ന്ത്യയില്‍ മണ്ഡല്‍ രാഷ്ട്രീയത്തിന്‍റെ വിത്തുപാകിയവരില്‍ മുഖ്യനായ, ആര്‍ എസ് എസിന്‍റെ വര്‍ഗീയ രഥയാത്ര തടഞ്ഞു ഇന്ത്യന്‍ മതേതരത്വത്തിന് ചടുലത നല്‍കിയ ബീഹാറിലെ ലാലു പ്രസാദ് യാദവ് ഒരു വട്ടം കൂടി ഒരു അശ്വമേത്തിനു കടിഞ്ഞാണ്‍ ഏന്തിയിരിക്കുന്നു. തെരഞ്ഞെടുപ്പുകളുടെ തുടര്‍ച്ചയില്‍ ഈ ബീഹാ ഉണ്ടാക്കുന്ന മാറ്റം ചെറുതല്ല. അഭിപ്രായസ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം, ആഹാര സ്വാതത്ര്യം, സമനീതി, മതനിരപേക്ഷത, സുരക്ഷ എന്നിവയില്‍ ഊന്നിയുള്ളതാണ് ആധുനിക ജനാധിപത്യ രാഷ്ട്രങ്ങളുടെ അടിത്തറ. ഇക്കാര്യത്തില്‍  ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന  ഉറപ്പുകളില്‍ മാറ്റം വരുത്തുമെന്നു  ഔദ്യോഗികമായി നിലപാടുകള്‍ എടുത്ത ആ എസ് എസ് / ബി ജെ പി പരിവാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി (ദില്ലി ഒഴികെതെരഞ്ഞെടുപ്പുകള്‍ ഒന്നൊന്നായി ജയിച്ചു  കയറുകയായിരുന്നു. തിരുവായ്ക്ക്  എതിര്‍വായ് ഇല്ലാത്ത വിധം അമിത് ഷാ, മോഡി അധികാരകേന്ദ്രം വളര്‍ന്നുവിരാടരൂപം കൊള്ളുന്നതായി വ്യാപകമായ  തോന്ന ഉളവാകുകയും ചെയ്ത സാഹചര്യത്തിലാണ് ബീഹാര്‍  തെരഞ്ഞെടുപ്പില്‍ അടിപതറുന്നത്. ഇതില്‍ അത്ഭുതം ഉണ്ടാകെണ്ടതില്ല. പക്ഷെ  ഇതേറെ ആശ്വാസം നല്‍കുന്ന വസ്തുതയാണ്.

