മയ ആഞ്ജലൂ (4 ഏപ്രിൽ 1928 – 28 മെയ് 2014)

കൂട്ടിനുള്ളിലെ കിളി കരയുന്നതെന്തിനെന്നു തിരിച്ചറിഞ്ഞ മയ ആഞ്ജലൂ ചെറുത്തുനില്പ്പിന്റെ, അതിജീവനത്തിന്റെ, ഉയിർത്തെഴുന്നേൽപ്പിന്റെ പ്രതീകമാവുന്നു. വർണ്ണവിവേചനത്തിന്റെ തീക്ഷ്ണനാളുകളിൽ നിന്ന് വളരെയൊന്നും വിദൂരമല്ലാത്ത ഒരു കാലയളവാണ് മയയുടെ എഴുത്തിന്റെ പശ്ചാത്തലം അവരുടെ ജീവിതത്തിന്റെയും.

മിസോറിയിലെ സെന്റ് ലൂയിയിൽ അതിസാധാരണവും ശിഥലവുമായ ഒരു കുടുംബാന്തരീക്ഷത്തിലെ ഡയറ്റീഷ്യനയ ബയ്ലീ  ജോൺസോനിന്റെയും,  നഴ്സും  കെയർ വർക്കറുമായിരുന്ന വിവിയൻ  ജോൺസോനിന്റെയും രണ്ടാമത്തെ മകളായി ജനിച്ച മർഗ്രീറ്റ ജോൺസൺ, മയ (“എന്റെ സഹോദരിഎന്ന ചുരുക്കപ്പേരിൽ)  ജീവിതം തുടങ്ങി പിന്നെ എട്ടുപതിറ്റാണ്ടിനപ്പുറം  കടന്നു പോവുമ്പോൾ ഈ ആഫ്രോഅമേരിക്കൻ  വനിത അവശേഷിച്ചു പോവുന്നത് ആത്മകഥയുടെ ഏഴ് പതിപ്പുകളും, ആഖ്യാനങ്ങളുടെ മൂന്നു പുസ്തകങ്ങളും, എണ്ണമറ്റ കവിതകളും, അൻപതിലേറെ  വർഷങ്ങളുടെ ടെലിവിഷൻ പരമ്പരകളും, തിയേറ്റർ പ്രകടനങ്ങളും. മുപ്പതിലെറെ ഡോക്ടറൽ ബിരുദങ്ങൾ  ഉൾപ്പടെ നിരവധി ബഹുമതികളും.

കാൽപ്പനികരായ എഴുത്തുകാരിൽ നിന്ന് മയയെ വ്യത്യസ്ഥയാക്കുന്നത് വൈവിദ്ധ്യവും, വൈരുദ്ധ്യവും നിറഞ്ഞ അവരുടെ ജീവിതാനുഭവങ്ങൾ തന്നെയാണ്, എഴുത്തിലേക്കുള്ള വഴികളാണ്.  കൌമാരക്കാരിയായ പാചകക്കാരി, വ്യഭിചാരിണി, നർത്തകി, പാട്ടുകാരി പിന്നെ പൌരാവകാശ പ്രവർത്തക തുടങ്ങി ജീവിത്തത്തിന്റെ കടുത്തതും കയ്പ്പേറിയതുമായ അനുഭവങ്ങളിൽ നിന്നുമായിരുന്നു മയയിലെ എഴുത്തുകാരിയുടെ ജനനം. തീവ്രനുഭാവങ്ങളിലെ  യാഥാർത്ഥ്യം വാക്കുകളിൽ കോറി വരയ്ക്കുമ്പോൾ മയയുടെ തൂലികയ്ക് കല്ലുകളെ പിളർക്കുന്ന കാഠിന്യമുണ്ടായി.  പിന്നെ മായയുടെ വാക്കുകൾക്കു ഭൌതികമായ അർത്ഥതലങ്ങൾ ഭേദിച്ചു   പറന്നുയരാനുള്ള ചിറകുകളും ഉണ്ടായി. അഭൌമമായ സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായുതേടി മയയുടെ വാക്കുകൾ കൂടുകളെ തകർത്ത് പറന്നുയർന്നു.

