മാറി ചിന്തിക്കാൻ പ്രേരിപ്പച്ചതേയില്ല. ആദിവാസികൾക്ക് അനുകൂലമായ നിലപാടെടുക്കുന്നതിനു പകരം കയ്യേറ്റക്കാരുടെ കൂടെയാണു സർക്കാർ എന്നതിനു തെളിവായിരുന്നു സുപ്രീം കോടതിയിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനായി സർക്കാർ സമർപ്പിച്ച റിട്ട് ഹർജി.  ഡോ നല്ല തമ്പി തേരയും അഭിഭാഷകരുടെ ഫോറമായ നിയമവേദിയും സ്റ്റേ ഓർഡറുകൾക്കെതിരെ അപ്പീലുകൾ ഫയൽ ചെയ്തു.

ജനമുന്നേറ്റങ്ങളും ആദിവാസി പ്രക്ഷോഭനീക്കങ്ങളും.

രാഷ്ട്രീയ നേതൃത്വത്തിനെതിരെ നടത്തിയ നിയമപ്പോരാട്ടങ്ങൾക്കു സമാന്തരമായി ആദിവാസികൾ സംഘടിതമായി തങ്ങളുടെ ശബ്ദം ഉയർത്തുകയും തുടർന്ന് 1990കളുടെ തുടക്കത്തോടെ സ്വയമേവ അവരിൽ നിന്നും സാമൂഹ്യപ്രക്ഷോഭങ്ങൾ ഉയർന്നു വരികയും ചെയ്തു. 1970കളുടെ അവസാനത്തിലും 1980കളിലുമായി ഉണ്ടായ സിവിൽ സമൂഹ പ്രസ്ഥാനങ്ങൾ ആ നിയമം കൊണ്ടുവന്ന സർക്കാർ ഉൾപ്പടെ മാറിമാറി വന്ന ഒരു സർക്കാരുകളും നടപ്പിലാക്കാതെയിരുന്ന KST  നിയമത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമെല്ലാം ആദിവാസികളെ ബോധമുള്ളവരാക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചു. പ്രാദേശിക ആക്റ്റിവിസ്റ്റുകളും ശക്തരായ പ്രതിയോഗികളാണു ആദിവാസിഭൂമി കയ്യേറിയ സാഹചര്യങ്ങളിൽ രാഷ്ട്രീയസംഘടനകളുടെ പ്രാദേശികയൂണിറ്റുകളും ഭൂമി തിരികെ ലഭിക്കുന്നതിനായി പരാതികൾ സമർപ്പിക്കുന്നതിനു ആദിവാസികളെ പ്രേരിപ്പിക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ചു. അതേ സമയം എൻ ജി ഒ സംഘടനകൾ രൂപപ്പെടുത്തിയ ആദിവാസി മുന്നേറ്റങ്ങൾ കൃത്യമായും ആദിവാസി ഭൂപ്രശ്നത്തിനു സുസ്ഥിഅരപരിഹാരത്തിനായി നിരന്തരം വാദിച്ചുകൊണ്ടിരുന്നു. ഈ വിഷയത്തിൽ അവർ കാട്ടിയ ജാഗ്രത ഈ വിഷയത്തിൽ സാമൂഹികമായി ആദിവാസികളെ അണി നിരത്തുന്നതിലേക്കും  അക്രമസമരങ്ങളിലേക്ക് സംസ്ഥാനത്തെ ആദിവാസികളെയും ഗിരിവർഗ്ഗക്കാരെയും  നയിക്കുന്നതിലേക്കും വലിയ രീതിയിൽ പങ്കു വഹിച്ചു.

ആദിവാസി ബോധവൽക്കരണത്തിന്റെയും അവകാശസമരങ്ങൾക്കു വേണ്ടിയുള്ള നീക്കങ്ങളുടെയും ആദ്യനാളുകൾ ക്രിസ്ത്യൻ സഭകളുടെ നേതൃത്വത്തിലുള്ള സിവിൽ സമൂഹപ്രസ്ഥാനങ്ങളുടെ ശ്രമഫലമായിരുന്നു (Church Based Service Societies – CBSS)[21].  സഭകളുടെ വിവിധ ഡയോസിസുകൾക്ക് അവയുടെ വികാസങ്ങൾക്കു വേണ്ടിയായി കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധസംഘടനകളുണ്ട്. വയനാട്ടിലെയും ബത്തേരിയിലെയും ഇത്തരം സംഘടനകൾ അവയുടെ ഔദ്യോഗിക നിലപാടുകളിൽ നിന്നും വളരേയേറെ മുന്നോട്ടു പോകുകയും ആദിവാസികൾക്കിടയിൽ വലിയ രീതിയിൽ അവകാശബോധവും മറ്റും വളർത്തുന്നതിൽ സ്തുത്യർഹമായ പങ്കു വഹിക്കുകയും ചെയ്തു. ആ പ്രവർത്തനങ്ങൾ തുടങ്ങിയതിനു ശേഷം ആദിവാസികളുടെ സാമൂഹിക അവകാശങ്ങൾ നിരാകരിക്കപ്പെടുന്നതുൾപ്പടെയുള്ള അവരുടെ ദുരിതാവസ്ഥകളുടെ കാരണങ്ങൾക്കു നേരെ ആർക്കും കണ്ണടയ്ക്കാൻ നിർവാഹമില്ലാതെയായി.

