എല്ലാവർക്കും ഏറെക്കുറേ സംശയലേശമന്യേ തന്നെ വ്യക്തമായിരുന്നു താനും. മാത്രവുമല്ല, ആദിവാസിജനവിഭാഗങ്ങൾ തന്നെ ഈ ആപൽസന്ധിയെക്കുറിച്ച് സ്പഷ്ടമായ ഭാഷയിൽ സംസരിച്ചു തുടങ്ങിയിരുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ താമസിയാതെ തന്നെ തങ്ങളുടെ കൈവശമുള്ള ഭൂമി മുഴുവനായും അന്യാധീനപ്പെട്ടു പോകുകയും ആദിവാസികൾ ഭൂരഹിത തൊഴിലാളികളായി മാറുകയും ചെയ്യുമെന്ന ഗൗരവതരമായ സന്ദേഹം ആദിവാസികളും അവരുടെ പ്രതിനിധികളും പങ്കു വയ്ക്കുകയുണ്ടായി എന്നും കമ്മീഷൻ കുറിച്ചു (41).
1963ൽ കമ്മിറ്റി അതിന്റെ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും മാറി മാറി വന്ന ഗവണ്മെന്റുകൾ വീണ്ടും തുടർന്നു വന്ന ആദിവാസിഭൂമി കയ്യേറ്റങ്ങൾ തടയുന്നതിനായി യാതൊരു നടപടിയും സ്വീകരിച്ചതേയില്ല. മേൽ റിപ്പോർട്ടും അതിന്റെ നിർദ്ദേശങ്ങളും കാലങ്ങളായി മറവിയിലാണ്ടു കിടക്കവെ, റവന്യൂ മന്ത്രി ഇന്ദിരാ ഗാന്ധിയുടെ 20 ഇന പരിപാടി ഓർമ്മപ്പെടുത്തിക്കൊണ്ട് ‘പുരോഗമനപര’ങ്ങളായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിൽ സംസ്ഥാനത്തിനുള്ള ചരിത്രം അടിവരയിട്ടത് ഒരു ഫലിതമായേ കാണാൻ കഴിയൂ. എന്തു തന്നെയായാലും ഈ വൈകി വന്ന നിയമനിർമ്മാണം സംസ്ഥാനത്തെ ആദിവാസിഭൂപ്രശ്നത്തിനു സുസ്ഥിര പരിഹാരം കണ്ടെത്തുന്നതിലേക്ക് നയിക്കുകയുണ്ടായോ? ഈ നിയമം കൊണ്ടുവന്ന പ്രതീക്ഷകൾക്കും, മൂന്നുമാസത്തെ ചുരുങ്ങിയ കാലയളവിൽ തന്നെ ഈ നിയമത്തിനു പ്രസിഡന്റിന്റെ അംഗീകാരം ലഭിക്കുക വഴി ഭരണഘടനയുടെ 9ആം ഷെഡ്യൂളിൽ ഇടം കണ്ടെത്താൻ കഴിയുമെന്നുള്ള ശുഭപ്രതീക്ഷകൾക്കും വിരുദ്ധമായി 1986ൽ ഈ നിയമം നടപ്പിലാക്കുവാൻ ആവശ്യമായ നിയന്ത്രണങ്ങളും ചട്ടങ്ങളും സ്ഥാപിതമാകുന്നത് വരെ ഇത് സംബന്ധിച്ച് പ്രായോഗികമായ ഒന്നും തന്നെ നടപ്പിലായില്ല [10]. നിയന്ത്രണങ്ങളുടേയും ചട്ടങ്ങളുടേയും രൂപികരണം പോലും അനുകൂലമായ നടപടികളെന്തെങ്കിലും ഉണ്ടാകുന്നതിലേക്ക് നയിച്ചില്ല. വിവിധ ജില്ലകളിലെ ഭൂമി തിരിച്ചുപിടിക്കൽ നടപടികൾ അങ്ങേയറ്റം വേഗം കുറഞ്ഞ രീതിയിലാണു മുന്നോട്ടു പോയത്. തിരിച്ചു പിടിക്കപ്പെട്ട ഭൂമിയുടെ വിസ്തൃതി വളരെ കുറവായിരുന്നു എന്നതും പരിഹാരം കണ്ടെത്തപ്പെട്ട പരാതികളുടെ എണ്ണം നാമമാത്രമായിരുന്നു എന്നതും നിയമം നടപ്പിലാക്കാൻ വേണ്ട രാഷ്ട്രീയ ഇച്ഛാശക്തി എത്രയായിരുന്നു എന്നതിന്റെ സൂചകങ്ങളായിരുന്നു.