രാജ്യാതിർത്തികൾക്ക്  പ്രസക്തി നഷ്ടമാവുന്ന ഒരു കാലത്തിലേക്കുറ്റു നോക്കി  നോക്കി, പൌരത്വ സങ്കല്പങ്ങൾ നിഷ്പ്രഭമാക്കുന്ന പൌരരുടെ പ്രതിനിദ്ധിയായി  ബിൽ മോയെറുമായുള്ള ഒരു സംവാദത്തിൽ മയ പറഞ്ഞു. You only are free when you realize you belong no place you belong every place no place at all.

ക്രൂരപീഡനങ്ങൾക്കിരയയൊരു ബാല്യം ശിഥലമായ കുടുംബപശ്ചാത്തലം മയക്കു സമ്മാനിച്ചു.  സ്വന്തം അമ്മയുടെ കാമുകനാൽ  പീഡപ്പിപ്പിക്കപ്പെടുകയും   എന്നാൽ പീഡകനെതിരെ ഉയർത്തിയ ശബ്ദം അയാളുടെ ജീവനൊടുക്കുന്നതുന്നതിനു കാരണമായെന്ന തിരിച്ചരിവിൽ പ്രായശ്ചിത്തമായി മയ തെരെഞ്ഞെടുത്തത് നിശ്ശബ്ദതയുടെ അഞ്ചു വർഷങ്ങൾ! മയ വിശദീകരിക്കുന്നു : “I thought my voice had killed him, so it was better not to speak – so I simply stopped speaking,” നിശ്ശബ്ദവർഷങ്ങൾ മയയ്കു ശക്തി പകർന്നത് പുസ്തകങ്ങളായിരുന്നു. വാക്കുകളിൽ നിന്ന് ശക്തി സംഭരിച്ച് മയ വളർന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആഫ്രോഅമേരിക്കൻ കവി പോൾ ലോറോസ് ദാൻബർ,   യൂറോപ്പിന്റെ  ഷെക്സ്പിയർ  തുടങ്ങിയവർ  മയയെ നിർബന്ധമായും സ്വാധീനിച്ചു.

സർഗ്ഗാത്മക സുഹൃത്തായ JAMES BALDWIN ന്റെ വെല്ലുവിളി സ്വീകരിച്ച് 1969- “I Know Why the Caged Bird Sings ” എന്ന ആത്മകാഥാഖ്യാനം എഴുതി തീർത്തപ്പോൾ അത് കൂട്ടിലടക്കപ്പെട്ടവരുടെ, അടിമവൽക്കരിക്കപ്പെട്ട ഒരു വർഗ്ഗത്തിന്റെ സങ്കീർത്തനമായി. കൂട്ടിനുള്ളിലെ ചിറകടികകളുമായി മയ എഴുത്ത് തുടർന്നു.

മയയുടെ ആത്മകഥാഖ്യാനങ്ങൾ പുറത്തിറങ്ങുമ്പോൾ  സാഹിത്യലോകം അതിനെ ആധുനികമായൊരു പേരുചോല്ലി വിളിച്ചു:  ” autobiographical fiction”.

ആഫ്രോഅമേരിക്കൻ കവി PAUL LAURENCE DANBAR  ന്റെ കവിതയുടെ തലക്കെട്ട് “Caged Bird” കടമെടുക്കുകയായിരുന്നു മയ. ചങ്ങലക്കുള്ളിലെ അടിമയുടെ മനസ്സ് മയയുടെ എഴുത്തുകളിലെ നിരന്തര സാന്നിദ്ധ്യമായിരുന്നു. കൂട്ടിലെക്കിളിയുടെ നെഞ്ചിടിപ്പുകളുമായി  മയ അമേരിക്കയുടെ നിറംമങ്ങിയ വിഷാദയുഗങ്ങളിലെ അശാന്തിയിലേക്ക്  വായനക്കാരെ നിർബന്ധപൂർവ്വം കൂട്ടിക്കൊണ്ടുപോയി.  ജനങ്ങളുടെ കവിയെന്ന ബഹുമതി മയയെതെടിയെത്തി. ജനഹൃദയങ്ങളോടു ചേർന്ന് നിന്ന് മയ പറഞ്ഞു: ” My mother said I must always be intolerant of ignorance but understanding of illiteracy. That some people, unable to go to school, were more educated and more intelligent than college professors.” (PHENOMENAL WOMAN)