ഉജ്വല വിജയമാണ് ലാലുപ്രസാദ് യാദവ് (ആര് ജെ ഡി), നിതീഷ് കുമാര്‍ (ജെ ഡി യു) കോൺഗ്രസ് മഹാസഖ്യം നേടിയത്. ഏതാണ്ട് മൂന്നില്‍ രണ്ടു ഭൂരിപക്ഷം. ബി ജെ പി നേതൃത്വം നല്‍കുന്ന പാസ്വാന്റെ എല്‍ ജെ പി യും, വിമത ജെ ഡി യു വും ചേര്‍ന്ന സഖ്യം കഷ്ട്ടിച്ചു മൂന്നിലൊന്നു സീറ്റിലേക്ക് ചുരുങ്ങി. അമ്പതാറിഞ്ചു നെഞ്ചളവിന്റെ അപ്രമാദിത്വം അവസാനിക്കുകയാണ്. അധികാരത്തില്‍  ഏറുമ്പോള്‍ ഉണ്ടായിരുന്ന കണ്ണഞ്ചിപ്പിക്കുന്ന സൈബ തിളക്കം മങ്ങിയപ്പോള്‍ ചോര പൊള്ളിക്കുന്ന ജനജീവിത  പ്രശ്നങ്ങള്‍ ഉയർന്നു വന്നു. അധികാരം, പണം, ജാതിമത ചേരികളുടെ സമർഥവും പ്രാദേശികവുമായ ഉപയോഗം, ദുരുപയോഗം, വ്യക്തിപ്രഭാവം, പ്രചാരണ മോഡിഇവയോക്കെ ചേര്‍ന്ന ഒരു കോലാഹലം ഇക്കുറിയും  ബീഹാറില്‍ രാജ്യത്തെ പ്രധാന അധികാര ശക്തിയെ തന്നെ  അന്ധവേഗത്തില്‍ നയിച്ചു. പക്ഷെ ഓരോന്നും തുറന്നു കാട്ടപ്പെട്ടു. പറയുന്നതത്രയും മാധ്യമങ്ങള്‍ സാക്ഷ്യപ്പെടുത്തുകയും ജനം സ്വീകരിക്കുകയും ചെയ്തിരുന്ന മധുവിധുകാലം അവസാനിച്ചു. അതാണീ സമഗ്രമായ തെരഞ്ഞെടുപ്പുഫലം കാണിക്കുന്നത്. ചീട്ടു കളിയില്‍  ജോക്കര്‍ രാജാവും കോമാളിയും ആവുന്ന സന്ദര്‍ഭങ്ങ ഉണ്ട്. പക്ഷെ മോഡിയുടെ ശൈലി അത് ഓര്‍ത്തില്ല. അതും ആര്‍ എസ് എസ്സുമായുള്ള ആഭ്യന്തര (മൌന) വൈരുദ്ധ്യങ്ങളും അനിപാതമായിത്തീരുകയും ചെയ്തു. ബീഹാറില്‍ നടന്ന ബി ജെ പി ആ എസ്സ് എസ്സ് പ്രചാരണം ചരിത്രത്തിലെ ഏറ്റവും വലുതും ചെലവേറിയതുമാണ്. എതിര്‍ കക്ഷിയായ ഭരണ കക്ഷി ജെ ഡി (യു) വും വളരെ പുറകിലായില്ല. പക്ഷെ മഹാബാഹുവായ മോഡിക്കെതിരെ എന്ത് നിതീഷ് കുമാര്‍ എന്ന തോന്നലിനു ആ എസ്സ് എസ്സ് പരിവാര്‍ അവധി  കൊടുക്കാന്‍ വിസമ്മതിച്ചു. അതോടെ തൊട്ടതൊക്കെ പിഴക്കുകയായിരുന്നു. ഏതെങ്കിലും ഒരു ജാതിയുടെയോ മതത്തിന്റെയോ വിഭാഗത്തിന്റെയോ പിന്തുയല്ല ബീഹാറില്‍ ഉടനീളമുള്ള പിന്തുണയാണ് ലാ, നിതീഷ് കൂട്ടുകെട്ടിന് ലഭിച്ചിട്ടുള്ളത്. അതിന്റെ പ്രതിഫലനമാണ് 167/ 67 എന്ന റിസള്‍ട്ട് (മറ്റുള്ളവര്‍ ഒമ്പത്).

ലാലുപ്രസാദ് യാദവിന് എതിരെയാണ് പരിവാരം  ഞാ കുലച്ചത്. യാദവ ഭരണം കാനന ഭരണം എന്നായിരുന്നു ബി ജെ പി യുടെ ആദ്യ പ്രചാരണം. അതെ സമയം ബീഹാറില്‍ നിന്ന് ആരെയും നേതൃത്വത്തില്‍ ഉയര്‍ത്തിക്കാട്ടാതെ മോഡി, ഷാ സഖ്യത്തിന്റെ സ്റ്റേജ് പെര്‍ഫോമന്‍സായി ബീഹാറും മാറ്റാനും ശ്രമം നടന്നു. ആദ്യത്തെ വെല്ലു വിളി  പാര്‍ട്ടിക്കുള്ളി നിന്ന് തന്നെയാണ് ഉയര്‍ന്നത്. മോഡിയും ഷായും ആണ് നേതാക്കള്‍ എന്ന പ്രചരണത്തിലെ ധർഷ്ട്യം ബീഹാറി/ ബഹാരി (പുറനാട്ടുകാരന്‍) എന്ന പ്രചാരണത്തിനു തുടക്കം കുറിച്ച്. അതോടെ ബി ജെ പി പതറാന്‍ തുടങ്ങി. മോഡിയുടെ മാലപ്പടക്കം  പോലുള്ള പ്രചാരണ  യോഗങ്ങള്‍ ഒരു ഫലവുമുണ്ടാക്കിയില്ലെന്നു തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നു. ഒരു പിന്നാക്ക സമുദായക്കാരനെ മുഖ്യമന്ത്രിയാക്കുമെന്നു പ്രഖ്യാപിക്കാന്‍  ഒടുവില്‍ ബി ജെ പി  നിര്‍ബന്ധിത ആയെങ്കിലും അതിന്റെ സത്യസന്ധതയില്ലായ്മ എളുപ്പം തുറന്നു കാട്ടപ്പെട്ടു. പ്രചാരണത്തിന്റെ രഥചക്രം ആദ്യമേ ഊരിപ്പോയി.

