ഒരു കുടുംബം. പൊതുവില്‍ എല്ലാവരും അവിടെ കോൺഗ്രസുകാരാണ്. ആ കുടുംബത്തില്‍ ഒരു യുവാവ് ആദ്യമായി മാര്‍ക്സിസ്റ്റുകാരനായി. പഴയ കാലമല്ലേ! എല്ലാവര്‍ക്കും അതൊരു ഷോക്കായി. വീട്ടുകാര്‍ കുടുംബ കാരണവരെ വരുത്തി. അദ്ദേഹം കുറച്ചുദിവസം അവിടെ താമസിച്ചു. ഒന്നും പറഞ്ഞില്ല. ആരേയും ചോദ്യം ചെയ്തുമില്ല. കുറച്ചുദിവസം കഴിഞ്ഞു മടങ്ങാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം വീട്ടുകാര്‍ക്ക് ഒരു ഉപദേശം നല്‍കി. നവ മാര്‍ക്സിസ്റ്റിനു നല്ല ഭക്ഷണം നല്‍കണം. എന്നുവച്ച് അതു ദാരിദ്ര്യം ഉള്ള വീടാണെന്നു ധരിക്കരുത്. എങ്കിലും അയാള്‍ക്ക് ഭക്ഷണ കാര്യത്തില്‍ അത്ര ശ്രദ്ധയില്ലെന്നാണ്, കാരണവരുടെ കണ്ടെത്തല്‍. അതുകൊണ്ടാണ്, യുവാവിന്‍റെ ഭക്ഷണ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നാണ് കാരണവര്‍ക്ക്‌ തോന്നിയത്. അദ്ദേഹം ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ത്തു, ഭക്ഷണം ഇനിയും കുറഞ്ഞാല്‍ ഒരുപക്ഷേ, ആളൊരു നക്സലൈറ്റ് ആകും. അതുകൊണ്ട്, സൂക്ഷിക്കണം.

ഒരാള്‍ ദാരിദ്ര്യം കൊണ്ട് കമ്മ്യൂണിസ്റ്റ് ആകുന്നത് സ്വാഭാവികം. പക്ഷേ, ഭക്ഷണം കഴിക്കുന്നതില്‍ അമാന്തം കാണിച്ചാലും ആള്‍ തീവ്രവാദി ആകാന്‍ ഇടയുണ്ടെന്നാണ് ആ കാരണവരുടെ കണ്ടെത്തല്‍. പ്രത്യേകിച്ചും ബുദ്ധജീവികള്‍! ഗുണന പട്ടികപോലെ എന്തോ ചില കവിതകള്‍ അയാള്‍ ഉറക്കെ ചൊല്ലുന്നതും പതിവായിരുന്നത്രേ.

എന്തായാലും എല്ലാവരും ചേര്‍ന്ന്‍ അയാള്‍ക്ക് പതിവായി നല്ല ഭക്ഷണം നല്‍കി. അയാള്‍ രക്ഷപെട്ടു. പിന്നീടയാള്‍ക്ക് എന്തു സംഭവിച്ചു എന്നു ഞാന്‍ അന്വേഷിച്ചില്ല. ഒരു പക്ഷേ, കാത്തലിക് സിറിയന്‍ ബാങ്കില്‍ മാനേജരായി ചേര്‍ന്നു കാണും!

എന്നിട്ടും ഞാന്‍ എന്തിന് ഒരു തീവ്രവാദ സംഘടനക്ക് വേണ്ടി വാദിക്കുന്നു എന്നാണ് നിങ്ങളുടെ സംശയമെങ്കില്‍, എന്‍റെ ആരോഗ്യ കാര്യത്തിലും നിങ്ങള്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടെന്നാണ് അതിനര്‍ത്ഥം. പക്ഷേ, സംശയിക്കണ്ട. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും എനിക്കില്ല. ഷുഗര്‍, പ്രെഷര്‍, കൊളസ്റ്റ്രോള്‍ തുടങ്ങി മലയാളികളുടെ രോഗ ത്രിതയങ്ങള്‍ പോലും എനിക്കില്ല.