രാഷ്ട്രീയ ഉന്നതങ്ങളിൽ നടന്നു കൊണ്ടിരുന്ന ഒരു ഒളിച്ചുകളിയായി മാറിക്കഴിഞ്ഞിരുന്ന ഈ സ്ഥിതിക്ക് മാറ്റം വരുത്തുന്നതിനായി സാമൂഹ്യപ്രവർത്തകനും പൊതു താല്പര്യ ഹർജിക്കാരനുമായ, വയാനാട്ടിലെ മാനന്തവാടിയിൽ നിന്നുമുള്ള ഡോ നല്ല തമ്പി തേര വേഗത്തിൽ നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയെ സമീപിച്ചു [11]. അഞ്ചു വർഷം നീണ്ടു നിന്ന നിയമപ്പോരാട്ടങ്ങൾക്കു ശേഷം, ആറു മാസത്തിനുള്ളിൽ നിയമം നടപ്പിലാക്കാൻ 1993 ഒക്ടോബർ 15നു ഹൈക്കോടതി കേരള സർക്കാരിനു നിർദ്ദേശം നൽകി. ഓരോ ആറു മാസം കഴിഞ്ഞും സർക്കാർ അതിനു സമയം നീട്ടി വാങ്ങിക്കൊണ്ടിരുന്നു. ഒടുക്കം 1996ൽ ഉന്നത രാഷ്ട്രീയ നേതൃത്വങ്ങൾ പ്രതീക്ഷിച്ചതു പോലെ തന്നെ നിയമത്തിന്റെ തായ് വേരിൽ കത്തി വയ്ക്കുന്ന നടപടി സ്വീകരിച്ചു. നിയമത്തിന്റെ ശക്തി ഇല്ലാത്തെയാക്കിക്കൊണ്ട് നിയമത്തിലെ വിവാദപരമായ ആദിവാസി അനുകൂല ഭാഗങ്ങൾ ഏകകണ്ഠമായി ഭേദഗതി ചെയ്ത് ഓർഡിനൻസ് പാസാക്കി. എന്നാൽ ഓർഡിനൻസ് നിയമം ആക്കുന്നതിനായി സമ്മതം കൊണ്ടുക്കേണ്ട ഗവർണ്ണർ അത് നിരാകരിച്ചു [12].
അതിനു ശേഷം മുതൽക്ക് കോടതി ഇത് സംബന്ധിച്ചുള്ള കാര്യങ്ങളിൽ സുപ്രധാനമായ പങ്കു വഹിച്ച് വന്നു. ഭരണകക്ഷിയെ പരാജയപ്പെടുത്തി മുന്നോട്ടു വന്ന ഇടതു ജനാധിപത്യ ഗവണ്മെന്റിനും ആദിവാസിഭൂപ്രശ്നം സംബന്ധിച്ച് വേറിട്ടൊരു സമീപനം ഉണ്ടായിരുന്നില്ല. കുടിയേറ്റക്കാരുടെയും കയ്യേറ്റക്കാരുടെയും സംഘടിതമായ ചെറുത്തുനില്പു നിമിത്തം നിയമം നടപ്പിലാക്കുന്നത് സാധ്യമാകുന്നതല്ല എന്ന് അവർ കോടതിയിൽ ഒരു സത്യവാങ്മൂലം സമർപ്പിച്ചു [13]. മറ്റൊരു തരത്തിൽ തങ്ങൾ ഭൂമികയ്യേറ്റക്കാർക്കൊപ്പമാണെന്നും ആദിവാസികൾക്കൊപ്പമല്ലാ തങ്ങളെന്നും തുറന്നു പ്രഖ്യാപിക്കുകയായിരുന്നു കേരളാ ഗവണ്മെന്റ്. എന്നാൽ ഈ വാദം നിരാകരിച്ചുകൊണ്ട് ആറാഴ്ചയ്ക്കകം നിയമം നടപ്പിലാക്കണമെന്ന് 1996 സെപ്റ്റംബർ 30നു ഹൈക്കോടതി ഉത്തരവിട്ടത് ഗവണ്മെന്റിനു നാണക്കേടുണ്ടാക്കി [14].
എന്തെങ്കിലും നടപടികൾ സ്വീകരിക്കുന്നതിനു പകരം കോടതിയുടെ തീരുമാനത്തെ ഓർഡിനൻസ് വഴി മറി കടക്കാനാണു ഇടതു ഗവണ്മെന്റ് ശ്രമിച്ചത്. രണ്ടാം വട്ടവും ഗവർണർ അനുമതി തടയുക വഴി ഈ ശ്രമവും വൃഥാവിലായി. 1996ലെ കേരളാ പട്ടികവർഗ്ഗ (Restriction on Transfer of Land and Restoration of Alienated Lands) ഭേദഗതി ബിൽ വഴി ഈ നിയമത്തെ രാഷ്ട്രീയ നേതൃത്വം മറി കടന്നു 1960 മുതൽ 1986 ജനുവരി 2 വരെയുള്ള എല്ലാ ഭൂമികൈമാറ്റങ്ങളും നിയമാനുസൃതമാക്കുന്ന ഈ ഭേദഗതി 1996 സെപ്റ്റംബറിൽ സഭയിൽ പാസ്സാക്കപ്പെട്ടു [15].
