തൊണ്ണൂറുകളാകുമ്പോഴേയ്ക്കും സ്വന്തമായി ഒരു ചരിത്രപരിസരം തെളിയാതെ നിരന്തരം സങ്കടത്തിലായ ഒരു കൂട്ടം വ്യത്യസ്തമായ കലാകാരന്മാരുടെ ജീവിതമാതൃകകള്‍ കേരളത്തിഉണ്ടായിക്കഴിഞ്ഞിരുന്നു. വരയ്ക്കാനും കല തുടരാനും കഴിയാതെ പ്രതിസന്ധിയിലായ ചെറുപ്പക്കാർ, അവര്‍ക്ക് മുന്‍പേ അവരുടെ തീ നെഞ്ചേറ്റിയവരെന്നു കരുതപ്പെട്ടവരുടെ പോലുള്ള റാഡിക്കല്‍ ഡ്രോയിങ്ങ് പ്രക്ടീസുകള്‍ നടത്തി. ഒറ്റപ്പെട്ടവര്‍, അതുതന്നെ ഇലസ്ട്രേഷ പ്രാക്ടീസി പ്രയോജനപ്പെടുത്തിയവര്‍, ജീവിച്ചുപോകാ വേണ്ടി തനിക്കുള്ള വിപണി സ്വയം കണ്ടെത്തിയ സി.എന്‍.കരുണാകരനെപ്പോലെ ചിലര്‍, കലാപീഠം എന്ന സാഹോദര്യം, ലളിത കലാ അക്കാദമി നല്‍കുന്ന അവസരം പ്രയോജനപ്പെടുത്തിയവ എന്നിങ്ങനെ പല തട്ടിലും തരത്തിലും ഒറ്റപ്പെട്ട കലാകാരന്മാര്‍ ഇവിടെ നിറഞ്ഞു. എന്നാല്‍, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, തങ്ങള്‍ക്ക് ജീവിക്കാ കിട്ടിയ ഇടങ്ങളില്‍ ഒന്നും തന്നെ ഒരു കലാ സമൂഹം അവരും നിർമ്മിച്ചില്ല. തങ്ങള്‍ക്ക് സുരക്ഷിതമായി കല കൊണ്ട് ജീവിക്കാവുന്ന കലാഗ്രാമത്തെപ്പറ്റി മാത്രമേ വല്ലപ്പോഴും പോലും ഒരു ചിന്ത തന്നെ വന്നുള്ളൂ.  

 

ഈ ശൂന്യതയിലേക്ക് രണ്ടായിരം പിറന്നു. മുന്‍പ് കല തേടി സ്ഥലം വിട്ടവരുടെ തിരിച്ചു വരവായി. ലോകം ഇന്റര്‍നെറ്റിലെയ്ക്കും പുലര്‍ന്നു. ദൃശ്യമാധ്യമങ്ങളുടെ കാര്‍മ്മികത്വത്തിഇമേജ് സമൃദ്ധ ലോകം പിറന്നു. ഉപജീവനത്തില്‍ ഊന്നുന്ന സാമ്പ്രദായികതയുടെയും ധൈഷണികമായ വേറിടലിന്റെയും ധാരകള്‍ അനിവാര്യമായും പരസ്പരം തിരിച്ചറിയാനാകാത്ത വിധം പെട്ടെന്ന്‍ ഇരട്ട പെറ്റു! അങ്ങനെ ഒരു ദശകം കടന്നുപോകുമ്പോള്‍ ഇന്ന്‍ കേരളം ഒരു ബയനിയ (ബിനാലെ) പ്രദേശം ആയിരിക്കുന്നു. മേല്‍പ്പറഞ്ഞ പലതരം കലാകാരന്മാര്‍ക്കിടയിപ്രത്യക്ഷമായും പരോക്ഷമായും രണ്ടു ഗ്രൂപ്പുകള്‍ ഇപ്പോഴും തുടരുന്നു, ഉപജീവനത്തിന്‍റെ ആധി മാറാത്ത പ്രാദേശികര്‍ ഒരു ഭാഗത്ത്. മൂലധന വിപണിയുടെ ചില വിദ്യകള്‍ സ്മാര്‍ട്ടായി പ്രയോഗിച്ച് ധൈഷണികമായ വേറിടലിന്റെയും ഉപജീവനതിന്റെയും പ്രശ്നങ്ങള്‍ ഗംഭീരമായി പരിഹരിച്ചവ എന്ന്‍ അഭിമാനിക്കുന്ന അന്തര്‍ദ്ദേശീയ മറ്റൊരു ഭാഗത്ത്.

 

പക്ഷെ സമകാലിക കലയിലെ ഈ ല്‍പ്പര കക്ഷിക താൽപ്പര്യപ്പെട്ടിട്ടും അല്ലാതെയും, ഇവിടെ കലയുടെ സൂക്ഷ്മ കേന്ദ്രം അനിവാര്യമായും മാറുകയാണ്. കലയില്‍ ഇന്ന് നമ്മ കാണുന്ന കാഴ്ച പുതുതാവണമെന്നില്ലെങ്കിലും, കാഴ്ചക്കാര്‍ പുതുക്കപ്പെടുന്നു, അവരുടെ ലക്ഷ്യങ്ങളും വായനകളും പതിവ് രാഷ്ട്രീയ ധാരണക വച്ച് അളക്കാ പറ്റാതാകുന്നു. കലാകാരന്‍, അയാ ജനിച്ചതും വളര്‍ന്നതും വളരാതിരുന്നതും ഈ ഭൂലോകത്ത് എവിടെയായിരുന്നാലും ശരി, സര്‍ഗ്ഗാത്മക പദ്ധതിക ഉയിരെടുക്കുന്ന ഓരോ നിമിഷത്തിലും താന്‍ ആ പദ്ധതിയുമായി ഏതു സമൂഹത്തി പണിയെടുക്കുന്നു എന്ന്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമായിരിക്കുന്നു.

 

കലാകാരന്‍ നിലനില്‍ക്കണമെങ്കി നിരന്തരം അയാളുടെയും കൂട്ടരുടെയും മുന്‍കയ്യി പുതുക്കുന്ന കാഴ്ചക്കാര്‍ വേണം. ആ കാഴ്ച്ചക്കാരിലൂടെ കലയുടെ സംവേദനം തന്നെ അതിന്റെ മൂലധനത്തിന് വഴി വയ്ക്കും. ഇപ്പോള്‍ മൂലധനത്തിലൂടെ നടക്കാത്ത സംവേദനം, അതിലൂടെ നടക്കുന്ന അധിനിവേശം, ഇവയ്ക്കൊക്കെ ഒരു എതിര്‍ദിശ അതാണ്‌.

Comments

comments