വിമർശനങ്ങളേൽക്കേണ്ടി വന്നു.  വർഗ്ഗ ഐക്യം ശിഥിലപ്പെടുത്താൻ ശ്രമിക്കുന്ന സാമ്രാജ്യത്ത ഏജന്റുമാർ എന്ന് കമ്മ്യൂണിസ്റ്റുകാരും  മതപരിവർത്തനത്തിനായി ശ്രമിക്കുന്ന സുവിശേഷക്കാരാണെന്നു ബി ജെ പിയും ആരോപണമുയർത്തി.  എതിർപ്പുകളുണ്ടായത് മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളിൽ നിന്നുമാത്രമല്ല.  ഗവണ്മെന്റ് തൊഴിലാളികളുടെ ചില മധ്യവർഗ്ഗ സംഘടനകളും ചില ആദിവാസി സംഘടനകളും ഇതിനെ എതിർത്തു[26]. എൻ ജി ഓ കൾക്കെതിരെ പൊതുവിലും ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ചിലർക്കെതിരെ പ്രത്യേകിച്ചുമുള്ള ആരോപണങ്ങൾ ചിലത് കാര്യമാത്രപ്രസക്തമയിരുന്നുവെങ്കിലും ഇവിടെ എല്ലാവരെയും ചൊടിപ്പിച്ചത്  ആദിവാസികൾക്കെതിരാണു ഗവണ്മെന്റുകൾ ഉൾപ്പടെയുള്ള രാഷ്ട്രീയസമൂഹത്തിന്റെ  നിലപാട് എന്ന വസ്തുത പുറത്തുകൊണ്ടുവരുന്നതിൽ എൻ ജി ഓകൾ വഹിച്ച പങ്കായിരുന്നു.

കൺവെൻഷന്റെ പ്രധാന ഫലങ്ങളിലൊന്ന് പിന്നീട്  സംസ്ഥാനത്ത്  KST Act നടപ്പിലാക്കാനുള്ള മഹാപ്രക്ഷോഭത്തിന്റെ കുന്തമുനയായി മാറിയ തെക്കൻ സോൺ ആദിവാസി ഫോറത്തിന്റെ (SZAF) രൂപീകരണമായിരുന്നു [27]. അതിന്റെ ആദ്യ പ്രവർത്തനങ്ങളിലൊന്ന് സാമ്പത്തിക മനുഷ്യാവകാശ രംഗത്ത് പ്രവർത്തിച്ചിരുന്നതും ഐക്യരാഷ്ട്രസഭയുമായി കൺസൾടേറ്റീവ് പദവി ഉള്ളതുമായ Food First Information and Action Network (FIAN) പ്രതിനിധികളെ സന്ദർശിച്ച് ആദിവാസിഭൂപ്രശ്നത്തെ അന്താരാഷ്ട്രപ്രശ്നമായി ഉയർത്തിക്കാട്ടുക എന്നതായിരുന്നു. പിന്നീട് ആ ഫോറം The United Nations Working Group on Indigenous Populations (UNWGIP)ന്റെ സ്വിറ്റ്സർലണ്ടിലെ ജനീവയിൽ നടന്ന  പതിനൊന്നാമത് സമ്മേളനത്തിലും പങ്കെടുത്തു [28]. നർമ്മദ പ്രക്ഷോഭം പോലെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ  ആദിവാസിഭൂപ്രശ്നവുമായി നടന്ന മുന്നേറ്റങ്ങളിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിനിധികളെ അയക്കുന്നതിലും ഫോറം ശ്രദ്ധ കാണിച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ആദിവാസിജനവിഭാഗം നേരിടുന്ന പ്രശ്നങ്ങളുടെ കാരണങ്ങളിലെ സമാനത ഉയർത്തിക്കാട്ടാനും ഇത് വലിയൊരളവിൽ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുവാനും അവർക്ക് കഴിഞ്ഞു. ഈ രീതിയിലുള്ള പ്രവർത്തനം  കേരളത്തിലെ ആദിവാസിഭൂമി തിരിച്ചുപിടിക്കലിനു  വേണ്ടി നടത്തിയ പ്രചരണങ്ങളിൽ വലിയ രീതിയിൽ സംഘടനയെ സഹായിച്ചു.

