ലയുടെ സ്ഥാവരജംഗമപദവി വര്‍ധിച്ചതെപ്പറ്റി  സാമ്പത്തികവഴിയില്‍ നിന്ന് കേവലം സന്തോഷിക്കുന്നവരും, സാധാരണക്കാരനായ നാട്ടുകാരന് ജീവിക്കാന്‍ ഒട്ടും ആവശ്യമില്ലാത്ത ഇത്രയുമൊക്കെ  തട്ടിപ്പ്സാധനങ്ങള്‍ ഉണ്ടാക്കിവച്ചിട്ടെന്ത് എന്ന്‍ ഒരു വഴിയിലുമല്ലാതെ നിന്ന്‍ വ്യാകുലപ്പെടുന്നവരും ഉയര്‍ത്തിവിടുന്ന വിരുദ്ധ വീക്ഷണങ്ങള്‍ കൊണ്ട് ഓട്ടയടച്ച് വായു കയറാത്ത ഒരു കാലാവസ്ഥയാണ്  കേരളത്തില്‍ പൊതുവില്‍ കലാരംഗത്തെ കുറിച്ചുള്ള വിചാരങ്ങള്‍ക്ക് ഉള്ളത്. സമൂഹജീവിതത്തിന്‍റെ അപാരമായ ബദല്‍സാധ്യത എന്ന നിലയ്ക്കുള്ള വ്യക്തികളുടെ അന്വേഷണം സമൂഹം തന്നെ അടച്ചുപൂട്ടുന്നതിന്റെ ഒരു ഭാഗമായി ചിലപ്പോഴെങ്കിലും കലാവിചാരങ്ങളും മാറുന്നത് ഒരു ദുര്യോഗം തന്നെ. കലയെ  മനസ്സിലാക്കാന്‍ ശ്രമിക്കാത്ത കലാവിചാരങ്ങളും കലയും മറ്റെന്തും പോലെ ഒരു ഉപഭോഗമേഖലയാണെന്ന് വരുത്തുന്ന  മാധ്യമവാചോടോപവും കൊണ്ടാണ് അത് നടപ്പിലാക്കുന്നത്. അതുകൊണ്ടുതന്നെ എന്നത്തേയും പോലെ നിഷ്പ്രയോജനകരവും, മറ്റൊരു മധ്യവര്‍ത്തി തൊഴിലിടസംബന്ധവും, സാമാന്യബുദ്ധിക്കു നിരക്കാത്തതുമായ ഒരു മേഖലയായി പരിമിതപ്പെട്ടുതന്നെ കലയും കലാകാരന്മാരും  ജീവിക്കാന്‍ വിധിക്കപ്പെടുകയും ചെയ്യുന്നു.

ഈ വക വിചാരങ്ങളേയും വിചാരണകളേയും പിന്നെ കഴുകാം എന്നും പറഞ്ഞ്  അയക്കോലില്‍ തൂക്കിയിട്ട് സ്വന്തം കാലത്തില്‍ ധൈര്യമായി ജീവിച്ച്  കലയില്‍ ആയിത്തീരുന്ന (becoming) കലാ പ്രവർത്തകരുടെ ഒരു പുതിയ തലമുറ  കേരളത്തില്‍ ഉണ്ടാകുന്നുണ്ട്. അവരെ ശ്രദ്ധിക്കുന്നത് പ്രധാനമാണ്. വ്യക്തിവാദത്തിലല്ല, സ്വന്തം ഉത്സാഹത്തില്‍ നടക്കുന്ന ഒരുതരം സമൂഹബന്ധം കൊണ്ടും സാഹോദര്യം കൊണ്ടുമുള്ള  കലാപ്രവർത്തനങ്ങളുടെ സ്വാശ്രയത്വത്തിലാണ്  അവര്‍ കാണപ്പെടുന്നത്. ഒരു ലിബറല്‍ ഇക്കോണമിയുടെ സാധ്യതയും ദുഷിപ്പുകളും അനുഭവിച്ചു പഠിച്ചുകൊണ്ട് ഇവര്‍ വേറൊരു തരം ക്രിയാത്മകത (കലാകമ്പോളത്തിലെയ്ക്കുള്ള ഉത്പാദന ക്ഷമത മാത്രം എന്ന് തെറ്റി വായിക്കരുത്) നേടുന്നു. ഇവര്‍ക്ക് ഇന്ന് മൌലികത എന്നൊക്കെ പറയുന്നത് ഒരു തുറന്ന പങ്കുവയ്പ്പിന്റെ സാധ്യതയാണ്, ഒരു മഹദ് വ്യക്തിയുടെ ശുദ്ധപുത്തന്‍  കണ്ടെത്തല്‍ എന്ന നിലയ്ക്കല്ല അതിന്‍റെ പ്രാധാന്യം.

