രിടത്തൊരിടത്ത് ഒരാന
ഉണ്ടായിരുന്നു. സ്വാഭാവികം,
ആനയുള്ളിടത്തൊരു
പാപ്പാനുമുണ്ടാവുക.
പാപ്പാനൊരിക്കലുമാനയ്ക്ക്
ചങ്ങാതിയാവാന്‍
കഴിയില്ലെന്നിരിക്കെ,
ആര്‍ക്കും ചങ്ങാതിയില്ലാതിരിക്കാന്‍
ആവില്ലെന്നിരിക്കെ,
ആനയ്ക്ക് ചങ്ങാതിയായി
പണ്ടുപണ്ടൊരിടത്തൊരു
ഉറുമ്പുമുണ്ടായിരുന്നു.
ആനയും ഉറുമ്പും കൂടെ
സ്കൂട്ടറില്‍ പോകുന്ന നേരത്തെല്ലാം
പാപ്പാനൊരു സൈക്കിളില്‍
വടിയും തോട്ടിയുമായി
കൂടെ പോയിരുന്നു.
വടിയും തോട്ടിയും
ആനയെയല്ല, തന്നെയാണ്
ലക്ഷ്യമിടുന്നതെന്ന്
ഉറുമ്പിടയ്ക്കിടെ പറയും.
ഉറുമ്പിനെന്തിനാണൊരു
തോട്ടിയെന്നാനയുടെ
മറുചോദ്യം കേള്‍ക്കുമ്പോള്‍
ഉറുമ്പിനാണെങ്കില്‍ പണ്ടേ
കലിയായിരുന്നു.
താനൊന്നു ബ്രേക്ക് ചവിട്ടിയാല്‍
തെറിച്ചുപോകാവുന്നതേയുള്ളൂ
ഈ ആനത്തടിയെന്ന്
ഉറുമ്പിന്‍റെ ഭീഷണി.
പാപ്പാന്‍റെ ശല്യമൊന്ന്
എങ്ങനെയെങ്കിലും
തീര്‍ത്തുതരണമെന്നതു കേട്ട്
ആനയ്ക്കു മടുത്തിരുന്നു.
എന്നാല്‍, ഒരു വഴിയുണ്ടെന്ന് ആന.
ആ വഴിയേതെന്നു ഞാന്‍ പറയും,
സ്കൂട്ടറില്‍ പോവുമ്പോള്‍
വലത്തോട്ടിന്‍റിക്കേറ്ററിട്ട്
നേരെ പോകും,
പാപ്പാന്‍ വലതുപക്ഷത്തേക്ക്
തിരിഞ്ഞുപോകും…
അതു പുതിയ കഥ.
പറഞ്ഞുവന്നതു പഴയ കവിത.
പഴയ കവിതയിലാനയുമുറുമ്പും
സൈക്കിളിലായി പിന്നെ യാത്ര.
പാപ്പാനറിയില്ല തുമ്പിയും കൊമ്പുമില്ലാത്ത
സ്കൂട്ടറോടിക്കാനെന്ന്
എല്ലായ്പ്പോഴു, മൊരാനയ്ക്കു മാത്രമേ
അറിയൂ, മനസിലാവുകയുമുള്ളൂ.


Jayadev Nayanar 

 

 

 

Comments

comments