eqb-3-11. സാർവ്വത്രികവും സൌജന്യവുമായ ആരോഗ്യ സേവനം ഉറപ്പു വരുത്തുക. സർക്കാർ ആരോഗ്യ ചെലവ് സംസ്ഥാന വരുമാനത്തിന്റെ 0.6 ശതമാനത്തിൽ നിന്നും ഉടനടി 2 ശതമാനമായും അഞ്ചുവർഷം കൊണ്ട് 5 ശതമാനമായും വർധിപ്പിക്കുക.
2. കേരളത്തിൽ ഒരു ആധുനിക ഔഷധ ഗവേഷണ കേന്ദ്രം ആരംഭിക്കുക.
3. സർക്കാർ എയിഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും നിയമനം പി എസ് സിക്ക് വിടുക
4. സ്വകാര്യ ഉടമസ്ഥതയിലുള്ള മൂന്നാർ എസ്റ്റേറ്റുകൾ സർക്കാർ ഏറ്റെടുക്കുക .പ്ലാന്റേഷനുകൾ സഹകരണാടിസ്ഥാനത്തിൽ നിലനിർത്തി, ജനവാസ്യ ഭൂമി, ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ച് നൽകുകയും.വനപ്രദേശം സംരക്ഷിച്ച് നിലനിർത്തുകയും ചെയ്യുക.
5. മഹാരാഷ്ട്രാ മാതൃകയിൽ അന്ധവിശ്വാസ,അനാചാര നിരോധന നിയമം പാസ്സാക്കുക.
6. സർവ്വകലാശാലകൾ,കോളേജുകൾ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്ര – സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി ഗവേഷണ വിജ്ഞാന (Research) ഉല്പാദന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക.
7.വിവരസാങ്കേതിക വിദ്യ,ജൈവസാങ്കേതിക വിദ്യ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലുള്ള കേരളത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി സംസ്ഥാന വരുമാനവും തൊഴിൽ ലഭ്യതയും വർധിപ്പിക്കുക.
8.പരിസ്ഥിതി പ്രധാനമായ പ്രദേശങ്ങൾ സർക്കാർ എറ്റെടുത്ത് സംരക്ഷിക്കുക.
9.ആദിവാസി സംരക്ഷണത്തിനായി സമഗ്രമായ പദ്ധതികൾ നടപ്പിലാക്കുക.
10.സർക്കാർ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും സ്തീ സൌഹൃദമാക്കാൻ ബോധപൂർവ്വം ശ്രമിക്കുക.
11.വയോജനങ്ങളുടെ സംരക്ഷണത്തിനായി സമഗ്രപദ്ധതികൾ നടപ്പിലാക്കുക.

js-elec-3

തെരഞ്ഞെടുപ്പ് കാലങ്ങളിൽ വോട്ടു തേടി വരുന്ന ഒട്ടുമിക്ക വിനീത മാന്യമാരെല്ലാം തെരഞ്ഞെടുപ്പ് ജയിച്ചു കരകയറിയാൽ പിന്നെ പ്രൊട്ടോക്കോളും മറ്റു സർക്കാർ അധികാര സന്നാഹവുമായി മാത്രമേ ജനത്തെ കാണുകയുള്ളൂ. എല്ലാവരും ഒരുപോലെ അല്ലങ്കിലും ഒരു നല്ല ശതമാനം ജേതാക്കളും രാഷ്ട്രീയ വരേണ്യ വര്ഗമാകുന്ന കാഴ്ചയാണ് കാണാൻ പോകുന്നത് തെരഞ്ഞെടുപ്പിനു വോട്ടര്‍മാരെ തേടി പോകുന്നവരെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വോട്ടർമാർ തേടി പോകേണ്ടുന്ന അവസ്ഥയിലേക്കായിരിക്കുന്നു നമ്മുടെ ജനായത്ത രാഷ്ടീയം.

ആദ്യമായ് മാറേണ്ടതും മാറ്റേണ്ടതും ചതുക്കു പിടിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ജനായത്ത രാഷ്ട്രീയ സംസ്കാരമാണ്. ഇതിനു പുതിയ ഉണർവുള്ള അടിസ്ഥാനതല ജനായത്ത കാഴ്ചപ്പാടും യഥാർത്ഥ ജനകീയ രാഷ്ട്രീയ സാമൂഹിക സംസ്കാരവും ഉണ്ടാവേണ്ടതുണ്ട് .

എല്ലാ പാര്‍ട്ടിക്കാരും പ്രകടന പത്രികയെ ഒരു പ്രകടനം ആക്കി ചുരുക്കുമ്പോൾ, ഭരണം കിട്ടിയാൽ പ്രകടന പത്രിക സൗകര്യ പൂർവം മറക്കുകയാണ് പതിവ്. പ്രകടന പത്രികയെന്നത് ജനങ്ങളോട് ചെയ്യുന്ന ജനായത്ത ഉടമ്പടി ആണ്. എല്ലാ ആറു മാസവും എല്ലാ മുന്നണിയും അവരുടെ പ്രകടന പത്രികയിൽ പറഞ്ഞ ഏതൊക്കെ കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിച്ചതിന്റെ റിപ്പോര്ട്ട് കാർഡു ജനങ്ങൾക്ക് സമര്പ്പിക്കട്ടെ.

തിരഞ്ഞെടുക്കപ്പെട്ട സർക്കാർ എല്ലാ മൂന്ന് മാസവും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത കാര്യങ്ങളെ ക്കുറിച്ച് നിയമസഭയിൽ റിപ്പോര്ട്ട് സമര്പ്പിക്കട്ടെ.

എല്ലാ MLA മാരും അവരുടെ വികസന ഫണ്ടിന്റെ ഉപയോഗവും അവർ നിയമ സഭയിൽ ചെയ്ത പ്രവർത്തനങ്ങളുടെയും അവർക്കു ലഭിച്ച ശമ്പളം, മറ്റു ആനുകുല്യങ്ങൾ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങൾ അവരുടെ വെബ് സൈറ്റിലോ ഫൈസ് ബുക്ക് പേജിലോ പരസ്യപെടുത്തെട്ടെ.

സര്‍ക്കാരിന്റെ മുഴുവൻ ബജറ്റ് വരവ് ചിലവുകൾ എല്ലാ മൂന്നു മാസത്തിലും പ്രസിദ്ധികരിക്കണം.

സ്ഥിരം പല്ലവിയായ ആരോപണ പ്രത്യാരോപണ കോലാഹങ്ങള്‍ക്കതീതമായി മാനം മര്യാദയോടെ നിയമസഭ നടത്തി കൊണ്ടുപോകാനുള്ള  കൂട്ടുത്തരവാദിതം എല്ലാ MLA മാര്ക്കും ഉണ്ടാകണം.

ഒരു MLA തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ഒരു പാര്‍ട്ടിയുടെ പ്രതിനിധി എന്നുള്ളതിലുപരി ഭരണഘടന പ്രകാരം സത്യ പ്രതിജ്ഞ എടുക്കുന്ന ജന പ്രതിനിധി ആണെന്നുള്ള  ബോധം ഉണ്ടാവേണ്ടതുണ്ട്.

Comments

comments