ലക്കത്തിലെ ഫോട്ടോഗാലറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പ്രശസ്ത ടര്‍കിഷ് ഫോട്ടോഗ്രാഫറായ കേമല്‍ മെര്‍ടിന്റെ ചിത്രങ്ങളാണ്.

 

അടിസ്ഥാനപരമായി എഞ്ചിനീയര്‍ ആയ ഈ ഫോട്ടോഗ്രാഫ തികഞ്ഞ യാത്രാപ്രിയനാണ്. എത്ര സഞ്ചരിച്ചാലും എവിടെയതല്ലാം പോയാലും തൃപ്തി വരാത്ത ലോകസഞ്ചാരി, സര്‍വലോക പൌരന്‍.

 

നാഗരിതയുടെ സ്പര്‍ശമേല്‍ക്കാത്ത വിദൂരഗ്രാമങ്ങള്‍, മഞ്ഞുമൂടിയ ശൈലങ്ങള്‍, പച്ചപുതച്ച താഴ്വാരങ്ങള്‍, കടലുകള്‍, നൌകകള്‍,  നഗരങ്ങളുടെ ദ്രുതജീവിതം, വിവിധ സംസ്കാരങ്ങള്‍, അവിടുത്തെ ജീവിതം, മനുഷ്യര്‍, വാസ്തുവിദ്യ കേമ മെര്‍ട്ടിന്റെ ചിത്രങ്ങള്‍ക്ക് വിഷയങ്ങൾ അനവധിയാണു.

 

സൻദ്സക്കിസിന്റെ ആത്മകഥാംശപരമായ കൃതിയായ  Report to Greco യിലെ   ഒരു വാചകം ഈ ഫോട്ടോഗ്രാഫറുടെ ജീവിതത്തിനും സൃഷ്ടികൾക്കും ചേരും.
All my life one of my greatest desires has been to travel-to see and touch unknown countries, to swim in unknown seas, to circle the globe, observing new lands, seas, people, and ideas with insatiable appetite, to see everything for the first time and for the last time, casting a slow, prolonged glance, then to close my eyes and feel the riches deposit themselves inside me calmly or stormily according to their pleasure, until time passes them at last through its fine sieve, straining the quintessence out of all the joys and sorrows. 

Comments

comments