ഇന്ത്യയിലെ ‘ഗെ’ വിമോചന പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാനമായ നാഴികക്കല്ലാണ് ഉഭയകക്ഷി സമ്മതത്തോടെയുള്ള സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ലാതാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി.
സ്വന്തം ‘ലൈംഗിക അഭിവിന്യസ’ത്തിന്റെ പേരിൽ വിവേചനം അനുഭവിച്ചിരുന്ന, സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് ആട്ടിപ്പായിക്കപ്പെട്ടിരുന്ന, അടിച്ചമർത്തപ്പെട്ടിരുന്ന, ഇന്ത്യയിലെ ‘ഗെ’ സമൂഹത്തിന്റെ നിരന്തര പോരാട്ടങ്ങളുടെ മാത്രമല്ല ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഇന്ത്യൻ ഭരണഘടനയുടെയും വിജയം കൂടിയാണിത്.
ഇന്ത്യൻ സമൂഹത്തെ ജനാധിപത്യ വിരുദ്ധവും മനുഷ്യ വിരുദ്ധവുമായ വിക്ടോറിയൻ ലൈംഗീക സദാചാരമൂല്യങ്ങളിൽ തളച്ചിടുന്ന കോളോണിയൽ പീനൽകോഡ് നവീകരിക്കുന്നതൽ നാം വളരെ വൈകിപ്പോയിരിക്കുന്നുവെന്നതാണ് വാസ്തവം. IPC 124A Sedition, IPC Section 295A blasphemy law, എന്നിങ്ങനെ ജനാധിപത്യ വിരുദ്ധമായ നിരവധി കിരാത നിയമങ്ങളാൽ ‘സമ്പന്നമാണ്’ ഇന്ത്യൻ നിയമവ്യവസ്ഥ. ഇവയൊക്കെ കോടതിയിൽ ചലഞ്ചു ചെയ്യപ്പെടുകയും ഭേദഗതിചെയുകയും ചെയ്യേണ്ടകാലം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു.
IPC 377 ഭാഗീകമായി റദ്ദ് ചെയ്യതുകൊണ്ടുള്ള ഇന്നത്തെ ഈ കോടതി വിധി ഇന്ത്യൻ നിയമ വ്യവസ്ഥയുടെ ഡി-കോളണൈസേഷന്റെ തുടക്കമാകട്ടെയെന്നു പ്രത്യാശിച്ചു കൊണ്ട് ഈ വിജയം നമുക്കാഘോഷിക്കാം.
(സംവിധായകനും കവിയും എൽജിബിറ്റി ആക്ടിവിസ്റ്റുമാണ് ലേഖകൻ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘ക ബോഡിസ്കേപ്സി’ന് സ്വവർഗ്ഗരതി പ്രമേയമാക്കിയെന്ന ‘കുറ്റം’ ചുമത്തി ഇന്ത്യൻ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചിരുന്നു. നീണ്ടുനിന്ന നിയമയുദ്ധങ്ങളിലൂടെ പ്രദർശനാനുമതി ലഭിച്ച ചിത്രം അടുത്തു തന്നെ ഇന്ത്യൻ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.)
Be the first to write a comment.