12.37 രാത്രി:

ഇതിപ്പോത്ര നേരാന്നു വെച്ചാ?
അതങ്ങ് തിന്നാലോ?
ഏയ്…തൊടരുതെന്നാ പുള്ളീഡോര്‍ഡറ്
അവറ്റോള്‍ക്ക് വിശക്കുന്നുണ്ടാകോ?

46 മിനിറ്റിനു ശേഷം:

ഞാനവരുടെ വായീന്ന് തുണി മാറ്റട്ടേ?
വേണ്ട..ഒച്ചയുണ്ടാക്കും.
എന്തായാലും പുള്ളിയെ വിളിച്ചിട്ടു മതി.
ആ കൊച്ചിന് എത്ര വയസുകാണും?

5.43 സെക്കന്റ് കഴിഞ്ഞതും:

ഇനി, അവര് ശരിക്കും കപ്പിള്‍സാണേലോ?
മൈരാ.. അടിക്കേസാ
പുള്ളിയെ ലൈനില്‍ കിട്ടുന്നില്ല” ”അവര് രണ്ടു ജാതിയാ

ഉടന്‍:

അവര് എന്ത് ചെയ്‌തേന്നാ?
കണ്ടതോണ്ടാ അല്ലേ പൂശന്‍ അടി നടന്നേനെ…
സംസ്‌ക്കാരത്തിന് ചേരില്ലെന്നാ പുള്ളി പറഞ്ഞത്
അതിനവരൊന്നും ചെയ്തില്ലല്ലോ…

വിട്ടുകൊടുക്കാതെ:

നീയെന്താ കണ്ടത്?
അവളും അവനും ആ ഇരുട്ടത്ത്. പ്രോഗ്രാമല്ലാണ്ട്…?
അവരുടെ കയ്യില്‍ തെളിവൊന്നുമില്ലെന്നാ പുള്ളി പറഞ്ഞത്
ആരേലും മര്യേജ് സര്‍ട്ടിഫിക്കറ്റും കൊണ്ട് നടക്കുമോ?

ഉടന്‍:

അല്ല, അവരോട് ചോദിച്ചില്ലേ?
നുണയല്ലേ പറയൂ…
പുള്ളി അവന്റെ സിബ്ബഴിച്ച് നോക്കി
ആള് നമ്മുടാളല്ല

രാത്രി 2.14:

നേരം കുറെ വൈകി… തീരുമാനം പറ
നല്ല മൊലയാ… മൊബൈലിലാക്കിയാലോ?
ഇല്ല, പുള്ളിക്കെന്തോ പ്ലാനുണ്ട്
അതറ്റോള്‍ക്ക് വിശക്കുന്നുണ്ടാകുമോ?

പതിമൂന്നാം മിനിറ്റില്‍:

തട്ടാനാണോ?
തിന്നിട്ട് തട്ടാം
പുള്ളിയോട് പറയണ്ടേ?
തട്ടണ്ടായിരുന്നു…

2.28:

അല്ല നമ്മളാരും ഇതൊന്നും ചെയ്തിട്ടില്ലേ?
ഞാനിന്നലേം ചെയ്തതാ… എന്നുവെച്ച്…
പാര്‍ട്ടീടെ തീരുമാനമാന്ന് പുള്ളി പറഞ്ഞത്…
ഇതെന്ത് മൈര് പാര്‍ട്ടി?

2:38:

നമുക്കിവരെ അഴിച്ചു വിടാം
അവളെ പൂശീട്ട് വിടാം
എനിക്കാദ്യം തന്നാ, ഓടിപ്പോയെന്ന് പുള്ളിയോട് പറയാം
ഏയ് അത് ശരിയല്ല. വിട്ടേക്കാം

2:39:42…

അവളെ തൊടാനൊന്നും പറ്റില്ല
തൊട്ടാ നീയെന്ത് ചെയ്യും?
ഇവന്‍ കരിങ്കാലിയാന്ന് പുള്ളി പറഞ്ഞിട്ടുണ്ട്…
ആ കൊച്ചിനെ വീട്ടില്‍ തിരക്കുന്നുണ്ടാകും

ആറാം മിനിറ്റില്‍:

അവളെ വീട്ടിക്കൊണ്ടാക്കാം
നീയൊരു കോപ്പിലും ആക്കണ്ട
പുള്ളി പറഞ്ഞതാ, നിന്നെ വിശ്വസിക്കരുതെന്ന്
ശരിയാ. വീട്ടിക്കൊണ്ടാക്കാം

2: 51

എതിരുള്ളോന്‍ വാടാ.. ഇത് പള്ളേലും കേറും
പിടിയെടാ അവനെ, വിളിയെടാ പുള്ളിയെ
തായോ… നീ നമ്മക്കിട്ട് ടൂളുന്നോടാ
വിടടാ അവനെ

2: 59: 13

നീയാ പിള്ളേരെ തുറന്ന് വിട്
ടാ.. ഇവന്മാര് രണ്ടും

3: 02 പുലര്‍ച്ച:

കൊന്നതല്ലല്ലോ. വന്ന് ചത്തതല്ലേ
പേടിയാകുന്നെടാ

 

3: 08: 22
പേടിക്കണ്ട… ചെല്ല്…
——————————-

 

വര: ഷാരോൺ റാണി

Comments

comments