ചിത്രകാരന്‍ മുരളി നാഗപ്പുഴയുമായി ബന്ധപ്പെട്ട് സാംസ്‌കാരിക കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ വിവാദങ്ങളില്‍ ലേഖകന്‍റെ വശംകൂടി അറിയുക എന്ന ഉദ്ദേശത്തോടുകൂടിയാണ് തൃശ്ശൂരിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തുന്നത്. മുംബൈയിലെ ഒരു എക്സിബിഷന് തന്റെയൊരു ചിത്രം കൊറിയര്‍ ചെയ്ത് വന്നുകയറിയതാണ്. ഒരു സഹായി ഇല്ലാത്തതിന്റെ വിഷമം പറഞ്ഞതൊഴിച്ചാല്‍ വിവാദങ്ങളിലൊന്നും അത്ര ശ്രദ്ധ കൊടുക്കുന്നതായി തോന്നിയില്ല. കലാകാരന്‍ എന്ന identityയെ തന്നെ ചോദ്യം ചെയ്ത പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച് ഞാന്‍ സംസാരിച്ചു തുടങ്ങി.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ മുരളി നാഗപ്പുഴ: ഹരിത രാഷ്ട്രീയത്തിന്റെ വര്‍ണവിവക്ഷകള്‍, സമാഹരണം – പഠനം സി അശോകന്‍
എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് കേരളത്തിലെതന്നെ പ്രമുഖരായ ചിത്രകാരന്മാര്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍ – ഇത്രയും കാലം മറ്റുള്ളവരെകൊണ്ട് വരപ്പിച്ച് താങ്കള്‍ സ്വന്തം പേരിലാക്കിയെന്നാണ് സാക്ഷ്യപ്പെടുത്തുന്നത് – പത്രസംമ്മേളനത്തോട്‌ എങ്ങനെ പ്രതികരിക്കുന്നു
?
ദൌര്‍ഭാഗ്യകരം എന്നെ പറയാന്‍ പറ്റൂഅവരുടെ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ല. തെളിയിക്കാന്‍ ഞാനും വെല്ലുവിളിക്കുകയാണ്കഴിയില്ല എന്ന ഉറപ്പോടുകൂടിതന്നെ. ഇപ്പോള്‍ തന്നെ ഇതൊരു തമാശയായി മാറി കഴിഞ്ഞുഅങ്ങനെയേ എടുക്കുന്നുമുള്ളൂ. ഒരാളുടെ സര്‍ഗാത്മകത അനുകരിക്കാനോമോഷ്ടിക്കാനോ മറ്റൊരാള്‍ക്ക്‌ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. മുരളി നാഗപ്പുഴയല്ല വരച്ചതെങ്കില്‍വരച്ചവരെവിടെ? അവരുടെ ചിത്രങ്ങള്‍ എവിടെഅവരുടെ വാദം ശരിയെങ്കില്‍ അവരുടെ ചിത്രങ്ങള്‍ വരുമ്പോള്‍ സ്വഭാവികമായും സ്വന്തമായി കഴിവില്ലാത്ത മുരളി നാഗപ്പുഴ പുറത്താവുമല്ലോ. നാല്പതുവര്‍ഷത്തോളമായി വരച്ചുതുടങ്ങിയിട്ട്. മുപ്പതുവര്‍ഷത്തെ വര്‍ക്കുകള്‍ എല്ലാവര്‍ക്കും കാണാവുന്ന ദൂരത്തുണ്ട്.

K G ബ്രദേഴ്സ് – ബാബുവും വിജയനും വരച്ചതാണ് താങ്കളുടെ പേരിലുള്ള പല ചിത്രങ്ങളും എന്നതാണ് പ്രധാന ആരോപണം,അവരും മുന്നോട്ടു വന്നിട്ടുണ്ടല്ലോ..
