ഇന്ത്യയുടെ രാഷ്ട്രനിര്‍മ്മാണബോധം ഇരുപതാം നൂറ്റാണ്ടള്ള് കലാ രംഗത്ത് വളരെ കൃത്രിമമായ ധാരാളം സാഹചര്യങ്ങള്‍ സൃഷ്ടിച്ചു. സാഹചര്യ സൃഷ്ടിയായ ഒരു അധമബോധവും അതിനെ വെല്ലുവിളിക്കാനുള്ള ഉള്‍പ്രേരണകളും അത് വഴിവയ്ക്കുന്ന കുറെ ഒറ്റപ്പെട്ട ജീവിതാവസ്ഥകളും ചേര്‍ന്നതാണ് കൃത്രിമമെന്ന് പറഞ്ഞത്. ഒരു പുറത്ത് ചിത്രകലയിലെ ബംഗാള്‍ സ്കൂൾ (ടാഗോറിന്റെ ശാന്തിനികേതനിലെ ചിത്രകലാ പരീക്ഷണങ്ങള്‍) ഈ ക്രിത്രിമത്വത്തെ മൌലികമായി   അതിജീവിക്കാന്‍ പരിശ്രമിച്ച്ചിട്ടുണ്ട്. എന്നാല്‍ ബംഗാ ഒഴികെയുള്ള മേഖലകളി ഇന്ത്യയുടെ പ്രാദേശിക സ്വത്വങ്ങള്‍ എങ്ങിനെ വളര്‍ന്നുവെന്നറിയാ ഇവിടത്തെ മനുഷ്യരുടെ ഒറ്റപ്പെട്ട ആധുനിക ചിത്രകല നോക്കിയിട്ട് ഒരു പ്രയോജനവും ഇല്ലെന്നത് തന്നെ കലയെ സംബന്ധിച്ച സാഹചര്യങ്ങളുടെ കൃത്രിമത്തത്തിന്റെ തെളിവുകള്‍ തരുന്നു. കേരളം അടക്കമുള്ള ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ ചെറിയ ആര്‍ട്ട് സ്കൂളുകളി കല പഠിച്ചവ പാശ്ചാത്യന്റെ കലാചരിത്രവും അതു മാത്രവും പഠിച്ചു. നമ്മുടെ പാരമ്പര്യ ശില്പ വൈദഗ്ധ്യങ്ങളെല്ലാം ബ്രിട്ടീഷ് അക്കാദമിക്  ആര്‍ട്ട് സ്കൂളുകളിലെ സാങ്കേതിക വിദ്യകള്‍ അധമമെന്ന് എണ്ണി. വലിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച ആര്‍ട്ട്‌ സ്കൂളുകള്‍ കൊടുത്ത വിദ്യാഭ്യാസം നേടിയിട്ടുതന്നെയും പലര്‍ക്കും തങ്ങളുടെ മുന്‍ഗാമിക ചെയ്തുകണ്ട ശില്‍പ്പ ചിത്ര വിദ്യകആധുനികമോ സര്‍ഗ്ഗാത്മകമോ ആയ സാധ്യതകള്‍ക്കായി പ്രയോജനപ്പെടുത്താന്‍ പ്രാപ്തി നല്കുന്നതായില്ല.

