രോ നോവലിനുമിടയില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെയെങ്കിലും ഇടവേളയുണ്ടായിട്ടുണ്ട്. ഡികഴിഞ്ഞ് ‘9’ അതിനുശേഷം പേപ്പര്‍ ലോഡ്ജ്പിന്നെ ആത്മഛായഎന്നിങ്ങനെ. ഡിയും 9 ഉം എഴുതിയപ്പോള്‍ ഏറ്റവും കൂടുതൽ കേട്ടചോദ്യം നോവലിന്റെ പേരുകളെന്താണ് ഇങ്ങനെ കുഞ്ഞായിരിക്കുതെന്നായിരുന്നു. പലരോടും പല മറുപടികളാണ് സന്ദര്‍ഭം നോക്കി പറഞ്ഞുകൊണ്ടിരുന്നത്. വാസ്തവത്തില്‍ എന്തിനാണ്  പേരുകള്‍ ? പേരുകളാണ് ശ്രദ്ധയിലേക്കുള്ള ആദ്യത്തെ ചൂണ്ടുപലക എന്നത് സത്യമായ കാര്യമാണെങ്കിലും അതുമാത്രമാണോ കാര്യം ? അല്ല, പേരുകളാണ് ആ കൃതിയുടെ അന്തസത്തയെ വെളിവാക്കുന്നത്. ഡി എന്നും9എന്നും  പേപ്പര്‍ ലോഡ്‌ജെുന്നുമല്ലാതെ ആ നോവലുകള്‍ക്ക് മറ്റെന്തെങ്കിലും പേരുകള്‍ കെണ്ടത്താനെനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആത്മഛായ എഴുതുമ്പോഴും എന്തായിരിക്കണം തലക്കെട്ട്ന്നതായിരുന്നു ഏറെ അലട്ടിയ ചിന്ത. ഒടുക്കം ആത്മഛായ എന്നു തെളിഞ്ഞുവന്നപ്പോള്‍ മനസ്സേറെ തണുക്കുകയും ചെയ്തു.

ആത്മഛായ നാലുപേരുടെ ജീവിതകാലത്തിന്റെ കഥയാണ്. മനുജന്‍ എന്നു പേരുള്ള ഒരു പഴയ മനുഷ്യനാണ് ആത്മഛായയിലെ കേന്ദ്രപുരുഷ. അദ്ദേഹം ഭുവനം എന്ന ദേശത്തുവരികയും അവിടെയുള്ള ജനങ്ങളെ ചേര്‍ത്തുകെട്ടി പുതിയൊരു സാമൂഹികജീവിതമെന്ന ആശയത്തിന് വിത്തുപാകുകയും ചെയ്തു. അതനസരിച്ച് ഭുവനത്തെ ജനങ്ങള്‍ക്ക് സ്വത്തുമോഹമോ സ്വാര്‍ത്ഥതയോ സ്വജനപക്ഷപാതമോ മതമോ ജാതിയോ ഒന്നുമില്ല. എല്ലാവരും എല്ലാവര്‍ക്കും വേണ്ടിയും എന്നതാണ് ഭുവനം വാസികളുടെ മുദ്രാവാക്യം പോലും. മനുജനെ ജീവനോടെ കണ്ടിട്ടുള്ളവര്‍ ഇവിടെ ജീവിച്ചിരിക്കുന്നില്ല. കേട്ടറിവുകളിലൂടെ കൈമാറപ്പെടുന്ന മനുജരൂപത്തെ ഒരു പ്രതിമയുടെ രൂപത്തിലേക്ക് സ്ഥിരപ്പെടുത്താന്‍ ഭുവനത്തെ ജനങ്ങളാഗ്രഹിക്കുന്നു. അപ്പോള്‍ ആര് ശില്പമുണ്ടാക്കും എതായി അടുത്ത ചോദ്യം. ഇുവരെ കണ്ടിട്ടില്ലാത്ത ഒരു വ്യക്തിയുടെ പ്രതിമയുണ്ടാക്കാന്‍ തക്ക പ്രാപ്തിയുള്ള ഒരു പ്രതിഭയെ ഭുവനത്തിന് ആവശ്യമായി വരുന്നു. ആ ദൗത്യമേറ്റെടുക്കാന്‍ ബംഗാളില്‍നിന്നുള്ള യുവശില്പി മൃണാളനാണ് അവസരമുണ്ടാവുന്നത്. ആത്മഛായയിലെ നായകനെന്നു വിളിക്കാവുന്ന കഥാപാത്രം മൃണാളനാണ്. സ്വന്തം അച്ഛനെ  കാണാന്‍ ഭാഗ്യമില്ലാതെപോയ യുവാവാണ് മൃണാളന്‍. അമ്മയുടെ യൗവ്വനവും വൈധവ്യവും കണ്ടും അമ്മയുടെ നിശ്ചയദാര്‍ഢ്യവും കണ്ണീരും ബലപ്പെടുത്തിയും പരുവപ്പെട്ട ചെറുപ്പക്കാരനാണ് മൃണാളന്‍. 