1951 – മയയുടെ ആദ്യ ദാമ്പത്യജീവിതത്തിന്റെ പരീക്ഷണ കാലഘട്ടമായിരുന്നു. TOSH ANGELOS എന്ന ഗ്രീക്ക് കപ്പൽയാത്രികനൊപ്പം മയ ജീവിതമാരംഭിച്ചു. GUY JOHNSON എന്ന ഒരാൺകുട്ടിയായിരുന്നു നാല് വർഷം നീണ്ടുനിന്ന ആദ്യ ദാമ്പത്യത്തിന്റെ ബാക്കിപത്രം. 1950 കളിൽ ആഫ്രോഅമേരിക്കൻ എഴുത്തുകാരനായ JAMES BALDWIN മായുള്ള കണ്ടുമുട്ടൽ മയയുടെ ജീവിതത്തിലെ വഴിത്തിരിവാകുകയായിരുന്നു.  BALDWIN മയയുടെ സാഹിത്യ ജീവിതത്തിൽ വഴികാട്ടിയായി. MISS CALYPSO  എന്നൊരു ആൽബം പുറത്തിറക്കിക്കൊണ്ട് മയ സിനിമയിലേക്ക് പറന്നിറങ്ങി. CALYPSO HEAT WAVE  മയയിലെ PERFORMING ARTIST-ന്റെ കഴിവ് തെളിയിക്കുന്നതായി.  സ്വന്തം ഗാനം പാടി അവതരിപ്പിക്കുകയിരുന്നു മയ.  മർഗ്രീറ്റ ജോൺസൺ, മയ ആഞ്ജലൂ എന്ന പ്രതിഭാസരൂപമാർന്നപേര് സ്വീകരിക്കുന്നതും ഇതേ കാലഘട്ടങ്ങളിലാണു. നൈറ്റ് ക്ലബ്ബ് ഡാൻസർ എന്ന പ്രശസ്തി സിനിമയുടെ വിജയത്തിനു ഒരളവുവരെയെങ്കിലും കാരണമായി. 1954 -1955 മയ യുറോപ്പിലെ തിയേറ്ററുകളിൽ  PORGY & BESS എന്ന പ്രൊഡക്ഷനുമായി സഞ്ചരിച്ചു.

1959ൽ നോവലിസ്റ്റ്‌ JAMES O KILLENS മായുള്ള കണ്ടുമുട്ടൽ മയയിലെ സാഹിത്യഭിരുചികൾക്കു മുതൽക്കൂട്ടായി. അക്കാലത്തെ  പ്രഖ്യാപിത എഴുത്തുകരുമായുള്ള  സൌഹൃദം മയയുടെ ചിന്തകൾക്ക് ആഴവും പരപ്പും നൽകി. തുടർന്നു MARTIN LUTHR KING ജൂനിയറുമായുള്ള ചങ്ങാത്തം  മയയെ സജീവ പൌരാവകാശപ്രവർത്തകയായി രൂപപ്പെടുത്തി.  MALCOM X നോടുള്ള താത്പര്യം പ്രവർത്തന ഫണ്ടുശേഖരണ പരിപാടികളിലേക്ക് മയയെ ആകർഷിച്ചു. തുടർന്നു പത്ര പ്രവർത്തകയുടെ ദൌത്യവുമായി ഈജിപ്തിലും, ഘാനയിലും മയ യാത്ര ചെയ്തു. സംഭവബഹുലമായ ജീവിതചര്യകൾക്കിടയിലും മയ എഴുതിക്കൊണ്ടേയിരുന്നു.