അതല്ല, തീവ്രവാദത്തിന്‍റെ കാല പരിമിതിയെന്ന സനാതന പ്രശ്നമാണ് നിങ്ങളെ അലട്ടുന്നതെങ്കില്‍ ശരിയാണ്, ആ ആശങ്ക എനിക്കുമുണ്ട്. സിഖ് കലാപം മുതല്‍ തമിഴ് തീവ്രവാദം വരെ ആവിയായി പോയ എത്രയോ  കലാപ സ്മരണകള്‍ നമുക്കുണ്ട്. പുന്നപ്ര വയലാര്‍ സമരമെന്നൊക്കെ നമ്മള്‍ മേനി നടിക്കുമെങ്കിലും അതില്‍ എത്രപേര്‍ രക്തസാക്ഷിയായി എന്നതിന്‍റെ കണക്കുപോലും നമ്മുടെ കയ്യിലില്ല. s l puram sadanandanസര്‍ക്കാരിന്‍റെ കയ്യിലും. സി.പി.ഐ യും സി.പി.എമ്മും ഒന്നിച്ചും വെവ്വേറയുമായി ഭരിച്ചിട്ടും, രണ്ടു കൂട്ടരും പുന്നപ്ര വയലാര്‍ എന്നു തുടരെ തുടരെ പുളകമണിഞ്ഞിട്ടും ഇതാണ് രക്തസാക്ഷികളുടെ സ്ഥിതി! മരിക്കും മുമ്പേ എസ്.എല്‍.പുരം സദാനന്ദന്‍ എഴുതി, “അന്നത്തെ മരണമാണ് ഇന്നത്തെ ഭരണം” എസ്.എല്‍.പുരം ഒരു  കമ്മ്യൂണിസ്റ്റ് ആയതുകൊണ്ട് ആരുമൊന്നും പറഞ്ഞില്ല. അതു നന്നായി. അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ അടുത്ത നാടകത്തില്‍ ആ വിമര്‍ശകനും ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെട്ടേനെ!

ഒന്നൊന്നര ലോഡ് ചരിത്രകാരന്മാര്‍ സ്വന്തമായുള്ള പാര്‍ട്ടികളുടെ സ്ഥിതിയാണിത്. എങ്കിലും ഒരുകാര്യം ഓര്‍ക്കുന്നത് നന്ന്. സ്വാതന്ത്ര്യ സമരത്തില്‍ രക്തസാക്ഷികള്‍ ആയവരുടെ കുറിപ്പുകള്‍ അടങ്ങുന്നems9 പട്ടിക പണ്ടുതന്നെ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചരിത്രകാരന്മാരും ബുദ്ധിജീവികളും ഇല്ലെങ്കില്‍ ഒരു പാര്‍ട്ടിക്കുള്ള ഗുണമതാണ്. അവര്‍ക്ക് ഒന്നിനെ കുറിച്ചും ഒരു ബോധവുമില്ലാത്തതുകൊണ്ട്, അബദ്ധവശാലെങ്കിലും സത്യം എഴുതിപ്പോകും. ഇ.എം.എസ് ചരിത്രമെഴുതിയപ്പോള്‍ അയ്യങ്കാളിയുടെ പേരു വിട്ടുപോയതുപോലുള്ള മറവികളൊന്നും അവര്‍ക്കു ayyankali-4സംഭവിക്കില്ല. കേരളത്തിലെ ആദ്യ ട്രേഡ് യൂണിയന്‍ നേതാവായ വാടപ്പുറം ബാവയുടെ പേരും അവര്‍ വിട്ടുപോയെന്നു വരില്ല. കേരളത്തിലെ കര്‍ഷക തൊഴിലാളികളുടെ സമരചരിത്രം തുടങ്ങുന്നത് അയ്യങ്കാളിയില്‍ നിന്നാണെന്നും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വാടപ്പുറം ബാവയ്ക്ക് വഴികാട്ടിയത് ശ്രീനാരായണഗുരു ആയിരുന്നെന്നും ബുദ്ധിജീവികള്‍ മറന്നുപോയാലും ജനം ക്ഷമിക്കും. വയറ്റുപിഴപ്പുകാരോട് ജനം  എന്നും കരുണകാണിച്ചിട്ടുണ്ട്. അവര്‍ ഏതു പാര്‍ട്ടിയില്‍ പെട്ടവരായാലും.