ചെളിയും വെള്ളവും വസ്ത്രത്തില്‍ തേച്ച് പ്രത്യാശയോടെ മൃണാള അമ്മയെ നോക്കി. നിരുപമ അപ്പോഴും ദൃഢബോധത്തോടെ ശില്പത്തെ നിഷേധിച്ചു.അച്ഛനെ താന്‍ കണ്ടിട്ടില്ലാത്തതിനാല്‍ മൃണാളന്‍ നിസ്സഹായനായി. അതേസമയം അമ്മയെക്കാളും അച്ഛനെ അടുത്തറിഞ്ഞിട്ടുള്ള മറ്റ് കുടുംബാഗംങ്ങളുടെ അഭിനന്ദനങ്ങളെ നിഷേധിക്കാനും അവനാവുമായിരുന്നില്ല.ആ ആശയക്കുഴപ്പത്തിന്റെ അവസാനം നിരുപമ മകന്റെ മുഖത്തുനോക്കി തീര്‍ത്തുപറഞ്ഞു.

അച്ഛന്റെ ഭാവം മുഴുവനായില്ല മോനെ.

അമ്മേ.

മുഖഛായ പണിയലല്ല ശില്പരചന.ഉടച്ചുകളഞ്ഞേക്കൂ.

നിരുപമാ..

ക്ഷമിക്കണം അഭിവന്ദ്യരേ.

(നോവലില്‍നിന്നും)