Artist നമ്പൂതിരിയുടെ നമ്പൂതിരി രാമായണം ചെമ്പിലാണ് എല്ലാ ജോലിയും എന്നറിയാമല്ലോ. അതിന്റെ പ്രദര്‍ശനത്തിന്‍റെ ഉത്ഘാടനം നടക്കുകയാണ്. ബഹുമാന്യനായ നമ്പൂതിരിതന്റെ work of art നെ കുറിച്ച് സംസാരിച്ച് തിരിച്ചു പോകുന്നു, അടുത്തതായി പ്രസംഗിച്ച മാന്യ വ്യക്തി പറഞ്ഞു “നമ്പൂതിരിയെ ഈ കലാപ്രവര്‍ത്തനത്തില്‍ സഹായിച്ച രണ്ടു യുവശില്പികളെകൂടി നമ്മളീ വേദിയില്‍ ആദരിക്കുന്നുണ്ട് ഇത് കേട്ടതും നമ്പൂതിരി വീണ്ടും എഴുന്നേറ്റ് വന്ന്, അവരെ കുറിച്ചും,അവരുടെ പ്രവര്‍ത്തനത്തെ കുറിച്ചും സംസാരിച്ചു. കലാകാരന്മാര്‍ക്ക് സഹായികള്‍ ഉണ്ടാവാറുണ്ട്. അവരുടെ ക്രാഫ്റ്റും കായികമായുള്ള മറ്റു സഹായങ്ങളും ഉപയോഗിക്കാറുമുണ്ട്. ഇപ്പോള്‍ ഇന്നത്തെ കാര്യം തന്നെ ഒരു സഹായി ഇല്ലാതെ, കേടുപാടുകള്‍ കൂടാതെ ആ ചിത്രം അയക്കാന്‍ ഞാന്‍ കുറെ കഷ്ട്ടപെട്ടു. ഉച്ച മുതല്‍ അതിനു പുറകെയായിരുന്നു. ഞാനും അത്തരം സഹായങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്ഓര്‍മ്മിക്കുന്നുമുണ്ട്എന്നാല്‍ സര്‍ഗാത്മകതയെ ഉപയോഗിച്ചു എന്ന് പറയുന്നത് അസംബന്ധമാണ്.

ബാബുവും വിജയനുമായുള്ള ബന്ധം കുറച്ചുകൂടി വ്യക്തമാകേണ്ടതുണ്ടെന്നു തോന്നുന്നു.
Artist studio ഒരു ഏകാംഗകളരിയല്ല. 2003ല്‍ കണ്ണൂരില്‍ നിന്നും തൃശ്ശൂരിലെത്തിതാമസിയാതെ ചെമ്പൂക്കാവില്‍ സ്റ്റുഡിയോ ശരിയാക്കിപ്രവര്‍ത്തനം തുടങ്ങി. നിരവധി സുഹൃത്തുക്കള്‍ചിത്രകാരന്മാരും അല്ലാത്തവരുമായി നിരവധിപേര്‍ അവിടെ വന്നുപോകാറുണ്ട്‌. ചര്‍ച്ചകളും കൊടുക്കല്‍ വാങ്ങലുകളുമായി ജീവനുള്ള ഒരു ലോകം. ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥികള്‍, അവിടെ നിന്നും പഠിത്തം നിര്‍ത്തിയവര്‍, അങ്ങനെ അവിടെ വന്നു ചേര്‍ന്ന കൂട്ടുകാരില്‍പ്പെട്ടതാണ് ബാബുവും. ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന റെജിസുജിത്ത് അങ്ങനെ കുറെയേറെപ്പേര്‍  സ്റ്റുഡിയോയില്‍ വരാറുണ്ട്, സഹായിച്ചിട്ടുമുണ്ട്. അക്കാലത്ത് അവിടെ വന്നുപോയവരെ മുഴുവന്‍ അടയാളപ്പെടുത്തല്‍പ്പോലും ശ്രമകരമാണ്. കുറച്ചുകാലം അവര്‍ കൂടെ ഉണ്ടായിരുന്നു. ഒന്‍പത്‌കൊല്ലം മുന്‍പ് ബാബുവും പിരിഞ്ഞു. അവന്‍ പിന്നീട് ഗള്‍ഫില്‍ പോയി തിരിച്ചു വന്നു. വിജയന്‍ വിവാഹം കഴിച്ച് സുഖമായി കഴിയുന്നു എന്നാണ് അറിവ്. ബാബു കുറച്ചുകാലം മുന്‍പ് വിളിച്ചിരുന്നു. കാണണം എന്നു പറഞ്ഞു. ആ സമയത്തെ തിരക്കുകളില്‍ പിന്നീടത്തെക്ക് മാറ്റിവച്ചു. പിണക്കങ്ങളില്ല. സുഹൃത്തുക്കളായിതന്നെയാണ് പിരിഞ്ഞത്. പിന്നീട് എന്തു സംഭവിച്ചു എന്നറിയില്ല. ബാബുവിന് മുന്‍പും ശേഷവും ഞാന്‍ വരയ്ക്കുന്നു. കണ്ണൂരില്‍വച്ച് ബഷീര്‍ സീരീസ് വരച്ചുതീരും സമയത്ത് കൈ ഒടിഞ്ഞ് കൈയില്‍ പ്ലാസ്റ്ററിട്ടു. ആ സമയത്ത് കൂട്ടുകാര്‍ കൈയ്യില്‍ ബ്രഷ് വച്ചുകെട്ടിതരുംഅങ്ങനെയാണത് വരച്ചുതീര്‍ത്തത്ഇതിനും സാക്ഷികളുണ്ട്.