പരിവാരത്തില്‍ മോഡി ഷാ ഇരുവർക്ക് എതിര്‍ വാക്കില്ലെന്ന തോന്നലിലാണ് സ്ഥാനാർത്ഥി നിര്‍ണയം നടന്നത്. ഓരോ സംസ്ഥാനത്തെയും ആര്‍ എസ് എസ് പരിവാരത്തെ മോഡിവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ തന്നെ. മുന്‍പും ഇങ്ങിനെയാണ്‌ ഈ സംഘം നീങ്ങിയിരുന്നത്. ബീഹാറിലെ ജനങ്ങള്‍ക്കിടയിൽ മുന്നേറാന്‍ ഈ ഏകാധിപത്യ ശൈലി വലിയൊരു പ്രതിബന്ധമായി. മോഡിയുടെ അക്രമാസക്തമായ പ്രചാരണ ശൈലിയാണ് ബീഹാര്‍ തള്ളിക്കളഞ്ഞത്.

ബിഹാറി / ബഹാറി പ്രചാരണം മറ്റൊരു കൌതുകകരമായ തിരിച്ചടി കൂടി ബി ജെ പി ക്ക് നല്‍കി. ഇന്ത്യയില്‍ ഏറ്റവും കുടിയേറ്റ  തൊഴിലാളികള്‍ ഉള്ളത്  ബീഹാറില്‍ നിന്നാണ്. ആയിരത്തില്‍ അമ്പത്തിയാറ്  (രണ്ടാം സ്ഥാനം കേരളത്തിനാണ്, നാല്‍പ്പത്തി നാല്) ഈ പുറനാട്ടുവാസികള്‍ വോട്ടു  ചെയ്യാന്‍ കൂട്ടത്തോടെ എത്തുമെന്നും  അവര്‍ മോഡിയുടെ വികസന വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി വോട്ടു ചെയ്യുമെന്നും ബി ജെ പി പ്രതീക്ഷിച്ചിരുന്നു. നിതീഷ് കുമാറിന്റെ ഭരണത്തില്‍ നീതി  കിട്ടാത്തവരാണു ഇവർ എന്ന പ്രചാരണവും നടത്തി. പക്ഷെ അവര്‍ മടങ്ങി വന്നത് ബീഹാറികള്‍ എന്ന അഭിമാനം പ്രകടിപ്പിക്കാനാണ്. ലാലുവിന്റെ ഭരണം കാനന ഭരണമെന്നും യാദവര്‍ അപരിഷ്കൃതരെന്നും  പറഞ്ഞപ്പോള്‍ അത് ബീഹാറിന്റെ അഭിമാനപ്രശ്നമായാണ് കണക്കിലെടുക്കപ്പെട്ടത്‌. ആന്ധ്രയില്‍ തെലുങ്ക്‌ ദേശത്തിന്റെ പിറവിക്കു സമാനമായ സാഹചര്യം.

ചരിത്രത്തിന്റെ ലോക്കോമോട്ടീവ് വിശപ്പാണെന്നു ബീഹാര്‍  ആര്‍ എസ് എസ് പരിവാരത്തെ ഓര്‍മിപ്പിക്കുന്നു. ആഹാരം ഏതു ജനതയുടെയും ആത്മവികാരമാണ്. ബീഫിനെതിരായ നിയമനടപടികളും അക്രമങ്ങളും കൊലകളും ബി ജെ പി ക്ക് കനത്ത തിരിച്ചടിക്ക് തന്നെ കാരണമായതില്‍ അത്ഭുതമില്ലല്ലോ. അതൊരു അടിയൊഴുക്കായിരുന്നുവെന്നു നിരീക്ഷകര്‍ വിലയിരിത്തിയിട്ടുണ്ട്. ഷാ-മോഡി സഖ്യം തുടിപ്പ് മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയി. സഹസ്രാബ്ദങ്ങളായി കന്നുകാലികളെ കൊണ്ട് ജീവിക്കുന്ന ഒരു ജനതയെ അതിന്റെ മഹത്വം പഠിപ്പിക്കാന്‍ ഇറങ്ങിയവരെ എന്തുവിളിക്കണം? ഒടുവില്‍  ആര്‍ എസ് എസിനെ ഭയന്ന് തുപ്പാനും വോട്ടു ഭയന്ന് ഇറക്കാനും വയ്യാത്ത അവസ്ഥയില്‍ എങ്ങും തൊടാതെ മോഡി ഇറക്കിയ പ്രസ്താവനകള്‍ എങ്ങും തൊടാതെ പോവുകയും ചെയ്തു.