ആത്മഛായയിലെ മറ്റൊരു പ്രധാന കഥാപാത്രം അമു എന്ന പെൺകുട്ടിയാണ്. ഏതാണ്ട് ഏഴുവയസ്സിലധികം പ്രായമില്ലാത്ത ഒരു അങ്ങാടിക്കുരുവിയാണ് അമു. തെരുവില്‍നിന്നുംന്ന് തെരുവുകളിലൂടെ ജീവിക്കുന്ന അമു കടന്നുപോകാത്ത വഴിത്താരകളോ അനുഭവിക്കാത്ത ജീവിതമോ ഇല്ല. പക്ഷേ എല്ലായ്‌പ്പോഴും അമുവിന് കൂട്ടായി സജ്ജനങ്ങള്‍ കടന്നുവരുന്നു. ഒരര്‍ത്ഥത്തില്‍ ആരിലാണ് നന്മയില്ലാത്തത്? എല്ലാ മനുഷ്യരിലും നന്മയും സഹായമനസ്ഥിതിയുമുണ്ട്. അവരിലൂടെയാണ് അമു കടന്നുപോകുന്നത്. ദെല്‍ഹിയിലെ തെരുവുകളിൽ നിന്നാരംഭിക്കുന്ന അമുവിന്റെ യാത്ര പഞ്ചാബിലെ കാന്‍സര്‍ബാധിതരായ കര്‍ഷകരുടെ നാട്ടിലെത്തുമ്പോഴേക്കും ശരിയായ ദിശയിലേക്കെത്തുന്നുണ്ട്. അമുവിന് നോവലില്‍ പ്രായമാകുന്നതേയില്ല. നോവല്‍ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും അവള്‍ക്ക് പ്രായം ഒന്നുന്നെയാണ്. പക്ഷേ മൃണാളന്റെ ജീവിതാവസ്ഥകളിലൂടെ കാലം മുന്നോട്ടുപോകുന്നത് നാം അിറയുന്നുണ്ട്. എന്നാല്‍ അമുവിലെ നിഷ്‌കളങ്കതയും അന്വേഷണബുദ്ധിയും വിപദിധൈര്യവും അവസാനിക്കുന്നതേയില്ല. ദെല്‍ഹിയില്‍വച്ച് യാമിയെ കണ്ടുമുട്ടുന്നതാണ് അമുവിന്റെ ജീവിതത്തിലെ വഴിത്തിരിവ്. യാമിയാണ് അമുവിന് രാഷ്ട്രീയവും സാമൂഹികവുമായ ഇന്ത്യന്‍  അവസ്ഥകള്‍ വിവരിച്ചുകൊടുക്കുന്നത്. യാമിയാണ് അമുവിന് വിദ്യാഭ്യാസം കൊടുക്കുന്നതും. റെയ്‌സീന കുന്നിലേക്ക് ഇന്ത്യന്‍ യുവത നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ അമുവും പങ്കെടുക്കുന്നുണ്ട്. അമു ഇന്ത്യയെ നടന്നുകാണുകയാണ്. അമുവാണ് ഈ നോവലിലെ അഗ്നിശോഭയുള്ള നാളം. 

ഏതാനും ദിവസംമുമ്പ് സഫ്ദര്‍ജംഗ് ആശുപത്രിക്കുമുന്നില്‍നില്‍ക്കേ ആക്രോശിക്കുംപോലെ യാമി ചോദിച്ചിരുന്നു.

അടങ്ങിയൊതുങ്ങി ഇരുന്നാല്‍ മികച്ച വ്യക്തിത്വമുള്ള പെകുട്ടിയാവുമെന്നാണോ നിന്റെ ധാരണ ?

ചോദ്യം കേട്ട് അമു പകപ്പോടെ യാമിയെ നോക്കി.

അത് ഒന്നാം ചോദ്യമായിരുന്നു.

കുറച്ചുകൂടി മുതിര്‍ന്നുകഴിയുമ്പോള്‍ ഒരു പുരുഷനെ (യാമി എന്നിട്ട് നാവുവടിച്ച് തുപ്പി.അറപ്പോടെ.)വിവാഹം ചെയ്ത് അവന്‍ ചോദിക്കുമ്പോഴൊക്കെ കാലുകള്‍ വിടര്‍ത്തിവച്ച് കിടക്കുന്നതാണ് ജീവിതമെന്ന് നീ കരുതുന്നുണ്ടോ.?

രണ്ടാം ചോദ്യം.

കുറേ കുട്ടികളെ പെറ്റിട്ടിട്ട് (യാമി അപ്പോഴും വൃത്തികെട്ട ഒരൊച്ചയില്‍ കാര്‍ക്കിച്ചിട്ട് നിലത്തേക്ക് തുപ്പി.)ഒരു സാധാരണ ഇന്ത്യന്‍ അടിമപ്പെണ്ണിനെപ്പോലെ മെലിഞ്ഞുണങ്ങി രക്തം വറ്റിയ കണ്ണുകളോടെ ജീവിക്കുന്നതാണോ നിന്റെ ലക്ഷ്യം?

മൂന്നാം ചോദ്യം.