ലളിതകലാ അക്കാദമിയുടെ ഭാഗമായവരും താങ്കള്‍ എക്സിക്യുട്ടീവ്‌ കമ്മിറ്റി മെമ്പര്‍ ആയിരിന്നപ്പോള്‍ സഹായത്രികരായിരുന്നവരും പത്രസമ്മേളനത്തില്‍ ഉണ്ടായിരുന്നല്ലോ. നിങ്ങളെ അറിയുന്നവരാണല്ലോ അവര്‍?
ശരിയാണ്. എല്ലാവർക്കും എന്നെ അറിയാവുന്നതാണ്. ലളിതകല അക്കാദമിയുടെ അവാര്‍ഡിന് രണ്ടു തവണ അര്‍ഹനായിട്ടുണ്ട്. ഭരണസമതിയില്‍ നിന്ന് ഒരു വ്യാഴവട്ടംമുന്‍പ് ഇറങ്ങിയതാണ്. എനിക്കും എന്റെ രാഷ്ട്രീയത്തിനും ചേര്‍ന്ന സ്ഥലമാല്ലയിരുന്നു എന്ന് തോന്നി. അക്കാലയളവില്‍ സഹപ്രവര്‍ത്തകരായിരുന്ന പലരും ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ കൂട്ടത്തിലാണെന്ന് അറിയുന്നു. ഇവരുടെ കൂടെ നടക്കുമ്പോള്‍ അന്ന് ഇവര്‍ക്ക് തോന്നിയില്ലേഎനിക്ക് അവാര്‍ഡ്  നല്കുമ്പോ തോന്നിയില്ലേ? ആരോടും പിണക്കമില്ല. തെറ്റിധാരണകള്‍ മാറി വരും.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പല തലമുതിര്‍ന്ന ചിത്രകാരന്മാരെയും ശില്പ്പികളെയും മാറ്റിനിര്‍ത്തി  മുരളി നാഗപ്പുഴയുടെ ജീവചരിത്രം രേഖപ്പെടുത്തിയെന്നത് ഗൌരവതരമായ ഒരു കാര്യം തന്നെയല്ലേ? തങ്ങളുടെ മുതിര്‍ന്നവരെ പരിഗണിക്കാതിരുന്നതിന് തങ്ങള്‍ക്കു കിട്ടിയ ബഹുമതികള്‍ നിഷേധിച്ചവരുടെ ചരിത്രം നമുക്കുണ്ട്.
സത്യമതല്ല. മനപൂര്‍വം തെറ്റിദ്ധാരണയുണ്ടാക്കുകയാണെന്നെ പറയാനൊക്കൂ. രാജാ രവി വര്‍മയെ കുറിച്ച് രണ്ടു വാല്യങ്ങളിലായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവചരിത്രം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതെന്റെ ചില രചനകളുടെ കളര്‍ചിത്രങ്ങളടക്കം 90പേജോളം വരുന്ന ഒരു പുസ്തകമാണ്. കവി സച്ചിദാനന്ദന്‍എഴുത്തുകാരി അനിത നായര്‍എന്റെ ചെമ്പൂക്കാവിലെ സ്റ്റുഡിയോയിലെ സന്ദര്‍ശകരായിരുന്ന മരിച്ചുപോയ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ രവീന്ദ്രന്‍ (ചിന്ത രവി)ബി സന്ധ്യ IPS, പിന്നെ വിജയകുമാര്‍ മേനോന്‍പി സുരേന്ദ്രന്‍വി ഡി ശെല്‍വരാജ്സി അശോകന്‍ ഇവരുടെ  എല്ലാവരുടെയും പഠനങ്ങളും, അശോകനും ഞാനും തമ്മിലുള്ള ഒരു സംഭാഷണവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കിട്ടിയ അവാര്‍ഡുകളും നടത്തിയ ഏകാംഗ പ്രദര്‍ശനങ്ങളും ടൈം ലൈനായി ചേര്‍ത്തിട്ടുണ്ട്. 50രൂപയ്ക്കു പുറത്തിറക്കണമെന്ന് കരുതി. എന്നാല്‍ 70 രൂപയാണ് വില. ഈ കുഞ്ഞുപുസ്തകത്തെ ഇത്രയും വലിയ വിവാദമാക്കിയിട്ട്ജീവചരിത്രം എന്നുകൂടി വിളിക്കുന്നുണ്ടെങ്കില്‍ ഒന്നുകില്‍ അറിവില്ലായ്മയാണ്അല്ലെങ്കില്‍ അസ്വാരസ്യങ്ങളുണ്ടാക്കാനുള്ള ശ്രമമാണ്. Artist റിംസനെ കുറിച്ച് അവരിപ്പോള്‍ ഇതുപോലൊരു പുസ്തകം തയ്യാറാക്കുന്നുണ്ടെന്നറിയുന്നു. എന്തായാലും പുതിയ ആള്‍ക്കാരെ പരിഗണിച്ചപ്പോള്‍ എന്നെക്കുറിച്ചൊരു പുസ്തകം ചെയ്യാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറായതില്‍ എനിക്ക് സന്തോഷമുണ്ട്.

