ത്തേരിയില്‍  നിന്നും
മൈസൂര്‍ക്ക്‌ പോവുന്ന
ചുവപ്പും മഞ്ഞയും നിറമുള്ള,
KL 4043 സര്‍ക്കാര്‍ ബസിന്‍റെ
ക്ലിപ്പിടാന്‍ വയ്യാത്ത ജനല്‍ക്കാറ്റിലൂടെ
ഒരാനയെയോ ,കാട്ടു പോത്തിനെയോ
അല്ലെങ്കില്‍, ഒരു കടുവയെ തന്നെയോ
തലയിട്ടു തിരഞ്ഞു കൊണ്ടിരിക്കും


ഒരു മാനോ
, മുയലോ ബസിനുള്ളില്‍
കുടുങ്ങിയിട്ടുണ്ടാകാമെന്നിരിക്കെ
കാട്ടു പിന്നോക്കം പാച്ചിലില്‍
കണ്ണു കൂര്‍പ്പിച്ച ജനല്‍ക്കമ്പിയില്‍
കുടുങ്ങാത്ത പോത്തിലോ, ആനയിലോ
നഷ്ടപെടാതെ മാനിറച്ചി
വേവിച്ചങ്ങിനെയിരിക്കുമ്പോള്‍
ഓടി മടുത്ത് കാടൊരിടത്ത്
പൊടുന്നെനെ നിന്നു പോകും.


കഴിഞ്ഞ തവണ

ബസ് മൈസൂര്‍ക്ക്‌ പോയപ്പോള്‍
കാട് നിന്നതിനപ്പുറത്തെ നഞ്ചയ്യയുടെ
പറമ്പ് നിറയെ
ഉരുളന്‍ തണ്ണി മത്തനുകളെ
കെട്ടിവലിച്ചിഴയുന്ന വള്ളികളുണ്ടായിരുന്നു
അതിനും മുന്‍പ്,
നിറയെ
ജമന്തി പൂക്കളായിരുന്നു.
അന്ന് ഒരൊറ്റ ചുംബനയിതളിനെ
കൂടുതല്‍ കൂടുതലെന്നു
വീതിച്ച രണ്ടു പേര്‍
കഴിഞ്ഞ മെയ്ചൂടിലാണ്
ഞരമ്പാഴം വേരുള്ള ജാതി കൊമ്പില്‍
ഇലകളായി കാറ്റനക്കം കൊണ്ടാടിയത്.

വെയിലില്‍ കറുന്തൊലിയിറ്റിച്ച്
നാവൊട്ടി കരിമണ്ണില്‍
കൊത്തിയിളക്കുമ്പോഴെല്ലാം
നടാന്‍ പോകുന്ന ഉള്ളിയെക്കുറിച്ചോര്‍ക്കാതെ
വോട്ടിനു പകരമുള്ളൊരു ടി വിയിലേക്ക്
ഗുണശേഖര നഞ്ചയ്യയുടെ ഉള്ളോടി പോകുന്നു.
യോഗിയെ തൊഴുന്നു
പുസ്തകം വായിക്കുന്ന മകളെ തൊഴിച്ച്
പുത്രജീവക് ബീജം കഴിക്കുന്നു.


ഊരു ചുറ്റുകാലത്തു

പ്രതീക്ഷകളുടെ പ്രസംഗങ്ങള്‍
പ്രക്ഷേപണം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു
കയ്യടികളുടെ കാണികളാണ് ചുറ്റും
വികസനം വരികയാണെന്നതു
ഗുണശേഖര നഞ്ചയ്യയും ഉറപ്പിക്കുന്നു
വിലകെട്ടതണ്ണിമത്തനും
ജപ്തി നോട്ടീസും സാക്ഷിയാണ്.
നാട് കടത്തപ്പെടുന്ന ഇറച്ചി കൊതികള്‍
അരയിലൊതുങ്ങാത്ത ഉഷ്ണ ചുഴലികള്‍
തൂക്കിയും, ചുട്ടും
തീര്‍ന്നു പോകുന്നദളിതുകള്‍
ഒക്കെയും സംസ്കാര സാക്ഷികളാണ്.

 


വികസനം വരികയാണ് ….

ഗുണശേഖര നഞ്ചയ്യയും
യോഗ ചെയുകയാണ്
തന്‍റെ പഠിക്കുന്ന മകള്‍
മാവോയിസ്റ്റിന്‍റെ മകളെന്നു
വിളിക്കപ്പെടാതിരിക്കാന്‍.

Comments

comments