ഇവിടെ ഇപ്പോള്‍ സംഭവിക്കുന്നത് നീ മനസ്സിലാക്കുന്നുണ്ടോ..? നീയും ഞാനും സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും മുന്നിലേക്കു വന്നാല്‍മാത്രം ആ മുറിവേറ്റ പെകുട്ടി വെന്റിലേറ്ററിലേക്കും അധികാരികളുടെ ശ്രദ്ധ കിട്ടുന്ന പരിചരണത്തിലേക്കും ഉയര്‍ത്തപ്പെടും.അല്ലെങ്കില്‍ ഏതുനിമിഷവും കാലുകള്‍ക്കിടയി നിന്നും ഒഴുകുന്ന ചോരയുമായി പുറത്തുചാടിയ കുടല്‍മാലക വാരിപ്പിടിച്ച് മരണക്കിടക്കയില്‍പ്പോലും ആര്‍ക്കെങ്കിലും കിടന്നുകൊടുക്കേണ്ടിവരും. എന്നിട്ട് മരിക്കും. അനാഥശവമായി. കൊന്നവരുടെ ചിത്രം സമൂഹത്തിനു കിട്ടാത്ത രഹസ്യങ്ങളായി മറയും. മനസ്സിലായോ നിനക്ക് ?

നാലാം ചോദ്യത്തോടെ യാമി അവളെ അപരിചിതയെപ്പോലെ നോക്കി..

അമു നിലത്തെ തുപ്പലുകളിലേക്ക് നോക്കി. അത് ആകൃതിയില്ലാത്ത പടങ്ങള്‍ വരച്ച് തനിക്കുമുന്നില്‍ അവശേഷിക്കുന്നത് അമു കണ്ടു. 

(നോവലില്‍നിന്നും) 

വസന്തന്‍ ആരാണ് ? ആത്മഛായയിലെ ഒരു കഥാപാത്രം മാത്രമാണോ വസന്തന്‍ ? അതോ നമ്മില്‍ തന്നെയുള്ള അപരഭാവമാണോ വസന്തന്‍? 

ഒരോ മലയാളിയും ഒരു വസന്തനെ അവന്റെ ലൈംഗീകതയുടെ മരവിപ്പുകള്‍ക്കും അരാജകത്വത്തിനുമിടയില്‍ സൂക്ഷിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. രചനയില്‍ ഏറെ വെല്ലുവിളി തന്നത് വസന്തനെ എഴുതുമ്പോഴാണ്. കാരണം വസന്തന്‍ വിദ്യാര്‍ത്ഥിനികളെ മുത വൃദ്ധയെ വരെ വേട്ടയാടുന്നുണ്ട്. അവരോടൊപ്പം ശരീരം പങ്കിടുന്നുണ്ട്. എന്നിട്ട് പാപബോധമോ പശ്ചാത്തമോ ഇല്ലാത്ത മനസ്സുമായി വീണ്ടും ജീവിക്കുന്നുണ്ട്. അയാളുടെ സ്ത്രീകളില്‍ വിരൂപകളും അംഗവൈകല്യം വന്നവരുമുണ്ട്. ഏതുതരം രതിയിലാണയാള്‍ തൃപ്തനാവുന്നത്. അതോ ഏതെങ്കിലും സ്ത്രീക്ക് വസന്തനെന്ന മലയാളിപുരുഷനെ തൃപ്തനാക്കുവാ സാധിക്കുന്നുണ്ടോ..ഈ നോവലിലെ ഏററവും സങ്കീര്‍ണമായ കഥപാത്രവും ഏററവും വ്യത്യസ്തനായ കഥാപാത്രവും വസന്തനാണ്. പക്ഷേ മലയാളി വായനക്കാര്‍ക്ക് വളരെയെളുപ്പത്തി വസന്തനി എഴുത്തുകാരനെ കാണാന്‍ കഴിയില്ലേ എന്ന് ഞാ ഭയപ്പെടാതിരുന്നില്ല. നമ്മുടെ ശീലമനുസരിച്ച് പൊതുബോധ്യത്തിനു അപ്പുറത്തുള്ള കാര്യങ്ങള്‍ തുറന്നെഴുതിയാല്‍ അതൊക്കെ എഴുത്തുകാരന്റെ മാത്രം വ്യക്തിജീവിതാനുഭവങ്ങളാണെന്നു ഉച്ചത്തില്‍ പറഞ്ഞ് സമാധാനിക്കുന്നവരാണല്ലോ മലയാളി വായനക്കാര്‍. അപ്പോള്‍ വസന്തനിലെ ലൈംഗീക അരാജകത്വങ്ങളുടെ ഭാരം എന്റെ മേല്‍ വീഴുമോ എന്നു ഞാ സംശയിക്കാതിരുന്നില്ല. പക്ഷേ നിര്‍ഭയമായി എഴുതുകയാണ് വേണ്ടതെന്ന് എനിക്കുതോന്നി. വാരികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കുന്ന കാലത്തുതന്നെ ഏറെ പഴി കേട്ട കഥാപാത്രമായിരുന്നു വസന്തന്‍. പക്ഷേ ആ ഇരുണ്ട മനുഷ്യന്‍ നമുക്കിടയിലുണ്ട്. ആ മനുഷ്യന്റെ സഖികളും നമുക്കിടയിലുണ്ട്. മനുജനും മൃണാളനും അമുവും മാത്രമല്ല വസന്തനും കൂടിച്ചേർന്നതാണ് ലോകം.