അന്താരാഷ്ട്രതലത്തില്‍ ചിത്രപ്രദര്‍ശനങ്ങള്‍-വില്പന, ഈ വിവാദം വഴി  credibilty ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു…
ചിത്രങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം വിപണി ലക്ഷ്യം വച്ചുള്ള, പണം മുന്നില്‍ കണ്ടുള്ള ഒരു ചരക്കല്ല. ഇപ്പോള്‍ ഈ നിമിഷത്തില്‍ പത്തു ചിത്രങ്ങള്‍ക്ക് ആവശ്യക്കാരുണ്ട്. അതാണെന്റെ മാര്‍ക്കറ്റ്‌. എന്നാല്‍ എന്റെ സ്റ്റുഡിയോ കാലിയാണ്; കൊടുക്കാന്‍ എന്റെ കയ്യിലില്ല. എന്നാല്‍ ഞാന്‍ കലയെ അങ്ങനെയല്ല കാണുന്നത് .ഒരു വർഷം മൂന്ന് ചാരിറ്റി പ്രദര്‍ശനങ്ങളെങ്കിലും എന്റെ ചിത്രങ്ങളുടെതായി നടക്കാറുണ്ട്. IRPC കണ്ണൂര്‍ (Initiative for Rehabilitation and Palliative Care) സംഘടിപ്പിച്ച പ്രദര്‍ശനത്തിന് ലക്ഷങ്ങള്‍ സമാഹരിക്കാന്‍ കഴിഞ്ഞു. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന  NGOയായ CRY (Child Rights and You) അവരുടെ ആശംസാകാര്‍ഡുകള്‍,ഡയറികള്‍,കലണ്ടറുകള്‍ എന്നിവക്കെല്ലാം പോയവര്‍ഷങ്ങളില്‍ എന്റെ ചിത്രങ്ങള്‍ തെരഞ്ഞെടുത്തുവെന്നത് സന്തോഷം തരുന്ന കാര്യമാണ്. ദേശിയതലത്തില്‍ ശ്രദ്ധനേടിയ  MEHAC (Mental Health Care and Research Foundation) അവരുടെ ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ മൂന്ന് ചിത്രം വിറ്റുപോയി. CRYക്കുവേണ്ടി സോത് ബി നടത്തിയ ലേലത്തില്‍ വിറ്റുപോയ ചിത്രത്തിന്റെ തുകയുടെ പങ്ക് സന്തോഷത്തോടെ തന്നെയാണ് വേണ്ടെന്നുവച്ചത്. കഴിഞ്ഞ പത്തുവര്‍ഷമായി മുഴുവന്‍സമയ ചിത്രകാരനാണ്. ചെന്നൈയിലും ഡല്‍ഹിയിലും, ഇപ്പോള്‍ ,നിങ്ങളോട് സംസാരിക്കുന്ന ഈ സമയത്ത്പ്രദര്‍ശനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ജെംഷഡ്പൂരില്‍ പ്രധാനപ്പെട്ടൊരു എക്സിബിഷന്‍ തുടങ്ങാനിരിക്കുന്നു. വ്യക്തമായ അഭിപ്രായങ്ങളും രാഷ്ട്രീയവും എല്ലാ കാലത്തും ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുമായി ബന്ധപ്പെട്ട് നേരിട്ട് പ്രവര്‍ത്തിച്ചിരുന്നു. എന്റെ വ്യക്തിത്വം വ്യക്തമാണ്. എന്റെ ചിത്രങ്ങള്‍ക്ക് – അതായത് എനിക്ക്- സ്ഥിരം clientsഉണ്ട്. പുതിയ ചിത്രം വരച്ചെന്നറിയുമ്പോള്‍ നേരിട്ട് വന്നുകണ്ട്‌ സൗഹൃദം പുതുക്കി ഇഷ്ട്ടമെങ്കില്‍ കൊണ്ടുപോകുന്നവരുണ്ട്‌. credibilityയുടെ കാര്യത്തില്‍ സംശയങ്ങളോ ആശങ്കകളോ ഇല്ല..

