സ്വാതന്ത്ര്യാനന്തരം ഈയടുത്ത കാലം വരെയും രാഷ്ട്രീയപ്രവര്‍ത്തനം എന്നാ ആശയപരമായി പിരിഞ്ഞുനില്‍ക്കുന്ന ഓരോരോ ആള്‍ക്കൂട്ടങ്ങളെ നേതാവ് അഭിസംബോധന ചെയ്യുന്നതോ, ഒളിവില്‍ കഴിഞ്ഞുകൊണ്ടുള്ള സായുധ വിഘടനപ്രവര്ത്തനമോ ഒക്കെയായി മാത്രം മനസ്സിലാക്കപ്പെട്ടിരുന്നു. ആഴ്ചപ്പതിപ്പുകളിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആള്‍ക്കൂട്ട ഫോട്ടോക ഓര്‍ക്കുക, ഗാന്ധിയെ കേള്‍ക്കുന്നത്, ആളുകള്‍ തടിച്ചുകൂടുന്നത്, ഒരാള്‍ പ്രസംഗിക്കുന്നത് എന്നിങ്ങനെ. വ്യക്തിയുടെ രഹസ്യജീവിതവും പരസ്യജീവിതവും തമ്മിലുള്ള കൂട്ടിമുട്ടല്‍ അവിടെ കഴിവതും ഒഴിവാക്കപ്പെട്ടിരുന്നു. അതായത് അലിവുകള്‍ മറന്നിട്ടു വേണം സഖാവാകാന്‍. ഒരു നേതാവ് ഉണ്ടാകട്ടെ എന്നിട്ട് വേണം പിന്‍തുണച്ചുപോകാന്‍, ഒരു രാജ്യത്തേയോ ഒരു പാലത്തെയോ ഒരു ഭരണത്തെയോ, ഒരു മാറ്റത്തെയോ സ്വപ്നം കണ്ടു നീങ്ങാന്‍. രാഷ്ട്രീയം,ഒളിപ്രവര്‍ത്തനമാകുമ്പോ പോലുംഒരു പരസ്യജീവിതത്തിന്‍റെ മാത്രം അടയാളമായിരുന്നു.ഒളിപ്പോരാളി അഥവാഭീകരവാദിയെ പൊതുസ്ഥലത്ത് കണ്ടാല്‍ മണത്തറിയുന്ന തെളിവുകളുടെ,പരസ്യമാക്കുന്നസംവിധാനം ഉടന്‍ഉണരുന്നു.

ഇന്ന് അങ്ങനെ മാത്രമല്ല. ജനാധിപത്യലോകത്തുതന്നെ നടക്കുന്ന വ്യവസ്ഥയ്ക്കെതിരെയുള്ള കലാപങ്ങളും, അധിനിവേശത്തിനെതിരെയുള്ള മനുഷ്യാവകാശസമരങ്ങളും എല്ലാം പലതരം പുതിയ ആവിഷ്കാരരീതികള്‍ സ്വീകരിക്കുന്നതായി കാണുന്നു. നില്‍പ്പുസമരവും, ചുംബനസമരവും, മെഴുതിരി കത്തിച്ചും സ്വന്തം കൈപ്പടയില്‍ എഴുതിയ കടലാസ് പോസ്റ്റർ നിവർത്തിക്കാട്ടി തടിച്ചുകൂടലും, രാത്രിയെ രാത്രിയിലെക്കിറങ്ങി സ്വന്തമാക്കലും അടക്കം പല തരത്തിലുള്ള സമരമുറകളും മറ്റൊരു തരം ക്ലോസപ്പി കാണപ്പെടുന്നു. രാഷ്ട്രീയം ജനങ്ങളുടെ രഹസ്യജീവിതത്തിന്റെയും അടയാളമാകുന്നു.ജീവിതത്തിലെ ആന്തരികമായ അസമാധാനത്തിന്റെ ആവിഷ്കാരങ്ങള്‍ക്ക് അപ്രതീക്ഷിതമായി സമാധാനമുഖവും വ്യക്തിനിഷ്ഠമുഖവും കൈവരുത്തുന്നു. എന്നിട്ടും ഈ സമാധാനത്തെയും വ്യക്തിപരതകളുടെ കൂട്ടായ്മകളെയും ഒരു ക്രമസമാധാനരാഹിത്യമായി, രാഷ്ട്രീയമായിട്ടല്ലാതെയെന്നോണം ഭരണകൂടവും വ്യവസ്ഥയും കാണുന്നു. അതോടെ ചില സമരങ്ങളുടെ സമാധാനപരമായി ആനന്ദം കണ്ടെത്താനുള്ള വഴികള്‍ഫലത്തില്‍ ഒരു ഭീതിദമായ അവസ്ഥയാകുന്നു. വ്യവസ്ഥയ്ക്കുള്ളിലെ ഭയപ്പാടുകള്‍ പുറത്തുവരുന്നു.