ആത്മഛായയില്‍ അഞ്ചാമതായി പ്രാധാന്യത്തോടെ വരുന്ന കഥാപാത്രം ഇതിലെ നായികയെന്നു വിളിക്കാവുന്ന ശ്രാബൊന്ദിയെന്ന ബംഗാളിയാണ്. മൃണാളന്റെ പ്രതിശ്രുതവധു. മുഖ്യമായും ഈ അഞ്ചു കഥാപാത്രങ്ങളിലൂടെയാണ് ആത്മഛായ സമകാലിക ഇന്ത്യയുടെ ആത്മഛായകള്‍ അവതരിപ്പിക്കുന്നത്. ആ നോവലിന്റെ പശ്ചാത്തലം മുഴുവനായും ഇന്ത്യന്‍ സംസ്ഥാനങ്ങളാണ്. അനവധി സംസ്ഥാനങ്ങ നോവലി കടന്നുവരുന്നുണ്ട്. അവിടുത്തെ രാഷ്ട്രീയവും സാമൂഹികാവസ്ഥകളും മറ്റ് സ്ഥിതിഗതികളും പരാമര്‍ശവിഷയമാകുന്നുണ്ട്. എങ്കിലും ഭുവനവും കൊല്‍ക്കത്തയും നോവലിന്റെ ഗതിയെ സാരമായി നിര്‍ണയിക്കുന്ന രണ്ട് ദേശങ്ങളാണ്. 

നോവലാരംഭിക്കുന്നത് ഇങ്ങനെയാണ്. 

അച്ഛന്‍ അകതലങ്ങളില്‍നിന്നും ഓരോന്നായി ഓര്‍ത്തോര്‍ത്ത് അവിരാമമായ ഒരു ക്രിയ പോലെ പറയുകയാണ്. തന്റെ  പ്രവര്‍ത്തിയി ശ്രദ്ധിക്കുകയാണെന്ന ഭാവേന  മൃണാളന്‍ അച്ഛനെ ഉള്‍ക്കൊണ്ടു. നിറയെ നീലയിലകളുള്ള ഏതോ ഇന്ത്യന്‍മരത്തിന്റെ പ്രതലസ്വഭാവമുള്ള ചിത്രമായിരുന്നു അങ്ങനെ അച്ഛനെ കേട്ടുകൊണ്ടിരിക്കുമ്പോള്‍  മൃണാളന്‍ രചിച്ചുകൊണ്ടിരുന്നത്. 

മകന്റെ അലക്ഷ്യഭാവം മുഷിപ്പിച്ചിട്ടാവാം ഇടയ്ക്ക് സംസാരം നിര്‍ത്തി  അച്ഛന്‍ ചോദിച്ചു.