നിശ്ചയിച്ചുറപ്പിച്ച പ്രകാശന ചടങ്ങ്പല അതിഥികളും വന്നില്ല. ശക്തവും വ്യക്തവുമാണ് ആരോപണങ്ങളും അതിന്റെ വിശ്വാസ്യതയും എന്നല്ലേ അതിൽ നിന്നു മനസിലാക്കേണ്ടത് ?
ചെറിയ ആശയകുഴപ്പങ്ങളുണ്ടായത് എല്ലാവരേയും കൃത്യമായി ധരിപ്പിച്ചു. Dr.തോമസ്‌ ഐസക്കിനെ കണ്ടിരുന്നു. അദ്ദേഹത്തിനും കാര്യം മനസിലയിട്ടുണ്ട്. ലളിതമായിഭംഗിയായിതന്നെയാണ് പ്രകാശനം നടന്നത്. ചടങ്ങിന് കുറച്ചുകൂടി ശ്രദ്ധ ലഭിച്ചെന്നും പറയുന്ന കൂട്ടുകാരുണ്ട്.
പ്രീഡിഗ്രി പഠനകാലത്ത്‌ സ്വരുക്കൂട്ടിയ കാശും ആകെയുള്ള പുത്തന്‍ ഷര്‍ട്ടുമിട്ട് ആദ്യമായി ഓയില്‍ പെയിന്റ് വാങ്ങി
തിരിച്ചു വീട്ടിലേക്ക് പോകുമ്പോള്‍ ബസില്‍ വച്ച് കൌതുകം തോന്നി. ഒരു ട്യൂബ് തുറന്നതും പിങ്ക് നിറം  നിറച്ചും ഷര്‍ട്ടിലേക്ക് ചീട്ടിതെറിച്ചു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന കോടി ഷര്‍ട്ട്ആശിച്ചുവാങ്ങിയ ഓയില്‍ കളര്‍ – ഈ രണ്ടു വേദനകളുമായാണ് അന്ന് ഞാന്‍ വീട്ടില്‍ പോയത്. അന്ന് തുടങ്ങി ഇന്ന് വരെ വര്‍ണങ്ങളോടൊപ്പം സന്തോഷിച്ചും വിഷമിച്ചും മുന്നോട്ടുപോകുന്നു. വര്‍ഷങ്ങളായി ബ്രഷ് പിടിച്ച് പിടിച്ച് അടുത്തകാലത്ത് തള്ളവിരലും ചൂണ്ടു വിരലും സെന്സിറ്റീവ് അല്ലാതായി. വിരലനക്കാന്‍ പറ്റാത്ത വേദനയുള്ള അവസ്ഥ. കൈ operate ചെയ്തു ശരിയകുന്നതുവരെആറുമാസത്തോളം വരക്കാതെയിരുന്നപോള്‍ തോന്നിയ സങ്കടമൊന്നും ഈ സംഭവങ്ങളുടെ ഫലമായിട്ടുണ്ടായിട്ടില്ല.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കില്‍ എന്തായിരിക്കും ഇപ്പോഴുണ്ടായ പുതിയ വിവാദങ്ങളുടെ കാതല്‍? ആരായിരിക്കും ഇതിനു പിന്നില്‍?