ഇതിനിടയിലാണ് കൊള്ളിയാന്‍ കൊണ്ടപോലെ മോഡിഷാ കൂട്ട് തളര്‍ന്നു പോയ പ്രസ്താവന വന്നത്. സംവരണത്തിന്റെ മാനദണ്ഡം സാമൂഹ്യപിന്നാക്കാവസ്ഥ ആവരുതെന്നു ആര്‍ എസ് എസ്സ് സര്‍ സംഘ ചാലക്  മോഹന്‍ ഭഗത് ആവര്‍ത്തിച്ചു  പറഞ്ഞപ്പോള്‍ തന്നെ ബീഹാ അകന്നുപോകുകയായിരുന്നു. വിരലിലെണ്ണാവുന്ന സവര്‍ണ്ണരുടെ രണ്‍-വീര്‍ സേനയും മറ്റും ഈയടുത്ത നാള്‍ വരെ കൊടും  ക്രൂരതകള്‍ നടത്തിയിരുന്ന ഇരുണ്ട കാലം ബീഹാ ഇനിയും മറന്നിട്ടില്ല. വി പി സിംഗിന്റെ മണ്ഡല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി ലാലുപ്രസാദ് യാദവ് ആണ് ആ അവസ്ഥക്ക് മാറ്റമുണ്ടാക്കിയത്. ആ സാമൂഹ്യനീതിയെ എതിര്‍ത്തു കൊണ്ടാണ്  പരിവാര്‍ അതിനെ കാനന ഭരണം (ജംഗിള്‍ രാജ്) എന്ന് വിളിച്ചത. ബീഹാര്‍ രോഷം കൊണ്ട് പുകഞ്ഞു. അതിന്റെ തീമാലകളാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്.

രണ്ടു മൂന്നു ടകങ്ങളില്‍ ഇരു മുന്നണികളും  തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. ജാതിമത സമുദായ വിഭാഗങ്ങളെ പ്രാദേശികമായി അഭിമുഖീകരിക്കുന്നതിനു ബി ജെ പി ശ്രമിച്ചു. യാദവരുടെ മേധാവിത്വം തകര്‍ക്കുക എന്നതായിരുന്നു അവരുടെ സമീപനം. അതിനുള്ള ബുള്‍ഡോര്‍ ശ്രമമാണ് ബൂമറാങ്ങ് ആയത്. സംവരണത്തിനെതിരായ ബി ജെ പി, ആര്‍ എസ്സ് എസ്സ് നിലപാടുകളെ  – ആര്‍ എസ്സ് എസ്സ് മേധാവി  മോഹന്‍ ഭാഗത്തിന്റെ പ്രസ്താവന കാതോടു കാതോരമുള്ള പ്രചാരണത്തിലൂടെ ബി ജെ പി മറച്ചു വെച്ച് മറികടക്കാന്‍ നോക്കി. ക്ലിനിക്കലായ സംഘടനാ പ്രവര്‍ത്തനം  ആര്‍ എസ് എസ് ശാഖകളിലൂടെയും വിശ്വഹിന്ദു പരിഷത്ത് മുഖ സംഘടനകളിലൂടെയും നടപ്പാക്കി. വികസനം എന്നത് ഇക്കാണുന്നതൊന്നും അല്ലെന്നും അതൊരു മായാമാരീചന്‍ ആണെന്നും പട്ടണവാസികളെ ധരിപ്പിച്ചു . വികാസ് പുരുഷന്‍ ആയ മോഡി തന്നെയായിരുന്നു പ്രചരണത്തിലെ മുഖ്യവിഷയം. എല്ലാം പരാജയപ്പെട്ടു. കരിസ്മ്മയുടെ പേരില്‍ മാത്രം ഇനി മോഡിക്ക് മുന്നോട്ടു പോകാനില്ലെന്നു വ്യക്തം. ഭരണടനക്ക് വിലകല്‍പ്പിച്ചേ മതിയാവൂ. ജനാധിപത്യത്തിന് പകരം മതാധിപത്യം കൊണ്ടുവരാന്‍ ഇന്ത്യയുടെ വര്‍ണ്ണശബളമായ വൈവിധ്യം അത്രയെളുപ്പം അനുവദിക്കില്ല.

