മണ്ണില്ലാത്തവൻ
മണ്ണിൽ മരമില്ലാത്തവൻ
മരച്ചുവട്ടിലെ തണൽ
അന്യമായവൻ
വിത്തില്ല വിതയില്ല
വിളനടാൻ നിലമില്ല
വെള്ളമില്ല പുഴയില്ല
പുഴക്കെട്ടിലെ കല്പടവിൽ
ഇരിക്കുവാൻ നേരവുമില്ല.
വരണ്ടുണങ്ങിയ മണ്ണിന്റെ
ഉടമയല്ലാത്ത കാവൽക്കാരൻ
ചങ്കുള്ളവൻ
വിശപ്പുള്ളവൻ
വിശപ്പിനെ ജയിക്കാൻ
വകയില്ലാത്തവൻ
മരിച്ചു വീണാൽ എരിക്കനാവില്ല
വിറകില്ല തീയ്യില്ല
തീ കൊളുത്താനാളുമില്ല
തുണിയില്ല തുണയില്ല
മുകളിലാകാശം താഴെ ഭൂമി
ആരിവൻ ആരിവൻ
മേൽവിലാസം ഇല്ലാതായ
നേരിന്റെ കൂട്ടാളി
Be the first to write a comment.