കെ.കരുണാകരന്‍ മഹാന്‍ എന്നാണല്ലോ ഈ തിരഞ്ഞെടുപ്പ് കാലത്ത് കോണ്ഗ്രസ്കാര്‍ പറയുന്നത്. രാജന്‍ കേസും അടങ്ങാത്തkarunakaran അഴിമതി ആരോപണങ്ങളും അവര്‍ മറന്നു. ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ കുഴികുത്താനുള്ള ആവേശത്തോടെ ചാടി ഇറങ്ങുന്ന കോണ്ഗ്രസ്കാരുടെ ആവേശവും ജനം ക്ഷമിക്കും. ജീവിക്കാനുള്ള ഓരോ പ്രാരാബ്ധങ്ങള്‍! ഉമ്മന്‍ചാണ്ടി ആയാലും എ.കെ.ആന്‍റണി ആയാലും.

മാധ്യമങ്ങള്‍ കൂടെ ഉണ്ടെങ്കില്‍ ആരും കേരളത്തില്‍ മഹാന്മാരാകും. ഒരുമാതിരിപ്പെട്ട antonyനേതാക്കളൊന്നും ഒരു രൂപപോലും കൈക്കൂലി വാങ്ങാതിരുന്ന ആ പഴയ കാലത്ത് ഏറ്റവും കൂടുതല്‍ ആരോപണ വിധേയനായത് എ.കെ.ആന്‍റണി ആയിരുന്നു. അദ്ദേഹത്തെ ആദര്‍ശ ധീരന്‍ എന്നുപോലും മാധ്യമങ്ങള്‍ വിളിച്ചുകളഞ്ഞില്ലേ! ഇ.എം.എസും സി.അച്യുതമേനോനും മാത്രമല്ല, ഒthennalaരുപട കോണ്ഗ്രസ് നേതാക്കള്‍ തന്നെ ആദര്‍ശവാന്മാരായി പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് എ.കെ.ആന്‍റണി ആദര്‍ശ ധീരന്‍ ആകുന്നത്!
പലതവണ കെ.പി.സി.സി പ്രസിഡണ്ടായ തെന്നല ബാലകൃഷ്ണ പിള്ള ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനു വേണ്ടി സ്വന്തം സ്വത്തു മുഴുവന്‍ വിറ്റുതുലച്ച പാവം മനുഷ്യന്‍. എന്നിട്ടും അദ്ദേഹമല്ല ആദര്‍ശ ധീരന്‍. രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് സ്വന്തം ജീവിതം കരുപ്പിടിപ്പിച്ച എ.കെ.ആന്‍റണി ആണ് മാധ്യമങ്ങളുടെ ആദര്‍ശ ധീരന്‍!

ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. അതൊരു മഹാകവിപ്പട്ടം പോലെയാണ്. അര്‍ഹത ഉള്ളവര്‍ക്കും അര്‍ഹത ഇല്ലാത്തവര്‍ക്കും ചിലപ്പോള്‍ അതു കിട്ടും. അര്‍ഹതയുള്ളവരുടെ കാര്യം ഭാവിയിലും ഓര്‍മ്മിക്കപ്പെടും. അര്‍ഹത ഇല്ലാത്തവരെ ജനം മരണാനന്തരം ദയാപൂര്‍വ്വം വിസ്മരിക്കുകയും ചെയ്യും. ആശാന്‍ ആശയ ഗംഭീരന്‍, വള്ളത്തോള്‍ ശബ്ദ സുന്ദരന്‍, ഉള്ളൂര്‍ ഉജ്ജ്വല ശബ്ദാഡ്യന്‍ എന്ന പഴയൊരു ഉദ്ദരണി ഉണ്ടല്ലോ? അതിന്‍റെ അവസാന വരിയാണ് എല്ലാവരും മറന്നത്. കെസീ മൂന്നും തികഞ്ഞവന്‍ എന്നായിരുന്നു ആ വരി. അതായത്, ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ എന്നിങ്ങനെ മൂന്നു പേരുടെയും ഗുണങ്ങള്‍ ഒത്തിണങ്ങിയ ആളാണ്‌ കെ.സി.കേശവപിള്ള എന്നര്‍ത്ഥം. എന്നിട്ട് എന്തുപറ്റി? കെ.സി.കേശവപിള്ള എന്ന മഹാകവിയെ ജനം ദയാപൂര്‍വ്വം വിസ്മരിക്കുകയും മറ്റു മൂന്നുപേരെ ഒര്‍ത്തിരിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ രംഗത്തും ഇതുപോലെ ചില കേസി മാര്‍ ഉണ്ട് എന്ന് നമ്മള്‍ ഓര്‍ത്തിരുന്നാല്‍ നന്ന്.

