“Our liberty depends on the freedom of the press, and that cannot be limited without being lost” -Thomas Jefferson

ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം തങ്ങളുടെ എഡിറ്റോറിയല്‍ കോളം ശൂന്യമായി ഒഴിച്ചിട്ടുകൊണ്ട്exp-1 ഇറങ്ങിയ ദിനം ഇന്ത്യ മറന്നുകൂടാത്തതാണ്. അന്ന്  ജനാധിപത്യത്തിന്റെ ഉച്ചഭാഷിണികള്‍ക്ക്  വിലക്ക് വീണു. സ്വതന്ത്ര ഇന്ത്യയില്‍ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങു വീണ ദിവസം. പത്രങ്ങള്‍ക്കു  സെൻസർഷിപ് ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയുടെ പ്രഖ്യാപനം അന്നാഘോഷിച്ചതു. ഇന്ത്യന്‍  സമൂഹത്തിൽ അവരോഹണത്തിന്റെ ആരംഭം കുറിച്ച ഈ സംഭവം അടയാളപ്പെടുത്താൻ  നമ്മള്‍ ചരിത്ര പുസ്തകങ്ങളിൽ കുറിച്ച്  വയ്ക്കുന്നത് ചില വാര്‍ത്തകളും മൂന്നോ നാലോ  കോടതി  വിധികളുമാണു.

ഇന്ത്യയില്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ ശരി വെച്ച കോടതിയുടെ തീര്‍പ്പിൽ അന്ന് വിമതക്കുറിപ്പെഴുതിയ ജസ്റ്റിസിന്റെ വാചകങ്ങള്‍ ഓരോ

ജസ്റ്റിസ് ഖന്ന
ജസ്റ്റിസ് ഖന്ന

ജനാധിപത്യ സമൂഹവും ഓര്‍ത്ത്‌ വയ്ക്കേണ്ടതാണ്. “സര്‍ക്കാരിന് റദ്ദുചെയ്യാൻ  അധികാരമുള്ള  ഒരു  വ്യവസ്തയല്ല ഭരണഘടന. ഭരണഘടന റദ്ദുചെയ്യുമ്പോൾ റദ്ദുചെയ്യുന്നത്  ജനിച്ചവന്  ജീവിക്കാനുള്ള  അവകാശത്തെ കൂടിയാണ്. ഭരണഘടന   ആദ്യം  ഉറപ്പു നല്‍കേണ്ടത് ജീവിക്കാനുള്ള  അവകാശത്തെയാണ്”.

വായുവിന്റെയും ജലത്തിന്റെയും ഭക്ഷണത്തിന്റെയും  അറിവിന്റെയും ഉല്ലാസങ്ങളുടെയും സ്വതന്ത്രമായ  വിനിമയം  സാധ്യമല്ലാത്ത ഒരു  സമൂഹം  മനുഷ്യന്റെ  ജന്മാവകാശങ്ങളെയാണ്  ഹനിക്കുന്നതെന്നും  അതിനു  ഒരു  ഭരണഘടനക്കും ഭരണഘടനാ ബാഹ്യശക്തിക്കും  അധികാരമില്ലെന്നും  കൂടി ഓര്‍മ്മിപ്പിക്കുകയായിരുന്നു ജസ്റ്റിസ്.IndiaPress1