വികസനം തന്നെയാണ് ഒരു പ്രതലത്തിലൂടെ മോഡിബ്രാണ്ടിന്റെ നിര്‍ണ്ണായക പ്രചാരണ വിഷയമായത്. സോഷ്യല്‍ മീഡിയ പതിവ് പോലെ പ്രധാന പങ്കു വഹിച്ചു. ബി ജെ പി യുടെ കേന്ദ്ര മന്ത്രിമാരും എം പി മാരും  ഓരോ മണ്ഡലത്തിലും തമ്പടിച്ച് ട്രബിള്‍ ഷൂട്ടിംഗ് എന്ന ഉടക്ക്  തീര്‍ക്കപരിപാടി കൃത്യമായി നിര്‍വ്വഹിച്ചു. പന്ത്രണ്ടു കേന്ദ്രമന്ത്രിമാരാണ് ബീഹാറില്‍ ഈ തെരഞ്ഞെടുപ്പിന്റെ ചുമതല ബി ജെ പിക്കായി നിര്‍വ്വഹിച്ചത്‌. മോഡിയുടെ പ്രചാരണത്തിന്റെ കാര്‍പ്പറ്റ് ബോംബിംഗ് തന്നെ നടന്നു. പക്ഷെ ഇതിനെയൊക്കെ നിശ്ചേതനമാക്കുന്ന നിലപാടിലാണ് സാമൂഹ്യനീതിയുടെ കാര്യത്തില്‍  ആര്‍ എസ്സ് എസ്സ് ശഠിച്ചു നിന്നത്. സാമൂഹ്യനീതി നടപ്പാവാന്‍ തുടങ്ങുകയും ദളിതരും ഗ്രാമീണരും ഒന്ന് നടു നിവര്‍ത്തുകയും  ചെയ്തപ്പോള്‍ ആണ് ബീഹാറിലെ ജനം വികസനം മോഹിച്ചു തുടങ്ങിയത്. സ്വാഭാവികം. അങ്ങിനെയാണ് ലാലുവിന്റെ പ്രതാപം അസ്തമിച്ചതും നിതീഷ് കുമാർ കാലഘട്ടം തുടങ്ങിയതും. ലാലു നടപ്പാക്കിയ സ്വാഭാവിക സാമൂഹ്യ നീതിയും ലാലുവിനെയും ഒരേ സമയം ബി ജെ പി  കടന്നാക്രമിച്ചപ്പോ പാളം പിഴച്ചു. നിതീഷിന്റെ നേതൃത്വത്തില്‍ ബീഹാറി അടിസ്ഥാനവികസനങ്ങള്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. മുന്‍പ് സാമൂഹ്യനീതിയും വികസനവും നടപ്പാക്കിയവര്‍ ഒത്തു ചേര്‍ന്ന് ഒരു പ്ലാറ്റ്ഫോം  ഉണ്ടാക്കിയപ്പോ അതിനെ എതിര്‍ത്ത ബി ജെ പി സ്വാഭാവികമായും തുടച്ചു നീക്കപ്പെട്ടു. അവരുടെ വികസനത്തിന്‍റെ അജണ്ട പട്ടണങ്ങളില്‍ മാത്രമേ കഷ്ടിച്ച് ചലനമുണ്ടാക്കിയുള്ളൂ. ഒപ്പം മത ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമവും അല്‍പ്പം വിജയം കണ്ടു. നിര്‍ണ്ണായക മുസ്ലിം സ്വാധീനമുള്ള  പ്രദേശങ്ങളില്‍ വിശാല സഖ്യം ഇരുപത്തെട്ടു സീറ്റ് നേടിയപ്പോള്‍ ബി ജെ പി ക്ക് ഇരുപത്തിരണ്ടു സീറ്റ് കിട്ടി. ഇതും പട്ടണങ്ങളിലെ വോട്ടും ചേര്‍ത്തു കിട്ടിയ അറുപത്തേഴു സീറ്റാണ് ആര്‍ എസ് എസ് പരിവാരത്തിന്റെ  മുതല്‍കൂട്ട്.

