ഇക്കഴിഞ്ഞ മാർച്ച് ഇരുപത്തിയൊന്നാം തീയതിയിലെ സമകാലിക മലയാളം വാരികയിൽ പ്രശസ്ത നിരൂപകനും കവിയും നോവലിസ്റ്റും സർവ്വോപരി എന്റെ ചിരകാലസ്‌നേഹിതനുമായ കൽപ്പറ്റ നാരായണന്റെ ഒരു കത്ത് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. തുഞ്ചൻ പറമ്പിന്റെ അദ്ധ്യക്ഷനെന്ന നിലയിൽ എം.ടി.വാസുദേവൻ നായരെ അഭിസംബോധനചെയ്തുകൊണ്ടുള്ള ആ തുറന്ന കത്തിൽ കൽപ്പറ്റ തുറന്നുപറയാൻ മടിക്കുന്ന ചില വസ്തുതകളുണ്ടെന്ന് തോന്നിയതിനാൽ അതേക്കുറിച്ചൊരു പ്രതികരണം ആവശ്യമായിത്തോന്നി. എഴുത്തുകാരുമായുള്ള സൗഹൃദം, അവർ പരസ്യമായി പ്രകടിപ്പിക്കുന്ന സാമൂഹികനിലപാടുകളിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടുന്നതിന് തടസമായിക്കൂടാ എന്ന് കരുതുന്നതിനാലാണ് അതേക്കുറിച്ചെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. തുറന്ന കത്തും തുറക്കാത്ത അജണ്ടയും എന്ന ശീർഷകത്തിൽ ഞാനെഴുതിയ പ്രത്യാഖ്യാനം കൽപ്പറ്റ നാരായണനൊരു തുറന്ന കത്ത് എന്ന ശീർഷകത്തിൽ ആ വാരികയിൽ (2016 ഏപ്രിൽ 11) പ്രത്യക്ഷപ്പെടുകയുംചെയ്തു. അതൊരു ലേഖനമല്ലാത്തതിനാലും മലയാളികൾ അറിഞ്ഞിരിക്കേണ്ട ഒരു സാംസ്‌കാരിക വിഷയമായതിനാലും സമകാലിക മലയാളം വാരികയുടെ അനുവാദത്തോടെ അതിവിടെ അതേപടി ഉദ്ധരിക്കുകയാണ്.
————-
സാമൂഹികമായ ഉൽക്കണ്ഠകളൊന്നും പ്രകടിപ്പിക്കാതെ അപായരഹിതമായ നിഷ്പതാനാട്യത്തിലൂടെ ശുദ്ധസാഹിത്യം എന്ന ആദർശമിഥ്യയെ താലോലിക്കുകയും തന്നിൽത്തന്നെ അഭിരമിക്കുകയുംചെയ്യുന്ന ആത്മാനുരാഗികളായ എഴുത്തുകാർ പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ പൊടുന്നനെ നാട്ടുകാര്യമെന്ന മട്ടിൽ ചിലതുവിളിച്ചുപറയുമ്പോൾ, അതിന്റെ പ്രചോദനമെന്തെന്ന് ആലോചിച്ചുപോവുക സ്വാഭാവികമായതിലാണ് ഈ കുറിപ്പ്.

‘ പ്രിയപ്പെട്ട എംടിക്ക് ‘ കൽപ്പറ്റ നാരായണനെഴുതുന്ന തുറന്ന കത്തിൽ ഉന്നയിക്കുന്ന ആക്ഷേപങ്ങളെ, അതിലെ സ്വയം രസിച്ചെഴുതിയ എം.ടിയെക്കുറിച്ചുള്ള നിന്ദാസ്തുതികൾ ഒഴിവാക്കിയാൽ ഇങ്ങനെ സംക്ഷേപിക്കാം: കാവ്യാവബോധം ലവലേശമില്ലാത്ത കേരളത്തിലെ ഏറ്റവും നിരക്ഷരരും കുബുദ്ധികളുമായ ഒരു സംഘത്തെ ഉപയോഗിച്ച് എം.ടി. അവിടെ എന്താണ് ചെയ്യുന്നത്? എഴുത്തിന്റെ ബലത്തിൽമാത്രം നിലനിൽക്കാൻ ത്രാണിയുള്ള ഒരാൾപോലും എം.ടിയുടെ ഗൂഢസംഘത്തിലില്ല. തുഞ്ചൻപറമ്പിൽ നടക്കുന്ന ചർച്ചകളോ കവിയരങ്ങുകളോ പ്രസംഗങ്ങളോ ഒക്കെ മിതമായ വാക്കിൽ പറഞ്ഞാൽ ദുസ്സഹങ്ങളാണ്.m t vasudevan nair kalpetta narayanan കൽപ്പറ്റ നാരായണൻ എം ടി വാസുദേവൻ നായർ തുഞ്ചൻ പറമ്പ് കമല സുരയ്യ മാധവിക്കുട്ടി