മൃണാള്‍, ഇപ്പോ നിന്റെ മനസ്സിലെന്താണ്. ഞാന്‍ പറയുന്നതോ നീ വരയ്ക്കുന്നതിന്റെ വിശദാശംങ്ങളോ അതോ മറ്റെന്തെങ്കിലുമോ ?”

മൃണാളന്‍ അച്ഛനെ നോക്കി.

എന്റെ മനസ്സിലിപ്പോള്‍ എവിടെയോ ഇരുന്ന് ആരോ പാടുന്ന ഏതോ പാട്ടുമാത്രമാണ് അച്ഛാ.

എവിടെയോ,ആരോ,ഏതോ എന്നീ അവസ്ഥകള്‍ എന്താണെന്ന് നിനക്കറിയാമോ.

അതെനിക്കൊട്ടും വ്യക്തമല്ല.പക്ഷേ അവ്യക്തമായ ആ പാട്ട് ഞാന്‍ കേള്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് എനിക്ക് അച്ഛന്റെ സംസാരം ശ്രദ്ധിക്കാനും അതേസമയം വരയ്ക്കാനും കഴിയുന്നത്.

അത്രയും മന്ത്രിച്ചശേഷം മൃണാളന്‍ അച്ഛന്റെ മുഖം നോക്കാതെ വര തുടർന്നുകൊണ്ടേയിരുന്നു. അച്ഛന്‍ മുഷിച്ചിലില്ലാതെ തൃപ്തനായി നിര്‍ത്തിയിടത്തുനിന്ന് വീണ്ടും ആരംഭിച്ചുതുടങ്ങി- 

മൃണാളന്റെ അച്ഛന്‍ മൃണാളനോട് ജീവിതം പറയുന്നിടത്തുനിന്നും ആരംഭിക്കുന്ന നോവ പിന്നീട് മൃണാളനിലൂടെ വളരുന്നു. മൃണാളനും അമ്മയും, മൃണാളനും ശ്രാബൊന്ദിയും, മൃണാളനും അമുവും എന്നിങ്ങനെ സംവാദതുല്യമായ നിലയിലേക്ക് വളരുന്ന ആത്മബന്ധങ്ങളും മനുജന്റെ ശരിയായ ആത്മസത്തയെ കണ്ടെത്താന്‍ മൃണാള നടത്തുന്ന അന്തമില്ലാത്ത യാത്രകളും ആ യാത്രക്കിടയിലെ വിസ്മയങ്ങളും വഴിത്തിരിവുകളും എഴുത്തുകാരനെന്ന നിലയി എനിക്കേറെ തൃപ്തി തന്ന ഭാഗങ്ങളാണ്. രാജ്യത്തിനു തലങ്ങും വിലങ്ങുമായി കഥാപാത്രങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അഴിച്ചെടുക്കാന്‍ കഴിഞ്ഞ ഇന്ത്യനവസ്ഥ എന്നിലെ എഴുത്തുകാരന് സമൂഹത്തിനോടുള്ള കടപ്പാടിനെ ഉദാരീകരിക്കാനാവുന്നുണ്ട്.

