സൗന്ദര്യത്തെ നിര്‍വ്വചിക്കാനുള്ള പലവിധത്തിലുള്ള ശ്രമങ്ങളായാണ് വിശാലമായ അര്‍ത്ഥത്തിൽ കല എന്ന സംവര്‍ഗം പ്രതിനിധാനം ചെയ്യുന്നത്. ലോകകലാചരിത്രത്തില്‍ ഈ സൗന്ദര്യ നിരൂപണത്തിന് ഒട്ടനവധി മാനകങ്ങൾ ഉണ്ടായിട്ടുണ്ട്. അത് കലയുടെ പരിശീലനത്തോടൊപ്പം തന്നെ സഞ്ചരിക്കുന്ന ബൗദ്ധികവ്യവഹാരമായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു. പുരാതന ഗ്രീക്ക് കലയില്‍ ഈ സൗന്ദര്യനിര്വ്വചനത്തിന് മൈമെസിസ് എന്ന് പേര്. പ്ലാറ്റൊ അഭിപ്രായപ്പെട്ടത് അനുകരണമാണ് കല എന്നാണ്. അനുകരണമാണ് കല എന്ന വാദത്തിന് നൂറ്റാണ്ടുകളുടെ പഴക്കവും അത്ര തന്നെ പുതുമയും ഉണ്ട് എന്ന് കാണാം. ഇന്ത്യന്‍ സൗന്ദര്യശാസ്ത്ര പദ്ധതികളിൽ അനുകൃതി എന്ന് മനസ്സിലാക്കിപ്പോരുന്നതും ഒന്ന് മറ്റൊന്നിന്റെ അനുകരണമോ തുടര്‍ച്ചയോ ആണ് എന്ന മട്ടിലാണ്. അനുകരിക്കപ്പെടുന്ന ചരിത്രത്തിന്റെ ആഖ്യാനങ്ങളായി കലാസൃഷ്ടി മാറുമ്പോള്‍ അവിടെ സംഭവി ക്കുന്ന ആശയവൈവിധ്യങ്ങൾ എന്തൊക്കെയാണ്? നിര്‍വ്വചിക്കപ്പെട്ട ചരിത്രത്തെ അപനിര്‍മ്മിക്കുകയോ ചരിത്രബോധത്തെ പാരഡി ചെയ്യുകയോ ചെയ്യുന്ന ആവിഷ്കാരങ്ങൾ സമകാലിക ഇന്ത്യന്‍ കലയിൽ ഇന്ന് ധാരാളമായി കണ്ടുവരുന്നുണ്ട്. അപചരിത്രവല്ക്കരണം ഒരു തരത്തില്‍ എളുപ്പം എത്തിച്ചേരാവുന്നതും ഇടപെടാവുന്നതുമായ മേഖലയായിരിക്കെത്തന്നെ അത് പലപ്പോഴും സ്വയം സമ്പൂര്‍ണമായ കാഴ്ചയുടേയോ സങ്കല്പങ്ങളുടേയോ പ്രകാശനമാകണമെന്നില്ല. അപനിര്‍മ്മിക്കപ്പെടുന്ന മൂലകലാസൃഷ്ടിയുടെ സമീപസ്ഥലികളിൽ നിന്ന് അത് ഏറേയൊന്നും സഞ്ചരിച്ചു എന്നും വരില്ല. എന്നാല്‍ നിര്‍വ്വചിക്കപ്പെട്ട മാതൃകകളെ എപ്പോഴും വിമര്‍ശവിധേയമാക്കിക്കൊണ്ട് കല നിര്‍മ്മിക്കുന്ന ചുരുക്കം ചില സന്ദര്‍ഭങ്ങൾ സമീപകാല ഇന്ത്യൻ കലയില്‍ കാണാൻ കഴിയും.
ആത്യന്തിക യാഥാര്‍ഥ്യം എന്നൊന്ന് ഇല്ലെന്നും, ഉള്ളത് അവയുടെ വ്യാഖ്യാനങ്ങൾ മാത്രമാണെന്നും അഭിപ്രായപ്പെട്ടത് നീത്ഷേയാണ്. ഒരര്‍ത്ഥത്തിൽ കല പലപ്പോഴും ഈ ആശയത്തെ തന്നെയാണ് പ്രതിഫലിപ്പിച്ച് പോരുന്നതും. കലാവസ്തുവിന്റെ അപരിമേയമായ വിശിഷ്ടപദവി ഏറെക്കുറേ സുശക്തമായി സ്ഥാപിക്കപ്പെട്ട കലാസമൂഹത്തില്‍ കലയെന്നത് കലാവസ്തുവിന്റെ ഭൗതികശ്രേഷ്ഠത അല്ലെന്നും അതുല്പാദിപ്പിക്കുന്ന സാംസ്കാരിക സത്തയാണെന്നും തിരിച്ചറിയുമ്പോഴേ, വാസ്തവത്തിൽ കലക്കുള്ളിൽ തന്നെ വിമര്‍ശാത്മകമായി ഇടപെടാനാവൂ. കലാനുഭവം വസ്തുരതി മാത്രമായി തീരുന്ന അപകടത്തെ മാര്‍ഷൽ ദുഷാങ്ങ് മുതല്‍ തുടങ്ങുന്ന ആശയവാദകലയുടെ പ്രായോജകർ ഓര്‍മ്മിപ്പിച്ചിട്ടുമുണ്ട്. കലയെ ചൂഴ്ന്ന് നില്ക്കുന്ന ഉപഭോഗപരതയെ മറികടന്നുകൊണ്ട് പുതിയ കാലത്ത് എങ്ങനെയാണ് വിമര്ശസാധ്യമായ ഒരിടപെടൽ നടത്താനാവുക? സമകാലിക കല ഇത്തരം ചോദ്യത്തെ ഏറ്റെടുക്കുന്നുണ്ടോ?
ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിത്രകാരി എന്‍.പുഷ്പമാലയുടെ സൃഷ്ടികളിലൂടെ കടന്നുപോകുമ്പോള്‍ കലയിലെ എതിർ കാഴ്ചപ്പെടുത്തലിനെയും അതിലൂടെ മുന്നോട്ടുകൊണ്ടു പോകാവുന്ന കലാചരിത്രപരമായ ഒരു പുനരന്വേഷണത്തിന്റെയും വിമര്‍ശത്തിന്റെയും
Be the first to write a comment.