തുഞ്ചൻ പറമ്പ് എം.ടിയുടെ നേതൃത്വത്തിലുള്ള ഒരു ഗൂഢസംഘത്തിന്റെ പിടിയിലാണെന്നും അവിടെ കാര്യങ്ങളൊന്നും വേണ്ട മട്ടിലല്ല നടക്കുന്നതെന്നുമുള്ള കൽപ്പറ്റയുടെ ആവലാതിക്ക് മറുപടി നൽകേണ്ടത്, ആ സ്ഥാപനവുമായി ബന്ധമേതുമില്ലാത്ത ഒരാളല്ല എന്നതിനാൽ ഈ കുറിപ്പിൽ അതിന് മുതിരുന്നില്ല. എന്നാൽ എം.ടിയെക്കുറിച്ചുള്ള നാരായണന്റെ നിന്ദാസ്തുതികൾക്ക്, തുഞ്ചൻ പറമ്പിനെ നേരെയാക്കാനുള്ള ഒരെഴുത്തുകാരന്റെ താൽപ്പര്യത്തേക്കാൾ, അതിനെ വരുതിയിലാക്കാൻ കുറേക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില വർഗ്ഗീയസംഘടനകളുടെ സ്വരവുമായി അതിശയകരമായ സാദൃശ്യം തോന്നുന്നതിനാൽ ചിലത് പറയാതെയും വയ്യ.

തന്നോളം കെൽപ്പുറ്റവരല്ല എം.ടിയുടെ ‘ഗൂഢസംഘ’ത്തിലുള്ളതെന്നതിനാൽ അവിടെ നടക്കുന്ന സംവാദങ്ങൾ ദുസ്സഹമാണെന്നാണ് നാരായണന്റെ വിശ്വാസം. എന്നാൽ, ആ ഗൂഢസംഘത്തിലുള്ളവരുടെ പേരുപറയാൻ തനിക്ക് താൽപര്യമില്ലെന്നാണ് അദ്ദേഹം പ്രഖ്യാപിക്കുന്നത്. പരാമർശയോഗ്യർ പോലുമല്ലാത്ത ആ ഗൂഢസംഘത്തോടുള്ള വെറുമൊരു കൊതിക്കെറുവുതീർക്കലായി തോന്നിയേക്കാവുന്ന കൽപ്പറ്റയുടെ കുറിപ്പ് പക്ഷെ, അത്രത്തോളം നിഷ്‌കളങ്കമാണെന്ന് കരുതാനാവില്ല. ആ തുറന്ന കത്തിലെ തുറന്നുപറയാത്ത അജണ്ട നിഷ്‌കളങ്കമല്ലെന്നുതന്നെയല്ല, അപായകരവുമാണ്. കാവിവൽക്കരണത്തിന്റെ പേരിൽ രാജ്യത്തെ സർവ്വകലാശാലകളും സാംസ്‌കാരികസ്ഥാപനങ്ങളുമെല്ലാം ആക്രമിച്ച് കീഴ്‌പ്പെടുത്താനുള്ള വർഗ്ഗീയരാഷ്ട്രീയത്തിന്റെ ഹിംസാത്മകത രൂക്ഷമായ ഇന്നത്തെ സാഹചര്യത്തിൽ കൽപ്പറ്റയുടെ കത്തിന്റെ രഹസ്യ അജണ്ട കണ്ടില്ലെന്ന് നടിക്കാനുമാവില്ല.

