നിഷ്പക്ഷ നിരൂപണം എന്നത് ഒരാദർശം മാത്രമാണ്. പഠനത്തിനായുള്ള കൃതിയുടെ തെരഞ്ഞെടുപ്പിൽപ്പോലും ഒരു വ്യക്തിക്കും തന്റെ പക്ഷങ്ങളിൽ നിന്നു മാറിനിൽക്കാനാകില്ല. സി.രാധാകൃഷ്ണന്റെ ഒൻപതു നോവലുകളുടെ പഠനഗ്രന്ഥമായ ‘അപ്പുവിന്റെ അന്വേഷണ‘ത്തിന്റെ മുന്നുരയിൽ ഈ ഗ്രന്ഥരചനയുടെ ഉരുവപ്പെടലിന്റെ തീർത്തും വ്യക്തിപരമായ കാരണം ഡോ. എം. ലീലാവതി രേഖപ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരനോട് ആ കൃതികളോട് നിരൂപകയ്ക്കുള്ള വൈകാരിക മമത ഇതിൽ വെളിപ്പെടുന്നു. അപ്പുവിന്റെ അന്വേഷണത്തിനു പുറമെ ‘കാവ്യാരതി‘യിലും ‘നവകാന്ത‘ത്തിലും ലീലാവതി ടീച്ചർ സി. രാധാകൃഷ്ണന്റെ നോവൽ പഠനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജി. ശങ്കരക്കുറുപ്പിന്റെയും വൈലോപ്പിള്ളിയുടെയും നിരവധി കവിതകൾ പഠനവിധേയമാക്കിയിട്ടുള്ള ടീച്ചറുടെ പ്രത്യേക പരിഗണനയും സവിശേഷശ്രദ്ധയും ലഭിച്ച നോവലിസ്റ്റാണ് സി. രാധാകൃഷ്ണൻ. ‘ഒരു ശാസ്ത്രജ്ഞനും യുക്തിചിന്താനീതനും മനുഷ്യസമത്വവാദിയുമായി അറിയപ്പെടുന്ന എഴുത്തുകാരനെന്ന് (നവകാന്തം പുറം 318) സി. രാധാകൃഷ്ണനെ നിർവ്വചിക്കുന്നതിൽ നിന്നും തന്നെ എഴുത്തുകാരനും നിരൂപകയും തമ്മിലുളള ഹൃദയൈക്യത്തിന്റെ ഇഴകൾ ദൃശ്യമാണ്. കാരണം ലീലാവതിടീച്ചറുടെ എല്ലാ പഠന നിരൂപണങ്ങളും ഈ മൂന്നു ഘടകങ്ങളോടുള്ള ആഭിമുഖ്യത്തെ സാക്ഷ്യപ്പെടുത്തുന്നവയാണ്. തന്റെ നിരൂപണവഴികളെ അനാവൃതമാക്കുന്ന സത്യം ശിവം സുന്ദരത്തിൽ ശാസ്ത്രം, പാരമ്പര്യ ഊർജ്ജം, മാർക്സിയൻ ദർശനം എന്നിങ്ങനെ പേരുകൾ മാറ്റി ഉപയോഗിക്കുന്നുണ്ടെങ്കിലും ടീച്ചറുടെ ചിന്തകൾക്കും വിശകലനങ്ങൾക്കും ദിശാബോധം നൽകുന്നത് ശാസ്ത്രയുക്തിയും സാമൂഹ്യബോധവും പാരമ്പര്യ പാഠങ്ങളുമാണെന്ന് നിരൂപണ പാരായണങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ മൂന്നു ഘടകങ്ങളുടെ തീക്ഷ്ണത എങ്ങനെ സി.രാധാകൃഷ്ണന്റെ നോവലുകളെ ആസ്വാദ്യവും ഉദാത്തവുമാക്കുന്നു എന്നാണ് ഈ പഠനങ്ങളിൽ ചർച്ച ചെയ്യുന്നത്. ഇവ മൂന്നും സമഞ്ജസമായി സംയോജിപ്പിച്ച എഴുത്തുകാരൻ എന്ന മമതയിലാണ് പഠനങ്ങൾ ആരംഭിക്കുന്നതും.
