ലയും സംസ്കാരവും ചര്‍ച്ച ചെയ്യുമ്പോ കേരള സമൂഹത്തിന്റെ നേര്‍ക്ക് ആളുക പലപ്പോഴും ഉയര്‍ത്തുന്ന ഒരു ആരോപണം ഇവിടെ ദൃശ്യസാക്ഷരതയുടെ കുറവുണ്ടെന്നാണ്. ഏതൊരു ജനതയ്ക്കും തങ്ങളുടെ ജീവിതം കാഴ്ച കൊണ്ട് ചിന്തിച്ച് സര്‍ഗ്ഗാത്മകമാക്കുന്നതിനും അത് പരിപോഷിപ്പിക്കുന്നതിനുമുള്ള  അവസരങ്ങളുടെ കുറവായിരിക്കാം പലപ്പോഴും സൂചിപ്പിക്കപ്പെടുന്നത്. ഇത് പക്ഷെ ഒരു ജനതയുടെ തന്നെ എന്തോ സഹജമായ ശേഷിക്കുറവ് ആണെന്ന് വരുത്തുന്നവരുമുണ്ട്. ഇതിന്‍റെ കാരണം   നമ്മള്‍ ഇതുവരെ പഠിച്ചതും അറിഞ്ഞതുമായ കലാചരിത്രനിര്‍മ്മാണത്തിലാണ് ഉള്ളത്. അനവധി പ്രാദേശികധാരകള്‍ ഉള്ളി വഹിച്ച മനുഷ്യ സാഹചര്യാനുസൃതം തങ്ങളുടെ പുറംമോടികൊണ്ട് തുന്നിക്കൂട്ടിയ  വിചിത്രമായ ഒരു കോസ്മോപോളിറ്റന്‍ കുപ്പായം ആകുന്നു ഇന്ന്‍ പൊതുവി അറിയപ്പെടുന്ന ആധുനിക ഇന്ത്യന്‍ കല. ഇത് അന്തര്‍ദ്ദേശീയ കല എന്ന മറ്റൊരു വലിയ കണ്ടം ബച്ച കോട്ടിന്റെ അടിയില്‍ ബുദ്ധിയുണ്ടെങ്കില്‍ ആര്‍ക്കും ധരിക്കാവുന്നതാണ്. (ആത്മാവില്‍ ഇന്ത്യനും, കലാലോകത്തില്‍ സമകാലികവും ആയ കല ആണല്ലോ കെ.സി.എസ്.പണിക്കര്‍ ചോളമണ്ഡലത്തി വിഭാവനം ചെയ്തത്.)  കലാകാരന്മാരെന്ന നിലയ്ക്കുള്ള കുറെ അത്ഭുതമനുഷ്യരുടെ ഉപജീവന വ്യഗ്രതയും അതിലുള്ള അവരുടെ  ജയവിജയങ്ങളും ആണ് കലാകാരന്മാരെന്ന നിലയ്ക്കുള്ള തങ്ങളുടെ കോട്ട് നിര്‍മ്മിക്കുന്നത് എന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഈ ജയവിജയങ്ങളുടെ നേരനുഭവം പകരുന്ന നഗര-ആര്‍ട്ട്‌ ഗാലറി മ്യൂസിയം വ്യാപാരങ്ങളുടെ ഇല്ലായ്മ ഒരു ദേശത്ത് ഉണ്ടെങ്കില്‍ അത് അവരുടെതന്നെ ദൃശ്യസാക്ഷരതയുടെ കുറവ് ആണെന്ന് തോന്നുന്നതും അതുകൊണ്ടാണ്.

ചെറുതിനെ ഉള്ളിലാക്കി അടപ്പിട്ട് വലുതായി വരുന്ന റഷ്യന്‍ മരപ്പാവക  കൊണ്ടുള്ളതുപോലെ ലാഘവമേറിയ ഒരുതരം കളിയാണ് ഇത്. പക്ഷെ വേറെ കളികളും ഈ ലോകത്ത് സാധ്യമാണ്. ഈ കോസ്മോപോളിറ്റന്‍ കുപ്പായവും റഷ്യ പാവനിരക കൊണ്ടുള്ള കളിയും ഉപേക്ഷിച്ചാ കലാപ്രവര്‍ത്തനം മറ്റൊരു ചരിത്രബോധത്തിലേയ്ക്ക് രീതിശാസ്ത്രത്തിലേയ്ക്ക് – പ്രവേശിക്കും.

