കരിയിലകൾക്ക് മേൽ
നിലാവിന്റെ നിറം കണ്ടങ്ങനെ കിടക്കേ,
കുന്നിമണികൾ  ഉരസുന്ന 
കുഞ്ഞുപാദസര കിലുക്കം
വരുന്നതാരാവാം..?  
അഗ്നി ശലഭങ്ങൾ  തുന്നിയ
ഉടുപ്പ് വാങ്ങാനായി വരാമെന്ന് 
കഴിഞ്ഞ ജന്മത്തിലേ 
കാതിൽ  പറഞ്ഞുപോയ
പെൺകുഞ്ഞാവുമോ? 
ആവില്ല.
ആണെങ്കിലും..
അവളെന്നറികയാൽ  
തുറക്കാത്ത 
വാതിലുകൾക്കുമുന്നിൽ  
പതിയാൻ മാത്രം  ബലമില്ലാത്ത  
കുഞ്ഞു വിരലുകളാൽ 
അവളെങ്ങനെ…?

Comments

comments