ആദിവാസിസമരങ്ങളുടെ ഒരു തുടർച്ച തന്നെ പിന്നീട് ഉണ്ടായത് മാനന്തവാടിയിൽ സ്ഥാപിതതാല്പര്യക്കാർ കയ്യേറിയ 128 ഹെക്ടർ ഭൂമി ആദിവാസികൾ ബലം പ്രയോഗിച്ച് തിരിച്ചുപിടിക്കാൻ ശ്രമിക്കുകയും അതിനെതിരെ പൊലീസ് നീക്കം ഉണ്ടാകുകയും  ചെയ്തതോടെയാണു. ഭീതി പരത്തി അതു നിയന്ത്രിക്കാൻ പൊലീസ് നടത്തിയ ശ്രമങ്ങൾ ആദിവാസികളെ പിന്തിരിപ്പിച്ചില്ലെന്ന് മാത്രമല്ല പല സ്ഥലങ്ങളിലും അവർ അത്തരം ഭൂമി പിടിച്ചെടുക്കലുകൾ നടത്തി. മുന്നേറ്റത്തിനു ഗതിവേഗവും വലിയ രീതിയിൽ ജനശ്രദ്ധയും ലഭിക്കാൻ തുടങ്ങിയത് ഭൂരഹിതരായ ആദിവാസികുടുംബങ്ങൾ 1995ൽ ചീങ്കേരി പ്രോജക്റ്റ് ഭൂമി ബലമായി പിടിച്ചെടുത്തതോടെയാണു [29]. പൊലീസ് അവരെ അറസ്റ്റ് ചെയ്തുവെങ്കിലും വിട്ടയക്കപ്പെട്ടപ്പോൾ അവർ വീണ്ടും ഭൂമി തിരികെപ്പിടിക്കുകയും അറസ്റ്റ് സമയത്ത് പൊലീസ് കത്തിച്ചു കളഞ്ഞ അവരുടെ കുടിലുകൾ പുനസ്ഥാപിക്കുകയും ചെയ്തു. വീണ്ടും അറസ്റ്റുകൾ ഉണ്ടാകുകയും സ്ത്രീകളും കുട്ടികളും ഉൾപ്പടെ 246 ആദിവാസികൾ തടവിലാകുകയും ചെയ്തു. ഇവർക്ക് ജാമ്യം വാഗ്ദാനം ചെയ്യപ്പെട്ടുവെങ്കിലും അവർ അത് നിരസിക്കുകയാണുണ്ടായത്. പനവല്ലി എന്ന മറ്റൊരു ഗ്രാമത്തിൽ 76 ആദിവാസി ഭൂമികൾ ഇതു പോലെ ഭൂമി പിടിച്ചെടുത്തു. അറസ്റ്റുകൾ ഉണ്ടായിട്ടും കുടിലുകൾ തീയിടപ്പെട്ടിട്ടും  പ്രക്ഷോഭകർ ഭൂമിയിൽ നിന്ന് ഇറങ്ങിപ്പോകുവാൻ വിസമ്മതിച്ചു.