ജനാധിപത്യത്തിലെ  വഴിവിളക്കുകളാണ്  മാധ്യമങ്ങള്‍. അതോരോന്നായി  തല്ലികെടുത്തിക്കൊണ്ടാണ്  എകാധിപത്യത്തിന്റെയും  ഫാസിസത്തിന്റെയും കൂരിരുള്‍വണ്ടികൾ  കുതിപ്പ് തുടങ്ങുന്നത്. കേരളത്തിന്റെ അനുഭവത്തിലെ അടിയന്തരാവസ്ഥ നോക്കൂ. അടിയന്തിരാവസ്ഥ പിന്‍വലിച്ച്  ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പു നടത്തിയപ്പോള്‍  ഇന്ത്യ  മുഴുവൻ  അടിയന്തരാവസ്ഥയ്ക്കെതിരെ ആഞ്ഞടിച്ചു. കേരളം  അടിയന്തരാവസ്ഥയെ ഇരുകയ്യും നീട്ടി അംഗീകരിക്കുകയായിരുന്നു അന്നു ചെയ്തത്. അന്ധകാരത്തിന്റെയും  അടിമത്വത്തിന്റെയും  നിശാവണ്ടികള്‍  കൃത്യസമയം പാലിച്ച്  ഓടിയിരുന്നു. കേരളയുവത്വം കാക്കി കരങ്ങളില്‍  ഒടിഞ്ഞു  നുറുങ്ങിയിരുന്നു. പക്ഷേ നമ്മുടെ അലസതയിൽ, സുഖശീതിളമയിൽ, അതൊന്നും നമ്മളറിഞ്ഞില്ല. കാരണം  വാര്‍ത്തകള്‍ക്ക്  മേൽ  കനത്ത  നിയന്ത്രണമായിരുന്നു നിലവിലുണ്ടായിരുന്നത്. അന്നും  മാധ്യമങ്ങളെ  അലട്ടിയിരുന്ന  ചോദ്യം “ചെയ്യണോ  അതോ മരിക്കണോ” എന്നതായിരുന്നു . ആ ധര്‍മ്മസങ്കടം ചില വ്യക്തികളിലൂടെ, നിസ്വരും  നിസ്വാത്ഥരുമായ  ചില പത്രപ്രവര്‍ത്തകരിലൂടെ പിന്നീട്  നമ്മളറിഞ്ഞു.

അടുത്ത  ദിവസങ്ങളില്‍ ചില  ഗുണ്ടാവക്കീലന്മാർ മാധ്യമപ്രവര്‍ത്തകരെ വാര്‍ത്താശേഖരണത്തിന്റെ പേരില്‍   ആക്രമിച്ചപ്പോൾ2-1c  മാധ്യമപ്രവര്‍ത്തകര്‍ക്ക്  രണ്ടു കിട്ടട്ടെ  എന്ന് പറയുന്നവരെ  വിവാദങ്ങളിൽ  ധാരാളം  കണ്ടു. അവരോന്നോര്‍ക്കുന്നത്  നന്ന്. കഴിഞ്ഞ  തലമുറകളിലെ ആദരണീയരായ സാമൂഹ്യ – നവോത്ഥാന നേതാക്കളും  സ്വാതത്ര്യസമരഭടന്മാരും ജനപിന്തുണയോടെ കല്ലോട് കല്ല്‌ പടുത്തിയര്‍ത്തിയ ജനാധിപത്യവ്യവസ്ഥയാണ്‌ മീഡിയ. അതോര്‍മ്മിപ്പിക്കാൻ അടിയന്തരാവസ്ഥയുടെ ചെറുതല്ലാത്ത  അനുഭവം  അവരുടെ മുന്നിലുണ്ട്.

ജയചന്ദ്രന്‍:
അടിയന്തരാവസ്ഥയില്‍  നടന്നതും അന്ന്  കേരളം  അറിയാതെ പോയതുമായ രാജന്‍കേസ്   സെന്‍സര്‍ഷിപ്പിന്റെ ഒരു  ക്ലാസിക്  ഉദാഹരണമാണ്. അടിയന്തരാവസ്ഥയിൽJAYACHANDRAN  ഇളവ് വരുത്തിയ  ശേഷം  കേരളത്തെ പിടിച്ചു കുലുക്കിയ  ഈ മനുഷ്യാവകാശ പ്രശനം ഇന്നും  നിര്‍ദ്ധാരണം  ചെയ്യാത്ത  സമസ്യ   ആണെന്നതും  സവിശേഷതയാണ്. അതിനു കാരണം രാജന്‍ കൊല  ചെയ്യപ്പെട്ട  വിവരം യഥാസമയം  പുറംലോകം  അറിഞ്ഞില്ലെന്നത്  തന്നെയാണ്. കേരളത്തിലെ  ഒരു  പത്രലേഖകൻ പക്ഷെ  അറിഞ്ഞിരുന്നു. കെ ജയചന്ദ്രന്‍. പാർശ്വവൽകൃതരുടെ  ജീവിതത്തിനു നമ്മള്‍ തീര്‍ക്കുന്ന കനത്ത മതിലുകൾ ഇടിച്ചു തകത്ത് അവിടെ നിന്ന്  വാര്‍ത്തകൾ ജനങ്ങളിലേക്ക് എത്തിച്ചു. ഓ കെ ജോണി സഹപ്രവര്‍ത്തകൻ.

