലാം വരെ ചോദ്യങ്ങള്‍ഉണ്ടാകുന്നു. അതുകൊണ്ട് തന്നെ ഈ സമരത്തിന്റെ ഇന്ത്യൻ-കേരള ചരിത്രവുംവര്‍ത്തമാനവും അറിഞ്ഞിരിക്കേണ്ടതുണ്ട്. കോടതിയില്‍ നടന്ന ദീര്‍ഘമായനിയമയുദ്ധവും അതില്‍ ഉണ്ടായ വിജയവും, ആ വിജയം അട്ടിമറിക്കാന്‍ രണ്ടുമുന്നണികളും കൂടി അസംബ്ലിയില്‍ നടത്തിയ നിയമനിര്‍മ്മാണങ്ങളും അതിനുസമാന്തരമായി കേരളത്തില്‍ നടന്ന ആദിവാസി ഭൂസമരവും വിശദീകരിക്കാനുള്ള ഒരുചെറിയ ശ്രമം പോലും പ്രസക്തമാവുന്നത് ഈ പശ്ചാത്തലത്തില്‍ ആണു.
ആദിവാസി ഭൂ അവകാശങ്ങൾക്കായുള്ള നിയമയുദ്ധങ്ങൾ
ഇന്ത്യയെ സംബന്ധിച്ച് 1947ൽ കോളണിവൽക്കരണം അവസാനിച്ച ശേഷമുള്ള ആദ്യ ദശകം ഭൂപരിഷ്കരണം പൊതുവിലും തദ്ദേശീയരുടെ ഭൂമിക്കു മേലുള്ള അവകാശങ്ങൾ പ്രത്യേകിച്ചും പ്രധാനപ്പെട്ട ഒരു കാര്യപരിപാടിയായി മാറി (1). ആദിവാസി– ഗോത്ര ഭൂമി കയ്യേറ്റങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ശുപാർശകൾക്കായി ഒരു കമ്മീഷനെ നിയമിച്ചതാണു ഇത് സംബന്ധിച്ച് കേന്ദ്ര ഗവണ്മെന്റ് കൈക്കൊണ്ട ആദ്യ നടപടികളിൽ ഒന്ന്. കയ്യേറിയ പ്രദേശങ്ങൾ അവയുടെ യഥാർത്ഥ അവകാശികൾക്ക് തിരികെ കൊടുക്കണമെന്നും 1950 ജനുവരി 26 ഇതിനുള്ള അവസാന തീയതി ആയിരിക്കണമെന്നുമാണു ഈ പ്രശ്നം കൈകാര്യം ചെയ്ത യു എൻ ധേബർ കമ്മീഷൻ മുന്നോട്ട് വച്ച ശുപാർശ. ആദിവാസികളെയും മറ്റും സംബന്ധിച്ചിടത്തോളം ഇത് വസ്തുനിഷ്ഠമല്ലാത്ത ഒരു അവസാനതീയതിയായിരുന്നുവെങ്കിലും ഇന്ത്യൻ സ്റ്റേറ്റിന്റെ സംബന്ധിച്ചിടത്തോളം അത് സ്വയം മതനിരപേക്ഷ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി സ്വയം പ്രഖ്യാപിച്ച ദിവസമായിരുന്നു. എന്നാൽ കമ്മീഷന്റെ ഈ ശുപാർശ ജനപ്രിയ സ്റ്റേറ്റിന്റെ ഒരു വാചാടോപം മാത്രമായി മാറുകയും രണ്ട് ദശകങ്ങൾക്കു ശേഷം 1970 കളിൽ വീണ്ടും ചർച്ച ചെയ്യ്യപ്പെടുന്നത് വരെ മറവിയിലാണ്ടു പോവുകയും ചെയ്തു.
ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ അവസാനത്തോടെ ആദിവാസി സമൂഹങ്ങൾക്കിടയിലുണ്ടായ വിപ്ലവ മുന്നേറ്റങ്ങളും ആദിവാസിമേഖലകളിൽ ശക്തമായ സാന്നിദ്ധ്യമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് –ലെനിനിസ്റ്റ്) [CPI (ML)] നേതൃത്വം കൊടുത്ത പ്രക്ഷോഭങ്ങളുമാണു ഈ പ്രശ്നങ്ങൾ വീണ്ടും ചർച്ചകളിലേക്ക് ഉയർന്ന് വരുവാൻ പ്രധാന കാരണങ്ങളായി തീർന്നത് (2). 1975 ഏപ്രിലിൽ പ്രധാമ്മന്ത്രി ഇന്ദിരാഗാന്ധി വിളിച്ചു ചേർത്ത സംസ്ഥാന റെവന്യൂ മന്ത്രിമാരുടെ ഒരു യോഗത്തിൽ ധേബർ കമ്മീഷൻ ശുപാർശയനുസരിച്ച്, കയ്യേറപ്പെട്ട ഭൂവിഭാഗങ്ങൾ ആദിവാസികൾക്ക് തിരികെ നൽകുന്നതിനു അവശ്യം വേണ്ട നിയമനിർമ്മാണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന ഗവണ്മെന്റുകൾക്ക് നിർദ്ദേശം നൽകാൻ തീരുമാനമായിരുന്നു (Cheria et al, 1997:156)[3]. ഇതേ തുടർന്ന് 1975ലെ കേരളാ പട്ടികവർഗ്ഗ (Restriction on Transfer of Lands and Restoration of Alienated Lands) നിയമം കേരള നിയമസഭ ഏകകണ്ഠേന പാസാക്കി. 1960 ജനുവരി ഒന്ന് മുതൽ കേരളത്തിലെ ആദിവാസിവിഭാഗങ്ങളിൽ നിന്ന് കൈവശപ്പെടുത്തപ്പെട്ട എല്ലാ ഭൂമിയും അവർക്ക് തിരികെ ഏൽപ്പിച്ചു കൊടുക്കാനുള്ള നിബന്ധനകൾ ഈ നിയമത്തിന്റെ ഭാഗമായിരുന്നു.
ഇന്ത്യ റിപ്പബ്ലിക്കായ ദിവസം കയ്യേറ്റഭൂമികൾ തിരിച്ചേൽപ്പിക്കാനുള്ള തീയതിയായി ധേബാർ കമ്മീഷൻ ശുപാർശ ചെയ്തിരുന്നുവെങ്കിലും കേരള നിയമസഭ അതിനുള്ള തീയതി പത്ത് വർഷം മുന്നോട്ട് നീക്കുകയാണുണ്ടായത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട ആദിവാസിമേഖലകളായ അട്ടപ്പാടിയിലും വയനാട്ടിലും ഏറ്റവും കൂടുതൽ ഭൂമികൈമാറ്റങ്ങൾ ഉണ്ടായത് 1960ലാണു എന്നതാണു ഇങ്ങനെയൊരു തീരുമാനം എടുക്കാനുള്ള കാരണമായി ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ വിലയിരുത്തിയ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. നിയമസഭയിൽ ഇതേക്കുറിച്ചുള്ള ചർച്ചകൾ നടക്കവെ തദ്ദേശവാസികളുടെ കയ്യേറ്റം ചെയ്യപ്പെട്ട ഭൂമി തിരികെ ഏൽപ്പിച്ചു കൊടുക്കുവാൻ സ്വീകരിക്കേണ്ട നടപടികൾ കൂടി ഉൾപ്പെട്ട ഇന്ദിരാഗാന്ധിയുടെ കുപ്രസിദ്ധമായ 20 ഇന പരിപാടി ചൂണ്ടിക്കാട്ടിക്കൊണ്ട് ഈ വിഷയത്തിന്റെ അടിയന്തിര സാഹചര്യം കൂടി അന്നത്തെ റവന്യൂ മന്ത്രി അടിവരയിട്ട് പറയുകയുണ്ടായി (5). നിയമരൂപീകരണങ്ങളുടെ ചരിത്രത്തിന്റെ ഒരു തുടർച്ചയാണു ഈ നിയമം എന്നത് വ്യക്തമാക്കുന്നതിന്റെ ശ്രമത്തിന്റെ ഭാഗമായി ഭൂപരിഷ്കരണ പാക്കേജുകൾ നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച് സംസ്ഥാനം കൈക്കൊണ്ട മുൻനടപടികളും ഈ നിയമത്തിൽ സൂചിപ്പിക്കപ്പെട്ടു (6).