അച്ചടിയിലും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലും ഇന്‍ഫര്‍മേഷ അല്ലെങ്കില്‍ വെറും ഇന്റള്‍ജന്‍സ് (indulgence) ഒക്കെയായി ചുരുക്കപ്പെടുന്നതാണ് ഇന്ന് മനുഷ്യന്റെ സാമൂഹികത. ഭാഷയുടെ സര്‍ക്കസ് വിദ്യ മാറ്റിവച്ചുകൊണ്ട് സഹജീവികളുമായി വേറെ  വിധത്തി ഒരു സംവാദം ഉയര്‍ത്താനുള്ള ഏതു വഴിയും കലാത്മകം ആണ്. അതിനായി ഉണർവ്വോടെ ജീവിച്ചുകൊണ്ട് ഒരാള്‍ കണ്ടെത്തുന്നതാണ് ഒരു ചിത്രത്തിന്റെയോ മ്യൂറലിന്റെയോ ശില്‍പ്പത്തിന്റെയോ സവിശേഷമായ ഉണ്ടാക്കല്‍ എന്ന അവസ്ഥ. സ്വന്തം വിഷയം അനുഭവങ്ങളിലൂടെ സമാഹരിച്ച് അനുഭവങ്ങളിലേയ്ക്ക് തന്നെ മറ്റൊരു  വിധത്തില്‍ തിരികെ വിടുന്ന ആളുകള്‍ ചെയ്യുന്ന പണിയാണ് അപ്രതീക്ഷിതമായ ഇടങ്ങളില്‍ ഒരു കലാപ്രദര്‍ശനം എന്നത്.

അത്തരത്തില്‍ ചെയ്യുന്ന ഒരാളെയും ഈയടുത്ത് പാലക്കാട്ടെ ഒരു  ഗ്രാമത്തില്‍ നടന്ന അയാളുടെ പ്രദര്‍ശനത്തെയും കുറിച്ച് ചിലത് പറയട്ടെ: 

പാലക്കാട് ജില്ലയിലെ പരുതൂര്‍ എന്ന സ്ഥലത്ത് ജനിച്ചുവളര്‍ന്ന ആളാണ്‌ ഉസ്മാന്‍ പരുതൂര്‍. തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്നും  പെയിന്‍റിംഗി ബി എഫ് എ ബിരുദവും ഹൈദരാബാദിലെ എസ് എന്‍  സ്കൂളില്‍ നിന്നും മാസ്റെഴ്സും നേടി. ഗ്രാമത്തെയും, തന്റെ അനുഭവങ്ങളുടെ എല്ലാ ഉറവിടങ്ങളെയും കുറിച്ചുതന്നെ നനവൂറുന്ന സ്വപ്നം  കാണാ പ്രേരിപ്പിക്കുന്ന ഒരു ബാല്യം  ഇയാളില്‍ ഒരു വ്യക്തി എന്ന  നിലയി വിട്ടുമാറാത്ത പ്രമേയമായി നില്‍ക്കുന്നത് ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. തന്റെ നാട്ടുജീവിതത്തിലെ കളികളേയും പലതരം വ്യവഹാര ലീലകളെയും ഓര്‍മ്മകളായി ആവാഹിച്ചുകൊണ്ട് കാഴ്ചക്കാര്‍ക്ക് സസൂക്ഷ്മം നോക്കി പരതിയെടുക്കാവുന്ന കോമ്പോസിഷന്‍ (Pillow Fight) ആയി ജലച്ചായത്തിലും അക്രിലിക്കിലും ഉസ്മാന്‍ മാറ്റിത്തീര്‍ക്കുന്നു. പ്രകൃതിബന്ധം വരുമ്പോഴോ നാഗരികമത്സരത്തില്‍നിന്ന് ഒഴിയുമ്പോഴോ മനുഷ്യന്‍ സ്വരൂപിക്കുന്ന സ്വാഭാവികമായ  നിസ്വജീവിതത്തിലെ, ലോ-പ്രൊഫൈല്‍ ജീവിതത്തിലെ, എന്നൊക്കെയാണ് ഇവിടെ നാട്ടുജീവിതമെന്ന വാക്കിന് ഉദ്ദേശിച്ച അര്‍ഥം. Wet dreams of the village എന്ന  ടൈറ്റിലില്‍ കാണുന്നത് ഹൈദരാബാദില്‍ മാസ്റെഴ്സ് പഠിക്കുന്ന സമയത്ത് ചെയ്തിരുന്ന Wet Dreams എന്ന സീരീസി പെട്ടതാണ്.   ( ഉസ്മാന്‍ പരുതൂരിന്റെ സൃഷ്ടികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

Comments

comments