ഒരു മാര്‍ക്സിയ വീക്ഷണത്തി ഊന്നിക്കൊണ്ട് വര്‍ഗ്ഗസമൂഹമെന്ന നിലയി സ്വന്തം ചുറ്റുപാടുകളെ കാണുന്ന ഒരുകൂട്ടം കലാകാരന്മാര്‍ക്ക് അവരുടെ പ്രദേശത്തിന് പുറത്ത് കാണാ കഴിഞ്ഞ കലാലോകം എന്നത്, മൂലധനലോകത്തെ ചുരുക്കം ചില ആളുകളുടെ വിചിത്രമായ തെരഞ്ഞെടുപ്പുകളില്‍ ഒതുങ്ങി നിന്ന ഒന്നായിരുന്നു. ഇന്ത്യന്‍ ആധുനിക ചിത്രകലയുടെ ആദ്യകാല ശേഖരണക്കാരും കലാകാരന്മാരും തമ്മില്‍ നിലനിന്നിരുന്ന അതിശയബന്ധങ്ങളെപ്പറ്റി ആരും ഇതുവരെ തെളിച്ച്  പഠിച്ചിട്ടില്ല. എന്നാല്‍ ബോംബെ നഗരവും കല വാങ്ങുന്നതി ഏര്‍പ്പെട്ട ചില പ്രമുഖരും കലയെ വ്യാവസായിക മൂലധനവുമായി നേര്‍ബന്ധത്തി വരുത്തുന്ന മറ്റൊരു മായാമോഹലോകം നിര്‍മ്മിച്ചിരുന്നു. അതിനെ പിന്‍തുണച്ചുകൊണ്ട് പ്രായോഗികജീവിതമൂല്യങ്ങ കലയില്‍ നിക്ഷേപിച്ചാ എങ്ങനെയിരിക്കും എന്നതിന്റെ ഒരു അധ്യയന സമ്പ്രദായമാണ് ജെ.ജെ.സ്കൂള്‍ തുടര്‍ന്നത്, കോളനിവല്‍ക്കരണ കാലത്തെ കലാവിദ്യാഭ്യാസത്തിന്റെ വിപുലീകരണം തന്നെ. ഇതിനു പൊതുവില്‍ ഒരു ധൈഷണിക മുഖം  ഇല്ലാതിരുന്ന (കാലത്തിനൊത്ത് പരിഷ്കരിക്കാന്‍ ശാന്തിനികേതനിലെ പാരമ്പര്യത്തിന് കഴിയാതിരുന്ന) കാലത്താണ് ബറോഡയിലെ ഫൈന്‍ ആര്‍ട്സ് ഫാക്കല്‍റ്റി ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നായത്. അബ്സ്ട്രാക്റ്റ് ചിത്രങ്ങളില്‍ മാത്രം അഭിരമിക്കുന്ന അന്തർദ്ദേശീയതയോട് സൌന്ദര്യാത്മകമായി കലഹിച്ചവര്‍ക്കും (നരേറ്റിവ് ചിത്രഭാഷ പൊതുവിലും, ഗുലാം മുഹമ്മദ്‌ ഷെയ്ക്ക്, ഭൂപന്‍ ഖക്ക തുങ്ങിയവപ്രത്യേകിച്ചും), യുറോപ്യന്‍ സാഹചര്യങ്ങളുടെയോ തങ്ങളുടെ ഇന്ത്യന്‍നെസ്സ് പ്രകടമാക്കാനുള്ള വ്യഗ്രതയുടെയോ പിന്തുണയില്ലാതെ തീര്‍ത്തും വ്യക്തിപരമായ തലത്തി അമൂര്‍ത്തത സാധ്യമാണെന്ന് കാണിച്ചവര്‍ക്കും (നസ്രീന്‍ മുഹമ്മദി, വി.എസ്.ഗായ്തോണ്ടേ തുടങ്ങിയവര്‍) ബറോഡയിലെ കലാധ്യയന ലോകം മികച്ച ഇടമായി.