അടിയന്തരാവസ്ഥ  കൊടുമ്പിരി കൊണ്ട സമയം; കക്കയം  ക്യാമ്പില്‍  വെച്ച് ഒരു എഞ്ജിനീയറിംഗ്  വിദ്യാര്‍ത്ഥി പോലീസ്rajan1 മർദ്ദനത്തില്‍ മരിച്ചുവെന്ന വാര്‍ത്ത  ജയചന്ദ്രനു ലഭിക്കുന്നു. വിവരം നല്‍കിയത്  ക്യാമ്പിലെ ഒരു പോലീസുകാരന്‍  തന്നെയാണ്. ജഡം കരിച്ചു കക്കയം ക്യാമ്പില്‍ വിതറി  എന്നും  അയാള്‍  ജയച്ചന്ദ്രനോട്  പറഞ്ഞു. ജയചന്ദ്രന്‍ അന്നത്തെ മാതൃഭൂമി ന്യൂസ്‌  എഡിറ്റർ വിംസിയെ  അറിയിച്ചു. വിംസി വാര്‍ത്ത എഴുതിവാങ്ങി. തൃപ്തിയാവാതെ  ജയചന്ദ്രനെ കൊണ്ട്  അഞ്ചു  തവണ മാറ്റി  എഴുതിച്ചു. എന്നാലും  ഈ വാര്‍ത്ത  സെൻസറുടെ കത്രിക കടക്കില്ല  എന്നുറപ്പുള്ള  വിംസി  ആരോടും പറയാതെ തന്റെ  സ്യൂട്ട് കേസിൽ  ഒരാഴ്ച ആ വാര്‍ത്ത  കൊണ്ടുനടന്നു.

പിന്നീട്  വിംസി എം ഡി യും മാനേജിംഗ് എഡിറ്ററുമായ  വി എം നായരോട് സംസാരിച്ചു. സെൻസർഷിപ് മറികടന്ന്

വി എം നായർ
വി എം നായർ

ഈ വാര്‍ത്ത  കൊടുക്കാനാവില്ല. സെൻസറെ  കാണിക്കാതെ വാര്‍ത്ത  അച്ചടിച്ചാലോ? ഇതായിരുന്നു  വിംസിയുടെ ചോദ്യം. വി എം നായര്‍ അമ്പരപ്പോടെ  ചോദിച്ചു : “ബാലചന്ദ്രന് (വിംസി) ഭ്രാന്തുണ്ടോ ? നമ്മളൊക്കെ  അകത്താവും. അത് സാരമില്ല. അവര്‍  അച്ചുകൂടം കണ്ടു കെട്ടും. അത് സാരമുണ്ട്. മാധ്യമ സ്ഥാപനങ്ങള്‍  നിലനിന്നേ പറ്റൂ. എങ്കിലേ  അനീതികളെ കുറിച്ച് പിന്നെടെങ്കിലും  പറയാന്‍  ആളുണ്ടാവൂ” തീര്‍ത്തും  അസംതൃപ്തി യോടെ വിംസി പിന്‍വാങ്ങി. വാര്‍ത്ത  വെളിച്ചം കണ്ടില്ല. പിന്നീട് കരുണാകരനെ

