ചിത്രങ്ങൾ വലുതായി കാണുവാൻ അവയിൽ ക്ലിക്ക് ചെയ്യുക.

പതിനഞ്ചാം വയസ്സില്‍ അച്ഛൻ വാങ്ങിക്കൊടുത്ത വിവിറ്റാര്‍ ഫിലിം ക്യാമറയിലൂടെയാണ് ഫോട്ടോഗ്രഫിയുടെ ലോകത്തേക്ക് ചുവടുവച്ചത്. അച്ഛനോടൊപ്പമുള്ള യാത്രകളില്‍ നിന്നും വെഡ്ഡിംഗ്  ഫോട്ടോഗ്രഫിയുടെ ആദ്യ പാഠങ്ങൾ പഠിച്ചു. കുടുംബത്തോടൊപ്പമുള്ള അവധിക്കാല യാത്രകള്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലേക്കുള്ള ചുവടുകളായി മാറി. 16 വര്‍ഷമായി വെഡ്ഡിംഗ് ഫോട്ടോഗ്രഫി രംഗത്തും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി രംഗത്തും ഒരു പോലെ സജീവം.

വിവിറ്റാര്‍, പെന്റക്‌സ്, മിനോള്‍ട്ട, യാഷിക്ക  ക്യാമറകളില്‍ തുടങ്ങി ഇപ്പോൾ 5ഡി മാര്‍ക് ത്രി, 1ഡിഎസ്‌ക് മാര്‍ക്ക് 2  ക്യാമറകളിൽ എത്തി നില്‍ക്കുന്ന ഫോട്ടോഗ്രഫി ജീവിതം. അമ്പതിലധികം ഫോട്ടോ എക്‌സിബിഷനുകൾ മനൂപ് സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിനകത്തായി ഇരുന്നൂറിലധികം സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് ഫോട്ടോകൾ എടുത്തിട്ടുണ്ട്. കുളു, മണാലി, ലഡാക്ക്, കാശ്മീര്‍ എന്നിവിടങ്ങളിലേക്ക് ബുള്ളറ്റിൽ യാത്ര ചെയ്യുകയും, കുന്നംകുളത്തു നിന്നും ഭൂട്ടാനിലേക്ക് 12000 കിലോമീറ്റർ കാറിൽ യാത്ര ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പ്രമുഖ മാധ്യമങ്ങളില്‍ നിരവധി ചിത്രങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ക്രിയേറ്റീവ് വെഡിംങ്ങ് ഫോട്ടോഗ്രഫി രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു.

മനൂപ് ചന്ദ്രന്‍
കൊട്ടിലിങ്ങല്‍ ഹൗസ്
കിഴൂര്‍ 680523
കുന്നംകുളം
ഫോണ്‍-9656311911
ഇമെയില്‍[email protected]

Comments

comments