അപ്പുവിന്റെ അന്വേഷണവിഷയങ്ങളും വ്യത്യസ്തമല്ല. ബാലകൗമാര യൗവനങ്ങളിൽ, വിവിധങ്ങളായ കാലദേശങ്ങളിൽ നേരിടുന്ന അനുഭവങ്ങളിലൂടെ അപ്പു ഒട്ടേറെ വൈയക്തിക സാമൂഹിക സമസ്യകൾക്ക് താത്ത്വികവും ആദർശാത്മകവും യുക്തിസഹവുമായ ഉത്തരങ്ങൾ അന്വേഷിക്കുന്നു. എല്ലാ രോഗശാന്തികൾക്കുമുള്ള ഒരു ഒറ്റമൂലിയാണ് ആ അന്വേഷണമെന്നോ എല്ലാ സമസ്യകൾക്കും കൃത്യമായ ഒരു പൂരണമുണ്ടെന്നോ ഒരു ഒറ്റമൂലിയാണ് ആ അന്വേഷണമെന്നോ എല്ലാ സമസ്യകൾക്കും കൃത്യമായ ഒരു പൂരണമുണ്ടെന്നോ എഴുത്തുകാരൻ അവകാശപ്പെടുന്നില്ല. “അന്വേഷകർ കാണുന്ന സ്വപ്നങ്ങൾ വിരിയുന്ന ചെടികൾ തൽകുന്ന മണ്ണ് ഉണ്മ” യാണെന്നു (അപ്പുവിന്റെ അന്വേഷണം പു. 431) തന്റെ പഠനത്തിലൂടെ വെളിപ്പെടുത്തുന്നതിനും ബോധ്യപ്പെടുത്തുന്നതും. അന്വേഷണങ്ങളുടെ ഫലപ്രാപ്തിയേക്കാൾ അന്വേഷണം നടത്തുന്ന മനസ്സിന്റെ അനുഭവതീഷ്ണതകളാണ് ഈ നോവലുകളുടെ സാരമായി, കാതലായി ടീച്ചർ പരിചയപ്പെടുത്തുന്നത്.
തന്റെ തട്ടകം ശാസ്ത്രമാകേണ്ടതായിരുന്നു എന്നു ഏറ്റുപറയുന്ന ലീലാവതിച്ചർ, തന്റെ ശാസ്ത്രാഭിമുഖ്യത്തെ സാഹിത്യകൃതികളുടെ അപഗ്രഥനത്തിന് ഉപയോഗപ്പെടുത്തുകയാണ് ചെയതത്. 1968ൽ എഴുതിയ ‘കവിതയും ശാസ്ത്രവും‘ എന്ന കൃതിയിൽ ശാസ്ത്രവും സാഹിത്യവും തമ്മിലുളളത് വൈരുദ്ധ്യമല്ലെന്നും, ഇനിയും സാഹിത്യത്തിനു ശാസ്ത്രത്തിൽ നിന്നകന്നു നിൽക്കാനില്ലെന്നും പറയുന്നുണ്ട്. ഈ തലത്തിലാണ് സി.രാധാകൃഷ്ണന്റെ പ്രസക്തി അന്വേഷിക്കുന്നത്. യുക്തികൊണ്ട് ഭാവനയിൽ കല്ലെറിയുന്നത് ഒരു സാഹിത്യപാതകമല്ലെന്ന റിയലിസ്റ്റുകളുടേയും ആധുനികരുടെയും അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട്, സഹൃദയപക്ഷത്ത് നിലയുറപ്പിച്ച് അഭ്യസ്തവിദ്യരായ ഇവിടത്തെ അനുവാചകസമൂഹത്തിന് അവരുടെ ‘ചിന്തയ്ക്കു ഇന്ധനമാക്കാവുന്നവ‘ (കാവ്യാരതി,പുറം 187) കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന ടീച്ചർ, അതു നിറവേറ്റുന്ന എഴുത്തുകാരൻ എന്ന നിലയിലാണ് ഈ നോവലുകളിലൂടെ സി.രാധാകൃഷ്ണനെ വിലയിരുത്തുന്നത്.
ശാസ്ത്രം കേന്ദ്രീകൃതവിഷയമാകുന്ന തന്റെ നോവലുകളിലുടെ, ശാസ്ത്രം ഒരു തലമുറയുടെ മതമായി കാണുന്ന ഒരു കാലത്തെയാണ് സി.രാധാകൃഷ്ണൻ സ്വപ്നം കാണുന്നത്. ഈ സ്വപ്നത്തിന്റെ ശരീരമാണ് ടീച്ചർക്ക് ‘സ്പന്ദമാപാനികളേ നന്ദി‘ എന്ന നോവൽ. അധികാരം നന്മകളുടെ അത്ഭുതങ്ങൾ പ്രാവർത്തികമാക്കാൻ കെൽപ്പുള്ള ശാസ്ത്രജഞരെ, അതിലൂടെ ശാസ്ത്രത്തെത്തന്നെ എങ്ങനെ നിഷ്ക്രിയമാക്കുന്നു എന്ന് ഈ നോവലുകൾ സംവദിക്കുന്നു. ഈ നോവലുകളിലെ വിപ്ലവശ്രമങ്ങളെ ശാസ്ത്രമെന്ന മതസ്ഥാപനത്തിനുവേണ്ടി നടത്തുന്ന ശ്രമങ്ങളെയാണ് ടീച്ചർ വായിക്കുന്നത്. സാമൂഹ്യ പ്രശ്നങ്ങളെ സാഹിത്യകാരന്റെ ഭ്രമാത്മകതയോടെയല്ല, ശാസ്ത്രജ്ഞന്റെ സത്യദർശനത്തോടെയാണ് സമീപിക്കേണ്ടത് എന്നാണ് ടീച്ചറുടെ നിലപാട്. അത്തരത്തിലുള്ള സത്യദർശനവും ഒരു എഴുകാരന്റെ മൗലികതയായ സ്നേഹദർശനവും സമ്മേളിക്കുന്നതാണ് ഈ കൃതികളുടെ മഹത്വമായി ടീച്ചർ എടുത്തുകാട്ടുന്നത്.