വിംസി
വിംസി

മുഖ്യമന്ത്രി സ്ഥാനത്തു നിന്ന്  പുറത്താക്കും  വരെ ആ വാര്‍ത്ത നീണ്ടു. ഏകമകനെവിടെ എന്നറിയാതെ, എവിടെയോ  ഉണ്ടെന്ന  കരുതലില്‍ കാത്തുകാത്തിരുന്നു ഒരച്ഛനും  അമ്മയും  മരിച്ചു. രാജനെവിടെ? (വിശദ വായനക്ക് ഇതേ കുറിച്ച്  വിംസി ‘ജയചന്ദ്രൻ’ എന്ന പുസ്തകത്തില്‍  വിശദമായി  വസ്തുനിഷ്ഠമായി, ഹൃദ്യമായി  എഴുതിയിട്ടുണ്ട്.)

ജി ശക്തിധരന്‍
അടിയന്തരാവസ്ഥ കാലത്ത് ദേശാഭിമാനിയുടെ പ്രൊഡക്ഷന്‍ എഡിറ്ററായിരുന്നു  ജി  ശക്തിധരൻ. മാര്‍ക്സിസ്റ്റ്‌

ജി ശക്തിധരൻ
ജി ശക്തിധരൻ

പാര്‍ട്ടിയുടെ പത്രമെന്ന  നിലയിൽ കടുത്ത  നിരീക്ഷണത്തിനും സെൻസറിംഗിനും  വിധേയമായിരുന്നു അന്ന്  ദേശാഭിമാനി. എല്ലാ ദിവസവും പത്രത്തിന്റെ  ഡമ്മി തയ്യാറാക്കി  സെൻസറുടെ  ഓഫീസില്‍  കൊണ്ട് പോയി കാണിച്ച് അനുമതി  വാങ്ങണം. സെന്‍സർ ഒപ്പിട്ട ഡമ്മിയെ പ്രിന്റ് ചെയ്യാവൂ.

ആയിടെ  ഒരു നാള്‍  ആലപ്പുഴയിലെ പാടശേഖരങ്ങളിൽ  താറാവുകൾ കൂട്ടത്തോടെ  ചത്തൊടുങ്ങാൻ തുടങ്ങി. ഒന്നാം പേജില്‍  ആ വാര്‍ത്തയുമായി ശക്തിധരൻ സെൻസറെ കണ്ടു. അയാള്‍  ആദ്യം വെട്ടിയ വാര്‍ത്ത താറാവ്  വാര്‍ത്തയായിരുന്നു. ശക്തിധരനു  സങ്കടവും അരിശവും  വന്നു. ആ വാര്‍ത്ത  ജനങ്ങളില്‍  പരിഭ്രാന്തി  പരത്തും  എന്നതായിരുന്നു  ന്യായീകരണം. ഡമ്മി  അവിടെത്തന്നെ  വലിച്ചെറിഞ്ഞു ശക്തിധരന്‍  രോഷത്തോടെ മടങ്ങി. ഓഫീസില്‍  എത്തി കാര്യങ്ങൾ വിശദീകരിച്ചപ്പോൾ എഡിറ്റർ  കെ  മോഹനൻ പറഞ്ഞു : “ആ വാര്‍ത്ത  കൊടുത്ത്  സ്ഥാപനം  സര്‍ക്കാരിനെ ഏല്‍പ്പിച്ചു  നമ്മളൊക്കെ  ജയിലിൽ പോകണോ അതോ വലിയ വാര്‍ത്തകള്‍ക്കായി  നമ്മൾ മാധ്യമത്തെ  നിലനിര്‍ത്തണോ? പത്രം  നിലനില്‍ക്കേണ്ടത് ജനത്തിന്റെ  ആവശ്യമാണ്. നമ്മുടെതാണ്‌.”