ഭഗല്‍പൂ, ഭോജ്പൂ, കോസി, മഗധ, മിഥില തുടങ്ങി എല്ലാ പ്രദേശങ്ങളിലും വിശാലസഖ്യം തന്നെയാണ് വമ്പിച്ച നേട്ടമുണ്ടാക്കിയത്. എല്ലാ മേഖലയിലും ശരാരി ഒമ്പത് ഇരുപത്തഞ്ചു എന്ന തോതില്‍.

ആര്‍ എസ് എസ്  പരിവാരം മോഹന്‍ ഭഗത്ത്– ഒന്നുമറിയാതെ പറഞ്ഞ് പോയതാവില്ല സംവരണത്തെ കുറിച്ചും നീതിയെ കുറിച്ചുമുള്ള തന്റെ മനുസ്മൃതികള്‍. ആ അടിസ്ഥാന അജണ്ടയില്‍ വിട്ടു വീഴ്ച  ചെയ്യാന്‍ അനുവദിക്കില്ല എന്നത് തന്നെയാണ് അദ്ദേഹം അത് വീണ്ടും ആവര്‍ത്തിച്ചപ്പോ മോഡിക്കും ഷാക്കും നല്‍കിയ വ്യക്തമായ താക്കീത്. അധികാരം തങ്ങള്‍ക്ക് രാമക്ഷേത്രത്തിലേക്കും രാമരാജ്യത്തിലേക്കുമുള്ള പാത മാത്രമാണ് എന്ന പ്രാചീന ഫാസിസ്റ്റ് ചിന്ത തന്നെയാണ് അദ്ദേഹം വ്യക്തമായും പറഞ്ഞത്. അതുമായി മോഡിയുടെ കോര്‍പ്പറേറ്റ് പദ്ധതിക്ക് യോജിക്കാനാവുന്നില്ലെങ്കില്‍ അതുപേക്ഷിക്കുക എന്ന വ്യക്തമായ താക്കീതാണ് നല്‍കിയത്. അതിനു ജനാധിപത്യം തടസ്സമാണെങ്കില്‍ അത് ഉപേക്ഷിക്കാനും.

ഈ തെരഞ്ഞെടുപ്പു പരാജയം ആദ്യമായത് കൊണ്ട് ഒരു പക്ഷെ പരിവാരത്തിന്റെ ഇരു മുഖങ്ങളും അല്‍പ്പം സംയമനത്തോടെ നീങ്ങിയേക്കാം. പക്ഷെ പരിവാരത്തിന്റെ ശിലായുഗ സങ്കൽപ്പങ്ങളെ എതിര്‍ക്കുന്നവരൊക്കെ  രാജ്യദ്രോഹികള്‍ ആണെന്ന് പറയുന്ന സംഘ നേതാക്കളും സാധ്വികളും സ്വാമിമാരും ഇപ്പോള്‍ തന്നെ നേതൃത്വത്തിന്റെ നിയന്ത്രണത്തിനു പുറത്താണ്. അവരുടെ സമ്മര്‍ദ്ദം വരും  നാളുകളില്‍ കെട്ടഴിഞ്ഞു പോയേക്കാം. ഇതൊരു സാധ്യതയാണ്. ബീഹാര്‍ ഗ്രാമങ്ങളുടെ അടിസ്ഥാന രാഷ്ട്രീയബോധം പുലര്‍ത്താനുള്ള സ്വാതന്ത്ര്യം വീണ്ടും ഇന്ത്യന്‍ ജനതയ്ക്ക് ലഭ്യമായാൽ ബീഹാര്‍ ആവർത്തിക്കും. പൊതുവേ കേരളീയർ കുറച്ചു കാണുന്ന ബീഹാര്‍ ഗ്രാമങ്ങളാണ് ഇപ്പോൾ ഇന്ത്യയ്ക്ക് വഴികാട്ടിയിരിക്കുന്നത്. ഹൈന്ദവതയുടെ ആക്രമോൽസുകമായ ആരാധനാരീതികൾക്ക്  പണ്ട് മറുപടി പറഞ്ഞ ഗൗതമബുദ്ധന്റെ ധർമ്മചക്രപ്രവർത്തനങ്ങളുടെ മണ്ണ് വർഗ്ഗീയരാഷ്ട്രീയത്തെ തൂത്തെറിഞ്ഞുകൊണ്ട് വീണ്ടും ജീവൽ സ്വാതന്ത്ര്യത്തിന്റെ വിഹാരമാകുകയാണു.

Comments

comments