കല പഠിച്ച ഒന്ന് രണ്ടു തലമുറ, അങ്ങനെ സ്വന്തം വേരുകള്‍ നഷ്ടപ്പെട്ടവരായി. പിന്നെ തങ്ങളുടെ ചുറ്റുമുള്ള ഗ്രാമീണമായ ഒരു തരം ആധുനികജീവിതത്തില്‍ (വിദ്യാഭ്യാസവും, ഗതാഗതവും, സിനിമയും, സമരോത്സുക പൌരത്വങ്ങളും, സ്വാതന്ത്ര്യവും ഒക്കെ കൂടിക്കുഴഞ്ഞ ജീവിതത്തില്‍) യഥാതഥഭാഷയുടെ അതിപ്രസരം ഒഴികെയുള്ള എല്ലാ കാഴ്ചകളും എടുക്കാത്ത നാണയങ്ങ ആയി നില്‍ക്കുന്നതും അവ കണ്ടു. സജീവമായി തുടരാവുന്ന ചിത്ര-ശില്പ ജീവിതത്തില്‍ നിന്നുകൊണ്ടുതന്നെ സ്വയം പുതുക്കാവുന്ന സാദ്ധ്യതകള്‍ കൊണ്ടുള്ള അതിജീവനത്തിന്റെ കാര്യമൊക്കെ  മാറ്റി വച്ച് പലരും ഉപജീവനത്തിന്റെ കാര്യം മാത്രം ആലോചിച്ചത് അതുകൊണ്ടാണ്. പരിശ്രമം ഉണ്ടായില്ലെന്നല്ല, അഭിജാതവും ദാര്‍ശനികവുമായ അന്വേഷണങ്ങ നടത്തുന്ന ചുരുക്കം ചിലര്‍ ഈ യഥാതഥ ഭാഷയുടെ രവിവര്‍മ്മ സമ്പ്രദായം തുടര്‍ന്നില്ല, മറിച്ചൊരു സമ്പ്രദായം അവര്‍ നിര്‍മ്മിച്ചാലും അവയൊക്കെ ഉള്‍ക്കൊള്ളാവുന്ന ഒരു സാഹചര്യം ഇല്ലായ്മ മൂലം ഒറ്റപ്പെട്ടുനിന്നു. ആര്‍ടിസ്റ്റ് കെ.മാധവ മേനോന്‍ അത്തരത്തി അടയാളപ്പെടുന്നു. പിന്നെയും ചിലര്‍ ഉണ്ട്. അവരെ ഒരു കലാചരിത്രവും ഇപ്പോഴും രേഖപ്പെടുത്തിയിട്ടില്ല. പിക്കാസോയെയും വാന്‍ ഗോഗിനെയും ചിത്രത്തില്‍ കാണുമ്പോൾ, സ്വന്തം പാരമ്പര്യത്തോടു യുക്തിസഹമായി കലഹിക്കുന്ന അഭിജാതവും ദാര്‍ശനികവുമായ മേല്‍ത്തരം കലയെ ആഘോഷിക്കുന്ന പാരീസ് നഗരത്തിന്റെ പരിസരം നമുക്ക് ഭാവനയില്‍ മാത്രം കാണേണ്ടി വരുന്നു. ഇന്ത്യക്കാരനെപ്പോലെ അതികഠിനമായ സാംസ്കാരിക അധിനിവേശമൊന്നും  അനുഭവിക്കാത്ത യുറോപ്യന്‍റെ ആധുനിക കലയെ കയറിപ്പിടിച്ച് തന്നെ ഇന്ത്യക്കാരനും തന്റെ ആധുനികത ആണയിട്ട് തെളിയിക്കേണ്ടി വന്നത് അസാധാരണമായ ഒരു ചുമതലയാണ് ഇന്ത്യയിലെ ഏതു പ്രദേശത്തെയും കലാകാരന് മേല്‍ അടിച്ചേല്‍പ്പിച്ചത്.

ജീവിതത്തിലെ ഒരു അനിവാര്യ-അനാവശ്യമായി നിന്ന ഈ കൃത്രിമത്വതെ ലഘൂകരിക്കേണ്ടത് ചരിത്രപരമായ ഒരാവശ്യമായിരുന്നു. മലയാളികള്‍ കല തേടി പാരീസിലും മറ്റും പുറത്തു പോയത് സിംഹത്തെ കാണാന്‍ കാട്ടിൽ, ഗുഹയി ചെന്നന്വേഷിക്കണം എന്ന ഒരു തത്വം വച്ചായിരുന്നു. പുറത്ത് കടക്കാത്തവര്‍ക്ക് സാഹചര്യത്തെ ലഘൂകരിക്കാ ആയതുമില്ല. പരസ്പരം അവിശ്വസിച്ചും, സമ്പ്രദായങ്ങളി തന്നെ അടയിരുന്നും, അന്ധമായ പാശ്ചാത്യ വിരോധം കൊണ്ട് സ്വയം സമാധാനിച്ചും അനേകം ചിത്രകാരന്മാര്‍ കേരളത്തി സ്വന്തമായി ഒരു ചരിത്രപരിസരം തെളിയാതെ സങ്കടത്തിലായി. അന്നേരം ചുറ്റുമുള്ള ഒരു പൊതു സമൂഹവും അതിന്റെ സാഹിത്യവും സിനിമയും, പരസ്യ മാധ്യമങ്ങളും, അച്ചടി മാധ്യമങ്ങളും എല്ലാവരും കൂടി കലയിലെ മേല്‍പ്പറഞ്ഞ യഥാതഥ ജനുസ്സിനെ ഒരോരുത്തരുടെയും ആവശ്യമനുസരിച്ചുള്ള പൊതു സംസ്കാര നിര്‍മ്മിതികള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തിക്കൊണ്ടിരുന്നു.

Comments

comments