സാമൂഹ്യപ്രശ്നങ്ങൾക്ക് ശാസ്ത്രജ്ഞന്റെ സത്യദർശനം എന്നാൽ പ്രശ്നങ്ങളുടെ കാരണങ്ങളുടെ യുക്തിഭദ്രമായ അന്വേഷണം എന്നാണർത്ഥം. ഈ പഠനങ്ങളെല്ലാം കഥാഗതിയെ, കഥാപാത്രസഞ്ചാരങ്ങളെ ഭദ്രമാക്കുന്ന എഴുത്തുക്കാരന്റെ യുക്തിയാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനായി ടീച്ചർ മനശ്ശാസ്ത്രവിശകലന പദ്ധതികളെ അവലംബിക്കുന്നുണ്ട്.
ഫ്രോയിഡിയൻ തത്ത്വങ്ങളെ ആധാരമാക്കിയുള്ള മനഃശ്ശാസ്ത്രവിശകലനങ്ങൾ അത്യന്താധുനികർ വരെ ശീലമാക്കുന്നുണ്ട്. എം.എൻ.വിജയൻ നടത്തുന്ന വൈലോപ്പിള്ളിക്കവിതകളുടെ പാരായണ പാഠങ്ങളിലൂടെ, ഫ്രോയിഡ് മലയാളത്തെ സംബന്ധിച്ചിടത്തോളം മനശ്ശാസ്ത്രപഠനങ്ങളുടെ അനുപേക്ഷണീയതയും ആത്യന്തികതയുമായി. എന്നാൽ ‘മാമ്പഴ‘ത്തിനും, ‘സഹ്യന്റെ മകനും‘ ഫ്രോയിഡിയൻ പാഠങ്ങളിലൂടെ ലഭിച്ച അധിക തെളിച്ചങ്ങളെ അറിഞ്ഞിട്ടും ടീച്ചർ ഫ്രോയിഡിന്റെ ലിബിഡോ പാഠങ്ങളെ മാറ്റിനിർത്തി യുങ്ങിന്റെ സാമൂഹ്യപാഠങ്ങളെ തന്റെ വായനയിലേക്കും എഴുത്തിലേക്കും സ്വീകരിക്കുകയാണ് ചെയ്തത്. കഥാപാത്രവിശകലനത്തിൽ, സ്വഭാവരൂപീകരണത്തിന് ഫ്രോയിഡിന്റെ ഉപബോധത്തിലെ പ്രാകൃതചോദനകളേക്കാൾ യുങ്ങിന്റെ സമൂഹാന്തശ്ചേതനയുടെ സ്വാധീനത്തെയാണ് ടീച്ചർ അനുകൂലിച്ചത്.
യുങ്ങിന്റെ ആദിപ്രരൂപ സങ്കല്പനങ്ങളെ കഥാപാത്ര സന്ദർഭ വിശദീകരണങ്ങളുടെ താത്ത്വികപരിസരമായി ടീച്ചർ രൂപപ്പെടുത്തുന്നുണ്ട്. അപ്പുവിന്റെ അന്വേഷങ്ങളുടെ ഗതിവിഗതികളിൽ അന്വേഷണരീതികളിൽ ധനാത്മകമായും ഋണാത്മകമായും ഇടപെടലുകൾ നടത്തുന്ന പിതൃസങ്കല്പമാതൃകകളെ മുൻനിർത്തി, വ്യക്തിത്വരൂപീകരണത്തിൽ ആദിപ്രരൂപമാതൃകകളുടെ സ്വാധീനത്തെയാണ് വിവരിക്കുന്നത്. അപ്പുവിന്റെ പിതാമഹൻ, ഡയറക്ടർ ഭൃഗു എന്നിവരെയാണ് ഈ പിതൃമാതൃകകളായി പരിഗണിക്കുന്നത്. ഇവരെക്കൂടാതെ കൃത്യമായ ചിന്താപ്രവർത്തന പദ്ധതികളുളള ‘സ്പന്ദമാപിനി‘കളെ നാനി, ദേവി, ഗവേഷണ കേന്ദ്രം ഡയറക്ടർ എന്നീ സ്ത്രീകൾ, ‘മുൻപേ പറക്കുന്ന പക്ഷികളിലെ‘ പ്രൊഫസർ, ആദിവാസി മൂപ്പൻ, പത്രാധിപർ എന്നിവരെ
Be the first to write a comment.