ആദിവാസിഭൂപ്രശ്നം സജീവമാക്കി നിലനിർത്തുന്നതിൽ പങ്കു വഹിച്ച മറ്റു സംഘടനകൾ സിപിഐ (എം എൽ), റെഡ്ഫ്ലാഗ്,  കെസിപി എന്നിവയായിരുന്നു. മുൻപ് പിരിച്ചു വിടപ്പെട്ട  സിപിഐ (എം എൽ)മായി ബന്ധമുണ്ടായിരുന്ന  വിപ്ലവസംഘടനകൾ ആദിവാസികൾക്കു വേണ്ടി വീറോടെ പ്രവർത്തനം നടത്തി. എന്നാൽ അവർ തുടർന്നും  SZAFനെയും സി കെ ജാനുവിനെയും വിമർശദൃഷ്ടിയോടെയാണു കണ്ടത്. ആദിവാസിഭൂപ്രശ്നം മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അത് സംസ്ഥാനത്തിന്റെ ഒരു പ്രധാന രാഷ്ട്രീയപ്രശ്നമായി ഉയർത്തിക്കൊണ്ടു വരാനും സിപിഐ (എം എൽ) റെഡ്ഫ്ലാഗ് നടത്തിയ പ്രവർത്തനങ്ങളെ  SZAF നെ സഹായിച്ചിരുന്ന എൻ ജി ഓകൾ അഭിനന്ദിച്ചു (Cheria et al 1997:139-40). 1996 ഒക്ടോബർ 4നു കെസിപി പ്രവർത്തകർ അയ്യങ്കാളിപ്പട എന്ന പുതിയ സംഘടനയുടെ ബാനറിൽ പാലക്കാട് കലക്ടറെ തോക്കിന്മുനയിൽ ഒൻപതു മണിക്കൂർ ബന്ദിയാക്കിക്കൊണ്ട് കെ എസ് റ്റി നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള നീക്കം തടയണം എന്ന് ആവശ്യമുയർത്തി (IWGIA 1997:237). പിന്നീട് മാധ്യമങ്ങളെ കണ്ട അയ്യങ്കാളിപ്പട പ്രവർത്തകർ കളിത്തോക്കും വ്യാജബോംബും കൊണ്ടാണു തങ്ങൾ സർക്കാരിനെ ഭീതിയിലാഴ്ത്തിയത് എന്ന് വെളിപ്പെടുത്തി. ഈ നാണക്കേട് വിഴുങ്ങാനല്ലാതെ മറ്റൊന്നിനും തന്നെ അന്നത്തെ എൽ ഡി എഫ് ഗവണ്മെന്റിനു നിർവ്വാഹമുണ്ടായിരുന്നില്ല [31].ആദിവാസി സമരങ്ങൾ സംസ്ഥാനത്തെ തീവ്രവിപ്ലവ സമരങ്ങളുടെ ഭാഗമാക്കി ബ്രാൻഡ് ചെയ്യാനും അതേ തുടർന്ന് ആദിവാസി മേഖലകളിൽ പൊലീസിന്റെ തേർവാഴ്ചയ്ക്കും ഈ സംഭവം നിമിത്തമായെങ്കിലും മറുവശത്ത് ആദിവാസിഭൂപ്രശ്നപരിഹാരത്തിന്റെ അടിയന്തരസാഹചര്യവും  ഗൗരവവും പുറം ലോകത്തിനു മനസ്സിലാകുവാൻ കാരണമായി. എന്നിരുന്നാൽത്തന്നെയും SZAFനു പകരമായി രംഗത്തെത്തി പ്രക്ഷോഭങ്ങളുടെ കുന്തമുനയായി മാറിയ ആദിവാസി ഏകോപന സമിതി (AES) ഈ സംഭവത്തെ തള്ളിപ്പറയുകയും ബന്ദികളാക്കുക മുതലായ തന്ത്രങ്ങൾ സമരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു (Cheria et al 1997: 64).

ഈ സംഭവത്തിനു ശേഷം ഗവണ്മെന്റിന്റെ നിലപാട് വളരെ ശത്രുതാപരമായി. ഭേദഗതികൾക്ക് നിയമാനുസൃതമായ അനുമതികൾ ലഭിക്കാതിരുന്നതും കോടതികളിൽ നിന്ന്  തുടർച്ചയായി തിരിച്ചടികൾ ലഭിച്ചുകൊണ്ടിരുന്നതുമാണു ഇതിനു കാരണം. എന്നാൽ അനുദിനം വർദ്ധിച്ചു വന്ന അടിച്ചമർത്തലുകളെയും വക വയ്ക്കാതെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ മുന്നോട്ട് കൊണ്ടുവന്നും ബലമായി ഭൂമി തിരിച്ചു പിടിച്ചും കയ്യേറിയും മുന്നേറ്റങ്ങൾ തുടർന്നു. കയ്യേറ്റഭൂമി ആദിവാസികൾ തിരിച്ചുപിടിച്ച പനവല്ലി എന്ന സ്ഥലത്ത് സി കെ ജാനു സ്വയംഭരണം പ്രഖ്യാപിച്ചു. തങ്ങളുടെ ആത്യന്തികലക്ഷ്യം സ്വയംഭരണവും സ്വയം നിർണ്ണയാവകാശവുമാണെന്നതിന്റെ സൂചനയായിരുന്നു ഇത് [32].