സാഹിത്യകാരനോ തുഞ്ചൻ പറമ്പിലെ ക്ഷണിതാവോ ഒന്നുമല്ലെങ്കിലും അതുവഴി കടന്നുപോകുന്ന സഹൃദയരായ ഏത് മലയാളിയെയുംപോലെ തുഞ്ചൻപറമ്പിൽ വല്ലപ്പോഴും പോകാറുള്ള ഒരാളെന്നതിൽക്കവിഞ്ഞ യാതൊരു ബന്ധവും ആ സ്ഥാപനവുമായി എനിക്കില്ല. സാറാ ജോസഫ് sara joseph m t vasudevan nair kalpetta narayanan കൽപ്പറ്റ നാരായണൻ എം ടി വാസുദേവൻ നായർ തുഞ്ചൻ പറമ്പ് കമല സുരയ്യ മാധവിക്കുട്ടി സാന്ദർഭികമായി പറയട്ടെ, കഴിഞ്ഞ മാസം ആവിഷ്‌കാരസ്വാതന്ത്ര്യത്തെ മുൻനിർത്തിയുള്ള ഒരു സെമിനാർ നടക്കുന്നതിനിടെയാണ് യാദൃച്ഛികമായി ഞാനവിടെയെത്തിയത്. എഴുത്തുകാരി സാറാ ജോസഫ്, നിരൂപകനും പത്രാധിപരുമായ കെ.സി. നാരായണൻ, മാദ്ധ്യമപ്രയോക്താവും മാദ്ധ്യമ സൈദ്ധാന്തികനുമായ ശശികുമാർ എന്നിവരാണ് ആ വിഷയത്തിന്റെ നാനാവശങ്ങളെക്കുറിച്ചും സംസാരിച്ചത്. സംഘപരിവാരസംഘടനകൾ ബി.ജെ.പി ഭരണകൂടത്തിന്റെ സഹകരണത്തോടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള ആക്രമണങ്ങളെക്കുറിച്ചും അതിനെ പ്രതിരോധിക്കേണ്ടതിനെക്കുറിച്ചുമുള്ള സ്വന്തം കാഴ്ചപ്പാടുകളാണ് മൂന്നുപേരും വസ്തുതകളുടെ പിൻബലത്തോടെ അവതരിപ്പിച്ചത്. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ പ്രസക്തമായൊരു ചർച്ചാവിഷയമാണിതെന്ന് കൽപ്പറ്റ നാരായണൻ സമ്മതിക്കുമോ എന്നറിയില്ല. കാരണം, ദുസ്സഹങ്ങളാണ് അവിടെ നടക്കുന്ന ശശികുമാർ sasikumar സാറാ ജോസഫ് sara joseph m t vasudevan nair kalpetta narayanan കൽപ്പറ്റ നാരായണൻ എം ടി വാസുദേവൻ നായർ തുഞ്ചൻ പറമ്പ് കമല സുരയ്യ മാധവിക്കുട്ടി സംവാദങ്ങളെന്നാണ് അദ്ദേഹം എം.ടിക്കെഴുതിയ കത്തിൽ അഭിപ്രായപ്പെടുന്നത്. ഇത്തരം ചർച്ചകൾ ദുസ്സഹമായിത്തോന്നുന്നവരുടെ അസഹിഷ്ണുത കേരളത്തിലും അതിന്റെ വിഷദംഷ്ട്രകൾ പുറത്തെടുത്തുകൊണ്ടിരിക്കുമ്പോൾ കൽപ്പറ്റ നാരായണനെപ്പോലുള്ള ‘അഭിജാത’ സാഹിത്യകാരന്മാർക്കും തുഞ്ചൻപറമ്പിലെ സംവാദങ്ങൾ ദുസ്സഹമാണെന്ന് തോന്നുന്നു. എന്തൊരു യാദൃച്ഛികത! വെറും കൊതിക്കെറുവിനേക്കാൾ ഭയാനകമാണ് ഈ അസഹിഷ്ണുത.