ദേശാഭിമാനി വാരികയിലാണ് നോവല്‍ ആദ്യമായി അച്ചടിച്ചുവന്നത്. വായനക്കാരില്‍നിന്നും വളരെ നല്ല പ്രതികരണങ്ങളാണ് ഓരോ ആഴ്ചയും കിട്ടിക്കൊണ്ടിരുന്നത്. എന്നെ സംബന്ധിച്ച് ഇതുവരെ ഞാനെഴുതിയ മറ്റെല്ലാ നോവലിനെക്കാളും മനസംതൃപ്തി തന്നതും നോവലെന്ന മാധ്യമത്തോട് കുറേക്കൂടി അടുത്തുനില്‍ക്കാ സഹായിച്ചതും ആത്മഛായയാണ്. ഈ നോവലിന്റെ ആശയത്തെപ്പറ്റി ആദ്യം പറയുകയും എഴുതിയ ഏതാനും അധ്യായങ്ങ വായിക്കാ കൊടുക്കുകയും ചെയ്തപ്പോള്‍ ദേശാഭിമാനി വാരിക പത്രാധിപ കെ.പി മോഹനന്‍ മാഷ് വളരെയധികം താല്‍പര്യത്തോടെ നോവ നമുക്ക് വേഗം തന്നെ തുടങ്ങാമെന്നു പറഞ്ഞ നിമിഷത്തിനോട് എനിക്ക് വലിയ കടപ്പാടുണ്ട്. ഓരോ ആഴ്ചയും അസ്സലായി ചിത്രങ്ങ വരച്ചുകൊണ്ടിരുത് ഭാഗ്യനാഥാണ്. പ്രത്യേകിച്ചും അമുവിനെ അദ്ദേഹം വാര്‍ത്തെടുത്തതുപോലെയാണ് എന്റെ മനസ്സിലെ അമു പിന്നീട് വളർന്നത്. ഓലൈന്‍ മാധ്യമങ്ങളിലൂടെ, പ്രത്യേകിച്ചും ഫേസ് ബുക്കിലൂടെ പ്രസിദ്ധീകരണ സമയത്ത് വായനക്കാര്‍ തന്ന പ്രോത്സാഹനത്തെ മറക്കാനാവുകയില്ല. ഒരര്‍ത്ഥത്തില്‍ ആഘോഷപൂര്‍വ്വമാണ് ആത്മഛായയുടെ എഴുത്തുകാലവും പ്രസിദ്ധീകരണകാലവും എന്റെ ഓര്‍മ്മയിൽ നില്‍ക്കുന്നത്. ഇപ്പോഴിതാ ഒന്നുകൂടി ക്ഷമാപൂര്‍വ്വം തിരുത്തിപ്പകര്‍ത്തി കണ്ണില്‍പ്പെട്ട കരടുകള്‍ തിരുത്തി കുറേക്കൂടി ബലപ്പെടുത്തിക്കൊണ്ട് ആത്മഛായ പുസ്തകരൂപത്തില്‍ വരുന്നു. ഡിസംബറി ആത്മഛായ പുസ്തകരൂപത്തി പുറത്തിറങ്ങുമ്പോള്‍ എനിക്കുറപ്പുണ്ട്,നാളിതുവരെ ഞാനെഴുതിയ ഏതു നോവലിനെക്കാളും അഴകും കരുത്തുമുള്ളത് ആത്മഛായയ്ക്കാണെ കാര്യത്തില്‍.

ശ്രാബൊന്ദിയുടെ കൈ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി നിരുപമ കസേരയില്‍ ഇരുത്തുകയാണ് പിന്നെചെയ്തത്. എന്നിട്ട് അത്ര സ്വകാര്യമല്ലാത്ത ഒരൊച്ചയില്‍ ചോദിച്ചു.

തമ്മിലാദ്യം കണ്ടപ്പോള്‍ അങ്ങോട്ട് കേറി സംസാരിച്ചത് ഇവനാണോ മോളാണോ?”

ന്നു കാലത്തുണ്ടായ കൂടിക്കാഴ്ചയെപ്പറ്റി ശ്രാബൊന്ദി ഓര്‍ത്തു. ഒരു മുഖാമുഖപരീക്ഷയുടെ വേവലാതികളില്‍ സംഭവിച്ച പിഴ. അതില്‍നിന്നു ലഭിച്ച ആദായമായ ഈ സൗഹൃദം. അതിനപ്പുറമെന്താണ് തങ്ങള്‍ക്കിടയിലുള്ളതെന്ന് അവള്‍ക്കറിയുമായിരുന്നില്ല. എന്നാല്‍ അതൊക്കെ അറിയുന്ന ഒരാളെപ്പോലെയാണ് നിരുപമ ചോദ്യം തൊടുത്തത്. നിരുപമ ചോദിച്ച ആ ചോദ്യം ആദ്യമായി കാണുന്ന ഒരാളോടു ചോദിക്കേണ്ടതാണോ എന്ന് ശ്രാബൊന്ദി മനസ്സിലാലോചിച്ചു. അതില്‍ ഒരു കുറ്റപ്പെടുത്തലിന്റെയോ ചോദ്യം ചെയ്യലിന്റെയോ മണമുണ്ടോയെന്ന് സ്വയമന്വേഷിക്കുകയും ചെയ്തു.ഏറെനേരം ആലോചിച്ചുനില്‍ക്കാ സാഹചര്യമുണ്ടായിരുന്നില്ല.അവള്‍ സമ്മതിച്ചു.