പോട്ടെ, പറഞ്ഞു വന്നത് ഒരു തീവ്രവാദ സംഘടന ഉണ്ടാക്കുന്ന കാര്യമാണല്ലോ. തകര്‍ന്ന തീവ്രവാദ സംഘടനകളുടെയെല്ലാം പ്രശ്നം, അവര്‍ ഭരണകൂടത്തോട് ഏറ്റുമുട്ടി എന്നതാണ്. ഒരു രാജ്യത്തിനകത്ത് മറ്റൊരു രാജ്യം ഉണ്ടാക്കാന്‍ ആരും അനുവദിക്കില്ല. ആ പുതു സംരംഭത്തെ ഏതു ഭരണാധികാരിയും മുളയിലേ നുള്ളും. അതിന്‍റെ പ്രയോജകര്‍ക്ക്, പണ്ടുകാലം  ആണെങ്കില്‍ സൗജന്യമായി ക്ഷയരോഗം നല്‍കുകയും ചെയ്യും. ഇക്കാലത്ത് ആ വക കലാപരിപാടികള്‍ക്ക് ആളെ കിട്ടുകയില്ല. അല്ലെങ്കില്‍ അത്രക്ക് ബുദ്ധിയില്ലാത്ത ആളായിരിക്കണം. ബുദ്ധിയില്ലാത്തവരെ ഈ വക കലാപരിപാടികള്‍ക്ക് കൊള്ളുകയും ഇല്ല. പിന്നെ, ചെയ്യാവുന്നത് ഒന്നേയുള്ളൂ. ഭരണകൂടത്തെ വെറുതെ വിട്ട്, കുഴപ്പക്കാരെ കൂമ്പിനു നോക്കി ഇടിക്കുക. അപ്പോഴും ഭരണകൂടം ഇടപെടും. പക്ഷേ, അതു സാരമില്ല. ഭരണകൂടത്തിന് എതിരല്ലാതിരിന്നിട്ടും പ്രക്ഷോഭം തുടരുകയാണെങ്കില്‍, അവര്‍ സാവകാശത്തില്‍ നിയമം മാറ്റും. കുടികിടപ്പുകാര്‍ക്ക് ഭൂമി കിട്ടിയതുപോലെ, അധസ്ഥിതന് സംവരണം കിട്ടിയതുപോലെ.

പിന്നെ, പരിഹരിക്കാനുള്ള പ്രശ്നം എന്താണെന്നു ചോദിച്ചാല്‍ പിള്ളേരുടെ തൊഴിലില്ലായ്മയാണ്. പഴയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഷനുണ്ട്. ഭാവിയില്‍ നടപ്പാക്കാന്‍ unemploymentഇടയുള്ള പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പുതിയവര്‍ക്കും പഴയ മട്ടിലുള്ള പെന്‍ഷന്‍ നടപ്പാക്കുമെന്ന് ഇടതു മുന്നണി അവരുടെ പ്രകടന പത്രികയില്‍ പറഞ്ഞിട്ടുമുണ്ട്. അങ്ങനെ പെന്‍ഷന്‍ കാരുടെ കാര്യത്തില്‍ ഒരു തീരുമാനമായി! എന്നാലും അവിടെയുമുണ്ട് ഒരു പ്രശ്നം. നല്ല പെന്‍ഷന്‍ കിട്ടിയാലും ഉദ്യോഗസ്ഥര്‍ വീട്ടിലിരിക്കില്ല. അവര്‍ വല്ല സ്വകാര്യ സ്ഥാപനത്തിലും തൊഴില്‍ അന്വേഷിച്ചാലും കുഴപ്പമില്ല. പക്ഷേ, അതല്ലല്ലോ ഇപ്പോള്‍ നടക്കുന്നത്. വിരമിച്ചശേഷം അതിന്‍റെ പെന്‍ഷന്‍ വാങ്ങി സര്‍ക്കാരിലെ അടുത്ത ലാവണം തേടി ഇറങ്ങുകയാണ്. പെന്‍ഷന്‍ കാര്‍ വിരമിച്ചശേഷവും പുതിയ ലാവണത്തില്‍ കുത്തിയിരിക്കുന്നത്, ഓഫീസില്‍ പണിയുള്ളത്‌ കൊണ്ടല്ല, വീട്ടില്‍ ഭാര്യ ഉള്ളത് കൊണ്ടാണെന്ന് പണ്ട് ഡി.ബാബു പോള്‍ ഐ.എ.എസ് പറഞ്ഞിട്ടുണ്ട്. അതിനും സര്‍ക്കാര്‍,  പൊതു ഖജനാവില്‍ നിന്ന്‍ പണം മുടക്കേണ്ടി വരുന്നത് ഒരു നല്ല കാര്യമല്ല.