വാസ്തവത്തിൽ ആദിവാസിഭൂപ്രശ്നത്തെ സംബന്ധിച്ച അവബോധത്തിന്റെ അടിയന്തിര സാഹചര്യം പുതിയതോ കേന്ദ്രഗവണ്മെന്റിന്റെ പുതിയ സംരംഭങ്ങളുടെ ഭാഗമായി ഉയർന്നു വന്നതോ ആയിരുന്നില്ല. 1961 ൽ തന്നെ കമ്മ്യൂണിസ്റ്റ് മുന്നണിയെ തോല്പിച്ചുകൊണ്ട് അധികാരത്തിൽ വന്ന കൂട്ടുമന്ത്രിസഭ ആദിവാസിഭൂപ്രശ്നവുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയ കെ കെ വിശ്വനാഥൻ കമ്മിറ്റിയെ ഇതുമായി ബന്ധപ്പെട്ട് നിയോഗിച്ചിരുന്നു (GoK 1964). കമ്മിറ്റി നിരീക്ഷിച്ചത് ഇപ്രകാരമായിരുന്നു:
ആദിവാസികളും മറ്റു വിഭാഗങ്ങളും തമ്മിലുള്ള സമ്പർക്കങ്ങൾ ഏറിയിരിക്കുന്നു. കടങ്ങളും ദാരിദ്ര്യവും നിമിത്തം പലപ്പോഴും പലിശക്കാർക്ക് ഭൂമി പാട്ടത്തിനു കൊടുക്കുവാനോ പണയം വയ്ക്കുവാനോ ആദിവാസികൾ നിർബന്ധിതരാകുകയും പിന്നീട് ഭൂമി നഷ്ടമാകുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ക്രമേണ ഈ പ്രശ്നം അതീവ ഗൗരവതരമാകുകയും നാമമാത്രമായ തുകയ്ക്ക് ഭൂമി മറ്റുള്ളവർക്ക് വിൽക്കുന്ന സ്ഥിതിയും സംജാതമാകുകയും ചെയ്തു. ഈ സാഹചര്യം അടിയന്തിരമായി പരിഹരിക്കാത്ത പക്ഷം കൃഷി മുഖ്യ ഉപജീവനമായ, ദരിദ്രരും നിഷ്കളങ്കരും നിരക്ഷരരുമായ ആദിവാസികൾ അതീവ ദാരിദ്ര്യത്തിലേക്കും ദുരിതത്തിലേക്കും വീണു പോകുന്ന സ്ഥിതി ആസന്നമാണു (41).
ഈ പ്രശ്നം പരിഹരിക്കുന്നതിനായി സംരക്ഷണവും നിരോധനവും സാധ്യമാക്കുന്ന പ്രത്യേക നിയമനിർമ്മാണങ്ങൾ ആവശ്യമായിരിക്കുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. പണ്ട് നടന്ന കൈമാറ്റങ്ങളുടെ പേരിൽ മനസാക്ഷിയില്ലാത്ത പലിശക്കാരിൽ നിന്നും നേരിടുന്ന പീഡനങ്ങളിൽ നിന്നും പാവപ്പെട്ട ആദിവാസികൾക്ക് സംരക്ഷണവും മേലിൽ ഭൂമി കൈവശപ്പെടുത്തൽ മുതലായ സംഭവങ്ങൾ ഉണ്ടാകാതിരിക്കുവാൻ വേണ്ട നിരോധനങ്ങളും അവ വഴി ഉറപ്പാക്കണം…. മുൻകാലങ്ങളിൽ സംഭവിച്ച കൈമാറ്റങ്ങൾ വഴി ഉണ്ടായ പ്രശ്നങ്ങൾക്ക് ആശ്വാസം കണ്ടെത്താൻ ഈ നിയമത്തിനു മുൻകാല സാധുത നൽകുകയും ജില്ലാകലക്ടർമാർക്ക് സ്വയമായോ ദുരിതം നേരിട്ടവരുടെ പരാതിയിന്മേലോ ഇത് സംബന്ധിച്ച് അന്വേഷണം നടത്താനും നഷ്ടപരിഹാരം നൽകിയോ നൽകാതെയോ ഭൂമിക്കു മേലുള്ള അവകാശം പുനസ്ഥാപിച്ചു കൊടുക്കുന്നതിനുള്ള അധികാരം നൽകുകയും വേണം (42)[8].
ഇവ വ്യക്തമാക്കുന്നത് നയരൂപീകരണം നടത്തുന്നവർക്കും രാഷ്ട്രീയക്കാർക്കും ഭൂമി അന്യാധീനപ്പെടലിന്റെ ഈ ഗൗരവസ്വഭാവം സഭയിൽ ആ നിയമം ഔദ്യോഗികമായി പാസാക്കുന്നതിനും വളരെ മുൻപേ തന്നെ അറിയാമായിരുന്നു എന്നാണു. അതിനുള്ള പരിഹാരങ്ങളും
Be the first to write a comment.