ഈ ഭയം ഇന്ന് അഭിമുഖീകരിക്കാന്‍ ഉള്ളതാണ്, ഒളിച്ചുവയ്ക്കാനുള്ളതല്ല. ഈ ഭയത്തെ ആനന്ദമായി പരിവര്‍ത്തനം ചെയ്യാന്‍ കഴിയും. രഹസ്യജീവിതവും പരസ്യജീവിതവും കൂട്ടിമുട്ടുമ്പോള്‍ ഉള്ള മനുഷ്യാനുഭവത്തിന്‍റെ ആനന്ദം. അത് കലയുടെ സാധ്യതയാണ്.

ഇക്കഴിഞ്ഞ സെപ്തംബര്‍ രണ്ടിന് തൃപ്പൂണിത്തുറ ആര്‍.എല്‍.വി.കോളേജിലെ പണ്ടിറ്റ് രവിശങ്കര്‍ കണ്‍സര്‍വേറ്ററി ഹാളില്‍ മിത്ര കമലം എന്ന ആര്‍ട്ടിസ്റ്റിന്റെ ഒരു പെര്‍ഫോമന്‍സ് നടന്നു. സമീപകാലത്ത് ചെയ്ത ചില  ഇല്ലസ്ട്രെഷന്‍ വര്‍ക്കുകളിലൂടെ ശ്രദ്ദേയയായിട്ടുള്ള ചിത്രകാരിയാണ് ബിരുദവിദ്യാര്‍ത്ഥിനി കൂടിയായ മിത്ര. ഈ പെര്‍ഫോമന്‍സ് അതിസുന്ദരമായ ഒരു രാഷ്ട്രീയാടയാളമാണ് എന്നു ഞാന്‍ കരുതുന്നു.

തലമുടി ഒരേസമയം ആനന്ദദായകവസ്തുവും മൂശേട്ടവസ്തുവുമാണ്. മിത്ര അവളുടെ മുടി ഒരു കൂട്ടം സദസ്സിനു പിന്നാന്‍
, പിന്നിക്കളിക്കാൻ വേണ്ടി വിട്ടുകൊടുക്കുന്നു. തന്‍റെ മുടി  തൊടാന്‍ പോലും ഒരാള്‍ സ്നേഹമുള്ളവരെ മാത്രമേ അനുവദിക്കൂ. മുടിയും മുണ്ടനവും ക്ഷൌരവും എല്ലാം ഒരു സമൂഹത്തില്‍ വളരെ അര്‍ത്ഥം വച്ചുള്ള ചില പദ്ധതികള്‍ കൂടിയാണ്. പരിചിതരും അപരിചിതരുമായ ഒരു കൂട്ടം ആളുകളെ തന്‍റെ മുടി പിന്നാന്‍ ക്ഷണിക്കുന്ന ഒരു വ്യക്തി  ഫലത്തില്‍ വളരെ വ്യക്തിഗതമായ ഒരു പെരുമാറ്റത്തിനായിട്ടു കൂടിയാണ് ക്ഷണിക്കുന്നത്. ഒരു പൊതുവേദിയില്‍ നടക്കുന്ന നീണ്ട മുടിപ്പിന്നലിലൂടെ സൌന്ദര്യത്തിന്റെയും ആനന്ദത്തിന്റെയും ഭയരഹിതമായ പരസ്പര പരിരംഭണങ്ങളുടെയും സാധ്യതകള്‍ ആവിഷ്കരിക്കുകയാണ്.

ഈ സമൂഹം ചുംബനരാഷ്ട്രീയത്തിന്‍റെ  ശരിതെറ്റുകള്‍ ഇപ്പോഴും ആലോചിച്ചുതീര്‍ന്നിട്ടില്ല. ഇത്തരം ഒരു സമൂഹത്തിലാണ് അതിന് തൊട്ടുമുന്‍പേ ഈ പെര്‍ഫോമന്‍സ് നടന്നത്. നിത്യജീവിതത്തിലെ മാനുഷികമായ നമ്മുടെ ഇടപാടുകളിലുള്ള പോരായ്കയെക്കുറിച്ച് മുടിപ്പിന്നികള്‍ കൊണ്ട് മിത്ര ശക്തമായ  രാഷ്ട്രീയസിഗ്നലുകള്‍ തരുന്നു. ഇതിന്‍റെ വീഡിയോ ഡോക്യുമെന്റെഷനില്‍ സൌണ്ട് പോയെട്രിയുടെ രസികത്തം ചമച്ച് ഉന്മാദത്തിലാകുന്ന ആഫ്രിക്കന്‍ കവയിത്രി ട്രേസി മോറിസിന്‍റെ കവിതയാണ്  പശ്ചാത്തലത്തില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്.

മിത്രയുടെ ‘performance’ എന്ന വർക്കിന്റെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മിത്രയുടെ രചനകൾ നവമലയാളി ആർട്ട് ഗാലറിയിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

comments