അവിടെയും പ്രശ്നം വാര്‍ത്ത കൊടുക്കണോ അതോ കൊടുത്ത് ആത്മഹത്യ ചെയ്യണോ എന്നതായിരുന്നു. അന്ന്  ഇരു എഡിറ്റര്‍മാരും  ഊന്നിപ്പറഞ്ഞതു  മാധ്യമങ്ങൾ  നിലനില്‍ക്കേണ്ടത്  ജനങ്ങളുടെ ആവശ്യവും  അവകാശവും അധികാരവുമാണ്  എന്നാണ്.pressfreedom1
പിന്നീടും  മാധ്യമങ്ങള്‍ക്ക്  നേരെ  ആക്രമണശ്രമം നടന്നു. 1984-ല്‍. അന്ന് രാജീവ് ഗാന്ധിrajeevgandhi2 മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നത് വലിയ ഉല്ലാസത്തിമിര്‍പ്പോടെയാണ്. ഭരണ ഘടന മാറ്റിയെഴുതാന്‍  വേണ്ട ഭൂരിപക്ഷം. വിമര്‍ശനങ്ങൾ ഉയരാൻ തുടങ്ങിയപ്പോൾ രാജീവും  ആദ്യം  തിരിഞ്ഞത്  മാധ്യമങ്ങള്‍ക്ക് നേരെയാണ്. അപകീര്‍ത്തിനിയമം മുതലായ കടുത്ത  നിയന്ത്രണങ്ങൾ  അടങ്ങിയ  പത്രമാരണ നിയമം രാജീവ്  ഭരണഘടനാ ഭേദഗതിക്കായി അവതരിപ്പിച്ചു. ഇതിനു പത്രമാരണ നിയമം എന്ന് പേരിട്ടത് ഇ എം എസ്സ്. ദില്ലിയിലെ ബോട്ട് ക്ലബ്ബിലും കൊച്ചിയിലെ ബോട്ട് ജട്ടിയിലും  അടക്കംems5 രാജ്യത്താകമാനം  കക്ഷിരാഷ്ട്രീയ  ഭേദമെന്യേ പ്രക്ഷോഭം പടര്‍ന്നു. അതിനു സൈദ്ധാന്തിക പിന്‍ബലം നല്കിയതും  സമരങ്ങൾ  എകോപിപ്പിച്ചതും  സി പി ഐ (എം) ആയിരുന്നു. രാജീവ്  നീക്കത്തില്‍ നിന്നും പിന്‍വാങ്ങി. അന്നുമുണ്ട്  അധാര്‍മ്മികമായി  പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങൾ. പക്ഷെ  അത്തരം  മാധ്യമങ്ങളെയും  പരമമായ  മാധ്യമസ്വാതന്ത്ര്യത്തെയും  താരതമ്യം  ചെയ്തു  മാധ്യമങ്ങളെ ഇല്ലാതാക്കാനുള്ള  നീക്കത്തെ  ആരും  അനുകൂലിച്ചില്ല.indira-sanjai

അന്നും  ഇന്നും  നടക്കുന്ന  സംഭവങ്ങളില്‍, അതിന്റെ ഫല ശ്രുതിയിൽ, സമാനതകളുണ്ട്. രീതിശാസ്ത്രങ്ങൾ  മാത്രമേ  മാറുന്നുള്ളൂ.  ഇന്ദിരയുടെ ഏകാധിപത്യവും  നവഫാസിസവും തമ്മിൽ. ഇന്ത്യന്‍ നവഫാസിസത്തിന്റെ  മുഖമുദ്ര  വര്‍ഗീയതയാണ്. കലാപങ്ങളിലൂടെ  ധ്രുവീകരണമാണ്. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്നmodi8 ദളിതരുടെ ഐക്യം  തകര്‍ക്കുകയും ന്യൂനപക്ഷ ജനവിഭാഗമായ സവർണ്ണരുടെ ഐക്യം ഊട്ടിയുറപ്പിക്കുകയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന വര്‍ഗീയപരിവാരത്തിന്റെ മാർഗ്ഗം. അതിനായി  ജനാധിപത്യത്തിന്റെ ഒരോ മര്‍മ്മ സ്ഥലികളിലും  അവർ അസ്വാസ്ഥ്യം അഴിച്ചു  വിട്ടു കൊണ്ടിരിക്കുകയാണ്. യൂണിവേഴ്സിറ്റികള്‍, ജുഡിഷ്യറി, പ്രസ്സ് – ഈ  മൂന്നു മേഖലകളാണു ഇന്ന്  കുത്തഴിഞ്ഞു  ജനങ്ങളുടെ അവകാശ പരിധിയില്‍  നിന്നും  അതിവേഗം ഒഴിവാക്കപ്പെടുന്നത്.