‘സാർ, എഴുത്തച്ഛൻ പാവമാണ്. എഴുത്തച്ഛനോട് താങ്കൾക്ക് എന്തെങ്കിലും മുൻവൈരാഗ്യമുണ്ടോ?’ എന്ന കൽപ്പറ്റത്തമാശ ശരിക്കും എഴുത്തച്ഛനെയും എം.ടിയെും സ്‌നേഹിക്കുന്ന മലയാളികളെ പരിഹസിക്കലാണ്. എഴുത്തച്ഛനോട് എം.ടി.ചെയ്ത പാതകമെന്താണെന്ന് കൽപ്പറ്റ വഴിയെ വിശദീകരിക്കുമായിരിക്കും. എം.ടിയുടെ നേതൃത്വത്തിലുള്ള ഗൂഢസംഘത്തിൽനിന്ന് തുഞ്ചൻപറമ്പിനെ മോചിപ്പിക്കാൻ സമയം വൈകിയെന്ന കൽപ്പറ്റയുടെ അഭിപ്രായം വാസ്തവത്തിൽ പുതിയതല്ല. പി. പരമേശ്വരനുംസാറാ ജോസഫ് sara joseph m t vasudevan nair kalpetta narayanan കൽപ്പറ്റ നാരായണൻ എം ടി വാസുദേവൻ നായർ തുഞ്ചൻ പറമ്പ് കമല സുരയ്യ മാധവിക്കുട്ടി തപസ്യയും ജന്മഭൂമി പത്രവും ആ കാമ്പെയിൻ തുടങ്ങിവെച്ചത് കൃത്യം പതിനാലുവർഷം മുമ്പാണ്. ‘തുഞ്ചൻപറമ്പ് സ്വകാര്യസ്വത്താക്കിയ അസുരവിത്ത്’ എന്ന ശീർഷകത്തിൽ ജന്മഭൂമി ദിനപത്രം 2002 നവംബർ പത്താം തീയതി പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആക്ഷേപങ്ങൾതന്നെയാണ് നാരായണൻ തന്റെ (പാരായണസുഖമുള്ള!) നിന്ദാസ്തുതിയിലൂടെ ആവർത്തിക്കുന്നത് എന്നത് യാദൃച്ഛികമാകാനിടയില്ല. കമലാസുരയ്യയായി മാറിയ മാധവിക്കുട്ടിക്ക് എഴുത്തച്ഛൻ പുരസ്‌കാരം നൽകിയതിനെതിരെ പി.പരമേശ്വരനും തപസ്യയും ഭാരതീയവിചാരകേന്ദ്രവും രംഗത്തുവന്നതിന്സാറാ ജോസഫ് sara joseph m t vasudevan nair kalpetta narayanan കൽപ്പറ്റ നാരായണൻ എം ടി വാസുദേവൻ നായർ തുഞ്ചൻ പറമ്പ് കമല സുരയ്യ മാധവിക്കുട്ടി തൊട്ടുപിന്നാലെയാണ് തുഞ്ചൻപറമ്പ് പിടിച്ചെടുക്കാനായി എം.ടിക്കെതിരെ ഈ സംഘടനകൾ ദുഷ്പ്രചരണമാരംഭിച്ചത്. എഴുത്തച്ഛൻ പുരസ്‌കാരം മാധവിക്കുട്ടിക്ക് നൽകിയതിനെതിരെ ജന്മഭൂമി പ്രസിദ്ധീകരിച്ച ( 2002 നവംബർ 7) ലേഖനത്തിന്റെ ശീർഷകം ‘പവിത്രതാപുരസ്‌കാരം വാസവദത്തയ്‌ക്കോ?’ എന്നായിരുന്നു. ആ പുരസ്‌കാരദാനം തുഞ്ചത്താചാര്യനെതിരായ സംഘടിതനീക്കമാണെന്ന തപസ്യയുടെ പ്രസ്താവന പുറത്തുവന്നതിന്റെ പിറ്റേന്നാണ് മാധവിക്കുട്ടിയെ അധിക്ഷേപിക്കുന്ന ജന്മഭൂമിയിലെ ഈ ലേഖനം പ്രത്യക്ഷപ്പെട്ടത്. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ആക്രമണം എം.ടിയുടെ നേർക്കായി. തുഞ്ചൻപറമ്പിനെ സ്വന്തമാക്കിയ അസുരവിത്തായിട്ടാണ് എം.ടിയെ അവർ വിശേഷിപ്പിച്ചത്. കൽപ്പറ്റ ഇപ്പോൾ പ്രകടിപ്പിക്കുന്ന എഴുത്തച്ഛനോടുള്ള ഭക്തിപ്രഹർഷം തന്നെയായിരുന്നു അന്ന് സംഘപരിവാരസംഘടനകളും എം.ടിക്കെതിരെയുള്ള ആക്രമണത്തിന് മറയാക്കിയത്. മതംമാറിയ കമലാ സുരയ്യയെ ആക്രമിച്ചുകൊണ്ട് എഴുത്തച്ഛനെയും എം.ടിയെ ആക്രമിച്ചുകൊണ്ട് തുഞ്ചൻപറമ്പിനെയും സ്വന്തമാക്കാനാവുമോ എന്നതായിരുന്നു വർഗ്ഗീയസംഘടനകളുടെ നോട്ടം. കൽപ്പറ്റ പറയുന്ന എം.ടിയുടെ ഗൂഢസംഘത്തിൽനിന്ന് എഴുത്തച്ഛനെയും തുഞ്ചൻപറമ്പിനെയും മോചിപ്പിക്കുവാനുള്ള സംഘപരിവാര സംഘടനകളുടെ പരാജയപ്പെട്ട ദൗത്യത്തിന് പുതിയ ഊർജ്ജം നൽകാനൊന്നും കൽപ്പറ്റയുടെ കത്തിന് കെൽപ്പില്ലെങ്കിലും ആ പാരസ്പര്യം കാണാതിരുന്നുകൂടാ. കൽപ്പറ്റ തുഞ്ചൻപറമ്പിലെ സംഘത്തിൽക്കാണുന്ന സാഹിത്യനിരക്ഷരതെയെക്കാൾ അക്രമോത്സുകവും ഭയാനകവുമാണ് അരാഷ്ട്രീയവേഷമണിഞ്ഞ ഈ രാഷ്ട്രീയനിരക്ഷരത.

