(ലതീഷ് മോഹന്റെനല്ല സുന്ദരൻ സലിം കുമാർ പ്രഭാതം എന്ന കവിതയെ കുറിച്ച് ഹരിശങ്കരൻ അശോകൻ.)

പലർമയുടെ പരിപാടിയിൽ കവി വിഷ്ണുപ്രസാദ്, ലതീഷ് മോഹന്റെ നല്ല സുന്ദരൻസലിം കുമാർ പ്രഭാതംഅനൂപ് കേ ആറിന്റെ ഏറ്റവുമൊടുവിൽ അജ്ഞതയെകുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് സ്വപ്നങ്ങൾപോലെയുള്ള രചനകൾ രാഷ്ട്രീയമില്ലാത്തവയും അസംബന്ധമോ ശൈഥില്യമോ ആണവയുടെ സൌന്ദര്യമെന്നും അതിന്റെയൊക്കെ അർത്ഥം തന്നോട് ചോദിക്കണ്ട എന്നും പറഞ്ഞു.

ചോദിക്കണ്ട എന്ന് പറഞ്ഞ സ്ഥിതിയ്ക്ക് പുള്ളിയെ ശല്യം ചെയ്യണ്ട.

അതെയതെ, പലർക്കുമങ്ങനെ ഒരു അഭിപ്രായമുണ്ടെന്നറിയാം.എന്നാൽ ചിലർക്ക് തിരിച്ചും പറയാനുണ്ടെന്നതിനാൽ ഒരെളിയ ശ്രമം.

നല്ല സുന്ദരൻ സലിം കുമാർ പ്രഭാതം.
കവിത ഒന്ന് വായിച്ച് നോക്കുക തന്നെ.
http://junkiegypsy.blogspot.in/2009/02/blog-post_28.html

നിങ്ങളും കവിത ഒരു കുറി കൂടി അല്ലെങ്കിൽ ആദ്യമായ് വായിച്ചെന്ന് കരുതുന്നു.
അപ്പോൾ….

ആദ്യത്തെ വരികൾ പണ്ട് പുരാതനകാലം മുതലെ കവിതകൾ തുടങ്ങുന്ന ആ ഒരു മട്ടാണ്.
വാക്കുകൾ കൊണ്ടൊരു രംഗസജ്ജീകരണം.
ഒരാൾ ഉറക്കം ഉണർന്ന് വരുന്നു.
അപ്പോൾ അത് നല്ല സുന്ദരൻ പ്രഭാതമാണെന്ന് അയാൾക്ക് അനുഭവപ്പെടുന്നു.
വെള്ളം കടന്ന് പോകുന്ന പെൺപാദത്തെ  നദിയിൽ തെന്നിച്ച് വിട്ട കൽചീളിനോട്
ഉപമിക്കുന്നു.
ഉമ്മ വയ്ക്കാനൊക്കെ തോന്നിയെന്ന് പറയുന്നു.
ഇതൊക്കെ മനുഷ്യർക്കെല്ലാം ഏതെങ്കിലുമൊക്കെ പ്രഭാതങ്ങളിൽ തോന്നുന്നതാണല്ലോ.
ഇയാളെങ്കിൽ ഒന്നും ചെയ്യാതെ മടി പിടിക്കാനാണ് തീരുമാനിക്കുന്നത്.
അത് തോന്നത്തവരായ് ആരേലുമുണ്ടോ?
എന്നാൽ ഇയാളുടെ മടി എങ്ങനെയുള്ളതാണ്?
അത് വെറും മടിയാണോ?
അയാൾ പുതച്ച് മൂടി കിടന്നുറങ്ങിയോ?

കവിത വായിച്ചവർ കണ്ടല്ലോ, സിനിമകളിൽ യക്ഷികളൊക്കെ പ്രത്യക്ഷപ്പെടുന്ന
രീതിൽ ടിവിയിലെ ദൃശ്യങ്ങളിലേക്ക് കവിത വെട്ടിത്തിരിയുന്നു.
എപ്പോഴും പ്രവർത്തനസജ്ജമായിരിക്കുക ഒരു ടിവിയുടെ ബാധ്യതയാണല്ലോ.
ഒരു മുറിയിൽ എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാം, സംഭവിച്ചു കൊണ്ടിരിക്കാം.
അതിലാണെങ്കിൽ അപ്പോൾ നസീർ ഷീലയ്ക്ക് പിറകെ പോകുന്നു.
ഷീലയ്ക്ക് ദേഷ്യം പിടിയ്ക്കുന്നു.
എന്നാലും നസീർ പിറകെ പോകുന്നു എന്ന് പറയുന്നു.
ഷീലയുടെ പേരും നസീറിന്റെ മതവും എന്താകുമെന്നാണ് ഇയാൾ അടുത്തതായ് ചിന്തിക്കുന്നത്.
ഇതിനിടെ നസീർ ഷീലയെ കളിയാക്കുന്നു.
ഷീലയുടെ നെഞ്ചിനെ പറ്റി ഇയാൾക്ക് ശ്രദ്ധയുണ്ടാകുന്നു.
ഇതെല്ലാം ഒരു സിനിമയിലെ/ഗാനരംഗത്തിലെ രംഗമെന്ന നിലയിലാണ് പറയുന്നത്.
പഴയ സിനിമകൾ ടിവിയിൽ കാണുകയാണ് ഒരാൾ.
ഇയാൾ മടിയനുമാണ്.
പ്രഭാതമാണെങ്കിൽ സുന്ദരവും.
അത്ര മാത്രമെ ഉള്ളൊ?

അതിനുമപ്പുറത്തേക്കൊന്ന് പാളി നോക്കിയാൽ നമ്മുടെ വീടുകളിലേക്ക് സദാ ഒഴുകി
വീഴുന്ന വാർത്തകളുമായിതിനൊരു ബന്ധമില്ലേ?
കഴിഞ്ഞ കുറെ കൊല്ലങ്ങളായ് നമ്മളെന്ത് മാഞ്ഞാളമാണ് ഈ ചാനൽ പത്ര
വാർത്തകളിൽ/ സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ കണ്ട് വരുന്നത്?
ഏതെങ്കിലുമൊക്കെ നസീർ ഏതെങ്കിലുമൊക്കെ ഷീലമാർക്ക് പിറകെ ഓടുന്നു.
പിണങ്ങുന്നു.
നസീറിനങ്ങനെ ജാതിമതഭേദമൊന്നുമില്ല.
രാഷ്ട്രീയകക്ഷിഭേദമില്ല.
ഷീലയുടെ ജാതി സ്ത്രീയെന്നതു പോലുമല്ല.
ലക്ഷക്കണക്കിനാളുകൾ ഈ അടുത്തിടെ ചർച്ച ചെയ്ത മാറിടങ്ങൾ എന്നൊരു ലിസ്റ്റ്
അവതരിപ്പിക്കുവനാകും.
പക്ഷേ ഉപരിപ്ലവമായ് സ്ത്രീ ആയിരിക്കുകയും എന്നാൽ സ്ത്രീയോ പുരുഷനോ
അല്ലാത്ത ലിംഗഭേദമില്ലാത്ത ഒരു അനുഭവമാണീ ഷീല.
ഷീലയുടെ മാറിടവും.

Comments

comments