ഇനി നിങ്ങള്‍ കണ്ണടച്ചിരുന്ന്‍ ഒരു നിമിഷം ആലോചിക്കുക. എത്ര പെന്‍ഷന്‍ കാര്‍ പെന്‍ഷന്‍വാങ്ങിയശേഷം ഏതെല്ലാം ലാവണങ്ങളില്‍ കയറി ഇരിപ്പുണ്ടെന്ന്. അവരൊക്കെയാണ് മിക്കവാറും കേരളത്തിലെ ധര്‍മ്മ പ്രബോധകര്‍! ജസ്റ്റിസ് മാര്‍, അദ്ധ്യാപകര്‍, ഉന്നത ഉദ്യോഗസ്ഥര്‍, സ്ഥിരം കൈമണിക്കാര്‍, അങ്ങനെ എത്രപേര്‍. പഠിച്ച പിള്ളേര്‍ക്ക് ഒരു പണിയും കിട്ടാത്ത നാട്ടിലാണ് ഈ കോമാളികള്‍ അധികാര കസേരകളില്‍ കയറിയിരിക്കുന്നത്. പല തവണ അധികാര കസേരകളില്‍ കയറി ഇരുന്ന്‍ പണം തട്ടിയെടുക്കുന്ന എം.എല്‍.എ മാരേയും എം.പി മാരേയും മാത്രം നമ്മള്‍ പരിഹസിച്ചാല്‍ പോരാ. അവര്‍ ചുരുങ്ങിയ പക്ഷം ഇലക്ഷനില്‍ മത്സരിക്കുക എന്ന ക്ലേശം എങ്കിലും വഹിക്കുന്നുണ്ടല്ലോ. അതുപോലാണോ ഈ ശേവുകങ്ങള്‍.

അതുകൊണ്ട് ശേവുകങ്ങള്‍ക്കെതിരെ യുവാക്കളുടെ ജനരോക്ഷം ഉണരണം. യുവാക്കളുടെ കസേരകള്‍ തട്ടിയെടുക്കുന്നവരെ ജനശത്രുക്കള്‍ ആയി പ്രഖ്യാപിക്കണം.

പക്ഷേ. ഒരു ചെറിയ പ്രശ്നം. സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ആയി പെന്‍ഷന്‍ പറ്റിയ ആളാണ്‌ ഇവിടെ ഗവര്‍ണര്‍ ആയി ഇരിക്കുന്നത്. അദ്ദേഹത്തിന് കിട്ടുന്ന പെന്‍ഷന്‍ കൊണ്ട് അടങ്ങി ഒതുങ്ങി ഇരുന്നാല്‍ പോരേ എന്ന്‍ നമ്മള്‍ ചോദിച്ചാല്‍ അതു കോടതി അലക്ഷ്യം ആകുമോ?

ആകാന്‍ വഴിയില്ല. ഗവര്‍ണര്‍ക്ക്‌ കോടതി അലക്ഷ്യം ബാധകമല്ലല്ലോ. പക്ഷേ, കേസു കേട്ട് വിധിപറയുന്നവരില്‍ ആരെങ്കിലും ഗവര്‍ണര്‍, ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്തെ ജൂനിയര്‍ ജസ്റ്റിസ് ആണെങ്കില്‍ ഒന്നും പറയാന്‍ വയ്യ.

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഉണ്ടായിരുന്നെങ്കില്‍ അതു ചോദിക്കാമായിരുന്നു!

Comments

comments