രാഷ്ട്രഗാത്രത്തിൽ  ഒരു  മുറിവുണ്ടാക്കിയാല്‍ അതിൽ  വൈറസ്  കയറി പടര്‍ന്നു രാഷ്ട്രഗാത്രം ജീർണ്ണിക്കും  എന്ന് ആദ്യം  പറഞ്ഞത്  ചെ ഗവേരയാണ്. ഇന്നത്തെ  ഇന്ത്യയും കാണിക്കുന്നത് adv-3 അതാണ്‌. ദില്ലിയിലെ  കോടതിയില്‍ കനയ്യ കുമാറിനെ ആക്രമിച്ചു  കൊണ്ട്  വക്കീലന്മാർ തുടങ്ങിയ കലാപമാണ്‌  ഇന്ന് ഇങ്ങു നമ്മുടെ മുറ്റത്തും  എത്തി നില്‍ക്കുന്നത്. നമ്മുടെ കോടതികള്‍  തോറും  വക്കീലന്മാര്‍  അഴിഞ്ഞാടുന്നു.   അവരുടെയും  സംയമനം  പുലര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകരുടെയും വിശ്വാസ്യത തകര്‍ന്നു വീഴുന്നു. ജനാധിപത്യത്തിന്റെ രണ്ടു തൂണുകള്‍  ആണു  ഇളകിയാടുന്നത്‌. എക്സിക്യൂട്ടീവും  പാര്‍ലമെന്റും ഒരാളാണ്. മോഡി. മാധ്യമങ്ങള്‍ക്ക് അപ്രാപ്യൻ. അതു കൊണ്ട് തന്നെ  മോഡിയെ കുറിച്ച് വാര്‍ത്തകളൊന്നുമില്ല. മോഡി  പറയുന്നതല്ല, മോഡി സ്വയം  നിര്‍മ്മിച്ചു കാണിക്കുന്ന പരിപാടികളാണ് നാമിന്ന് ഏറെയും കാണുന്നത്.   പാര്‍ലമെന്റും  എക്സിക്യൂട്ടീവും ജനാധിപത്യ അര്‍ത്ഥത്തിൽ  തളര്‍ന്നു കഴിഞ്ഞു എന്നര്‍ത്ഥം. ഇടിഞ്ഞു വീഴുന്ന  കോട്ടകളുടെ ശബ്ദം !!!

