12.37 രാത്രി:
“ഇതിപ്പോത്ര നേരാന്നു വെച്ചാ?”
“അതങ്ങ് തിന്നാലോ?”
“ഏയ്…തൊടരുതെന്നാ പുള്ളീഡോര്‍ഡറ്”
“അവറ്റോള്‍ക്ക് വിശക്കുന്നുണ്ടാകോ?”
46 മിനിറ്റിനു ശേഷം:
“ഞാനവരുടെ വായീന്ന് തുണി മാറ്റട്ടേ?”
“വേണ്ട..ഒച്ചയുണ്ടാക്കും.”
“എന്തായാലും പുള്ളിയെ വിളിച്ചിട്ടു മതി.”
“ആ കൊച്ചിന് എത്ര വയസുകാണും?”
5.43 സെക്കന്റ് കഴിഞ്ഞതും:
“ഇനി, അവര് ശരിക്കും കപ്പിള്‍സാണേലോ?”
“മൈരാ.. അടിക്കേസാ”
“പുള്ളിയെ ലൈനില്‍ കിട്ടുന്നില്ല” ”അവര് രണ്ടു ജാതിയാ”
ഉടന്‍:
“അവര് എന്ത് ചെയ്‌തേന്നാ?”
“കണ്ടതോണ്ടാ അല്ലേ പൂശന്‍ അടി നടന്നേനെ…”
“സംസ്‌ക്കാരത്തിന് ചേരില്ലെന്നാ പുള്ളി പറഞ്ഞത്”
“അതിനവരൊന്നും ചെയ്തില്ലല്ലോ…”
വിട്ടുകൊടുക്കാതെ:
“നീയെന്താ കണ്ടത്?”
“അവളും അവനും ആ ഇരുട്ടത്ത്. പ്രോഗ്രാമല്ലാണ്ട്…?”
“അവരുടെ കയ്യില്‍ തെളിവൊന്നുമില്ലെന്നാ പുള്ളി പറഞ്ഞത്”
“ആരേലും മര്യേജ് സര്‍ട്ടിഫിക്കറ്റും കൊണ്ട് നടക്കുമോ?”
ഉടന്‍:
“അല്ല, അവരോട് ചോദിച്ചില്ലേ?”
“നുണയല്ലേ പറയൂ…”
“പുള്ളി അവന്റെ സിബ്ബഴിച്ച് നോക്കി”
“ആള് നമ്മുടാളല്ല”
രാത്രി 2.14:
“നേരം കുറെ വൈകി… തീരുമാനം പറ”
“നല്ല മൊലയാ… മൊബൈലിലാക്കിയാലോ?”
“ഇല്ല, പുള്ളിക്കെന്തോ പ്ലാനുണ്ട്”
“അതറ്റോള്‍ക്ക് വിശക്കുന്നുണ്ടാകുമോ?”
പതിമൂന്നാം മിനിറ്റില്‍:
“തട്ടാനാണോ?”
“തിന്നിട്ട് തട്ടാം”
“പുള്ളിയോട് പറയണ്ടേ?”
“തട്ടണ്ടായിരുന്നു…”
2.28:
“അല്ല നമ്മളാരും ഇതൊന്നും ചെയ്തിട്ടില്ലേ?”
“ഞാനിന്നലേം ചെയ്തതാ… എന്നുവെച്ച്…”
“പാര്‍ട്ടീടെ തീരുമാനമാന്ന് പുള്ളി പറഞ്ഞത്…”
“ഇതെന്ത് മൈര് പാര്‍ട്ടി?”
2:38:
“നമുക്കിവരെ അഴിച്ചു വിടാം”
“അവളെ പൂശീട്ട് വിടാം”
“എനിക്കാദ്യം തന്നാ, ഓടിപ്പോയെന്ന് പുള്ളിയോട് പറയാം”
“ഏയ് അത് ശരിയല്ല. വിട്ടേക്കാം”
2:39:42…
“അവളെ തൊടാനൊന്നും പറ്റില്ല”
“തൊട്ടാ നീയെന്ത് ചെയ്യും?”
“ഇവന്‍ കരിങ്കാലിയാന്ന് പുള്ളി പറഞ്ഞിട്ടുണ്ട്…”
“ആ കൊച്ചിനെ വീട്ടില്‍ തിരക്കുന്നുണ്ടാകും”
ആറാം മിനിറ്റില്‍:
“അവളെ വീട്ടിക്കൊണ്ടാക്കാം”
“നീയൊരു കോപ്പിലും ആക്കണ്ട”
“പുള്ളി പറഞ്ഞതാ, നിന്നെ വിശ്വസിക്കരുതെന്ന്”
“ശരിയാ. വീട്ടിക്കൊണ്ടാക്കാം”
2: 51
“എതിരുള്ളോന്‍ വാടാ.. ഇത് പള്ളേലും കേറും”
“പിടിയെടാ അവനെ, വിളിയെടാ പുള്ളിയെ”
“തായോ… നീ നമ്മക്കിട്ട് ടൂളുന്നോടാ”
“വിടടാ അവനെ”
2: 59: 13
“നീയാ പിള്ളേരെ തുറന്ന് വിട്”
“ടാ.. ഇവന്മാര് രണ്ടും”
3: 02 പുലര്‍ച്ച:
“കൊന്നതല്ലല്ലോ. വന്ന് ചത്തതല്ലേ”
“പേടിയാകുന്നെടാ”
3: 08: 22
“പേടിക്കണ്ട… ചെല്ല്…”
——————————-
വര: ഷാരോൺ റാണി
Be the first to write a comment.