1965-   മാൽകം എക്സിന്റെ ദാരുണാന്ത്യം മായയെ വീണ്ടും നിശ്ശബ്ദതയിലാഴ്ത്തി. എന്നാൽ കൂട്ടിനുള്ളിലെ കിളി വീണ്ടും പറന്നു പൊങ്ങുക തന്നെ ചെയ്തു. 1969 –ൽ സുഹൃത്ത്‌ JAMES BALDWINന്റെ വെല്ലുവിളിയെറ്റെടുത്ത് മയ തന്റെ ആത്മകഥാഖ്യാനമെഴുതിത്തുടങ്ങി: “I KNOW WHY THE CAGED BIRD SINGS  “.  എഴുത്ത് ശ്രമകരമായ ജോലിയായി ആദ്യം അനുഭവപ്പെട്ടുവെങ്കിലും ഒടുവിലത് തീവ്രാനുഭവങ്ങളുടെ ഒരു സക്ഷ്യപ്പെടുത്തലായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. “Nothing so frightens me as writing, but nothing so satisfies me. It’s like a swimmer in the [English] Channel: you face the stingrays and waves and cold and grease, and finally you reach the other shore, and you put your foot on the groundAaaahhhh!”  മായ സ്വന്തം എഴുത്തിനെക്കുറിച്ച് വിശദീകരിക്കുന്നു.  CAGED BIRD എഴുത്തിന്റെ ഒരാഘോഷമാക്കുകയായിരുന്നു മയ.  അടിമവൽക്കരിക്കപ്പെട്ട ഒരു വർഗ്ഗത്തിന്റെ അപകർഷതാബോധം ആത്മബോധനങ്ങളിലേക്കും, അതിജീവന സമരങ്ങളിലേക്കും പരിവർത്തനം  ചെയ്യപെടുകയായിരുന്നു. കരുത്തവർഗ്ഗക്കാരായ വനിതകളുടെ ആത്മാഭിമാനബോധവും, വ്യക്തിബോധവും മായയുടെ തൂലിക ആഴത്തിൽ വരച്ചിട്ടു. CAGED BIRDS അതിജീവന സങ്കൽപ്പങ്ങളുടെ ഇതിഹാസമായി.

അമേരിക്കൻ  ഭരണകൂടം മയയുടെ മുന്നിൽ കുറ്റബോധത്തോടെ തല കുനിച്ചു. തുടർന്നു 1993 –ൽ ബിൽ  ക്ലിന്റന്റെ  സ്ഥാനരോഹണച്ചടങ്ങിൽ “On the Pulse of Morning”, എന്ന കവിത പാടിക്കൊണ്ട് മായ അമേരിക്കൻ രാഷ്ട്രീയസാഹിത്യലോകത്തിന്റെ മുൻ നിരയിൽ സ്ഥാനമുറപ്പിച്ചു.

അമേരിക്കൻ സർവ്വകലാശാലകൾ മയയ്ക്ക് ഡോക്ടർ ബിരുദങ്ങൾ നൽകി ആദരിച്ചു. . 
“Phenomenally.
Phenomenal woman,
That’s me.”
മയ തന്റെ “PHENOMENAL WOMAN” എന്ന കവിതയിൽ രേഖപ്പെടുത്തി.

2011 – പ്രസിഡന്റ് ഒബാമ മയയ്ക്ക് അമേരിക്കയിലെ പരമോന്നത ബഹുമതിയായ PESIDENTIAL MEDAL OF FREEDOM നൽകി മായയെ ആദരിച്ചു.  1995 –ൽ ഐക്യരാഷ്ട്രസഭയിൽ A Brave and Startling Truth എന്ന കവിതപാടിയത് ഓർത്തുകൊണ്ട് UN സെക്രെട്ടറി ജനറൽ ബാങ്കി മൂൺ പറയുന്നതിങ്ങനെ: “മയയുടെ ശബ്ദം ഐക്യരാഷ്ട്രസഭയുടെ ചുവരുകളിൽ എന്നും പ്രതിധ്വനിക്കും..”

മയ ഒരു പ്രതിഭാസം തന്നെയാവുകയായിരുന്നു. അടിച്ചമർത്തപ്പെട്ടവരുടെ വികാരമായും, ശബ്ദം നഷ്ടമായവരുടെ ശബ്ദമായും, മനുഷ്യന്റെ  സർവ്വ വികാരവിചാരങ്ങളുടെയും പരിച്ഛേദമായും മയ തലമുറകളുടെ മനസാക്ഷിയിൽ നിറഞ്ഞ് നില്ക്കുന്നു.

മെയ്‌ 28 –നു മയയുടെ ശ്വാസം നിലയ്ക്കുമ്പോൾ അവർ പ്രതിനിധാനം ചെയ്ത വിശ്വാസങ്ങളും ആശയങ്ങളും മയയോടൊപ്പം ഏറ്റു പാടുന്നു :

“Out of the huts of historys shame
 I rise
 Up from a past that
s rooted in pain
 I rise
 I
m a black ocean, leaping and wide,
 Welling and swelling I bear in the tide.
 Leaving behind nights of terror and fear
 I rise
 Into a daybreak that
s wondrously clear
 I rise
 Bringing the gifts that my ancestors gave,
 I am the dream and the hope of the slave.
 I rise
 I rise
 I rise.”

Comments

comments