മാധ്യമ സ്വാതന്ത്ര്യം നിയമം മൂലം  നിയന്ത്രിക്കാവുന്നതിനും അപ്പുറം  ചില  ധാര്‍മ്മിക കടമകൾ കൂടി  ചുമക്കുന്നുണ്ട്. പക്ഷെ നിയമംambani കൂടാതെ അതിനെ നിയന്ത്രിക്കാന്‍  കഴിയും. അതാണ്‌  സംഘപരിവാറും അംബാനിയും  ചേര്‍ന്ന് കാണിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ  ചെറുതും  വലുതുമായ ടി വി –പത്ര -വെബ്‌  ശൃംഖലകൾ  അവർ  വാങ്ങിക്കൂട്ടുകയാണ്. വാര്‍ത്താ ശ്രോതസുകൾ അവർ  കയ്യടക്കിക്കഴിഞ്ഞു. കേരളത്തിലെ  ചാനലുകള്‍  കുത്തകകള്‍ക്ക് പട്ടുമെത്ത വിരിക്കും. പത്രങ്ങളും. പിന്നെ അവശേഷിക്കുക ചെറുകിട മാധ്യമങ്ങളും പത്രങ്ങളുമാണ്. അവ മത്സരത്തില്‍ തോറ്റ് പൂട്ടും. പിന്നെ  നാം  സമാന്തര പ്രസിദ്ധീകരനങ്ങളുമായി  ഒളിച്ചും  പതുങ്ങിയും നടന്ന് വിവര വിനിമയം  നടത്തും. ഇന്റർനെറ്റിന്റെ ഇക്കാലത്തോ എന്ന്  ചോദിച്ചേക്കാം. ഓര്‍ക്കുക, ഇന്ത്യയിലെ കാശ്മീരില്‍  സര്‍ക്കാർ  ഇടയ്ക്കിടെ നെറ്റ്  നിരോധിക്കാറുണ്ട്‌. സര്‍ക്കാരിന് നിരോധിക്കാൻ  അധികാരമുള്ള ഒന്നാണ് ഇന്റര്‍നെറ്റ് എന്ന് അങ്ങിനെ അനുഭവത്തിലൂടെ ഇന്ന് നമുക്കറിയാം. ഈ അവസ്ഥയ്ക്കെതിരെ  ചെറു വിരല്‍  അനക്കാതെ കേരളത്തിലെ  മാര്‍ക്സിസ്റ്റ്‌  യുവത – സി പി ഐ (എം) പക്ഷ യുവാക്കള്‍ – പത്രക്കാര്‍ക്ക്  രണ്ടു  കിട്ടട്ടെ, അവര്‍  നമുക്കെതിരാണു എന്നാണു പ്രഖ്യാപിക്കുന്നത്.

മാധ്യമ രംഗത്തെ ശൈഥില്യം  വളര്‍ത്തിയെടുക്കുന്നതു  വളരെ ആസൂത്രിതമായിരുന്നു. അതിന്റെ  തുടക്കമായിരുന്നു  അർണാബ് ഗോസ്വാമിയുടെ അവതാരം (ടൈംസ്‌  നൌ). സഭ്യതയുടെയും  മാന്യതയുടെയും  സത്യസന്ധതയുടെയും മിനുക്കുപൊടി  പോലുമിടാതെ അർണാബ്  അവതാരകന്‍  എന്ന മട്ടില്‍  സ്ക്രീനിൽ നടത്തുന്നarnab2  അഴിഞ്ഞാട്ടം  ബീഭൽസമാണെന്ന് മാത്രമല്ല, രാജ്യ ദ്രോഹം കൂടിയാണ്. നാളിതുവരെ മാധ്യമങ്ങള്‍  പുലര്‍ത്തിയ  ആത്മസംയമനത്തിന്റെ, സ്വയം  അച്ചടക്കത്തിന്റെ ആദരണീയ മാതൃകകള്‍  ആണ്  അർണാബ്  പൊട്ടിച്ചത്. അതോടെ മാധ്യമ രംഗത്ത്  കോളിളക്കമായി. സഹ മാധ്യമ പ്രവര്‍ത്തകരെ കടന്നാക്രമിച്ചും കശ്മീരിന്റെ മനുഷ്യാവകാശത്തെക്കുറിച്ച് പറയുന്നവരെ രാജ്യ ദ്രോഹികളായി ചിത്രീകരിച്ചും സൈനിക ആക്രമണങ്ങളെ  മഹത്വവല്‍ക്കരിച്ചും അർണാബ് നടത്തുന്ന ആഭാസങ്ങള്‍ക്ക്  മുന്നിൽ  ഇപ്പോഴും പകച്ചു  നില്‍ക്കുകയാണ്  മറ്റു ജേര്‍ണലിസ്റ്റുകൾ. ഒരു ജേര്‍ണലിസ്റ്റ് എന്താവരുത് എന്നതിന് ഉത്തമ മാതൃകയായി  എന്നും ഇദ്ദേഹം  നമ്മുടെ ഓര്‍മ്മയിലുണ്ടാവും. പക്ഷെ  അയാളെ  പ്രതിവര്‍ഷം എട്ടു കോടി രൂപയ്ക്കു  വിലക്കെടുത്തിട്ടുള്ള   ചാനല്‍  മുതലാളിമാരുടെ ലക്ഷ്യം നിറവേറുന്നുണ്ട്. വലിയൊരു  ശിഥിലീകരണമാണ്  അയാള്‍  അഴിച്ചു വിട്ട  ശക്തികള്‍ നടത്തുന്നത്.  ജുഡീഷ്യറിയും ഇതേ  പാതയിലേക്കാണ് നീങ്ങുന്നത്‌  എന്ന ഭയാനാശങ്ക  ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. അതും സംഭവിക്കാം. കാരണം  ജനാധിപത്യത്തിന്റെ  ലംബങ്ങളെ ദുര്‍ബലമാക്കുന്നത് ഫാസിസത്തിന്റെ  രഥചക്രമുരുളാന്‍ ഒരനിവാര്യതായാണു. ഇന്ത്യയില്‍ സംഘപരിവാർ അതിനായി എല്ലാ സന്നാഹങ്ങളും നടത്തി വരികയുമാണ്.

