തെൻ്റെ പേടിയോ
അശുഭാപ്തി വിശ്വാസമോ
ഭീരുമനസ്സോ കൊണ്ടല്ല
പക്ഷേ, ഒരു യുദ്ധത്തിന്
നിർബന്ധിക്കപ്പെടുമ്പോഴെല്ലാം
ഇപ്രകാരം ഞാൻ ചിന്തിക്കുന്നു :
വല്ലവനും ഈ യുദ്ധത്തിൽ മരിക്കുന്നുവെങ്കിൽ
അത് തീർച്ചയായും
ഞാൻ തന്നെയായിരിക്കും.

എതിർ കിടങ്ങിലെ
എൻ്റെ സുഹൃത്ത് അല്ലെങ്കിൽ ശത്രു
മറ്റൊരു രീതിയിലും ചിന്തിക്കുന്നു :
വല്ലവനും ഈ യുദ്ധത്തെ
അതിജീവിക്കുമെങ്കിൽ
അത് തീർച്ചയായും
ഞാൻ തന്നെയായിരിക്കും.

എപ്പോഴും മറ്റൊരു സാക്ഷിയുണ്ട്
എല്ലാവരും കാണും അവനെ
എന്നാൽ അവൻ്റെ ചിന്തയെന്തെന്നറിയാൻ
ആർക്കുമില്ല താല്പര്യം.
അവൻ ഏകനായ്
കുന്നിൽ മുകളിൽ നിന്ന്
എല്ലാവരുടേയും കിടങ്ങുകളിലേക്ക്
നോക്കുന്നു
മറ്റൊരു രീതിയിൽ ചിന്തിക്കുന്നു:

ഒരാൾ മരിക്കുകയും
ഒരാൾ അതിജീവിക്കുകയും ചെയ്താൽ
അതിനർത്ഥം
സർവ്വവും നശിച്ചു പോയി എന്നാണ്.

********************************************


നാസിഹ് അബു അഫാഷ് (സിറിയ)

പ്രശസ്ത കവിയും ചിത്രകാരനും സംഗീതജ്ഞനുമായ നാസിഹ് അബു അഫാഷ് 1946 ൽ പടിഞ്ഞാറൻ സിറിയയിലെ മാർമറീറ്റയിലാണ് ജനിച്ചത്.

അധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം ദീർഘകാലം പ്രശസ്ത അറബിക്ക് സാഹിത്യ മാസികയായ അൽ-മാദയുടെ ചീഫ് എഡിറ്ററായിരുന്നു.

പതിമൂന്ന് കാവ്യ പുസ്തകങ്ങളുടെ കർത്താവായ ഇദ്ദേഹത്തിൻ്റെ കവിതകൾ ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments

comments