ആരെയും പേരുപറഞ്ഞ് ബുദ്ധിമുട്ടിക്കാനോ ഇതിനെ ഒരു സംഭവമാക്കി നിലനിര്‍ത്താനോ ഞാനില്ല. അതല്ല എന്റെ ജോലി. ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ആദ്യമേ പറഞ്ഞല്ലോ. ചിലര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ആസൂത്രിതമായി ഇറങ്ങിയതാണെന്ന് വേണം കരുതാന്‍. കൂട്ടുകാര്‍ പറയുന്നത് അസൂയകൊണ്ടാനെന്നാണ്. എന്തുതന്നെയായാലും എന്റെ രചന പ്രത്യേകതകളെനിറങ്ങളുംവരകളുംരൂപങ്ങളുംഭാവങ്ങളുംഅവയുടെ സങ്കലനവും തുലനവും ഞാന്‍ ഉപയോഗിക്കുന്ന രീതികളെ – എന്റെ ചിത്രചന രീതിയെ – കൃത്യമായി മനസ്സിലാക്കിയിട്ടുള്ള കലാസ്വാദകര്‍ക്ക് എന്റെ ചിത്രങ്ങളുടെ genuine natureഉം മനസ്സിലാവും. കുമാരനാശാന്റെയും എംടിയുടെയുമൊക്കെ എഴുത്തുകളെ നമ്മള്‍ കൃത്യമായി മനസ്സിലാക്കുന്നില്ലേആരെങ്കിലും പകര്‍ത്തിയെഴുതിയാലോഅച്ചടിച്ച്‌ എല്ലാം ഒരു ലിപിയിലേക്ക്‌ മാറ്റിയാലോ നമ്മള്‍ അവരെ തിരിച്ചറിയാതിരിക്കുന്നില്ലല്ലോ. ഞാന്‍ വരച്ചത് ഞാന്‍ വരച്ചതായി നിലനില്‍ക്കും.

ചുറ്റുമുള്ളവരുടെ പ്രതികരണങ്ങള്‍ പോസിറ്റീവാണെന്ന് തോന്നുന്നു. ആദ്യം മുതലേ വളരെ ശാന്തമായാണ് ഇടപെടുന്നത്. നിലപാടിന്റെ ഭാഗമാണ്. പ്രതിരോധത്തിന്റെ ഭാഗമാണോ?
പ്രതിരോധിക്കാനായി ഒന്നുമില്ലെന്ന് വ്യക്തമാക്കിയല്ലോ. ചെറിയ ആശയക്കുഴപ്പങ്ങളൊക്കെ നീങ്ങി എല്ലാവർക്കും ഇപ്പോള്‍ സംഭവം പൂര്‍ണമായും ഒരു തമാശയായി കഴിഞ്ഞു. നിരവധി കൂട്ടുകാര്‍ പല വഴിയില്‍ ബന്ധപ്പെടുന്നുണ്ട്. നിങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വിളിച്ചത് ബാലന്‍ നമ്പ്യാരാണ്. അങ്ങനെ ഏറെ പേര്‍. മാധ്യമ സുഹൃത്തുക്കളും കാര്യങ്ങള്‍ അന്വേഷിച്ച് തന്നെയാണ് പ്രതികരിച്ചിട്ടുള്ളത്. എന്നെ അറിയാം എല്ലാവർക്കും. പലരും കുറിപ്പുകള്‍ എഴുതുന്നുണ്ടെന്നറിയുന്നു. സോഷ്യല്‍ മീഡിയയിയിലും സുഹൃത്തുക്കള്‍ സജീവമായി പ്രതികരിച്ചുകണ്ടു. ചിലപ്പോള്‍ നിങ്ങള്‍ എന്നില്‍ കാണുന്നത് ആ ശാന്തതയുടെ പച്ചയായിരിക്കും.

നിലപാട് വ്യക്തമാക്കികൊണ്ട് ചിത്രകാരന്‍ ചിത്രകലയുടെ മഹത്വത്തെയും മൂല്യത്തിനെയും കുറിച്ച് വാചാലനായി തുടങ്ങി. ഇലകളുടെ ജീവശാസ്ത്രം അക്കാദമികമായും ചിത്രകലയുടെ ശാസ്ത്രം സ്വന്തമായും പഠിച്ച് പരീക്ഷിക്കുന്ന ചിത്രകാരന്റെ ചിത്രങ്ങളുടെ സൌന്ദര്യശാസ്ത്രപശ്ചാത്തലം സംസാരത്തിലെവിടെയും കടന്നുവന്നിരുന്നില്ല. വിവാദങ്ങളടങ്ങിയ ശേഷം,ചിത്രകാരനായി തുടരുമെന്ന പ്രതീക്ഷയില്‍ അത്തരമൊരു സംസാരത്തിനായി വീണ്ടും കാണാമെന്നു പറഞ്ഞ്, ഞാന്‍ വിവാദങ്ങളുടെ വശത്തേക്കോരംചേര്‍ന്നിറങ്ങി.

Comments

comments