തെറ്റും  തിരുത്തുമായി മാത്രമേ ഏതു ജനാധിപത്യ സംവിധാനവും മുന്നേറൂ. മാനവിക മൂല്യങ്ങളിൽ കേവലവും ദൃഢവുമായm-p-5 വിശ്വാസമുണ്ടെങ്കില്‍ ഏതു  തെറ്റും  തിരുത്താവുന്നതേയുള്ളൂ. തിരിത്തക്കാവുന്നതേയുള്ളൂ. അതിനായി  “രണ്ട് കൊടുത്തിട്ട്” കാര്യമില്ല. രണ്ടു  വെടിയുണ്ടകള്‍ കൊടുക്കുക  തന്നെയാണ് ഫാസിസത്തിന്റെ രീതിയും. അവരും  ജയിലും വെടിയുണ്ടയുമായാണ് മാധ്യമങ്ങളെ  നേരിടുന്നത്,  ജുഡീഷ്യറിയെ നേരിടുന്നത്. ഇപ്പോള്‍  മാധ്യമങ്ങളെ  എതിര്‍ക്കാനും  മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കാനും  ആഹ്വാനം  ചെയ്യുന്ന മലയാളികളിൽ  സി പി ഐ (എം)  പ്രവര്‍ത്തകർ മാത്രമേയുള്ളൂ. ഒരു നാള്‍  വെടിയുണ്ടകള്‍ അവരെ തേടി വരുമ്പോൾ അറിയാനും  അറിയിക്കാനും  ആരുണ്ടാവും?

പ്രശസ്ത മാധ്യമ വിശാരദന്‍ ഡോക്ടർ സെബാസ്റ്യൻ പോള്‍  പറയുന്നു: “സ്വയം വിളക്കണച്ചു കഴിയുന്നവർ കൊള്ളിയാൻ മിന്നുമ്പോൾ ഭയപ്പെടും. അർധരാത്രിയിലെ സൂര്യനെ ഭയമില്ലാത്തത് ആർടിക്കിലും അന്റാർടിക്കിലും മാത്രമാണ്…..മധ്യത്തിൽ നിൽക്കുന്നത് എന്നാണ് മാധ്യമം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. വേദിക്കും സദസിനും മധ്യേ നിൽക്കുന്ന മാധ്യമപ്രവർത്തകരെ കാഴ്ച മറയ്ക്കുന്ന അസൗകര്യമായാണ് സദസ് കാണുന്നത്. എന്നാൽ അവരാണ് ലോകത്തിന്റെ കാഴ്ച എന്ന പരമമായ സത്യം തിരിച്ചറിയപ്പെടുന്നില്ല.”

Comments

comments