ന്ത്യൻ ജനാധിപത്യം അതിന്റെ ഏറ്റവും സങ്കീർണമായ പ്രതിസന്ധികളിലൂടെ കടന്നു പോവുമ്പോൾ കേരള ജനത തങ്ങളുടെ അലസമായ മൌനം വെടിഞ്ഞു രാഷ്ട്രീയമായി ഉണരുകയാണ്. മതേതര ജനാധിപത്യ ചേരികൾക്ക് ഈ ഇലക്ഷൻ ഫലം നൽകുന്ന ആശ്വാസം ചെറുതല്ല.

വിഭാഗീയത കൊണ്ടും ഒരു വിഭാഗം നേതാക്കളുടെ അസഹിഷ്ണുതയിലൂന്നിയ സമീപനങ്ങൾ കൊണ്ടും ദുർബലമായിരുന്ന സി പി എം നയിക്കുന്ന എൽ ഡി എഫ് പതുക്കെ ജനങ്ങളിലേക്ക് തിരിച്ചു നടക്കുകയാണ്. സമീപകാലങ്ങളിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും നിരന്തരം തിരിച്ചടികൾ ഏറ്റുവാങ്ങി ഏറ്റവും ദുർബലമായ അവസ്ഥകളിലൂടെ കടന്നു പോകുന്ന എൽ ഡി എഫ്ൻറെ തിരിച്ചു വരവ് പ്രകടമാക്കുന്നതാണ് ത്രിതല പഞ്ചാത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന ആദ്യ സൂചന. മറുപുറത്ത് ബി ജെ പി തങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്നത് കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. എല്‍ ഡി എഫും യുഡിഎഫും ചേര്‍ന്ന് തങ്ങൾക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചിട്ടും ബി ജെ പിക്ക് വലിയ മുന്നേറ്റം നടത്താൻ കഴിയാതിരുന്നത്, ഉത്തെരേന്ത്യയിൽ ബി ജെ പി യുടെ നേതൃത്വത്തിൽ നടക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്റെ സമാനതകളില്ലാത്ത ഹിംസാത്മക പ്രവര്‍ത്തനങ്ങൾ കൊണ്ടാണു  കേരളജനത ആവശ്യമായ കരുതലെടുക്കാൻ ശ്രമിച്ചു.യു ഡി എഫിനാവട്ടെ അതിര് കവിഞ്ഞ ആത്മ വിശ്വസാത്തിനും എന്ത് നെറികേടും കാണിച്ചും അധികാരത്തിൽ തുടരാം എന്ന ധാർഷ്ട്യത്തിനും ജനങ്ങൾ കൊടുത്ത ശക്തമായ താക്കീതും.

ലോകസഭ ഇലക്ഷനിൽ യു പി എയെ യുടെ തകര്ച്ചയിലേക്ക് നയിച്ച ഘടകക്ഷികളുടെ അഴിമതിയും അതിനു ചൂട്ടു പിടിക്കുന്ന കോണ്ഗ്രസിന്റെ നിലപാടുകളുടെയും ആവർത്തനമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. അന്നതിന്റെ ഫലം കൊയ്ത ബി ജെ പിക്ക് കേരളത്തിൽ അത്തരത്തിൽ വലിയ മുന്നേറ്റം നടത്താൻ കഴിയാതിരുന്നത് കേരളത്തിലെ ഇടതുപക്ഷത്തിന്റെ ശക്തമായ സ്വാധീനം ഒന്നുകൊണ്ടു മാത്രമാണ്. യു ഡി എഫിന്റെ സവർണ വിഭാഗത്തിന്റെ നല്ലൊരു ശതമാനം വോട്ടുകൾ നേടാൻ ബി ജെ പിക്ക് കഴിഞ്ഞിട്ടുണ്ട് എന്നതൊഴിച്ചാൽ യു ഡി എഫിന്റെയോ എഫ് ഡി എഫിന്റെയോ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിൽ വലിയ വിള്ളലുകൾ വീഴ്ത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. മാത്രവുമല്ല എസ് എൻ ഡി പി, ബി ജെ പി ബാന്ധവം വൻ പരാജയവും തിരിച്ചടിയുമാണ് ഈ ഇലക്ഷനിൽ നേരിട്ടത് എന്നതാണ് ഈഴവ ശക്തികേന്ദ്രങ്ങളായ കൊല്ലവും ആലപ്പുഴയും നല്കുന്ന പാഠം.