പട്ടിണിമരണങ്ങൾ കേരളത്തിലെ ആദിവാസികേന്ദ്രങ്ങളിലെ ഒരു സാധാരണസംഭവമാണെന്നും രാഷ്ട്രീയപാർട്ടികൾക്കോ ഉദ്യോഗസ്ഥവൃന്ദത്തിനോ ഇത് സംബന്ധിച്ച് യാതൊരു ആശങ്കയും ഇല്ലായെന്നുള്ളതും എല്ലാവർക്കും വ്യക്തമാണു. ജനകീയാസൂത്രണം നടപ്പിലാക്കുന്നതിൽ  ഇടത് സർക്കാരിന്റെ അവാർഡ് നേടിയ ഒരു പഞ്ചായത്തിൽ പട്ടിണി മൂലം ഒരു ആദിവാസിസ്ത്രീ മരിച്ചത് മാധ്യമശ്രദ്ധയകർഷിച്ചു.  കൂടുതൽ പട്ടിണി മരണങ്ങൾ പിന്നീട് തുടരെ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2001 മേയിൽ നടന്ന ഇലക്ഷനിൽ ഇടതുപക്ഷത്തിനു അധികാരം നഷ്ടമായി. എന്നാൽ ഗവണ്മെന്റ് മാറി എന്നത് സമരങ്ങൾ  നിർത്താൻ ആദിവാസികൾക്ക് ഒരു കാരണമാകുകയില്ലായിരുന്നു. 2001 ആഗസ്റ്റ് 14നു ഒരുപറ്റം ആദിവാസികൾ, റിപ്പോർട്ടുകൾ പ്രകാരം ചില നക്സലിസ്റ്റുകളുടെ പിന്തുണയോടെ, സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന്റെ ഒരു മൊബൈൽ യൂണിറ്റ് ഉപരോധിക്കുകയും ഭക്ഷണസാമഗ്രികൾ ആദിവാസികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.  അനുദിനം വർധിച്ചു വന്ന പട്ടിണി മരണങ്ങളിലേക്ക് മാധ്യമങ്ങളുടെയും പൊതുജനത്തിന്റെയും ശ്രദ്ധയാകർഷിക്കുവാനായിരുന്നു ഇത് (Krishnakumar, 2001). താമസിയാതെ ആദിവാസി ദളിത് ആക്ഷൻ കൗൺസിൽ (ADAC) രൂപീകരിക്കപ്പെടുകയും അവർ ഗവണ്മെന്റിന്റെ ആസ്ഥാനമായ സെക്രട്ടേറിയേറ്റിന്റെ പടിക്കൽ കുടിൽ കെട്ടി പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. 48 ദിവസം നീണ്ട സമരത്തിനൊടുവിൽ ഗവണ്മെന്റുമായി  ചർച്ചകൾ നടത്തി ഒരു ധാരണയുണ്ടാക്കുന്നതിൽ സമരനേതാവായ സി കെ ജാനു വിജയിച്ചു.  ഇതിൻപ്രകാരം ഭൂരഹിതരായ എല്ലാ ആദിവാസികൾക്കും 2 മുതൽ 5 ഹെക്ടർ വരെ ഭൂമി നൽകാൻ സർക്കാർ സമ്മതിച്ചു.  അന്നും കോടതിയുടെ പരിഗണനയിലായിരുന്ന 1975ലെ നിയമം നടപ്പിലാക്കണമെന്നുള്ള ആവശ്യത്തിൽ നിന്ന് കൗൺസിൽ പിന്നോട്ട് പോയില്ല. 1960നും 1982നും ഇടയ്ക്ക് ഭൂമി നഷ്ടമായവർക്ക് ഭൂമി ലഭ്യമാക്കുന്നതിനെക്കുറിച്ച് മാത്രമേ ഈ നിയമം പറയുന്നുള്ളു എന്നതിനാൽ ഭൂമിയില്ലാത്ത എല്ലാ ആദിവാസികളുടെയും പ്രശ്നം ഉയർത്താനായിരുന്നു കൗൺസിലിന്റെ ശ്രമം. സെക്രട്ടറ്റേറിയറ്റിനു മുന്നിൽ നടത്തിയ സമരം താൽക്കാലികമായി പിൻവലിക്കപ്പെട്ടു.

രാഷ്ട്രീയസമൂഹത്തിനു ആദിവാസികളോടുള്ള പ്രതികൂലനിലപാടിനാണു പ്രക്ഷോഭത്തിന്റെ ഈ ഘട്ടം സാക്ഷ്യം വഹിച്ചത്. ഇടതുപക്ഷം പ്രക്ഷോഭകരുമായി എതിർപ്പിലായിരുന്നു എന്ന് മാത്രമല്ല സമരം ഗവണ്മെന്റും കൗൺസിലും തമ്മിലുള്ള ഒത്തുകളിയാണെന്നും ആരോപിച്ചു. ഭരണത്തിലിരുന്ന ഐക്യമുന്നണിയിലെയും ചില കക്ഷികൾ ഇതിനകം തന്നെ മാധ്യമങ്ങളുടെയും ബുദ്ധിജീവികളുടെയും പൊതുസമൂഹത്തിന്റെയാകെത്തന്നെയും അഭൂതപൂർവ്വമായ പിന്തുണ ലഭിച്ചു കഴിഞ്ഞിരുന്ന സമരത്തെ അടിച്ചമർത്താൻ ഗവണ്മെന്റിനോട്

Comments

comments