ആദ്യം സംസാരിച്ചത് ഞാനാണ്.

പെട്ടെന്ന് തടുക്കാനാവാത്ത ആഹ്ലാദത്തോടെ അവളുടെ ഇരുകൈയും ചേര്‍ത്തുപിടിച്ചിട്ട് പ്രകാശം തിങ്ങിയ മുഖത്തോടെ നിരുപമ പറഞ്ഞു.

അതാണു ശരി. ഇവന്റെ അച്ഛനും ഞാനും ആദ്യമായി കാണുമ്പോഴും അങ്ങോട്ടുകയറി സംസാരിച്ചത് ആദ്യം ഞാനാണ്. അങ്ങനെ ചെയ്യാന്‍ ഒരു പെകുട്ടിക്ക് തോന്നുതെപ്പോഴാണെന്നു പറയാ നിനക്കു സാധിക്കുമോ മരുമകളേ..?”

ഇത്തവണ ശ്രാബൊന്ദിക്കൊപ്പം മൃണാളനും വല്ലാതെ ഇളിഭ്യത അനുഭവിച്ചു. അവ പരിഭ്രമത്തോടെ മൃണാളനെ നോക്കി.അമ്മയുടെ സംസാരത്തില്‍ അവ വല്ലാതെ സംശയിക്കപ്പെടുന്നുണ്ടെന്ന് മൃണാളന് മനസ്സിലായി. എന്തിനാണ് അമ്മ അങ്ങനെ സംസാരിക്കുതെന്ന് മൃണാളനും മനസ്സിലായിരുന്നില്ല. പക്ഷേ ആ സന്ദര്‍ഭത്തില്‍വച്ച് ഒന്നും ചോദ്യം ചെയ്യാന്‍ അവനാവുമായിരുന്നില്ല.അമ്മയെ തുടരാനനുവദിക്കുകയല്ലാതെ. പ്രത്യേകിച്ചും അമ്മയുടെ മാനസികാവസ്ഥ അറിയാവുന്നതിനാല്‍. 

അവരുടെ മനോവിചാരങ്ങളേയും പകച്ച നോട്ടത്തേയും നിശ്ശബ്ദതയേയും അവഗണിച്ച് നിരുപമ മറുപടിയും പറഞ്ഞു.

ഒരു കുഞ്ഞിനെ വേണമെന്ന് ശരീരം പറയുമ്പോള്‍!

അമ്മേ!

നേര്‍ത്ത നടുക്കത്തോടെ മൃണാള പതിയെ വിളിച്ചു.അത് ശ്രദ്ധിക്കാതെ നിരുപമ ചോദിച്ചു.

പക്ഷേ അപ്പോള്‍ അതങ്ങനെയല്ല നമുക്ക് തോന്നുക.ഇഷ്ടം തോന്നിയ ആണിനോട് ഒന്നുപോയി മിണ്ടണം എന്നുമാത്രമായിരിക്കും. എന്നാല്‍ അതിന്റെ അര്‍ത്ഥം ഇതാണ്. അത് ശരീരവും മനസ്സും തമ്മിലുള്ള ഒരു പെണ്ണിന്റെ രഹസ്യമാണ്.

(നോവലില്‍നിന്നും) 

Comments

comments