നാട്ടുകാരുടെ നികുതിപ്പണംകൊണ്ട് നടത്തപ്പെടുന്ന അക്കാദമികൾ ഉൾപ്പടെയുള്ള സാംസ്‌കാരിക സ്ഥാപനങ്ങളെക്കുറിച്ചൊന്നും ഇല്ലാത്ത ഉൽക്കണ്ഠയും ആക്ഷേപവും തുഞ്ചൻ പറമ്പിനെക്കുറിച്ചുണ്ടാവുന്നതിൽ കൽപ്പറ്റയ്ക്ക് സ്വന്തം ന്യായങ്ങളുണ്ടാവാം. ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലേറിയ ഉടനെ പത്രമുതലാളികൂടിയായ കോഴിക്കോട്ടുകാരനായ വ്യവസായപ്രമുഖന്റെ വീട്ടിൽ മുഖ്യമന്ത്രിയെ മുഖംകാണിക്കാനെത്തിയ എഴുത്തുകാരുടെ വിരുന്നിൽ പങ്കെടുത്ത ഒരാൾക്ക്, തുഞ്ചൻ പറമ്പിനെയെന്നപോലെ സർക്കാർവക സാംസ്‌കാരികപ്രവർത്തനങ്ങളെയും വിമർശിച്ച് നേർവഴിക്ക് നയിക്കാൻ കഴിയേണ്ടതല്ലേ? തുഞ്ചൻപറമ്പിൽത്തന്നെ തന്റെ നിലവാരത്തിലുള്ള ലോകസാഹിത്യം തഴച്ചുവളരണമെന്ന് ഒരു റിട്ടയേഡ് കോളജ് പ്രൊഫസർ കൊച്ചുകുട്ടികളെപ്പോലെ ശാഠ്യംപിടിക്കരുത്.

——-
ഓ കെ ജോണിയുടെ നിർദേശപ്രകാരം പുനഃപ്രസിദ്ധീകരിക്കുന്നത്    

Comments

comments