ഇത്തരം ഒരിടത്തേക്കാണ് കേരളത്തില്‍നിന്നും തങ്ങളുടെ കലാചരിത്രപരമായ ഒരിടം തെളിയിക്കാനുള്ള അസ്വസ്ഥതയുമായി ഒരു യുവതലമുറ എണ്‍പതുകളി
എത്തുന്നത്. ബോംബെയില്‍ ജെ.ജെ. ഉള്ളതുപോലെത്തന്നെ ഇന്ത്യയിലെ ചെറു പട്ടണങ്ങളിലും ധൈഷണികമോ സാംസ്കാരികമോ ആയ ഒരു കേന്ദ്രമായിട്ടല്ല, ഉപജീവനത്തിന്റെ ബ്യുറോക്രാറ്റിക്ക് കേന്ദ്രങ്ങളില്‍ ഒന്നായിത്തന്നെയാണ് കലാധ്യയന സ്ഥാപനങ്ങ കാണപ്പെടുന്നത്. പൊതു സമൂഹം ഭ്രാന്തന്മാരുടെ കേന്ദ്രമായോ, മുഖ്യധാരയിവിനിമയശേഷിയില്ലാത്ത ഏതോ കപട ദാര്‍ശനികരുടെ കേന്ദ്രമായോ, ഇന്നും ഫൈ ആര്‍ട്സ് വിദ്യാഭ്യാസത്തിന്റെ അനൌപചാരികതയെ പറ്റി കരുതുന്നു. ഈ സാഹചര്യത്തില്‍ നിന്ന്‍ മെച്ചപ്പെട്ട ലൈബ്രറിക്കും പുസ്തകങ്ങള്‍ക്കും വേണ്ടി തിരുവനന്തപുരത്തെ വിദ്യാര്‍ഥിക പ്രക്ഷുബ്ധമായ സമരം നടത്തുകയും അതോടു ചേര്‍ന്ന്‍ ബറോഡയി തുടര്‍പഠനത്തിന് എത്തുകയും ചെയ്തു. കലാകാരന്റെത് ഒരു വര്‍ഗ്ഗ സമരം ആണെന്ന നിലയില്‍ ഏറ്റെടുത്ത റാഡിക്കല്‍ ഗ്രൂപ്പ് യൂറോപ്യന്‍ ആധുനികതയിലെ എക്സ്പ്രഷനിസ്റ്റ് പ്രസ്ഥാനത്തെ തങ്ങളുടെ ജീവിതത്തില്‍ നെഞ്ചേറ്റി. ഒരര്‍ത്ഥത്തി ബറോഡയില്‍ അന്നുണ്ടായിരുന്ന സ്വതന്ത്രമായ അക്കാദമിക് ചിന്തകള്‍ക്ക് പോലും ഈ പ്രാദേശികവികാരജീവികളെ ഉള്‍ക്കൊള്ളാ ആകുമായിരുന്നില്ല, ഇവര്‍ അവിടെ, യുറോപ്പില്‍ പൊയ്പ്പോയ ചില  കലാഭാഷകള്‍ തന്നെ ആവർത്തിച്ചവർ ആണെന്ന നിലയി മാത്രമല്ല, ശല്യക്കാര്‍ എന്ന നിലയിലും മാറ്റിനിർത്തപ്പെടാന്‍ എളുപ്പമായിരുന്നു. ചിത്രകലയിലെ ബറോഡ സ്കൂള്‍ ഒരു നഗരകേന്ദ്രിത ഇന്ത്യ മധ്യവര്‍ഗ്ഗത്തിന്‍റെതായ സ്പഷ്ടമായ ഒരു അന്തര്‍ദ്ദേശീയതയാണ് മുന്നോട്ടു വച്ചത്.

Comments

comments