പുതിയ നിയമം തിടുക്കത്തിൽ നടപ്പിലാക്കുന്നതിനായി ദേശീയ പട്ടിക ജാതി– പട്ടിക വർഗ്ഗ കമ്മീഷനുമായി കൂടിയാലോചന നടത്തണം എന്നതടക്കമുള്ള നിയമപരമായ പല പ്രധാന കീഴ്വഴക്കങ്ങളും ഗവണ്മെന്റ് മറികടന്നു [16]. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു സർവ്വകക്ഷി സംഘം ബില്ലിനു പ്രസിഡന്റിന്റെ അനുമതി ആവശ്യപ്പെടുക കൂടി ചെയ്തു [17]. ഈ ഉന്നതതല ലോബിയിംഗെല്ലാം ഉണ്ടായിട്ടും ഭരണഘടനയുടെ ഒൻപതാം ഷെഡ്യൂളിലുള്ള ഒരു നിയമം ഭേദഗതി ചെയ്യാൻ സംസ്ഥാനസർക്കാരുകൾക്ക് അവകാശമില്ലാ എന്ന കാരണത്താൽ ഇതിനു പ്രസിഡന്റിന്റെ അനുമതി നിഷേധിക്കപ്പെട്ടു [18]. നിയമം നടപ്പാക്കുന്നതിൽ നിന്ന് വിട്ടു നിൽക്കാൻ ഭരണഘടനാപരമായി പോംവഴികളൊന്നുംതന്നെയില്ല എന്ന് മനസ്സിലാക്കിയ രാഷ്ട്രീയ നേതൃത്വം “The Kerala Restriction on Transfer by and Restoration of Lands to Scheduled Tribes Bill, 1999” എന്ന പുതിയൊരു ബിൽ അസ്സംബ്ലിയിൽ പാസാക്കി. പ്രസിഡന്റിന്റെ അനുമതി ഒരു പ്രശ്നമാകാതിരിക്കാൻ കൗശലപൂർവ്വം സംസ്ഥാനങ്ങളുടെ വിഷയമായ ‘കൃഷിഭൂമി’യിൽ പെടുത്തിക്കൊണ്ടാണു ഈ നിയമം പാസാക്കിയത് [19]. പുതിയ നിയമപ്രകാരം 2 ഹെക്റ്റർ വരെയുള്ള കയ്യേറ്റഭൂമികൾ നിയമാനുസൃതമായി. ബാക്കിയുള്ള കേസുകളിൽ യഥാർത്ഥ അവകാശികൾക്ക് പകരം ഭൂമി ലഭ്യമാക്കാം എന്നതായിരുന്നു നിയമം മുന്നോട്ട് വച്ച സാധ്യത. ഇതിനായി ഒരു പട്ടികവർഗ്ഗ പുനരധിവാസ – ക്ഷേമ ഫണ്ടും സ്ഥാപിക്കപ്പെട്ടു. 1975ലെ നിയമം ആദിവാസികൾക്ക് നഷ്ടമായ ഭൂമി അവർക്കു തന്നെ തിരികെ നൽകണം എന്ന് അനുശാസിക്കുന്നതായിരുന്നുവെങ്കിൽ പുതിയ നിയമം കയ്യേറ്റങ്ങളെ നിയമാനുസൃതമാക്കുകയും ഭൂമിയുടെ യഥാർത്ഥ അവകാശികളെ അവിടങ്ങളിൽ നിന്ന് ഭ്രഷ്ടരാക്കുകയും ചെയ്തു. വിധി നടപ്പാക്കുന്നതിലുള്ള വീഴ്ചയിന്മേൽ സമർപ്പിച്ച ഒരു കോടതിയലക്ഷ്യ ഹർജിയിൽ ഗവണ്മെന്റിന്റെ എല്ലാ നടപടികളും കയ്യേറ്റക്കാർക്ക്ക് അനുകൂലമാകുന്നതു വഴി ആദിവാസിസമൂഹത്തെ നശിപ്പിക്കുന്നതാണെന്നും കോടതി അത് ശരി വയ്ക്കാൻ പാടില്ലായെന്നും ഡോ നല്ല തമ്പി തേര വാദിച്ചു [20]. കോടതി ഏറെക്കുറേ ഇത് ശരി വയ്ക്കുകയും 1996ലെയും 1999ലെയും നിയമനിർമ്മാണങ്ങളുടെ സാധുത അംഗീകരിക്കുവാൻ വിസമ്മതിക്കുകയും ചെയ്തു. തുടർച്ചയായി കോടതിയിൽ നിന്ന് ഏറ്റ പ്രഹരമൊന്നും സർക്കാരിനെ ഒരു തരത്തിലും
Be the first to write a comment.