സ്വാഭാവികമായും അടിയന്തിരമായി പരിഹരിക്കപ്പെടേണ്ട ഒരു സംഗതിയായി ആദിവാസി ഭൂപ്രശ്നം മാറി. എന്നാൽ ആ സംഘടനകൾക്കുള്ളിലും തമ്മിലുമുള്ള പ്രശ്നങ്ങളും അവയുടെ താല്പര്യങ്ങൾ തമ്മിലുള്ള അന്തരവും മറ്റും  ഭൂപ്രശ്നം വഴി പുറത്തു വരികയുണ്ടായി.  പ്രക്ഷോഭങ്ങൾ മുന്നോട്ടു പോകവേ പ്രാദേശിക അധികാരസമവാക്യങ്ങളെ അപ്പാടെ മാറ്റിമറിക്കാൻ കെല്പുള്ളതാണു ആദിവാസിഭൂപ്രശ്നം എന്ന തിരിച്ചറിവ്  പലരുടെയും സ്ഥാപിതതാല്പര്യങ്ങളും  മറ്റും വെളിച്ചത്തുകൊണ്ടുവന്നു. ഇതിന്റെ ആസന്നമായ ഫലമായിരുന്നു, എത്രതന്നെ വിദ്ധ്വംസകമെന്ന്  ആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും, പള്ളി  നൽകിയ പ്ലാറ്റ്ഫോമിനു പുറത്തായി പ്രക്ഷോഭങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ നടത്തിയ ശ്രമങ്ങൾ. ഇത് ഒരു പരിധി വരെ പള്ളിയെയും പ്രക്ഷോഭങ്ങൾ സ്വതന്ത്രമായി നയിക്കാൻ തീരുമാനിച്ചവരെയും രണ്ടു തട്ടിലാക്കി. ഇതിനു തുടർച്ചയായാണു പള്ളിയുമായി ബന്ധപ്പെട്ട സംഘടനകളിൽ നടന്ന തർക്കങ്ങളുടെ ഭാഗമായി 1982ൽ വയനാട്ടിൽ സോളിഡാരിറ്റിയും 1987ൽ ബത്തേരിയിൽ മലയോര വികസന സമിതി (High Land Development AssociationHILDA)  രൂപീകൃതമാകുന്നതും.

ഇതിനു ശേഷം ആദിവാസിആദിവാസി ഇതരവിഭാഗങ്ങളിൽ നിന്നുള്ള സമ്മിശ്രമായ നേതൃത്വങ്ങളുള്ള കുറച്ചു സംഘടനകളും ആദിവാസി ഐക്യ സമിതി (AAS),ആദിവാസി വികസന പ്രവർത്തക സമിതി (AVPS) പോലുള്ളവ ഉയർന്നു വന്നു. സോളിഡാരിറ്റിയും HILDAയും പോലുള്ള  എൻ ജി ഒ സംഘടനകൾ തങ്ങളോടൊപ്പം ചേരാൻ ആദിവാസികളെ പ്രോൽസാഹിപ്പിക്കുകയും തുടർന്ന്  ആ സംഘടനകൾ സംയുക്തമായി ആദിവാസി സംരക്ഷണ സമിതി (ASS) രൂപീകരിക്കുകയും ചെയ്തു. കേരള പണിയ സമാജവും (Kerala Paniya Samajam – KPS) [22] കുറുമ സമുദായ സംരക്ഷണ സമിതിതിയും (KSSS) ഇവർക്കൊപ്പം ചേർന്നതോടെ ആ സംഘടന കുറേക്കൂടി വിപുലവും ജനകീയവുമായി മാറി. ആദിവാസി അസ്തിത്വത്തിന്റെ  രാഷ്ട്രീയവും സാംസ്കാരികവുമായ ഭൂമിശാസ്ത്രം വീണ്ടും കണ്ടെത്തുക എന്നതായിരുന്നു  ഈ ഫോറത്തിന്റെ ആദ്യ ശ്രമങ്ങളിൽ ഒന്ന്.  ഇന്ത്യയിലെ സംസ്ഥാനരൂപീകരണങ്ങളുടെ സമയത്ത് ആദിവാസികളുടെ താല്പര്യങ്ങൾ കണക്കിലെടുത്തായിരുന്നില്ല അതിർത്തികൾ വരഞ്ഞത്. വയനാട്ടിലെ ആദിവാസികൾ തങ്ങളുടെയും  തങ്ങളുടെ സഹോദരങ്ങളായ തമിഴ്നാട്ടിലെ ഗൂഡല്ലൂരിലുള്ളവരുടെയും കർണാടകയിലെ കുടകിലുള്ളവരുടെയും  പ്രശ്നങ്ങൾ സമാനസ്വഭാവമുള്ളതാണെന്ന് കണ്ടെത്തുകയും തെക്കേ ഇന്ത്യയിലെ ആദിമനിവാസികളുടെ ഒരു സംയുക്ത ഫോറം എന്ന ആശയം മുന്നോട്ടു വയ്ക്കുകയും ചെയ്തു. ആദിവാസി സംഗമം എന്നായിരുന്നു ഇതിനെ വിളിച്ചത്. ഇതിന്റെ സംഘാടകസമിതിയുടെ അദ്ധ്യക്ഷ  ഏറ്റവും അധികം പിന്നോക്കം നിൽക്കുന്ന അടിയ വിഭാഗത്തിൽ നിന്നുള്ളയാളും [23] സ്ത്രീ ആക്ടിവിസ്ടും  ഭൂരഹിത തൊഴിലാളിയുമായിരുന്ന സി കെ ജാനുവായിരുന്നു.

രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ആദിമനിവാസികളുടെ സാമ്രാജ്യത്ത വിരുദ്ധ മുന്നേറ്റങ്ങളുടെ ഓർമ്മയുണർത്തിക്കൊണ്ട് അവരുടെ സാംസ്കാരികവും രാഷ്ട്രീയവുമായ ചരിത്രം പുനർസന്ദർശിക്കപ്പെട്ട,  ഒരാഴ്ച നീണ്ടു നിന്ന ആ സമ്മേളനത്തിൽ അനവധി വാദപ്രതിവാദങ്ങളും  തർക്കങ്ങളും കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.  അതിനു പുറമേ സമ്മേളനത്തിനു തിരഞ്ഞെടുത്ത 1992 ഒക്ടോബർ 12 എന്ന തീയതി വളരെ പ്രധാനമുള്ളതായിരുന്നു. ഇന്ത്യ എന്ന് തെറ്റിദ്ധരിച്ച് കൊളംബസ് പുതിയ ഒരു ഭൂവിഭാഗം കണ്ടെത്തിയതിന്റെയും  തുടർന്ന് ആദിമനിവാസികൾക്കു നേരെയുള്ള ചൂഷണത്തിന്റെയും ക്രൂരതകളുടെയും ചരിത്രം ആരംഭിച്ചതിന്റെയും 500ആം വർഷികമായിരുന്നു അന്ന്. ഇന്ത്യൻ യൂണിയനിലെ 11 സംസ്ഥാനങ്ങളിലായുള്ള 40 വിഭാഗങ്ങളിൽ നിന്നും 1200 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.  5000ൽ പരം ആദിവാസികൾ കലാസാംസ്ക്കാരിക പരിപാടികളിൽ പങ്കെടുത്തു. ഭൂപ്രശ്നത്തെ  ജാഗ്രതയോടെ സമീപിച്ചിരുന്നവരായ പൊതുസമൂഹത്തിന്റെ പ്രതിനിധികളായി 300 പേരും ഐക്യദാർഢ്യം പ്രകടിപ്പിചുകൊണ്ട് ഇതിൽ പങ്കു കൊണ്ടു (Cheria et al 1997:81).

രാഷ്ട്രീയപ്പാർട്ടികൾ സമ്മേളനത്തെ അങ്ങേയറ്റം സംശയദൃഷ്ടിയോടെയും വിമർശനബുദ്ധിയോടെയുമാണു കണ്ടത്. തീവ്ര ഇടതുപക്ഷവും ഹിന്ദു വർഗീയവാദികളും അടക്കമുള്ള എല്ലാ രാഷ്ട്രീയകക്ഷികളും സമ്മേളനത്തെ എതിർത്തു. സിപിഐ(എം),  ബിജെപി, സിപിഐ(എം എൽ), റെഡ്ഫ്ലാഗ് [24] മുതലായവരായിരുന്നു ഏറ്റവുമധികം ഇതിനെ എതിർത്തത്. സമ്മേളനത്തിന്റെ സംഘാടക പശ്ചാത്തലവും അതിനു കണ്ടെത്തിയ ഫണ്ടിന്റെ ഉറവിടവുമായിരുന്നു വിമർശനങ്ങളുടെ കേന്ദ്രബിന്ദുക്കൾ. സമ്മേളനത്തിന്റെ സഹായികളായി കാണപ്പെട്ട എൻ ജി ഓ സംഘടനകൾക്ക് പല കോണിൽ നിന്നും

Comments

comments