ടലിൽനിന്ന്
സ്നേഹം
ചുരുട്ടിയെടുത്ത്
സൂര്യനിൽ
ഏയ്തുപിടിപ്പിക്കുക

ആകാശംകീറിപ്പൊളിച്ച്
ഗ്രഹങ്ങളുടെ
നഗ്നത
ഒളിഞ്ഞുനോക്കുക

ഇടങ്കൈയ്യാൽ
ഹിമാലയത്തിന്റെ
മുലക്കൂമ്പിലും
വലങ്കൈയ്യാൽ
ആൻഡീസിന്റെ
നാഭിയിലും
തലോടവേ
പെട്ടെന്ന്
ഭൂമദ്ധ്യരേഖയിൽ
ചുംബിച്ച്
ഭൂമിയെഒരു
പുഷ്പമാക്കുക

പൊട്ടിത്തരിച്ചൊഴുകുന്ന
നൈൽ
ഒറ്റശ്വാസത്തിൽ
കുടിച്ചുതീർക്കുക.

നക്ഷത്രങ്ങൾ
പിഴിഞ്ഞെടുത്ത
വെളിച്ചംകൊണ്ട്
അവളുടെ
എല്ലാഓട്ടകളും
അടയ്ക്കുക

അടയ്ക്കപ്പെട്ട
ഓട്ടകളിലെ
ഇരുളെല്ലാം
ശേഖരിച്ച്
നിന്റെലിംഗം
നിറയ്ക്കുക


അതിന്റെ

ഗോപുരം
അണുവായുധ
ത്തലപ്പിന്റെ
ഘനശാന്തത
കൊണ്ടലംകരിക്കുക….

അടുത്ത
ആസ്റ്റ്രോയിഡിന്റെ
പാതയിലേക്ക്
ഉന്നമിട്ട്
കുലച്ചുനിൽക്കുക

ഓർക്കാപ്പുറത്തുണ്ടാകുന്ന
ഓരോഉദ്ദീപനങ്ങളെയും
സമർത്ഥമായി
ഓരോസ്ഖലനങ്ങളിലേക്ക്
നയിക്കുക

ഇപ്പോൾനീ
എല്ലാഅഗ്നിപർവ്വതങ്ങളുടെയും
അമ്മയെ
വാരിയെല്ലിൽ
പേറുന്ന
പിതാവാകുന്നു

തിളച്ചൊഴുകുന്ന
സ്ഖലിതങ്ങളുടെ
മഹാപ്രളയത്തിൽ
നീആകാശരഹിതനാകുമ്പോൾ
പ്രജ്ഞയിൽ
മിന്നിയിറങ്ങുന്ന
നക്ഷത്രച്ചീളുപോലെ
പുരുഷനെ
പിന്നിൽ
നിന്നറിയുക.

————————
1998
സെപ്റ്റംബർ 15

Comments

comments