നമ്മുടെ കലയ്ക്ക് ഒരു ചരിത്ര പരിസരം; അതെന്താണ് ?
പാശ്ചാത്യചിത്രരചനാ സങ്കേതങ്ങളെ സ്വന്തം പൌരാണിക ഭൂതകാലവുമായി സമന്വയിപ്പിച്ച രവിവര്‍മ്മ, യഥാര്‍ത്ഥത്തി സഹോദരനൊത്ത് നിരന്തരം യാത്ര പുറപ്പെട്ടുപോയ ഒരു ആളായിരുന്നു. ചിത്രം വരച്ചും കാണിച്ചും ആളുകളെ ആകര്‍ഷിക്കാം എന്ന്‍ മനസ്സിലാക്കിയ പുറപ്പെട്ടുപോക്കുവരത്തുകള്‍ ആയിരുന്നു ആ ജീവിതത്തിന്റെ ആകത്തുക. രവിവര്‍മ്മചിത്രങ്ങളിലെ കുപ്പായവും ചേലകളും മേല്‍മുണ്ടുകളും കസവുകളും മുത്തുകളും ഇന്ത്യയിലെ പലതരം ആഭിജാത്യങ്ങളുടെ കാഴ്ചകളാണ് തന്നത്. പല സ്ഥലങ്ങളില്‍ സഞ്ചരിക്കുകയും, അവിടങ്ങളിലെ ആദ്ധ്യക്കാഴ്ചകള്‍ പകരുകയും ചെയ്ത രവി വര്‍മ അന്നത്തെ കേരളസമൂഹത്തിന്റെ കണ്ണാടിയൊന്നുമായിരുന്നില്ല നിര്‍മ്മിച്ചത്. മേല്‍ജാതി കീഴ്ജാതിയെ കണ്ടുപോകരുത് എന്ന കോയ്മയുണ്ടായിരുന്ന കാലത്ത് ജീവിച്ച് കാഴ്ചയുടെ മധുരമനോജ്ഞതയും സ്വപ്നാത്മകവ്യാപാരവുമാണ് രവി വര്‍മ്മ തന്നത്. കണ്ണുകൊണ്ടുള്ള ഈ വിദ്വാന്റെ മനോവ്യാപാരം കേരളമെന്ന മേഖലയിലെ നവലോകരൂപീകരണത്തിന്  ശ്രമിച്ചവരുടെയൊക്കെ മനസ്സിചിത്രകാരനെന്ന നിലയില്‍ ഒരു വ്യക്തിയുടെ സാദ്ധ്യതകളുടെ അങ്ങേയറ്റം തന്നെയായി തോന്നി എന്നത് ശേഷമുള്ള കഥ. യതാതഥമായ ചിത്രഭാഷ സ്വായത്തമാക്കലാണ് ചിത്രകലയുടെ ആദ്യത്തെയും അവസാനത്തെയും പാഠം എന്നോണം ഇവിടെ ആര്‍ട്ട് സ്കൂളുക കല പഠിപ്പിക്കാനും തുടങ്ങി. നമ്മുടെ നാടകങ്ങളും സിനിമയും ഒക്കെ ഈ യഥാതഥത്വത്തിന്റെ ഭാഷയില്‍ കാഴ്ചക്കാരെ വശീകരിച്ചു. ഇപ്രകാരം രവിവര്‍മ്മ തന്റെ കാലശേഷം വരാനിരുന്ന സാധാരണക്കാരായ ഇന്ത്യക്കാരുടെ ഒട്ടുമിക്ക ആധുനിക അനുഭവങ്ങളെയും നിര്‍ണ്ണയിക്കുന്ന ഇമേജുകലുടെയും ചിത്രഭാഷകളുടെയും ആവിഷ്കർത്താവായിരുന്നു. എങ്കിലും ഇരുപതാം നൂറ്റാണ്ടില്‍ ഉണ്ടായ സ്വദേശിപ്രസ്ഥാനങ്ങളുടെ ഇന്ത്യന്‍ മനസ്സ് ഈ അഭിജാതനായ സമന്വയക്കാരനെ തഴഞ്ഞു. ചിത്രകലയുടെ ആധുനികതയെ  സ്വദേശിയാക്കുമ്പോള്‍ കലാചരിത്രം പുനരുത്ഥാനവാദികള്‍ക്കൊപ്പം ബംഗാളി കേന്ദ്രീകരിച്ചു.

Comments

comments