ബാർ കോഴയും മറ്റു അഴിമതികളും ആരോപണങ്ങളും നേരിടുന്ന യു ഡി എഫ് നേതൃത്വത്തിന് അതിനെതിരെ പൊതു ജനത്തിനെ വിശ്വസൈലെടുക്കാൻ തക്ക ശക്തമായ നിലപാടെടുക്കാൻ കഴിയാതിരുന്നത് അവർ നേരിട്ട വൻ തിരിച്ചടിക്ക് കാരണമായി. മറ്റൊന്ന് സംഘ പരിവാർ ശക്തികളുടെ അസഹിഷ്ണുതയുടെ രാഷ്ട്രീയത്തോട്, വിശിഷ്യ കേരള ഹൗസ് വിവാദം മുതൽ ഇന്ത്യയോട്ടുക്കും നടപ്പിലാക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റു നിലപാടുകളോട് യു ഡി എഫ് പുലർത്തിയ മൃദുസമീപനം തിരിച്ചടിക്കുള്ള കാരണങ്ങളിൽ മറ്റൊന്നാണ്. യു ഡി എഫ് ഈ നിലതുടർന്നാൽ അതിനു അവർ വലിയ വിലതന്നെ നൽകേണ്ടി വരും.

ആദിവാസികളുടെ നിൽപ്പ് സമരം പോലുള്ള അവകാശ സമരങ്ങളെ സി പി എം നേരിട്ട രീതികൾ ഇടതുപക്ഷത്തെ അവരുടെ പരമ്പരാഗത വോട്ടുകളുടെ കൊഴിഞ്ഞു പോക്കിന് കാരണമാകാറുള്ളത്. എന്നാൽ പെമ്പിള ഒരുമയുടെ മൂന്നാർ സമരത്തോടുള്ള വീ എസിന്റെ നിലപാടും, ജൈവ പച്ചക്കറിയിലൂടെയും മറ്റും തോമസ്‌ ഐസക്കിനെ പോലുള്ള നേതാക്കളുടെ ഇടപെടലും പാർട്ടിയെ വീണ്ടും ജനങ്ങളിലേക്ക് അടുപ്പിക്കുന്നതിൽ നല്ല പങ്കു വഹിച്ചിട്ടുണ്ട്. കൂടാതെ സംഘപരിവാർ ശക്തികളുടെ ദളിത്ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന വിധ്വംസക പ്രവര്ത്തനങ്ങളെ ശക്തമായി നേരിടുന്നതിൽ പാർട്ടി കാണിച്ച കരുതൽ ആ വിഭാഗത്തിന്റെ വോട്ടുകൾ നേടുന്നതിന് ഇടതു പക്ഷത്തിന് സഹായകരമായി. ഇടതു പക്ഷം ഈ നില തുടരുകയും, യു ഡി എഫ് പുഴുക്കുത്തുകൾ തിരിച്ചറിഞ്ഞു ശസ്ത്രകിയക്ക്‌ തയ്യാറാകാതിരിക്കുകയും ചെയ്യുകായാണെങ്കിൽ വരാനിരിക്കുന്ന നിയമസഭാഇലക്ഷനിൽ ഒരു പ്രധാന ശക്തിയായിബി ജെ പിയും മൽസരരംഗത്തുണ്ടാകും.

 

ഈ തിരെഞ്ഞെടുപ്പ് ഫലം തന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണത്തിന്റെ വിധിയെഴുത്താവും എന്ന ഉമ്മൻ ചാണ്ടിയുടെ സ്റ്റേറ്റ്മെന്റിൽ ഇപ്പോഴും അദ്ദേഹം ഉറച്ചു നില്ക്കുന്നുണ്ടോ? എങ്കിൽ ജനങ്ങൾ ഇതാ വിധിയെഴുതിയിരിക്കുന്നു. രാജിവെക്കാൻ താങ്കൾ തയാറാവുമോ? അതോ മാണി ലൈനിൽ പാലായിലെ തിരഞ്ഞെടുപ്പ് ഫലം വെച്ച് ഓട്ടയടക്കുമോ

Comments

comments